പൊതു വ്യക്തിത്വത്തിന് പിന്നിലെ മാനുഷിക വശം വെളിപ്പെടുത്തുന്ന ഈ പുസ്തകങ്ങളിൽ സച്ചിൻ ടെണ്ടുൽക്കറുടെ ആദ്യകാല പോരാട്ടങ്ങൾ മുതൽ യുവരാജ് സിംഗിന്റെ പ്രചോദനാത്മകമായ തിരിച്ചുവരവ് വരെ പറയുന്നവയുണ്ട്.

പൊതു വ്യക്തിത്വത്തിന് പിന്നിലെ മാനുഷിക വശം വെളിപ്പെടുത്തുന്ന ഈ പുസ്തകങ്ങളിൽ സച്ചിൻ ടെണ്ടുൽക്കറുടെ ആദ്യകാല പോരാട്ടങ്ങൾ മുതൽ യുവരാജ് സിംഗിന്റെ പ്രചോദനാത്മകമായ തിരിച്ചുവരവ് വരെ പറയുന്നവയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതു വ്യക്തിത്വത്തിന് പിന്നിലെ മാനുഷിക വശം വെളിപ്പെടുത്തുന്ന ഈ പുസ്തകങ്ങളിൽ സച്ചിൻ ടെണ്ടുൽക്കറുടെ ആദ്യകാല പോരാട്ടങ്ങൾ മുതൽ യുവരാജ് സിംഗിന്റെ പ്രചോദനാത്മകമായ തിരിച്ചുവരവ് വരെ പറയുന്നവയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ക്രിക്കറ്റ് ഒരു കായികവിനോദത്തിനപ്പുറമാണ്. സിനിമാതാരങ്ങളോടുള്ള ആരാധനയ്ക്ക് ഒപ്പം നിൽ‍ക്കുന്ന ഒന്നാണ് കായിക താരങ്ങളോടുള്ള ആരാധനയും. അവരുടെ ജീവിതം നിശ്ചയദാർഢ്യത്തിന്റെയും വിജയത്തിന്റെയും ഉദാഹരണങ്ങളായി ലോകം ഉയർത്തിപ്പിടിക്കുന്നു. ഈ ക്രിക്കറ്റ് ഐക്കണുകളിൽ പലരും തങ്ങളുടെ കഥകൾ ആത്മകഥകളുടെയും ഓർമ്മക്കുറിപ്പുകളുടെയും രൂപത്തിൽ എഴുതിട്ടുണ്ട്. പൊതു വ്യക്തിത്വത്തിന് പിന്നിലെ മാനുഷികവശം വെളിപ്പെടുത്തുന്ന ഈ പുസ്തകങ്ങളിൽ സച്ചിൻ ടെണ്ടുൽക്കറുടെ ആദ്യകാല പോരാട്ടങ്ങൾ മുതൽ യുവരാജ് സിംഗിന്റെ പ്രചോദനാത്മകമായ തിരിച്ചുവരവ് വരെ പറയുന്നവയുണ്ട്. 

പ്ലേയിംഗ് ഇറ്റ് മൈ വേ – സച്ചിൻ ടെണ്ടുൽക്കർ

ADVERTISEMENT

ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥയാണ് 'പ്ലേയിംഗ് ഇറ്റ് മൈ വേ'. ഇന്ത്യയിൽ ക്രിക്കറ്റിന്റെ പര്യായമായി മാറിയ സച്ചിന്റെ ജീവിതത്തിലൂടെയുള്ള വിസ്മയിപ്പിക്കുന്ന യാത്രയാണിത്. 2014 നവംബർ 5 ന് മുംബൈയിൽ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. സച്ചിൻ്റെ ആദ്യകാലങ്ങൾ, 24 വർഷത്തെ കരിയർ, പൊതുസമൂഹത്തിൽ പങ്കുവെക്കാത്ത ജീവിത വശങ്ങൾ എന്നിവ പുസ്തകം സംഗ്രഹിക്കുന്നു.

