'ആ സ്വത്ത് എനിക്കുള്ളതാ, അത് വാങ്ങുവാൻ ആരേയും ഞാൻ അനുവദിക്കില്ല...'
ഇരിക്കപ്പൊറുതിയില്ലാതെയായി. കാറ് വളഞ്ഞുപോകുന്നത് രവി കണ്ടതാണ്. ഒരുനിമിഷം കിട്ടിയിരുന്നെങ്കിൽ കാറിനു മുൻപിൽ ചാടി നിന്നേനേ. ഷർട്ടുപോലും എടുത്തിടാതെ തെക്കോട്ടു വച്ചുപിടിച്ചു. കാർ പോയവഴി രവിക്ക് നല്ല നിശ്ചയമാണല്ലോ. കാറ് എവിടെചെന്നു നിൽക്കുമെന്നും രവിക്കറിയാം. പഴയേടത്ത് വീട് നോക്കാൻ വന്നതാകും അവർ. വീട്
ഇരിക്കപ്പൊറുതിയില്ലാതെയായി. കാറ് വളഞ്ഞുപോകുന്നത് രവി കണ്ടതാണ്. ഒരുനിമിഷം കിട്ടിയിരുന്നെങ്കിൽ കാറിനു മുൻപിൽ ചാടി നിന്നേനേ. ഷർട്ടുപോലും എടുത്തിടാതെ തെക്കോട്ടു വച്ചുപിടിച്ചു. കാർ പോയവഴി രവിക്ക് നല്ല നിശ്ചയമാണല്ലോ. കാറ് എവിടെചെന്നു നിൽക്കുമെന്നും രവിക്കറിയാം. പഴയേടത്ത് വീട് നോക്കാൻ വന്നതാകും അവർ. വീട്
ഇരിക്കപ്പൊറുതിയില്ലാതെയായി. കാറ് വളഞ്ഞുപോകുന്നത് രവി കണ്ടതാണ്. ഒരുനിമിഷം കിട്ടിയിരുന്നെങ്കിൽ കാറിനു മുൻപിൽ ചാടി നിന്നേനേ. ഷർട്ടുപോലും എടുത്തിടാതെ തെക്കോട്ടു വച്ചുപിടിച്ചു. കാർ പോയവഴി രവിക്ക് നല്ല നിശ്ചയമാണല്ലോ. കാറ് എവിടെചെന്നു നിൽക്കുമെന്നും രവിക്കറിയാം. പഴയേടത്ത് വീട് നോക്കാൻ വന്നതാകും അവർ. വീട്
ഇരിക്കപ്പൊറുതിയില്ലാതെയായി. കാറ് വളഞ്ഞു പോകുന്നത് രവി കണ്ടതാണ്. ഒരു നിമിഷം കിട്ടിയിരുന്നെങ്കിൽ കാറിനു മുൻപിൽ ചാടി നിന്നേനേ. ഷർട്ടുപോലും എടുത്തിടാതെ തെക്കോട്ടു വച്ചുപിടിച്ചു. കാർ പോയ വഴി രവിക്ക് നല്ല നിശ്ചയമാണല്ലോ. കാറ് എവിടെചെന്നു നിൽക്കുമെന്നും രവിക്കറിയാം. പഴയേടത്ത് വീട് നോക്കാൻ വന്നതാകും അവർ. വീട് വിൽപ്പനയ്ക്കിട്ടിട്ട് വർഷങ്ങളായി. പലരും വന്നുനോക്കി. ഒന്നും നടന്നില്ല. കാരണോന്താ. രവി ഉള്ളിൽ ഊറിചിരിച്ചു. ദൈവം തമ്പുരാൻ വന്നാൽപോലും അതു വാങ്ങാൻ ഞാൻ സമ്മതിക്കൂല്ല. അത് എനിക്കുള്ള സ്വത്താ. അപ്പോ ചോദിക്കും നിന്റെ ആരാ അവരെന്ന്. ആരും അല്ല. ആരും ആകേം വേണ്ട. പക്ഷേ സ്വത്ത് എനിക്കുള്ളതാ. ഇനി അത് കിട്ടിയില്ലെന്നിരിക്കട്ടെ. വേണ്ട. രവിക്കതു വേണ്ട. എന്നാലും ഈയൊരു സുഖം വേറ്യാ. ഒടക്കണെൻറ്റൊരു സുഖേ. ചിരി അടക്കാൻ വയ്യാതെ രവി ഇത്തിരിനേരം മണ്ണിലിരുന്നു.
