ധനിക വ്യവസായിയുടെ മകനായ അമീറും അവന്റെ പിതാവിന്റെ ദാസനായ അലിയുടെ മകനായ ഹസനും, പക്ഷേ എല്ലാ മതിലുകളെയും മറികടന്നാണ് ജീവിക്കുന്നത്, ഹൃദയം പകുത്തു നൽകുന്നത്. അവർ പോലുമറിയാതെ, പരസ്പരം ആഴത്തിലിറങ്ങി ചെന്ന് ജീവന്റെ ഭാഗമായ ആ സൗഹൃദമാണ് ഖാലിദ് ഹുസൈനിയുടെ ദ് കൈറ്റ് റണ്ണർ എന്ന നോവലിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Not a word passes between us, not because we have nothing to say, but because we don't have to say anything.

അതേ... അമീറിനും ഹസ്സനും മൗനം പോലും വാചാലമാണ്. പറയാതെ പറയപ്പെടുന്ന വാക്കുകൾ... സ്വപ്നങ്ങളും വാഗ്ദാനങ്ങളും നിറഞ്ഞു നിൽക്കുന്ന കുഞ്ഞികഥകൾ...

ADVERTISEMENT

കാബൂളിലെ സമ്പന്നമായ വസീർ അക്ബർ ഖാൻ ജില്ലയിൽ ഒരുമിച്ച് ബാല്യം പങ്കിടുന്ന അവർക്ക് സൗഹൃദം ആലോചിച്ച് ഉറപ്പിച്ച ഒന്നല്ല. ധനിക വ്യവസായിയുടെ മകനായ അമീറും അവന്റെ പിതാവിന്റെ ദാസനായ അലിയുടെ മകനായ ഹസനും, പക്ഷേ എല്ലാ മതിലുകളെയും മറികടന്നാണ് ജീവിക്കുന്നത്, ഹൃദയം പകുത്തു നൽകുന്നത്. അവർ പോലുമറിയാതെ, പരസ്പരം ആഴത്തിലിറങ്ങി ചെന്ന് ജീവന്റെ ഭാഗമായ ആ സൗഹൃദമാണ് ഖാലിദ് ഹുസൈനിയുടെ ദ് കൈറ്റ് റണ്ണർ എന്ന നോവലിനെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുന്നത്. 

കാലം ആ സൗഹൃദത്തെ പരീക്ഷിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ സാമൂഹിക വിഭജനങ്ങളുടെയും അസമത്വത്തിന്റെയും നാളുകളിൽ അമീറിന്റെ ദാരുണമായ വഞ്ചനയ്ക്ക് ഇരയാക്കേണ്ടി വരുമ്പോഴും ഹസ്സന്റെ സ്നേഹം മായുന്നില്ല. പിതാവിന്റെ സ്നേഹം കാംക്ഷിക്കുന്ന മകൻ, അത് കിട്ടുന്ന കൂട്ടുകാരനെ ചതിച്ചപ്പോൾ സംഭവിക്കുന്നത്... തീരാത്ത മുറിവാണ്... തേടലാണ്... 

ADVERTISEMENT

അത് ചെയ്ത നിമിഷം മുതല്‍ അമീറിനെ നീറ്റുന്നത് ഹസ്സന്റെ അചഞ്ചലമായ വിശ്വസ്തതയാണ്, അവന്റെ വാത്സല്യമാണ്, അവന്റെ വാക്കുകളാണ്... "For you, a thousand times over!" അവൻ തന്നെ ഒന്ന് വെറുത്തിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന നിമിഷം...! സ്വാർഥനായ ഒരു കുട്ടിയിൽ നിന്ന് നിസ്വാർഥനായ ഒരു മുതിർന്ന വ്യക്തിയിലേക്കുള്ള അമീറിന്റെ വളർച്ച തുടങ്ങുന്നത് അവിടെ നിന്നാണ്.

കുറ്റബോധം മാത്രമല്ല ഹസ്സന്‍ എന്ന തന്റെ കൂട്ടുകാരന്റെ നിഷ്കളങ്കതയെക്കുറിച്ചുള്ള തിരിച്ചറിവും ആ വേദനയ്ക്ക് ആഴം കൂട്ടുന്നു. അഫ്ഗാനിസ്ഥാന്റെ പ്രക്ഷുബ്ധമായ പശ്ചാത്തലത്തിൽ പലായനം ചെയ്യപ്പെടുന്ന ജീവിതങ്ങൾക്കിടയിൽ ഈ ചതിയുടെ വീറ്റൽ അവസാനിക്കുന്നില്ല. അമേരിക്കയിലെ പുതിയ ജീവിതത്തിൽ നിന്ന് ഭൂതകാലത്തെ അഭിമുഖീകരിക്കാൻ തയാറായി, യുദ്ധത്തിൽ തകർന്ന കാബൂളിലേക്ക് മടങ്ങുന്ന അമീർ വീണ്ടും പിളർന്നു പോകുന്നു... "I have told much about you to Farzana jan and Sohrab, about us growing up together and playing games and running in the streets. They laugh at the stories of all the mischief you and I used to cause!"

ADVERTISEMENT

മരിക്കും മുൻപ് തന്റെ ഭാര്യയോടും മകനോടും ഹസ്സന്‍ പങ്കു വെച്ചത് വേർപിരിയലിന്റെയോ സങ്കൽപ്പിക്കാനാവാത്ത കഷ്ടപ്പാടുകളുടെയോ കഥയല്ല. തന്നോടൊപ്പം അവൻ ചെലവിട്ട നിമിഷങ്ങളെക്കുറിച്ചാണ് എന്ന് അറിയുമ്പോൾ അമീറിലെ കുഞ്ഞ് കണ്ണീർ വാർക്കുന്നു. മനുഷ്യാത്മാവിന് നൽകാൻ കഴിയുന്നതിനുമധികമായ ആ സ്നേഹത്തിനു മുന്നിൽ അവന് ചെയ്യാൻ കഴിയുന്നത്... ഹസ്സന്റെ മകനായ സൊഹ്‌റാബിനോട് അമീർ അവൻ ബാബയായ ഹസ്സൻ ബാല്യത്തിൽ തന്നോട് പറഞ്ഞ വാക്കുകൾ ഒരു വാഗ്ദാനം പോലെ ഉരുവിടുക എന്നത് മാത്രമാണ്. "For you, a thousand times over!"

English Summary:

The Enduring Friendship of Amir and Hassan in 'The Kite Runner'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT