ജീവിച്ചിരിക്കുന്ന പുരുഷൻമാരെ പ്രണയിക്കാൻ കൊള്ളുകയില്ല, അതുകൊണ്ടാണ് ഞാൻ മരിച്ചവരെ പ്രണയിക്കുന്നത്...
മന്ത്രവാദത്തിന്റെ മായികമോ ദുരൂഹമോ ആയ പരിവേഷം ചൂഴ്ന്നുനിൽക്കുന്നവരാണ് ഗ്രേസിയുടെ സ്ത്രീകൾ. മന്ത്രമില്ലാത്തപ്പോൾ തന്ത്രങ്ങളാണ് അവർക്ക് ആശ്രയം. അതിനവരെ പ്രാപ്താരാക്കുന്നത് ജീവിതം തന്നെയാണ്.
മന്ത്രവാദത്തിന്റെ മായികമോ ദുരൂഹമോ ആയ പരിവേഷം ചൂഴ്ന്നുനിൽക്കുന്നവരാണ് ഗ്രേസിയുടെ സ്ത്രീകൾ. മന്ത്രമില്ലാത്തപ്പോൾ തന്ത്രങ്ങളാണ് അവർക്ക് ആശ്രയം. അതിനവരെ പ്രാപ്താരാക്കുന്നത് ജീവിതം തന്നെയാണ്.
മന്ത്രവാദത്തിന്റെ മായികമോ ദുരൂഹമോ ആയ പരിവേഷം ചൂഴ്ന്നുനിൽക്കുന്നവരാണ് ഗ്രേസിയുടെ സ്ത്രീകൾ. മന്ത്രമില്ലാത്തപ്പോൾ തന്ത്രങ്ങളാണ് അവർക്ക് ആശ്രയം. അതിനവരെ പ്രാപ്താരാക്കുന്നത് ജീവിതം തന്നെയാണ്.
എന്റെ അപ്പാപ്പൻ വെട്ടിക്കൽ പത്രോസ് വല്യ മന്ത്രവാദിയാ. കടുത്ത മാരണത്തിലാ സ്പെഷലൈസേഷൻ. കൊച്ചുമകളായ ഞാനും അത്ര മോശമൊന്നുമല്ലാട്ടോ. സൂക്ഷിച്ചോ. കാടിറങ്ങി വന്ന പുള്ളിപ്പുലിയെപ്പോലെ എംഎ ക്ലാസ്സിലേക്കു വന്ന തെരേസയ്ക്ക് പാരമ്പര്യത്തിലെ മന്ത്രവാദം പ്രതിരോധം മാത്രമല്ല ആക്രമണവും കൂടിയാണ്. അപ്പനും മന്ത്രവാദിയായിരുന്നു എന്ന രഹസ്യം വജ്രായുധം പോലെ അവൾ സൂക്ഷിച്ചുവച്ചു. ഏറ്റവും അപകടകരമായ സാഹചര്യത്തിൽ മാത്രം ഉപയോഗിക്കാൻ പാകമാക്കി. എന്നാൽ, രഹസ്യങ്ങൾ അവിടം കൊണ്ടും തീരുന്നില്ല. ഒരു പുരുഷനും അവ താങ്ങാൻ പറ്റില്ലെന്ന് അവൾക്കറിയാം. അതുകൊണ്ടുകൂടിയാണ് അവ രഹസ്യങ്ങൾ തന്നെയായി അവൾ കൊണ്ടുനടക്കുന്നതും. മന്ത്രവാദത്തിന്റെ മായികമോ ദുരൂഹമോ ആയ പരിവേഷം ചൂഴ്ന്നുനിൽക്കുന്നവരാണ് ഗ്രേസിയുടെ സ്ത്രീകൾ. മന്ത്രമില്ലാത്തപ്പോൾ തന്ത്രങ്ങളാണ് അവർക്ക് ആശ്രയം. അതിനവരെ പ്രാപ്താരാക്കുന്നത് ജീവിതം തന്നെയാണ്.