എത്രയോ വമ്പൻമാരെ ആ സ്വത്തു വാങ്ങുന്നതിൽ നിന്നും പിൻതിരിപ്പിച്ചിരിക്കുന്നു. അല്ലെങ്കിൽ പണ്ടെയ്ക്കും പണ്ടെ അതു വിറ്റുപോയേനേ. അങ്ങനെ വിറ്റുപോയെങ്കിൽ രവിക്ക് നഖോം കടിച്ച് ഇരിക്കേണ്ടിവന്നേനേ. പിൻതിരിപ്പിക്കാൻ എന്തെല്ലാം അടവുകളാണ് എടുക്കേണ്ടിവന്നതെന്ന് ഓർത്തു. നുണകളെന്തോരം പറഞ്ഞിരിക്കുന്നു. കാണുമ്പോൾ തന്നെ ചിലർക്ക് ആ സ്ഥലത്തോട് അത്രക്കൊരാകർഷണം തോന്നും. പല നുണകളും കുത്തികേറ്റി മനസ്സിളക്കിയാലും അവർക്ക് പിന്നേം ഒരിഷ്ടം ആ സ്ഥലത്തോടുണ്ടാവും. അപ്പോ അടവൊന്നു മാറ്റേണ്ടിവരും രവിക്ക്. എന്തായാലും ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഇനി പരാജയപ്പെടാനും പോണില്ല. ഈ പോയ കാറിലുള്ളവർക്കും അതുതന്നെ ഗതി.
കണ്ണുവച്ചതൊന്നും വാങ്ങാതിരുന്നിട്ടില്ല. വരുന്നോരെയൊക്കെ എങ്ങനെയെങ്ങിലും ഒടക്കിവിട്ടാൽ സ്ഥലത്തിൻറ്റെ വില ഇടിഞ്ഞിടിഞ്ഞ് പറയണേടത്തെത്തും, അല്ലാതെവിടെപോകാനാ, പിന്നെയൊരു കൊളുത്താണ്, സംഗതി കൈയിലിരിക്കും. ഇതിപ്പോ നാട്ടിൽ പാട്ടാണ്. പാടിക്കോട്ടെ. നാട്ടുകാർ പാടിപാടി അവരുടെ ആയുസ്സു കഴിക്കും. രവി സ്ഥലങ്ങൾ വാങ്ങിക്കൂട്ടി സമ്പാദിക്കും. രവി ഊറി ഊറി ചിരിച്ചു. ഇപ്പോൾ എവിടെയൊക്കെ ഏതൊക്കെ സ്ഥലങ്ങൾ സ്വന്തമാണെന്ന് രവിക്ക് തന്നെ നിശ്ചയം പോരാ. ഓരോ ആധാരം നടക്കുമ്പോഴും ഉണ്ടാകുന്ന ആത്മസംതൃപ്തി ഓന്നുവേറ്യാ. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. അതൊന്നിനുവേണ്ടി മാത്രമാണോ ഈ കഷ്ടപ്പെടുന്നതൊക്കെയെന്ന് രവിക്ക് ചിലപ്പോൾ തോന്നാറുണ്ട്. ആധാരം കഴിഞ്ഞ് റജിസ്ട്രാഫീസിൽനിന്നും വന്ന്, വാങ്ങിയ വസ്തുവിന്റെ ആധാരം ഭദ്രമായി അലമാരയിൽ കുന്നുകൂടിയിരിക്കുന്ന മറ്റാധാരങ്ങൾക്കിടയിൽ കുത്തികേറ്റിവച്ച് അലമാര അടച്ചാൽപിന്നെ അടുത്ത ആധാരം വയ്ക്കാനാണ് അലമാരി തുറക്കുക. പിന്നെ ഒന്നു തൊട്ട് തുടങ്ങണം ആടുത്ത ആധാരത്തിനുവേണ്ടിയുള്ള പരക്കംപാച്ചിൽ. കാശ് അമ്മാനമാടാൻ കൈയിലുണ്ടെങ്കിലും സ്ഥലം ചുളുവിൽ ഒപ്പിച്ചെടുക്കണമെങ്കിൽ ഇത്തിരി പാടുണ്ടേ. എങ്കിലും ഇതൊരു ഹരമാണ്. മദ്യപിച്ച് മത്താകുന്നതുപോലൊരു സുഖം. ചില വിവരദോഷികൾ ഉപദേശിക്കാൻവരും, അവരിൽ ഭാര്യയുമുണ്ട്. മറ്റുള്ളവരുടെ ശാപം എന്തിനാ പിടിച്ചുവാങ്ങണേന്ന്. ഹും. ശാപോത്രേ. അങ്ങനൊരു ശാപോണ്ടേങ്കിൽ കാണട്ടേന്നേ. ആരെന്തൊക്കെ പറഞ്ഞാലും ഈ പണി ഉപേക്ഷിക്കാൻ വയ്യ. പട്ടടയിൽ വച്ചാൽ പോലും അതിൽനിന്നെഴുന്നേറ്റുവന്ന് ഈ പണി ചെയ്യും. കള്ളും പെണ്ണുമൊന്നും ഇത്രേം ലഹരി തരൂല്ല. പല തവണ അടികിട്ടിയിട്ടുണ്ട്.