അദ്ദേഹത്തിന്റെ എളിയ തുടക്കം മുതൽ റെക്കോർഡ് ബ്രേക്കിംഗ് കരിയർ വരെ, ഈ പുസ്തകം അദ്ദേഹത്തിന്റെ വിജയങ്ങളും വെല്ലുവിളികളും അചഞ്ചലമായ അർപ്പണബോധവും രേഖപ്പെടുത്തുന്നു. ക്രിക്കറ്റിനപ്പുറം വിലപ്പെട്ട ജീവിതപാഠങ്ങളും പുസ്തകം നൽകുന്നുണ്ട്. കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിനയത്തിന്റെയും ശക്തിയുടെയും സാക്ഷ്യപത്രമാണ് സച്ചിന്റെ യാത്ര.

ധോണി ടച്ച് – മഹേന്ദ്ര സിംഗ് ധോണി

ഭരത് സുന്ദരേശന്റെ 'ധോണി ടച്ച്' ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെയും കരിയറിലെയും ആകർഷകമായ വിവരണമാണ്. അസാധാരണമായ ക്രിക്കറ്റ് കഴിവുകളും ശാന്തമായ പെരുമാറ്റവും കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ച ഒരു മനുഷ്യന്റെ മനസ്സിലേക്ക് വായനക്കാർക്ക് ഒരു നേർക്കാഴ്ച്ച നൽകുന്നതാണ് ഈ പുസ്തകം.

ADVERTISEMENT

206 പേജുകളിലൂടെ വായനക്കാരെ ആകർഷിക്കാൻ ഈ പുസ്തകത്തിൽ മതിയായ രസകരമായ വിവരണങ്ങളും കഥകളും ഉണ്ട്. ധോണിയുടെ പിതാവ് അദ്ദേഹത്തിന്റെ കരിയർ തിരഞ്ഞെടുപ്പിനെക്കുറിച്ച് അധികം ഉത്സാഹം കാണിച്ചില്ലെങ്കിലും, റാഞ്ചിയിലെ അവരുടെ സർക്കാർ ഹൗസിംഗ് കോളനിക്ക് സമീപമുള്ള ക്രിക്കറ്റ് ഗ്രൗണ്ടിൽ അദ്ദേഹം കളിക്കുന്നത് രഹസ്യമായി കാണാൻ ശ്രമിച്ചിരുന്നു എന്നത് അതിലൊന്നാണ്. കളിയുടെ വിവിധ ഫോർമാറ്റുകളിൽ ഇന്ത്യയുടെ വിജയങ്ങളിൽ അദ്ദേഹത്തിന്റെ നിർണായക പങ്ക് എടുത്തുകാണിക്കുന്ന പുസ്തകം, അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ സമഗ്രമായ ഒരു അവലോകനം നൽകുന്നു.

ഡ്രിവണ്‍ - വിരാട് കോഹ്‌ലി

ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ വിരാട് കോഹ്‌ലിയുടെ ജീവിതത്തിലേക്കും കരിയറിലേക്കും ആഴത്തിൽ പരിശോധിക്കുന്ന പുസ്തകമാണ് 'ഡ്രിവണ്‍'. പ്രശസ്ത സ്‌പോർട്‌സ് ജേണലിസ്റ്റ് വിജയ് ലോകപ്പള്ളി എഴുതിയ ഈ ജീവചരിത്രം, ക്രിക്കറ്റ് പ്രേമികളും വിരാട് കോഹ്‌ലിയുടെ ആരാധകരും ഒരുപോലെ വായിച്ചിരിക്കേണ്ട ഒന്നാണ്. ഡൽഹിയിലെ എളിയ തുടക്കം മുതൽ ആഗോള ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ എന്ന നിലയിലുള്ള കോഹ്‌ലിയുടെ യാത്രയെ ലോകപള്ളി സൂക്ഷ്മമായി രേഖപ്പെടുത്തുന്നു.

