മെക്സിക്കോയിലെ തദ്ദേശീയ വിപ്ലവ പ്രസ്ഥാനമായ സപാറ്റിസ്റ്റ ആർമി ഓഫ് നാഷനൽ ലിബറേഷൻ വക്താവാണ് മാർക്കോസ്. അരികുകളുടെ വിസ്മൃതിയിലേക്കു വലിച്ചെറിയപ്പെട്ട തദ്ദേശ ഗോത്രങ്ങളുടെ അതിജീവനപ്പോരാട്ടത്തിന്റെ മുന്നണിപ്പടയാളി. പൊതുവേദികളിൽ മാസ്ക് ഉപയോഗിച്ച്

മെക്സിക്കോയിലെ തദ്ദേശീയ വിപ്ലവ പ്രസ്ഥാനമായ സപാറ്റിസ്റ്റ ആർമി ഓഫ് നാഷനൽ ലിബറേഷൻ വക്താവാണ് മാർക്കോസ്. അരികുകളുടെ വിസ്മൃതിയിലേക്കു വലിച്ചെറിയപ്പെട്ട തദ്ദേശ ഗോത്രങ്ങളുടെ അതിജീവനപ്പോരാട്ടത്തിന്റെ മുന്നണിപ്പടയാളി. പൊതുവേദികളിൽ മാസ്ക് ഉപയോഗിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെക്സിക്കോയിലെ തദ്ദേശീയ വിപ്ലവ പ്രസ്ഥാനമായ സപാറ്റിസ്റ്റ ആർമി ഓഫ് നാഷനൽ ലിബറേഷൻ വക്താവാണ് മാർക്കോസ്. അരികുകളുടെ വിസ്മൃതിയിലേക്കു വലിച്ചെറിയപ്പെട്ട തദ്ദേശ ഗോത്രങ്ങളുടെ അതിജീവനപ്പോരാട്ടത്തിന്റെ മുന്നണിപ്പടയാളി. പൊതുവേദികളിൽ മാസ്ക് ഉപയോഗിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശയ വിനിമയത്തിനായിരുന്നില്ല അവർക്ക് ഭാഷ. അതു തീർച്ചയായും വേണ്ടിയിരുന്നു. എന്നാൽ, അതിനേക്കാൾ വലിയ ധർമം ഭാഷയ്ക്കു കൽപിക്കേണ്ടിവന്നു. അത്തരത്തിലായിരുന്നു അവരുടെ ജീവിതവും പ്രവർത്തനങ്ങളും. അതുകൊണ്ടാണല്ലോ ഗബ്രിയേൽ ഗാർസിയ മാർക്കേസിന് സബ് കമാൻഡന്റ് മാർക്കോസിനെ കാണേണ്ടിവന്നതും അഭിമുഖം നടത്തേണ്ടിവന്നതും. വിശ്വപ്രശസ്തനായിരിക്കെയാണ് മാർക്കേസ് അദ്ദേഹത്തെ കാണുന്നതും ചോദ്യങ്ങൾ ചോദിച്ച് ആ ജീവിതത്തെ അറിയുന്നതും ലോകത്തെ അറിയിക്കുന്നതും. 

മെക്സിക്കോയിലെ തദ്ദേശീയ വിപ്ലവ പ്രസ്ഥാനമായ സപാറ്റിസ്റ്റ ആർമി ഓഫ് നാഷനൽ ലിബറേഷൻ വക്താവാണ് മാർക്കോസ്. അരികുകളുടെ വിസ്മൃതിയിലേക്കു വലിച്ചെറിയപ്പെട്ട തദ്ദേശ ഗോത്രങ്ങളുടെ അതിജീവനപ്പോരാട്ടത്തിന്റെ മുന്നണിപ്പടയാളി. പൊതുവേദികളിൽ മാസ്ക് ഉപയോഗിച്ച് വ്യക്തിത്വം അജ്ഞാതമാക്കി, പോരാട്ടം നിലയ്ക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന തന്ത്രജ്ഞൻ. തെക്കൻ മെക്സിക്കൻ സംസ്ഥാനമായ ചിയാപാസ് കേന്ദ്രീകരിച്ചാണ് അവർ പ്രവർത്തിക്കുന്നത്. അവർക്കു വേണ്ടത് ആയുധങ്ങളല്ലേ എന്നു സംശയിക്കുന്നവരോടു കൂടിയിട്ടാണ്, ഭാഷയെക്കുറിച്ചും വാക്കുകളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും മാർക്കോസ് വാചാലനായത്. ഭാഷ ആയിരുന്നു അവരുടെ മൂലധനം. മാർക്സിന്റെ അല്ല മാർക്കോസിന്റെ. പ്രവർത്തനം ഏകോപിപ്പിക്കാൻ, സഹപ്രവർത്തകരെ സംഘടിപ്പിക്കാൻ, ഭാവിയിലേക്കു നോക്കാൻ, ജീവിതം തുടരാൻ. 