ഒരിക്കൽ ഒരു സ്ഥലത്ത് യദൃശ്ചയാ വന്നുപെട്ടു. ദൈവം കൊണ്ടുവന്നെത്തിക്കുന്നതാ. കണ്ണായ സ്ഥലം. ഒരു വലിയപാർട്ടി നോക്കിക്കൊണ്ടുനിൽക്കാ. അവർക്കിഷ്ടായി. ഏതാണ്ട് ഉറപ്പിച്ചു. അപ്പോഴാ രവി അങ്ങെടെത്തുന്നത്. സ്ഥലമുടമസ്ഥനായിട്ട് പരിചയോംണ്ട്. പക്ഷേ ഇത് കൊടുക്കുമെന്നറിഞ്ഞില്ല. കൈവിട്ടു പോയാ പോയതാ. അന്നേരം രണ്ടുംകൽപ്പിച്ച് അവർക്കിടയിലേക്കങ്ങട് ഇടിച്ചുകേറി. വാങ്ങാൻ വന്നവർ അന്യ നാട്ടുകാരാ. രവിയും ഒന്നോർത്താ അന്യനാട്ടുകാരനാ. കല്യാണം കഴിച്ച് ഇവിടെയങ്ങട് കൂടീതാ. പിന്നെ ഇതായി നാട്. വീണേടം വിഷ്ണുലോകം. വാങ്ങാൻ വന്നവരോടുള്ള സംസാരത്തിനിടയിൽ അവരെയൊന്നു പഠിച്ചു. പിന്നെയൊരു കാച്ചുകാച്ചി. ഇവിടെയൊക്കെ സർപ്പദോഷോംണ്ടെന്നാ കേൾക്കണെ. വിൽക്കുന്നവൻ കേൾക്കാത്തവിധത്തിലാണു പറഞ്ഞതെങ്കിലും അവൻ കേട്ടെന്നു മനസ്സിലായി. വാങ്ങുന്നവരുടെ മുഖം കണ്ടപ്പോൾ ഉള്ളിൽ ചിരിവന്നു. ഇതൊക്കെ എത്രകണ്ടതാ. അവർ പിന്നെ പെട്ടന്നവിടുന്ന് തടിതപ്പി. വിൽക്കുന്നവൻ രവിയെ വിട്ടില്ല. വഴക്കായി. അവൻ ഒന്നങ്ങട് പൊട്ടിച്ചു. തിരിച്ചടിക്കാനൊന്നും രവി നിന്നില്ല. കൊണ്ടതു കൊണ്ടു. അതു കാര്യാക്കാതെ തിരിച്ചുപോന്നു. ഒന്നു കൊണ്ടെങ്കിലെന്താ കാര്യം നടന്നല്ലോയെന്ന് ഉള്ളിൽ നിനച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോൾ അവനെ ജംങ്ങ്ഷനിൽ വച്ചു കണ്ടു. പണ്ടത്തെ സൌഹൃദത്തോടെ അങ്ങോട്ടുചെന്നു മിണ്ടി. വഴക്കുകൾ വച്ചു കൊണ്ടിരിക്കണ സ്വഭാവം രവിക്കില്ല. അതു നല്ലതല്ല.ഇങ്ങനെ അനേകം നല്ലതല്ലാത്ത ഓർമ്മകളുണ്ടെങ്കിലും അതൊന്നും ഓർക്കാൻ സമയമില്ല.
