നിറയെ സ്നേഹത്തോടെ ഞാൻ - 17 ലഘുവായ കുറിപ്പുകൾ എന്നാണ് ആമുഖം പറയുന്നത്. പക്ഷേ വായനയിൽ വ്യക്തിപരമായ അനുഭവം 17 ഗതകാല സുഖസ്മരണകളാണ് ഈ പുസ്തകം. ഒരു എഴുത്തുകാരിയെന്നുള്ള നിലയിൽ രാജി എൻ. ആർ. ഒരിക്കലും സങ്കീർണ്ണമായ ഭാഷയോ,

നിറയെ സ്നേഹത്തോടെ ഞാൻ - 17 ലഘുവായ കുറിപ്പുകൾ എന്നാണ് ആമുഖം പറയുന്നത്. പക്ഷേ വായനയിൽ വ്യക്തിപരമായ അനുഭവം 17 ഗതകാല സുഖസ്മരണകളാണ് ഈ പുസ്തകം. ഒരു എഴുത്തുകാരിയെന്നുള്ള നിലയിൽ രാജി എൻ. ആർ. ഒരിക്കലും സങ്കീർണ്ണമായ ഭാഷയോ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറയെ സ്നേഹത്തോടെ ഞാൻ - 17 ലഘുവായ കുറിപ്പുകൾ എന്നാണ് ആമുഖം പറയുന്നത്. പക്ഷേ വായനയിൽ വ്യക്തിപരമായ അനുഭവം 17 ഗതകാല സുഖസ്മരണകളാണ് ഈ പുസ്തകം. ഒരു എഴുത്തുകാരിയെന്നുള്ള നിലയിൽ രാജി എൻ. ആർ. ഒരിക്കലും സങ്കീർണ്ണമായ ഭാഷയോ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറയെ സ്നേഹത്തോടെ ഞാൻ - 17 ലഘുവായ കുറിപ്പുകൾ എന്നാണ് ആമുഖം പറയുന്നത്. പക്ഷേ വായനയിൽ വ്യക്തിപരമായ അനുഭവം 17 ഗതകാല സുഖസ്മരണകളാണ് ഈ പുസ്തകം. ഒരു എഴുത്തുകാരിയെന്നുള്ള നിലയിൽ രാജി എൻ. ആർ. ഒരിക്കലും സങ്കീർണ്ണമായ ഭാഷയോ, ആസ്ഥാനത്തുള്ള പാണ്ഡിത്യമോ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നില്ല. വളരെ സ്വാഭാവികമായി നേരിട്ട് നമ്മളോട് കൊച്ചു വർത്തമാനം പറയുന്ന ഒരു അനുജത്തിയുടെയോ (എഴുത്തുകാരിയുടെ ചേട്ടൻ കൂടി കൊച്ചുവർത്തമാനങ്ങളിൽ കടന്നു വരുമ്പോൾ നമുക്ക് അങ്ങനെ തോന്നാം) അല്ലെങ്കിൽ ഒരു സുഹൃത്തിന്റെയോ പ്രതീതിയാണ് ഈ പുസ്തകം നൽകുന്നത്.

എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത, ഈ കൊച്ചുവർത്തമാനങ്ങളിലൂടെ കടന്നു പോകുമ്പോൾ മനസ്സ് അറിയാതെ ബാലമാസികകളും, ചിത്രകഥകളും നിരത്തി തൂക്കി വർണ്ണാഭമാക്കിയ പഴയ "മുറുക്കാൻ കടകളിലേക്ക്" നോക്കി കൗതുകവും, ആശയും കൊണ്ടിരുന്ന ബാല്യത്തിലേക്ക് (90 കളിൽ കൗമാരം തൊട്ടവരുടെ ബാല്യത്തിലേക്ക്) പോയാൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം ഈ കൊച്ചു വർത്തമാനങ്ങളിലെ സംഭവങ്ങളുടെ പരിസരങ്ങൾ സൃഷ്ടിക്കുന്നത് നമ്മുടെ മനസ്സാണ്. കൊച്ചുവർത്തമാനം പറയുന്ന എഴുത്തുകാരി നമുക്ക് അതിനുള്ള ഉപാധികൾ യഥേഷ്ടം നൽകുകയും ചെയ്യുന്നു. 

ADVERTISEMENT

ഗതകാല സുഖസ്മരണകൾ എന്ന് പറഞ്ഞത് കൊണ്ട് ബാല്യകാല സ്മരണകൾ ആണീ പുസ്തകം നിറയെ എന്നും ധരിക്കേണ്ട. ഒരു പെണ്ണുകാണൽ ചടങ്ങിനെ, ഒരു ഗൗരവമേറിയ ശസ്ത്രക്രിയയെ, ചില ബന്ധങ്ങളുടെ ആഴത്തെ (അതിപ്പോൾ വലിയ താൽപര്യമില്ലാത്ത ഒരു നായയോടുള്ള ബന്ധമാണെങ്കിലും) ഒക്കെ 90 കളിൽ കൗമാരം തൊട്ടവരുടെ ബാല്യം വിടാൻ മടിക്കുന്ന മനസ്സ് എങ്ങനെ കാണുന്നു എന്നും മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ സാഹചര്യങ്ങൾ അതെ ബാല്യ മോഹിയായ മനസ്സുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു - എന്നതിന്റെയൊക്കെ ഒരു നേർക്കാഴ്ച്ചയാണ് നിറയെ സ്നേഹത്തോടെ ഞാൻ. ഒപ്പം കടന്നു പോകുന്ന ഓരോ സ്മരണകളിൽ നിന്നും രസക്കൂട്ടുകൾ മനസ്സിൽ നിറയ്ക്കാനുള്ള അനുഗ്രഹീത ബാല്യത്തിന്റെ പരിണാമവും ചേരുമ്പോൾ രാജി എൻ. ആർ. എന്ന എഴുത്തുകാരി നമ്മളെ കൊണ്ട് തീർച്ചയായും "ബെസ്റ്റ് അശ്വതി ബെസ്റ്റ് " എന്ന് പറയിപ്പിക്കും. (അശ്വതി ആരെന്ന് ഈ 17 കൊച്ചു വർത്തമാനങ്ങളിലൂടെ അറിയുക.)