കാറ്റ് പോലെ എന്ന കഥയിലെ ഭാര്യയ്ക്ക് മന്ത്രങ്ങളോ തന്ത്രങ്ങളോ അറിയില്ല. എന്നാൽ, പ്രണയവും ശരീരത്തോടുള്ള വിശപ്പും തിരിച്ചറിയാം. രണ്ടു കണ്ണുകളിലും പ്രണയം നിറച്ച് ചുവക്കുവോളം ചിരിച്ച് കൂട്ടുകാരിയെപ്പോലും അമ്പരിപ്പിക്കുന്ന, പഴയ കാമുകനെ ഉച്ചയൂണിന് പുറത്തേക്കു ക്ഷണിക്കുന്ന അവൾ തന്നെയാണ്, അയാളുടെ ഉള്ളിൽ നിന്നു പുറത്തേക്കു വരുന്ന മൃഗശിക്ഷകനെ സൗമ്യമെങ്കിലും ധീരയായി അകറ്റുന്നത്. നമ്മളൊരിക്കലും പരസ്പരം വിശ്വസിച്ചിട്ടില്ല. അതുകൊണ്ട് നമ്മുടെ ബന്ധം ഒരു ചതുരംഗക്കളി പോലെ രസകരമായിരുന്നു എന്നവൾ അവരുടെ പ്രണയത്തെ ശരിയായി വിലയിരുത്തുന്നുണ്ട്. അവരുടെ അവിഹിത ബന്ധം കണ്ടുപിടിക്കാൻ ഓടിക്കിതച്ചെത്തുന്ന അയാളുടെ ഭാര്യയോട് അവൾ പറയുന്ന വാക്കുകൾ വ്യക്തമാണ്; കൃത്യവും. നിങ്ങൾ ഇങ്ങനെ ഓടിപ്പിടഞ്ഞ് എത്തിയില്ലെങ്കിൽത്തന്നെയും ഇവിടെ ഒന്നും സംഭവിക്കുമായിരുന്നില്ല. നമ്മുടെയൊക്കെയുള്ളിൽ ഓരോരുത്തർക്കും ഓരോ സ്ഥാനമുണ്ട്. സംശയമുണ്ടെങ്കിൽ അവനവന്റെ ഉള്ളിലേക്കു തന്നെ ഒന്നു നോക്ക്.
കാറ്റിനു ലഹരി പിടിച്ചതുപോലെയാണ് അവൾ കാമുകന്റെ വീട്ടിൽ നിന്നു പറത്തുകടക്കുന്നത്. മായികവും ദുരൂഹവുമായ ഒരു ശക്തിയുടെ നിയന്ത്രണത്തിലെന്നവണ്ണം. അതു പെണ്ണിന്റെ ശക്തിയാണ്. ആ ശക്തിയുടെ തുണയിലാണ് ഗ്രേസിയുടെ സ്ത്രീ കഥാപാത്രങ്ങൾ ജീവിതപ്പോരിൽ വിജയിക്കുന്നതും അപൂർവം അവസരങ്ങളിൽ തോറ്റുകൊടുക്കുന്നതും. എന്നാൽ, പാതിരാ നടത്തത്തിലെ ജയന്തി ഇവരിൽ നിന്ന് വ്യത്യസ്തതയാണ്. ഈ കഥയിൽ എന്തുകൊണ്ടോ എഴുത്തുകാരി ജയന്തിയുടെ ഉള്ളിലേക്കു നോക്കുന്നതേയില്ല. പകരം, പ്രേമചന്ദ്രൻ എന്ന കാമുകന്റെ നിസ്സഹായതയെ കണക്കിനു കളിയാക്കുക മാത്രമാണ്. പാതിരയ്ക്ക് ഇഷ്ടമുള്ള വഴിയിലൂടെ നടക്കാൻ ഒട്ടും മടിക്കാത്ത, അതൊരു വെല്ലുവിളിയായിപ്പോലും കാണാത്ത ജയന്തിയെ ആയിരുന്നു സൃഷ്ടിക്കേണ്ടിയിരുന്നത്. പകരം, കാമുകന്റെ ബലം പരീക്ഷിക്കാൻ ഒരു പരീക്ഷ നിർദേശിക്കുന്ന, ആഗ്രഹം കൊണ്ടു മാത്രം വ്യത്യസ്തതയായ യുവതിയെ ആയിരുന്നില്ല. അതുകൊണ്ടുതന്നെ പാതിരാ നടത്തം ഈ സമാഹാരത്തിലെ മറ്റു കഥകളിൽ നിന്നും, മറ്റു സ്ത്രീകളിൽ നിന്നും അടിസ്ഥാനപരമായി വ്യത്യസ്തതയായി നിലകൊള്ളുന്നു.