കാറ് പോയിരിക്കുന്നത് പഴയേടത്ത് വീട്ടിലേക്കാണ്. അവിടെ പഴയ പ്രതാപമുള്ളൊരു വലിയവീടും ഏക്കറുകണക്കിന് പറമ്പുമാണുള്ളത്. അവിടെ ആരും താമസമില്ല. വീട്ടിൽ അവശേഷിച്ചവരൊക്കെ എവിടെയോ കാണാപ്പുറത്തിരുന്നു കൊണ്ടാണ് സ്വത്തുവിൽക്കാനുള്ള കരുക്കൾ നീക്കുന്നത്. അവരെ ചിലരെ രവിക്കറിയാം. കല്യാണം കഴിച്ച് നാട്ടിൽ വന്ന സമയത്ത് അവരുമായി ബന്ധപ്പെടുമായിരുന്നു. പിന്നീട് അവരെല്ലാം ചിതറിത്തെറിച്ച് പലയിടത്തായി. അവർക്ക് നാട്ടുകാരുമായി അങ്ങനെ ബന്ധമില്ലാതായി.
രവിയുടെ വീട്ടിലേക്കുള്ള വഴി തിരിഞ്ഞ് എത്തുന്നത് പഴയേടത്തേക്കാണ്. ഇതിനുമുമ്പ് വാങ്ങാൻ വന്നവരൊക്കെ രവിയുടെ വാക്കിൽ വിശ്വസിച്ച് പിൻതിരിഞ്ഞു. പല ബ്രോക്കർമാരും രവിയുടെ മുൻപിൽ മുട്ടുകുത്തി. ചിലർ, കൊടുക്കുന്ന നക്കാപിച്ചവാങ്ങി രവിയോടൊപ്പം ചേർന്നു. നാട്ടിലെ ചായക്കടയിലും കള്ളുഷാപ്പിലുമൊക്കെ രവി സംസാരവിഷയമായി. സകലരും ഉള്ളുകൊണ്ട് വെറുത്തു. എന്നാൽ ആരും അത് പുറത്തു കാട്ടിയില്ല. കാണുമ്പോൾ ഏവരും രവിച്ചേട്ടായെന്ന് ഇല്ലാത്ത സ്നേഹം നടിച്ചു വിളിച്ച് അടുത്തുകൂടും. അങ്ങനെ അടുക്കാത്തവരോട് രവി അങ്ങോട്ടുചെന്ന് കിന്നാരം പറയും. കയ്ച്ചിട്ടു തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന പരുവത്തിലായി നാട്ടുകാർക്ക് രവിയെ. ഒളിഞ്ഞുനിന്ന് രവിയെപറ്റി ദുഷിച്ചുപറയുന്നവർ പിറ്റേന്ന് ഒന്നിച്ചുകൂടി നടക്കുന്നതും നാട്ടുകാരുടെ കണ്ണിൽപെടും.
ഷർട്ടിടാത്ത രവി പഴയേടത്തേക്ക് വച്ചു പിടിച്ചു. ഈ സ്വത്ത് കൈക്കലാക്കിയില്ലെങ്കിൽ തൻറ്റെ സ്വപ്നം മുഴുവനും തകരുന്നതായി തോന്നി. എങ്ങോട്ടാ രവിച്ചേട്ടായെന്ന് വഴിയിൽ കണ്ടവർ ചോദിച്ചു. ഒരു ചിരിയിലൊതുക്കി നടന്നു. അങ്ങോട്ടു പോയകാർ തിരിച്ചുവരുമ്പോൾ തടഞ്ഞുനിറുത്താൻ തയ്യാറെടുത്തു നടന്നു. ഏറെനേരം നടന്ന് രവി ആ വിശാലമായ പറമ്പിന്റെ അതിർത്തിയിലെത്തി. നട്ടുച്ചയായതിനാൽ ഇനി അങ്ങോട്ട് മറ്റാരെയും കാണില്ലയെന്ന് ഉറപ്പുണ്ടായിരുന്നു.
