പ്രധാന കഥാപാത്രങ്ങളുടെ ചിന്താഭാരങ്ങളെ തനതായ ആഖ്യാന ശൈലിയിലൂടെ ആനന്ദഭാരമാക്കുന്ന നോവലാണ് ആനന്ദഭാരം. സരളമായ ഭാഷയിൽ ജിസ ജോസ് എഴുതിയ ഒരു കുടുംബകഥ..! ആ കഥയെ തൊടുമ്പോൾ ഉണ്ടാകുന്ന മറ്റു കഥകൾ, പിന്നെയും കുറച്ചു മനുഷ്യർ. അവരിലൂടെ ചെറിയ യാത്രയാണിത്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളിലൂടെ കടന്നുപോകുമ്പോൾ

പ്രധാന കഥാപാത്രങ്ങളുടെ ചിന്താഭാരങ്ങളെ തനതായ ആഖ്യാന ശൈലിയിലൂടെ ആനന്ദഭാരമാക്കുന്ന നോവലാണ് ആനന്ദഭാരം. സരളമായ ഭാഷയിൽ ജിസ ജോസ് എഴുതിയ ഒരു കുടുംബകഥ..! ആ കഥയെ തൊടുമ്പോൾ ഉണ്ടാകുന്ന മറ്റു കഥകൾ, പിന്നെയും കുറച്ചു മനുഷ്യർ. അവരിലൂടെ ചെറിയ യാത്രയാണിത്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളിലൂടെ കടന്നുപോകുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാന കഥാപാത്രങ്ങളുടെ ചിന്താഭാരങ്ങളെ തനതായ ആഖ്യാന ശൈലിയിലൂടെ ആനന്ദഭാരമാക്കുന്ന നോവലാണ് ആനന്ദഭാരം. സരളമായ ഭാഷയിൽ ജിസ ജോസ് എഴുതിയ ഒരു കുടുംബകഥ..! ആ കഥയെ തൊടുമ്പോൾ ഉണ്ടാകുന്ന മറ്റു കഥകൾ, പിന്നെയും കുറച്ചു മനുഷ്യർ. അവരിലൂടെ ചെറിയ യാത്രയാണിത്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളിലൂടെ കടന്നുപോകുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാന കഥാപാത്രങ്ങളുടെ ചിന്താഭാരങ്ങളെ തനതായ ആഖ്യാന ശൈലിയിലൂടെ ആനന്ദഭാരമാക്കുന്ന നോവലാണ് ആനന്ദഭാരം. സരളമായ ഭാഷയിൽ ജിസ ജോസ് എഴുതിയ ഒരു കുടുംബകഥ..! ആ കഥയെ തൊടുമ്പോൾ ഉണ്ടാകുന്ന മറ്റു കഥകൾ, പിന്നെയും കുറച്ചു മനുഷ്യർ. അവരിലൂടെ ചെറിയ യാത്രയാണിത്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളിലൂടെ കടന്നുപോകുമ്പോൾ ഭൗതിക–മാനസിക മാറ്റങ്ങളും പ്രതികരണങ്ങളും ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ എങ്ങനെയൊക്കെ എല്ലാവരെയും ബാധിക്കുന്നു എന്ന് സരളമായ ഭാഷയിൽ പറയുകയാണ്.

ഇത് ഒരു രത്നമേഖലയുടെയോ പരിമളത്തിന്റെയോ മാത്രം കഥയല്ല! ഒരിടത്തും പരിഗണന കിട്ടാതെ ജീവിച്ചു മരിച്ചു പോയവരുടെ കഥയാണ്. ഇനിയും എത്രയോ പേർ ഒരു അടയാളവും അവശേഷിപ്പിക്കാതെ, സ്വപ്‍നങ്ങളെ കുഴിച്ചുമൂടി, മെരുക്കിയെടുത്ത ഉരുവിനെ പോലെ ഭയം ഉള്ളിലൊതുക്കി  ത്യാഗപൂർണ്ണമെന്ന മനോഭാവത്തോടെ ജീവിക്കാതെ ജീവിച്ചു പോകാനുണ്ടാവും ജീവിതത്തിൽ നിന്ന്!