എള്ളെണ്ണയുടെ മണം എന്ന കരുത്തുള്ള കഥ വായിക്കുക. വിവാഹമുറപ്പിച്ചുകഴിഞ്ഞാൽ പെൺകുട്ടികൾ ഉണർന്നിരിക്കുമ്പോഴും സ്വപ്നം കാണും എന്ന നാട്ടുനടപ്പിനു വഴങ്ങാത്ത പ്രേമി. കാൽപനികമോ ആവേശകരമോ അല്ലാത്ത പേരിനാൽ പ്രേമം പോലും നിഷേധിക്കപ്പെട്ട പ്രേമി. ഒരു കടംകഥയാണു പ്രേമിയുടെ ജീവിതത്തിന് അർഥവും അടിസ്ഥാനവും നിശ്ചയിക്കുന്നത്. പൊടുന്നനെ പ്രേമി മിന്നലേറ്റതുപോലെ പിടഞ്ഞെഴുന്നേറ്റു. അവളുടെ ഉടൽ വിറയ്ക്കാൻ തുടങ്ങി. വിറയൊതുങ്ങുവോളം പ്രേമി മുഖം പൊത്തി ഒരേ നിൽപ് നിന്നു. പത്തു കൊല്ലം ഒന്നും കുരുക്കാത്ത മണ്ണ് പതം വന്നതെങ്ങനെയെന്ന് അവൾക്കു തിരിഞ്ഞുകിട്ടി. അച്ഛൻ കാശിക്കുപോയതെന്തുകൊണ്ടെന്നും. നിദ്രാടകയായ അവളെ പിടിച്ചടുപ്പിക്കുന്ന, കയ്യെത്തിപ്പിടിക്കുന്ന കരിനിഴൽ ആരുടേതാണെന്ന് ഒരു സംശയവും വേണ്ട. അവളുടെ യഥാർഥ വ്യക്തിത്വം തന്നെ. ഏതു സ്ത്രീയുടെയും സ്ത്രീത്വം. പടിയിറങ്ങാൻ പാർവതിക്കു കരുത്തു നൽകിയതും ആനത്താര പോലെ പന്നിത്താര കണ്ടെത്തുന്നതും, പുണ്യാളന്റെ കുതിരയോടു സംസാരിക്കാൻ കരുത്ത് ലഭിക്കുന്നതുമെല്ലാം അതേ ശക്തി കൊണ്ടാണ്. ആ ശക്തിയുടെ വിളയാട്ടങ്ങളാണു പാതിരാനടത്തത്തിലെ ഗ്രേസിയുടെ കഥകൾ. അവയെ എഴുത്തിന്റെ ഒരു കള്ളിയിലും ഒതുക്കി നിർവചിക്കാനോ, ഏതെങ്കിലും കാലത്തിന്റെ നാട്ടുനടപ്പിനു വിട്ടുകൊടുക്കാനോ കഴിയില്ല. പ്രണയത്തിൽ ചിരിച്ചുചുവക്കുന്നതുപോലെ തന്നെ ചുണ്ടു കോട്ടി പുച്ഛച്ചിരി ചിരിക്കുന്നതും പരിഹസിക്കുന്നതും പുറത്തേക്കുവരാത്ത ചിരിയിൽ പുകയുന്നതുമെല്ലാം ഒരാൾ തന്നെയാണ്. ആ ആളെ കണ്ടെത്താൻ അവനവന്റെ ഉള്ളിലേക്കു തന്നെ നോക്കുകയല്ലാതെ എന്തു വഴി.
പാതിരാ നടത്തം
ഗ്രേസി
ഡിസി ബുക്സ്
വില : 150 രൂപ