മറ്റേതോലോകത്തെന്നപോലെ അസ്വസ്ഥമായി, വിജനമായി വഴിയും പറമ്പും കിടന്നു. വന്നവർ കാറൊതുക്കിയിട്ട് പറമ്പ്ചുറ്റി കാണുകയാകും. പറമ്പിലില്ലാത്ത ഫലവൃക്ഷങ്ങളില്ല. തേക്കും ഈട്ടിയും ആഞ്ഞിലിയും മഹാഗണിയുമുൾപ്പെടെ വിലകൂടിയവൃക്ഷങ്ങളും ധാരാളമുണ്ട്. ഇതൊക്കെക്കണ്ടൊരു വില പണ്ടു പറഞ്ഞതാണ് രവി. അവർ ചൊട്ടയ്ക്ക് സമ്മതിച്ചില്ല. പിന്നീട് അങ്ങനെ ഇടയ്ക്കിടക്ക് വിളിക്കാറുള്ള ആളുടെ ബന്ധവും അറ്റുപോയി. രവി ഒതുക്കിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് നാട്ടുകാരിലാരെങ്കിലും ഏഷണി കുത്തിക്കാണും.
മുറ്റത്തേക്കു കടന്നു. അവിടെയെങ്ങും ആരേം കാണുന്നില്ല. കാറും കാണുന്നില്ല. വീടിന്റെ വാതിൽ പൂട്ടിക്കിടക്കുകയാണ്.
വീടിനു ചുറ്റും നടന്നു നോക്കി.നട്ടുച്ചയ്ക്കും ഇരുട്ടുമൂടി പറമ്പ് കണ്ണെത്താദൂരത്തോളം വിശാലമായികിടന്നു. അവർ താൻ കാണാതെ എവിടെയോ കാറ് ഒളിപ്പിച്ചിരിക്കുന്നു. വലിയ മരത്തിന്റെ മറവിൽ അവരും മറഞ്ഞു നിൽക്കുകയാകാം. ആരേം കാണുന്നില്ല. നിരാശനായി. ഇങ്ങോട്ടുവന്നകാറിന് തിരിച്ചു പോകാൻ മറ്റുവഴികളൊന്നുമില്ല. വന്ന വഴിതന്നെവേണം. എന്തായാലും തന്റെ മുമ്പിലൂടെ കാറ് തിരിച്ചുപോയിട്ടില്ല. പിന്നെ അവർ എവിടെപോയി. രവി ഒന്നു ഭയന്നു. വിശാലമായ പറമ്പിൽ നിന്നും ഭയപ്പെടുത്തുന്ന മുരൾച്ചയോടെ ഒരു കാറ്റ് മൂളിവന്നു. ദൂരെ നിന്നും ഇരച്ചുവന്നകാറ്റ് ശക്തിയായി മുഖത്തടിച്ച് കടന്നുപോയി. വീണ്ടും അസ്വസ്ഥമായ കാറ്റ് കൂടുതൽ ശക്തിയോടെ മൂളിവന്നപ്പോൾ പിന്നെയവിടെ നിന്നില്ല. തിരിച്ചുപോന്നു. എങ്കിലും അവരെവിടെ? കാറെവിടെയെന്നചോദ്യം മനസ്സിൽകിടന്ന് അലട്ടി.
അവധിക്ക് നാട്ടിലേക്ക് രവിയുടെ മകൾ താര വന്നിട്ടുണ്ട്. അവൾ ലണ്ടനിൽ പുതിയൊരു വീടുവാങ്ങി. അച്ഛനേയും അമ്മയേയും അങ്ങോട്ടുചെല്ലാൻ പലതവണ അവളും ഭർത്താവും നിർബന്ധിച്ചിരുന്നെങ്കിലും രവിക്ക് താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ഇതുവരെ അവർ അങ്ങോട്ടുപോയിട്ടില്ല. ഇത്തവണ വന്നപ്പോഴും അങ്ങനെയൊരാവശ്യം മകൾ മുന്നോട്ടുവച്ചെങ്കിലും രവി മുഖംതിരിച്ചുകളഞ്ഞു. അതുകൊണ്ട്, പഴയേടത്തുനിന്നും വിയർത്തുകുളിച്ചുവന്ന രവി ഉച്ചയൂണിന് മേശയ്ക്കരികിലിരുന്നപ്പോൾ മകൾ മുഖം വീർപ്പിച്ചു. ഇഷ്ടമുള്ള കറികളായിരുന്നിട്ടും ഊണിനോടത്ര താൽപര്യം തോന്നിയില്ല. മനസ്സ് എവിടെയൊക്കെയോ അലഞ്ഞുനടന്നു.