രസക്കൂട്ടുകളെക്കുറിച്ച് പറയുമ്പോൾ നിറയെ സ്നേഹത്തോടെ ഞാൻ ഉണർത്തുന്ന ചിരിയെ കുറിച്ച് പറയാതിരിക്കുവാനാകില്ല. ചെറു ചിരികളും, അപ്രതീക്ഷിതമായ ചിരികളും ഇടയ്ക്കിടെ നമ്മേ തേടിയെത്തുന്ന ആഖ്യാനത്തിൽ ഒരേ സമയം നിഷ്കളങ്കവും, ഗഹനവുമായി സാമൂഹിക വീക്ഷണങ്ങളും ഉണ്ട്. പഠനത്തിന്റെ സമ്മർദ്ദങ്ങൾ കുട്ടികൾക്ക് മേൽ ചെലുത്താത്ത മാതാപിതാക്കൾ ഇന്നത്തെ കുട്ടികൾക്ക് ഒരു അത്ഭുതമായി തോന്നാം. അതെ സമയം ഒരു കാർ വാങ്ങുന്നതിനെ കുറിച്ച് നീണ്ട ചർച്ചകൾ നടക്കുന്ന കുടുംബവും അവർക്ക് പരിചിതമാകണമെന്നില്ല. ഒരു കാർ പോയിട്ട് ഒരു നേരത്തെ ഭക്ഷണത്തിന്... എന്ന് തുടങ്ങുന്ന വാദത്തിനും വേദിയൊരുക്കുന്ന ചിരിക്കൂട്ട് വളരെ സ്വാഭാവികമായി സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നു ഈ കൃതിയിൽ.

ADVERTISEMENT

അവസാനമായി വീണ്ടും ഭാഷയിലേക്ക് മടങ്ങിയെത്തുമ്പോൾ, നേരത്തെ പറഞ്ഞ കഥാപരിസരങ്ങൾ സൃഷ്ടിക്കുവാൻ വായനക്കാരന്റെ മനസ്സിനെ (കൊച്ചുവർത്തമാനങ്ങളുടെ സ്രോതാവിന്റെ മനസ്സിനെ) പ്രേരിപ്പിക്കുന്ന ഭാഷ അപൂർവ്വം സന്ദർഭങ്ങളിൽ ഒരു പരിമിതി സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ചും കൊച്ചുവർത്തമാനത്തിന്റെ കഥാപരിസരം ആധുനിക കാലത്തേക്ക് വരുമ്പോൾ. മക്കൾക്ക് മാതാപിതാക്കൾ അനുവദിക്കുന്ന സ്വാതന്ത്ര്യത്തിലുള്ള കാലഘട്ടത്തിന്റെ വ്യത്യാസം ഒരു ചെറിയ ഉദാഹരണം. അത്തരം അവസരങ്ങളിൽ ആധുനിക കാലത്തേക്കാൾ ഒരു കേൾവിക്കാരന്റെ എന്ന നിലയിൽ എന്റെ മനസ്സു കൂടുതൽ ഐക്യപ്പെടുന്നത് മുൻകാലത്തോടാണ്. ആധുനിക കാലത്തിൽ എന്തുകൊണ്ട് മാതാപിതാക്കളുടെ പ്രതികരണം വത്യസ്‍തമാകുന്നു എന്നത് എനിക്ക് ഒരൽപ്പം ആശയകുഴപ്പം ഉണ്ടാക്കുന്നു. അത് പോലെ ആധുനിക കാലത്തെ ഒരു കൗമാരക്കാരന് പഴയ കാലത്തോടും ഒരു അന്യതാ ബോധം ഉണ്ടായേക്കാം - ഇത് ആ പ്രത്യേക സന്ദർഭത്തിൽ മാത്രം അനുഭവപ്പെടുന്ന ഒരു ആശയകുഴപ്പമാണ്. വായനയുടെ രസച്ചരട് ഒരു തരത്തിലും ഈ ആശയകുഴപ്പം മുറിക്കുന്നില്ല എന്നത് എടുത്ത് പറയേണ്ടതുണ്ട്. ഒരുപക്ഷേ ഈ ആശയകുഴപ്പം തന്നെയാവാം മാതാപിതാക്കളുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾക്കും കാരണം.

ചിരിയും, ഗതകാല സ്മരണകളും, അൽപ്പം ചിന്തകളും, ചെറിയ ആശയ കുഴപ്പങ്ങളും നിറഞ്ഞ ഈ 17 കൊച്ചുവർത്തമാനങ്ങളും വായനയുടെ ലോകം ഇഷ്ടപ്പെടുന്നവർക്ക് ബോധിക ചിന്തകളുടെ ഭരമേതുമില്ലാതെ സരളമായി സമീപിക്കാവുന്ന ഒരു കൃതിയാണ് എന്നതാണ് എന്റെ വ്യക്തിപരമായ വിലയിരുത്തൽ.

ADVERTISEMENT

നിറയെ സ്നേഹത്തോടെ ഞാൻ

രാജി എൻ. ആർ.

ഇന്‍ഫിനിറ്റി ഇൻഡിക്ക പബ്ലിഷേഴ്സ്

വില: 120 രൂപ

English Summary:

Malayalam Book ' Niraye Snehathode Njan ' written by Raji N. R.