കേട്ടിട്ടുണ്ടോ ഓർമകളുടെ ശബ്ദം; കൺസോളിനു പിന്നിൽ നിന്നു കണ്ട താരങ്ങളുടെ അകമ്പടിയോടെ
കൃഷ്ണനുണ്ണിയുടെ വാക്കുകളിൽ തിളങ്ങുന്നത് മലയാള സിനിമയുടെ പൊയ്പ്പോയ ഒരു കാലമാണ്. ഡിജിറ്റൽ അദ്ഭുതങ്ങൾക്കും മുൻപത്തെ കാലം. അന്ന് അധ്വാനം വളരെ കൂടുതലായിരുന്നു. സമയം ഏറെ വേണ്ടിയിരുന്നു. ഫൈനൽ റിസൾട്ടിനെക്കുറിച്ച് ഒരു ഉറപ്പുമില്ലാതെ ആശങ്കയോടെ രാപകൽ ജോലി ചെയ്ത കാലം.
കൃഷ്ണനുണ്ണിയുടെ വാക്കുകളിൽ തിളങ്ങുന്നത് മലയാള സിനിമയുടെ പൊയ്പ്പോയ ഒരു കാലമാണ്. ഡിജിറ്റൽ അദ്ഭുതങ്ങൾക്കും മുൻപത്തെ കാലം. അന്ന് അധ്വാനം വളരെ കൂടുതലായിരുന്നു. സമയം ഏറെ വേണ്ടിയിരുന്നു. ഫൈനൽ റിസൾട്ടിനെക്കുറിച്ച് ഒരു ഉറപ്പുമില്ലാതെ ആശങ്കയോടെ രാപകൽ ജോലി ചെയ്ത കാലം.
കൃഷ്ണനുണ്ണിയുടെ വാക്കുകളിൽ തിളങ്ങുന്നത് മലയാള സിനിമയുടെ പൊയ്പ്പോയ ഒരു കാലമാണ്. ഡിജിറ്റൽ അദ്ഭുതങ്ങൾക്കും മുൻപത്തെ കാലം. അന്ന് അധ്വാനം വളരെ കൂടുതലായിരുന്നു. സമയം ഏറെ വേണ്ടിയിരുന്നു. ഫൈനൽ റിസൾട്ടിനെക്കുറിച്ച് ഒരു ഉറപ്പുമില്ലാതെ ആശങ്കയോടെ രാപകൽ ജോലി ചെയ്ത കാലം.
മേക്കപ്പിന്റെ അതിപ്രസരവും തിരശ്ശീലയുടെ പളപളപ്പും ഇല്ലാത്ത നടീനടൻമാർ. പച്ചയായ മനുഷ്യരെപ്പോലെ പെരുമാറുന്ന പ്രശസ്തരായ സംവിധായകർ. സംഗീത സംവിധായകർ. പിന്നീട് പ്രസിദ്ധിയിൽ എത്തിയ സഹസംവിധായകർ. ഏറെ സിനിമകൾ നിർമിച്ച് നിർമാതാക്കളായി വിജയം വരിച്ച പ്രൊഡക്‌ഷൻ എക്സിക്യുട്ടീവുകൾ. ഇവരുടെ എല്ലാം വളർച്ച മിക്സിങ് കൺസോളിനു പിറകിലുള്ള ഒരു കസേരയിലൂടെ ഞങ്ങൾ നോക്കിക്കാണുകയായിരുന്നു. ഞങ്ങളെ കാണുമ്പോൾ ഇന്നും അവർ അതേ മനുഷ്യർ. അവരെല്ലാം വലിയ മാറ്റങ്ങൾക്കു വിധേയരായി. ഞങ്ങൾ ഇന്നും വലിയ മാറ്റങ്ങൾ ഇല്ലാതെ തുടരുന്നു. ഞങ്ങൾ എന്നാൽ എന്നെപ്പോലുള്ള സ്റ്റുഡിയോ പ്രവർത്തകർ.
കൃഷ്ണനുണ്ണിയുടെ വാക്കുകളിൽ തിളങ്ങുന്നത് മലയാള സിനിമയുടെ പൊയ്പ്പോയ ഒരു കാലമാണ്. ഡിജിറ്റൽ അദ്ഭുതങ്ങൾക്കും മുൻപത്തെ കാലം. അന്ന് അധ്വാനം വളരെ കൂടുതലായിരുന്നു. സമയം ഏറെ വേണ്ടിയിരുന്നു. ഫൈനൽ റിസൾട്ടിനെക്കുറിച്ച് ഒരു ഉറപ്പുമില്ലാതെ ആശങ്കയോടെ രാപകൽ ജോലി ചെയ്ത കാലം. സിനിമയ്ക്കു വേണ്ടിയായിരുന്നു. കലയ്ക്കു വേണ്ടി എല്ലാം സമർപ്പിച്ച മനഷ്യർക്കു വേണ്ടിയായിരുന്നു. ഇന്നു കാണുന്ന നമുക്കും നമ്മുടെ അത്ഭുകരമായ ലോകത്തിനും വേണ്ടിയായിരുന്നു. 4 ദേശീയ പുരസ്കാരവും 9 സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ടെന്ന പകിട്ടോ ഭാവമോ ഒരിക്കൽപ്പോലും പ്രകടിപ്പിക്കാതെ, മൂകസാക്ഷിയെന്ന നിലയിലേക്കു സ്വയം ഒതുങ്ങി കൃഷ്ണനുണ്ണി എന്ന ശബ്ദലേഖകൻ ഓർത്തെടുക്കുകയാണ്. ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്ന ഒരു കാലത്തെ ഏതാനും വാക്കുകളിൽ ആനയിക്കുകയാണ്. പ്രതിഭകളെ ആദരിച്ചും മൺമറഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ചും ഓർമകൾക്കു സ്വയം സമർപ്പിച്ചും.