പെട്ടെന്നാണ് രവി ആ ശബ്ദംവീണ്ടും കേട്ടത്. വഴിയിലൂടെ വരുന്ന ഒരു കാറിൻറ്റെ. ഊണുപേക്ഷിച്ച് കൈ കഴുകാതെ രവി മുറ്റത്തേയ്ക്കോടി. അപ്പോളതാ വേറൊരു കാർ പഴയേടത്തേക്ക് വഴിതിരിഞ്ഞുപോകുന്നു. കാറിനു പിറകേ ഓടി. കാറ് പറന്നുപോയി. രവി വച്ചുപിടിച്ചു പഴയേടത്തെത്തി. മുറ്റത്തേക്കുകടന്നു. തൻറ്റെമുമ്പിൽ പറന്നുപോയ കാറ് കാണുന്നില്ല. ആരേം കാണുന്നില്ല. അകം നേരത്തെപോലെതന്നെ പൂട്ടിയിട്ടിരിക്കുന്നു. രവി വീടിന്റെ പുറകുവശത്തേക്കോടി. അവിടേയും ആരുമില്ല. പറമ്പിൽനിന്നും നേരത്തേപോലെ പഴയകാറ്റ് മുരൾച്ചയോടെ രവിയുടെ അടുത്തേക്ക് പാഞ്ഞുവന്നു. ഭയന്നില്ല. ഓടിപോയില്ല. കാറ്റിനെ വകവയ്ക്കാതെ ഭയത്തെ വകവയ്ക്കാതെ രണ്ടാമത്തെ കാറും അതിലെ ആളുകളേയും നോക്കി രവി പറമ്പിലോടി നടന്നു. ആരേം കണ്ടില്ല. കാറും കണ്ടില്ല. തലയ്ക്ക് പെരുപ്പുകേറി. ഇവർ എവിടെ ഒളിഞ്ഞിരിക്കുകയാണ്. എന്തായാലും ഒന്നുറപ്പിച്ചു. വിടരുത് ഒരെണ്ണത്തിനേം വിടരുത്. നിങ്ങളെ കണ്ടിട്ടേ ഞാൻ പോകൂ മക്കളേയെന്നൊരു ചീഞ്ഞ കഫം ഉള്ളിൽനിന്നു വലിച്ചെടുത്തു ആഞ്ഞുതുപ്പി രവി ആ പറമ്പിലിരുന്നു... രണ്ടും കല്പിച്ച്.
ഊണുകഴിച്ചുകൊണ്ടിരുന്ന അച്ഛൻ കൈപോലും കഴുകാതെ പുറത്തേക്കോടിപോയിട്ട് മണിക്കുറുകളായി. സന്ധ്യകഴിഞ്ഞിട്ടും ആളെ കാണാതെ മകളും ഭാര്യയും കാത്തിരുന്ന് കരഞ്ഞു. പിന്നെ നാട്ടുകാരേയും കൂട്ടി വെളിച്ചവുമായി എല്ലാ വഴികളും പറമ്പുകളും കവലകളും വീടുകളും കയറിയിറങ്ങി, കുളങ്ങളും തോടുകളും കിണറുകളിലെല്ലാം തപ്പി ഒടുവിൽ പഴയേടത്ത് പറമ്പിലെത്തി. രാത്രിയുടെ ഭയാനകമായ ഇരുട്ടിൽ, രാത്രിപക്ഷികളുടെ പേടിപ്പിക്കുന്ന കരച്ചിലുകൾക്കിടയിലൂടെ, കാടുപിടിച്ച പറമ്പിലെ തണുത്തമണ്ണിൽ പുതഞ്ഞുകിടക്കുന്ന പാമ്പുകളെ വകവയ്ക്കാതെ നാട്ടുകാരുടെ കൂട്ടമായ തിരച്ചിലിൽ രവിച്ചേട്ടനെ കണ്ടുകിട്ടി. പൊന്തക്കാടുകൾക്കുള്ളിൽ മറ്റേതോലോകത്തെന്നപോലെ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു രവിച്ചേട്ടൻ. പലരും വിളിച്ചിട്ടും രവിച്ചേട്ടൻ എഴുന്നേറ്റില്ല. ഒടുവിൽ ബലംപിടിച്ച് എല്ലാവരുംകൂടി പോക്കിയെടുത്തു.