ADVERTISEMENT

ആനന്ദഭാരം പെണ്മനസ്സുകളുടെ കഥ മാത്രമല്ല, പുരുഷ മനസ്സിലെ സ്ത്രീ സങ്കല്പത്തിന്റെ കഥ കൂടിയാണ്. ഭദ്രമായ ജീവിതം കാംക്ഷിച്ചു സ്വപ്നങ്ങളുമായി കുടുംബജീവിതത്തിലേക്ക് കടന്ന രത്നമേഖല. ആദ്യരാത്രിയിൽ ഭയത്തോടെ ജീവിതം നുണയേണ്ടി വന്നവൾ!

വിപിനന്റെ വിവാഹപിറ്റേന്ന് അയാളുടെ അമ്മ ശരീരം തളർന്നു കിടപ്പിലായപ്പോൾ നഴ്സിങ് പഠിച്ച രത്നമേഖല, ഭാര്യയിൽ നിന്നും നേഴ്സ് മാത്രമായി പരിണമിച്ചപ്പോൾ എത്ര പെട്ടെന്നാണ് സ്വസ്ഥതയിൽ നിന്നും സന്തോഷങ്ങളും ആനന്ദങ്ങളും പടിയിറങ്ങുന്നത്. നാലുചുമരുകൾക്കുള്ളിൽ അവളുടെ ജീവിതം തളക്കപ്പെടുന്നത്. സ്വപ്‍നങ്ങൾ കുഴിച്ചുമൂടേണ്ടി വരുന്നത്...!

അമ്മയുടെ രോഗപരിചരണങ്ങളിൽ നിന്നും മോചനമില്ലെന്ന തിരിച്ചറിവ്‌ അവളെ വിഷാദമൂകയാക്കിയപ്പോൾ "കെട്ടിനിൽക്കുന്ന ജലംപോലെ എവിടെയും പോകാനില്ലെന്ന അറിവുപോലെ നമ്മളെ ഉരുക്കി കളയുന്ന വേറൊന്നുമില്ലെന്ന്..." ഭർത്താവായ ജ്ഞാനശേഖറിനെപോലെ ഒരാൾക്ക് വേണ്ടി സ്വന്തം സ്വത്വം അടിയറ വെച്ചു, മറ്റുള്ളവർക്ക് മുന്നിൽ എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കുന്ന പലതരം കൊണ്ടാട്ടങ്ങൾക്കൊപ്പം വെയിൽ കൊണ്ടുണങ്ങുന്നതിൽ ആനന്ദം കണ്ടെത്തുന്ന, പരസ്പരം ചേരാത്ത എൻജിനും കംപാർട്മെന്റും പോലെയാണവർ എന്നു മാമിയായ മരതകം മനസ്സിൽ കുറിച്ചിട്ട പരിമളത്തോട് രത്നമേഖല പറഞ്ഞത്.

നിരാശയിൽ നിന്നുടലെടുക്കുന്ന മാനസിക വിഭ്രമത്തിൽ മനസ്സുമരവിച്ചുപോകുമ്പോൾ സ്വയം താനാരെന്നോ, എന്തായിരുന്നെന്നോ, ദിവസങ്ങളോ  മറന്നുപോകുന്നു. സ്ഥിരമായ പ്രവർത്തികളിലൂടെ മാത്രം കടന്നുപോകുമ്പോൾ ചിന്തകൾ പോലും മരവിച്ചുപോകുന്നത് സാധാരണമാണ്.! ആ നിമിഷങ്ങളിലൊന്നിൽ അവൾ പരിമളത്തോട് പറഞ്ഞു; 

ADVERTISEMENT

"നീ നോക്കൂ മുൻപ് ഞാനെവിടെയായിരുന്നു, എന്തായിരുന്നു. അതൊക്കെ മാഞ്ഞു പോയിരിക്കുന്നു. ഞാൻ പോലും അതൊക്കെ മറന്നുപോയിരിക്കുന്നു...". രത്നമേഖലയുടെ വാക്കുകൾ പരിമളത്തിൽ രത്നം ഒരു കവിയാണോ എന്ന സന്ദേഹം ഉളവാക്കുന്നു. ആ ചിന്താഭാരങ്ങൾ അനുഭവസമ്പത്തുള്ള ജ്ഞാനിയായ ഒരുവളുടെ സ്വത്വത്തിൽ നിന്നുള്ള ദാർശനികതകളാണ്. ജീവിതം എന്നുവെച്ചാല്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ കടന്നുപോയ ഒരു ഭൂതകാലമാണെന്ന് രത്നമേഖല എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