കോഹ്‌ലി എന്ന അസാധാരണമായ പ്രതിഭയുടെ അസാധാരണമായ യാത്രയിലേക്ക് വെളിച്ചം വീശുന്ന പുസ്തകം സമഗ്രവും ആകർഷകവുമായ ഒരു വിവരണമാണ് നൽകുന്നത്. കളിക്കളത്തിലും പുറത്തും കോഹ്‌ലിയുടെ ഏറ്റവും വലിയ പിന്തുണയായിരുന്ന അദ്ദേഹത്തിൻ്റെ പിതാവ് സെറിബ്രൽ സ്ട്രോക്കിന് കീഴടങ്ങിയതും പിതാവ് മരിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ കോഹ്‌ലി കളിക്കാനിറങ്ങി തന്റെ കടമ നിറവേറ്റിയതുമൊക്കെ പുസ്തകത്തിലുണ്ട്.

ADVERTISEMENT

ദ് നൈസ് ഗയ് ഹു ഫിനിഷ്ഡ് ഫസ്റ്റ് – രാഹുൽ ദ്രാവിഡ്

രാഹുൽ ദ്രാവിഡിന്റെ അസാധാരണമായ ക്രിക്കറ്റ് യാത്രയിലേക്ക് ആഴ്ന്നിറങ്ങുന്ന ആകർഷകമായ ജീവചരിത്രമാണ് 'ദ് നൈസ് ഗയ് ഹു ഫിനിഷ്ഡ് ഫസ്റ്റ്'. ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആദരണീയനായ വ്യക്തികളിൽ ഒരാളായി രൂപാന്തരം പ്രാപിച്ച സ്വപ്നങ്ങളുള്ള ഒരു ചെറുപ്പക്കാരന്റെ കഥയാണ് പുസ്തകം അനാവരണം ചെയ്യുന്നത്. ദ്രാവിഡിന്റെ അചഞ്ചലമായ അർപ്പണബോധവും അച്ചടക്കവും നിശ്ചയദാർഢ്യവും എടുത്തുകാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കരിയറിന്റെ സത്തയെ രചയിതാവ് ദേവേന്ദ്ര പ്രഭുദേശായി സമർത്ഥമായി പകർത്തുന്നു. അദ്ദേഹത്തിന്റെ ടീമംഗങ്ങൾ, ഉപദേഷ്ടാക്കൾ എന്നിവരിൽ നിന്നുള്ള കഥകളും പുസ്തകത്തിലുണ്ട്. 

എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ് – സൗരവ് ഗാംഗുലി

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും ഗൗതം ഭട്ടാചാര്യയും ചേർന്ന് എഴുതിയ ആത്മകഥയാണ് 'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്'. ഇന്ത്യയുടെ ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളായ ഗാംഗുലിയുടെ യാത്രയുടെ സത്യസന്ധമായ വിവരണമാണ് ഈ പുസ്തകം. ക്രിക്കറ്റിന് പുറത്തുള്ള തന്റെ ജീവിതത്തെയും കുടുംബത്തെയും ബന്ധങ്ങളെയും അഭിനിവേശങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചകളും ഇത് വാഗ്ദാനം ചെയ്യുന്നു.

ഒരു ക്രിക്കറ്റ് ഓർമ്മക്കുറിപ്പ് എന്നതിലുപരി, ഗാംഗുലിയുടെ വ്യക്തിജീവിതത്തിലേക്കും വെല്ലുവിളികളിലേക്കും വിജയങ്ങളിലേക്കും ഈ പുസ്തകം ആഴത്തിൽ കടന്നുചെല്ലുന്നു. ഗാംഗുലിയുടെ ക്യാപ്റ്റൻസിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ അഭിസംബോധന ചെയ്യാനും പുസ്തകം മടിക്കുന്നില്ല. താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവയെ എങ്ങനെ അതിജീവിച്ചുവെന്നതിനെക്കുറിച്ചും തന്റെ വീക്ഷണം അദ്ദേഹം ഈ പുസ്തകത്തിൽ നൽകുന്നുണ്ട്.

English Summary:

From Struggles to Stardom: Life Stories of India’s Cricket Legends