പിന്നെ ദിവസങ്ങളോളം അതേനിലയിൽതന്നെയായിരുന്നു രവിച്ചേട്ടൻ. അച്ഛനേയും കൂട്ടി ആശുപത്രിയിലേക്കു പോകുമ്പോൾ മകളും ഭാര്യയും അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരുന്ന് എന്തോ വലിയ ആലോചനയിലായിരുന്നു. മകളേയും അമ്മയെയും അടുത്തിരുത്തി ഡോക്ടർ പറഞ്ഞു: “ഹേയ്, അധികോന്നൂല്ല്യ. ഇത്തിരി എവിട്യോ. നമുക്കു ശര്യാക്കാം.”
മകൾ പറഞ്ഞു, “അതങ്ങനെ നിക്കട്ടെ ഡോക്ടറേ, അച്ഛനിവിടെ കിടന്നോട്ടെ, ആ ജീവനാന്തം.” ഡോക്ടർ മകളെ സൂക്ഷിച്ചുനോക്കിയപ്പോൾ വീണ്ടും മകൾ പറഞ്ഞു: “അതിനെന്താ വേണ്ടേന്ന് ഡോക്ടർ പറഞ്ഞാൽ മതി.”
മുതലാളി കൂടിയായ ഡോക്ടർ ബെല്ലടിച്ച് ഒരുജോലിക്കാരനെ വരുത്തി. അയാൾ ഒരു കടലാസ് അവളുടെ നേരേനീട്ടി. അതിൽ അഡ്വാൻസ്, ഓരോ മാസത്തെ ചിലവിൻറ്റെതുക, മറ്റു തുകകൾ എല്ലാമുണ്ടായിരുന്നു. അവൾ അതുനോക്കി ചിരിക്കുകമാത്രമല്ല, വലിയൊരുതുകയുടെ ചെക്കെഴുതി കൊടുക്കുകയും ചെയ്തു. കൂട്ടത്തിൽ പറഞ്ഞിടത്തെല്ലാം ഒപ്പിട്ടും കൊടുത്തു.
മകളും അമ്മയും ഇറങ്ങാൻനേരത്ത് ഡോക്ടർ പറഞ്ഞു: “ഇനി എന്നായാലും നിങ്ങൾ വന്ന് ഒപ്പിട്ടുതന്നാൽ മാത്രമേ അച്ഛനെ വിട്ടുതരികയുള്ളൂ.” അവൾ ഡോക്ടറെ നോക്കി ചിരിച്ചു. ഫ്ലൈറ്റിൽ മകളും അമ്മയും ഇരിക്കുമ്പോൾ അമ്മ പറഞ്ഞു, “എന്തായാലും നീ ചെയ്തത് ദുഷ്ടത്തരമായിപ്പോയി. അച്ഛൻറ്റെ ഒപ്പുമുഴുവനും വാങ്ങി, സ്വത്തുമുഴുവനും കൈക്കലാക്കി, അത് വിൽക്കാൻ ആളേയും ഏൽപ്പിച്ചു...” അമ്മയുടെ കണ്ണുനിറഞ്ഞു. കുറച്ചു നേരത്തെ മൌനത്തിനുശേഷം അമ്മ പറഞ്ഞു. “എനിക്കൊന്നൂം തരാൻ നിനക്ക് തോന്നീല്ല്യല്ലോ.” മകൾ അമ്മയെ നോക്കി ചിരിച്ചു, പറഞ്ഞു: “അമ്മയ്ക്ക് തരാതിരിക്ക്യോ, ഈ പുന്നാരമോള്. വിറ്റോട്ടെ ഫിഫ്റ്റി ഫിഫ്റ്റി. എന്താ...” അമ്മ ചിരിച്ചു. മകളും. അപ്പോൾ അവർ ആകാശത്തായിരുന്നു.