പുസ്തകപ്രേമികള്‍ക്ക് പുസ്തകമല്ലാതെ എന്തെല്ലാം സമ്മാനം നൽകാം?
മനുഷ്യരും പുസ്തകങ്ങളും തമ്മിലുള്ള സ്ഥായിയായ സ്നേഹബന്ധത്തെ ആദരിക്കുന്നതിനായി നീക്കിവച്ചിരിക്കുന്ന ദിവസമാണ് ഓഗസ്റ്റ് 9. ബുക്ക് ലവേഴ്സ് ഡേ അഥവാ പുസ്തക പ്രേമികളുടെ ദിനം..! നമ്മുടെ ജീവിതത്തെ സമ്പന്നമാക്കിയ എണ്ണമറ്റ പുസ്തകങ്ങളെ ആഘോഷിക്കാനുള്ള ദിനമാണത്. വായനാപ്രേമം സജീവമാക്കി നിലനിർത്തുന്നവരുടെ ഈ

മനുഷ്യരും പുസ്തകങ്ങളും തമ്മിലുള്ള സ്ഥായിയായ സ്നേഹബന്ധത്തെ ആദരിക്കുന്നതിനായി നീക്കിവച്ചിരിക്കുന്ന ദിവസമാണ് ഓഗസ്റ്റ് 9. ബുക്ക് ലവേഴ്സ് ഡേ അഥവാ പുസ്തക പ്രേമികളുടെ ദിനം..! നമ്മുടെ ജീവിതത്തെ സമ്പന്നമാക്കിയ എണ്ണമറ്റ പുസ്തകങ്ങളെ ആഘോഷിക്കാനുള്ള ദിനമാണത്. വായനാപ്രേമം സജീവമാക്കി നിലനിർത്തുന്നവരുടെ ഈ പ്രിയപ്പെട്ട ദിവസത്തിൽ, വായന ആസ്വാദ്യകരമാക്കാൻ സഹായിക്കുന്ന ചില വസ്തുക്കളെക്കുറിച്ച് കൂടുതൽ അറിയാം.
പുസ്‌തക പ്രേമികളുടെ വൈവിധ്യമാർന്ന ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണി തന്നെ വിപണിയിലുണ്ട്.
ബുക്ക് ലൈറ്റുകൾ: മറ്റുള്ളവരെ ശല്യപ്പെടുത്താതെ നിങ്ങളുടെ പുസ്തകത്തിൽ മുഴുകാൻ സഹായിക്കുന്നവയാണ് ബുക്ക് ലൈറ്റുകൾ. റീചാർജ് ചെയ്യാവുന്ന ലൈറ്റുകൾ, ഫോട്ടോകൾ ക്ലിപ്പ് ചെയ്യാൻ സാധിക്കുന്ന ലൈറ്റുകൾ തുടങ്ങി ഓരോ വായനക്കാരനും യോജിക്കുന്ന ബുക്ക് ലൈറ്റുകൾ ലഭ്യമാണ്.
ബുക്ക്‌മാർക്കുകൾ: ഏതൊരു വായനാക്കാരനും ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ആക്സസറികളിലൊന്നാണ് ബുക്ക്‌മാർക്കുകൾ. വായനയുടെ ട്രാക്ക് കണ്ടെത്താൻ വേണ്ടി മാത്രമല്ല, പുസ്തകങ്ങൾ വൃത്തിയായി നിലനിർത്താനും ഇവ സഹായിക്കുന്നു. കാന്തിക, തുകൽ അല്ലെങ്കിൽ ലോഹ ഓപ്ഷനുകളിൽ നിന്ന് സ്‌റ്റൈലിഷായ ബുക്ക്‌മാർക്കുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഫോണിൽ ബ്ലൂടൂത്ത് കണക്റ്റ് ചെയ്യാവുന്ന ബുക്ക്‌മാർക്കുകൾ വരെയുണ്ട്.
ബുക്ക് സ്ലീവ്: പുസ്തകങ്ങൾ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുവാൻ സഹായിക്കുന്നവയാണ് ബുക്ക് സ്ലീവുകൾ. പുസ്‌തകങ്ങളുമായി യാത്ര ചെയ്യുന്നവരുടെ പ്രധാന പ്രശ്നമായ അവയുടെ അരികുകൾ മടങ്ങുന്നതും പേജുകൾ അഴുക്കാകുന്നതും തടയാനുള്ള മികച്ച മാർഗമാണ് ഇവ. പുനരുപയോഗിക്കാവുന്ന ബുക്ക് സ്ലീവുകൾ ആകർഷകമായ ഡിസൈനുകളിൽ ലഭ്യമാണ്.
ബുക്കിഷ് ഹോം ഡെക്കോർ: പുസ്തകത്തിന്റെ തീമിലുള്ള മഗ്ഗുകൾ, ടോട്ട് ബാഗുകൾ, മെഴുകുതിരികൾ, പ്രശസ്ത നോവലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തലയണകൾ, പുസ്തകത്തിന്റെ ആകൃതിയിലുള്ള ക്ലോക്കുകൾ, ബുക്ക്‌പ്ലേറ്റുകൾ, വാച്ചുകൾ, വസ്ത്രങ്ങള്‍ എന്നിവയെല്ലാം പുസ്തകപ്രേമികളുടെ മനം കവരും. പുസ്തകപ്രേമിയായ ഒരാൾക്ക് സമ്മാനമായി നൽകി അത്ഭുതപ്പെടുത്താനും ഇവ അനുയോജ്യമാണ്.