ADVERTISEMENT

വാക്കിനെ ആണ് അവർ ഏറ്റവും വിലമതിച്ചത്. ബൂർഷ്വാ ബുദ്ധിജീവികൾക്ക് വാക്ക് വെറും രണ്ടാം തരം മാത്രമാണ്. എന്നാൽ, ഗോത്രജനതയെ സംഘടിപ്പിക്കാൻ ഭാഷയെ അവർ തെറ്റാലി പോലെ ഉപയോഗിച്ചു. പല കാര്യങ്ങളും പ്രകടിപ്പിക്കാനുണ്ട്; എന്നാൽ അവയ്ക്ക് അനുയോജ്യമായ വാക്കുകളില്ല. വീണ്ടും വീണ്ടും വാക്കുകളിലേക്കു തിരിച്ചെത്തേണ്ടിവന്നു. കൂട്ടിയിണക്കി. വേർപെടുത്തി. സ്വന്തമായി വാക്കുകൾ നിർമിക്കുകയായിരുന്നു വെല്ലുവിളി. ആ വഴിയിൽ വിളക്കായത് പുസ്തകങ്ങൾ. 

ആദ്യം പത്രപംക്തികൾ. അച്ഛനും അമ്മയും പിന്നീട് പുസ്തകങ്ങൾ നൽകി. ബഹളങ്ങൾക്കിടയിലും വായന മുടക്കിയില്ല. മുൻപേ പോയ സൈനികർ ആയുധങ്ങൾ വൃത്തിയാക്കാനും പടക്കോപ്പുകൾ ശേഖരിക്കാനുമാണ് സമയം ചെലവിട്ടത്. മാർക്കോസിന്റെ ആയുധം വാക്കുകൾ ആയിരുന്നു. അതദ്ദേഹം തുടച്ചുമിനുക്കിക്കൊണ്ടിരുന്നു. എപ്പോഴും സർവസജ്ജമാക്കി സൂക്ഷിച്ചു. 

ADVERTISEMENT

അക്ഷരമാലയിൽ നിന്ന് നേരിട്ട് സാഹിത്യത്തിലേക്കു പ്രവേശിക്കുകയായിരുന്നു. അവിടെ നിന്നാണ്, ആ അടിത്തറയിൽ നിന്നുമാണ്, സൈദ്ധാന്തിക–രാഷ്ട്രീയ ഗ്രന്ഥങ്ങളിലേക്കു കടന്നത്. എപ്പോഴും അരികിലുണ്ട് ഡോൺ ക്വിക്സോട്ട്. ലോർക. ഗിറ്റാനോ. പിന്നെ, തീർച്ചയായും ഹാംലറ്റും മാക്ബത്തും. ജീവിതത്തെ മനസ്സിലാക്കാൻ ഇത്രയൊക്കെ പോരേ. ലോകത്തെ അറിയാൻ. പോരാട്ടത്തിനു തയാറാകാൻ. 

ഉണ്ണി ആറിന്റെ പരിഭാഷാ ഗ്രന്ഥമായ അയൽപക്കത്തിൽ ഏറ്റവും ശ്രദ്ധേയം മാർക്കേസ് മാർക്കോസിനെ അഭിമുഖം നടത്തുന്നതാണ്. പിന്നെ സൽമാൻ റുഷ്ദി അവതരിപ്പിക്കുന്ന പ്രൂസ്റ്റിന്റെ ചോദ്യവേളയും.

ADVERTISEMENT

എവിടെ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് ചോദ്യം. എല്ലായ്പ്പോഴും പുസ്തക അലമാരകളിൽ എന്ന് ഉത്തരം. അതുകൊണ്ടുതന്നെയായിരിക്കും, എങ്ങനെ മരിക്കാനാണ് എന്ന ചോദ്യത്തെ നിഷേധിക്കുന്നതും. വായിക്കാൻ ഇനിയും ബാക്കിയുള്ളപ്പോൾ മരിക്കാനെവിടെ നേരം.

അയൽപക്കം 

ഉണ്ണി ആർ 

ഡിസി ബുക്സ് 

വില: 180 രൂപ

English Summary:

Malayalam Book Ayalpakkam written by Unni R.