ഇതാണ് ഈ പടത്തിന്റെ ശബ്ദലേഖകൻ. എഫ്‌ടിഐഐ ആണ്. മുടി മുഴുവൻ വെള്ളയാണ്. അവൻ ചായം തേച്ചുവന്നിരിക്കുകയാണ്. അമ്മ അറിയാൻ സിനിമയുടെ സംഗീത സംവിധായികയ്ക്ക് ജോൺ ഏബ്രഹാം, കൃഷ്ണനുണ്ണിയെ പരിചയപ്പെടുത്തുകയായിരുന്നു. വർഷങ്ങൾക്കു മുൻപ് പുണെയിലെ മുറിയിൽ നിന്നു വിളിച്ചുണർത്തി രണ്ടു കിലോമീറ്റർ ദൂരെ ചേരിപ്രദേശത്തെ വീട്ടിൽ നിന്നു വാങ്ങിയ ചാരായത്തിന്റെ പണം കൊടുപ്പിച്ച അതേ ജോൺ. സിനിമയിലെയും ജീവിതത്തിലെയും എല്ലാത്തരം നാട്യങ്ങൾക്കും നേരെ പുച്ഛത്തോടെ നടന്ന മനുഷ്യൻ.
അമ്മ അറിയാൻ സിനിമയുടെ ആദ്യ പ്രിന്‍റ് കാണാൻ സംവിധായകനൊപ്പം കൃഷ്ണനുണ്ണിയും ഉണ്ടായിരുന്നു. എല്ലാവർക്കും പടം നന്നായി ഇഷ്ടപ്പെട്ടു. അതിന്റെ ആഘോഷങ്ങളും തുടങ്ങി. ആ ആഘോഷം അവസാനിച്ചത് കോഴിക്കോട്ട് ജോണിന്റെ മരണത്തിലായിരുന്നു. മൊബൈൽ ഇല്ലാത്ത ആ കാലത്തെ ശപിക്കേണ്ടിവരും. രാവിലെ പത്രത്തിൽ നിന്നാണ് വാർത്ത അറിഞ്ഞത്. ജോൺ ഏബ്രഹാം നമ്മെ വിട്ടുപോയെന്ന്. എന്തൊരു ജീവിതം. എന്തൊരന്ത്യം!
ചിത്രാഞ്ജലി എന്ന കേരളത്തിന്റെ അഭിമാനമായ സ്റ്റുഡിയോയുടെ ആദ്യകാലം മുതൽ കൃഷ്ണനുണ്ണി ഉണ്ടായിരുന്നു. പ്രശസ്തരും പ്രശസ്തരാകാൻ കൊതിച്ചവരും സ്ഥിരമായി തമ്പടിച്ച ആ സ്റ്റുഡിയോയിൽ നിന്നുമാണ് നാം ഇന്നും ഓർത്തുവച്ച ശബ്ദങ്ങളൊക്കെ പുറപ്പെട്ടത്. ഓരോ ശബ്ദത്തെയും തനിമയോടെ, വിശുദ്ധിയോടെ, അർഹിക്കുന്ന ഗൗരവത്തോടെ റെക്കോർഡ് ചെയ്തു സൂക്ഷിച്ച് സിനിമ എന്ന കലയുടെ അനിവാര്യതയാക്കിയ കൃഷ്ണനുണ്ണി ഓർമകളെ ഇത്ര ചെറിയ പുസ്തകത്തിൽ ഒതുക്കേണ്ടിയിരുന്നില്ല. വിപുലമായ അനുഭവങ്ങളെ വിശാലമായ ക്യാൻവാസിൽ പകർത്താൻ അദ്ദേഹം ഇനിയും തയാറാകുമെന്നു പ്രതീക്ഷിക്കാം. അതിനു വേണ്ടി കാത്തിരിക്കാം. ചലച്ചിത്ര പ്രവർത്തകരും വിദ്യാർഥികളും സാധാരണ പ്രേക്ഷകരും മലയാള സിനിമ തന്നെയും ആ മോഹം ഉപേക്ഷിക്കില്ല.
അങ്ങനെയും ഒരു സിനിമാക്കാലം
കൃഷ്ണനുണ്ണി
കറന്റ് ബുക്സ്
വില: 120 രൂപ