ചാരിറ്റി ട്രസ്റ്റ് നടത്തിവരുന്ന നിത്യസഹായം ഒരിക്കൽ അമ്മയെ കാണാൻ വന്നപ്പോൾ ഉള്ളിൽ അഗ്‌നിപർവ്വതം പോലെ പുകഞ്ഞിരുന്ന  വിങ്ങലുകൾ അവളറിയാതെ പുറത്തേക്കൊഴുകി കൊണ്ടിരുന്നു. "ഇവിടെ എല്ലാവരും ഉള്ളിൽ അഴുകുകയാണ് സർ. ഈ കിടക്കുന്ന അമ്മ മാത്രമല്ല എല്ലാവരും പുറത്തേക്ക് കാണാതിരിക്കാൻ അറിയാതിരിക്കാൻ ലോഷനുകളിലും പൗഡറിലും കുളിപ്പിച്ചു വെച്ചിരിക്കുന്നുവെന്നേയുള്ളൂ" മനുഷ്യഭാവതലങ്ങളെ ഇതിലും നന്നായി എങ്ങനെയാണ്  വരച്ചിടുക!! 

വൈകരികതകളിലൂന്നി നിൽക്കുമ്പോൾ  ജൈവീകതയുടെ തൃഷ്ണകളെ മുക്കികളയേണ്ടിവരുന്ന, ആൾക്കൂട്ടത്തിലും ഒന്നും മിണ്ടാനാവാതെ ശ്വാസംമുട്ടി ജീവിക്കുന്നൊരുവളുടെ  ജീവശ്വാസത്തിനുവേണ്ടിയുള്ള പിടച്ചൽ തിരിച്ചറിഞ്ഞ അദ്ദേഹം അവളുടെ ലജ്ജയെ ശ്രദ്ധിക്കാതെ രാമായണത്തിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട്  രത്‌നമേഖലയെ നിത്യസഹായം അനുതാപപൂർവം ഉപദേശിക്കുന്നു.  മകളുടെ അവസ്ഥയും സ്ഥിതിയും അറിഞ്ഞിട്ടും ചില ജനകന്മാർക്ക് ഇങ്ങനെ പറയേണ്ടി വരുന്നത്, ഇഷ്ടമില്ലാത്തതിനോട് പൊരുത്തപ്പെടാനാവശ്യപ്പെടേണ്ടി വരുന്നത്, അതവരുടെ നിസ്സഹായതയാണ്. നീ അവരോട് നീരസം കാണിക്കരുത് മകളേ! ഒരുപിതാവിന്റെ ധർമ്മസങ്കടങ്ങളെ ഉരുക്കഴിച്ചു കൊണ്ടദ്ദേഹം വാത്സല്യത്തോടെ ഇത്രയും കൂടി പറഞ്ഞുവെച്ചു.

"നിന്നോട് ഞാനെന്താ പറയുക കാറ്റ് ആഞ്ഞുവീശുന്നു, കടലും ആർത്തിരമ്പുന്നുണ്ടാവും,  കറുത്ത രാത്രിയുമാണ്, പക്ഷേ നീ ഒരു തോണി കണ്ടെത്തി തുഴഞ്ഞു പോകേണ്ടിയിരിക്കുന്നു. ഇവിടെ ഇങ്ങനെ കരയിൽ കാത്തിരിക്കുന്നതിലും നല്ലത് തുഴയുന്നതാണ് കടലിനെ വിശ്വസിച്ച് തോണിയെ വിശ്വസിച്ചു്  നീ പുറപ്പെടൂ!" അതായിരുന്നു അവളുടെ ജീവിതത്തിൽ ആദ്യമായി ലഭിച്ച സ്നേഹോഷ്മളമായ വാക്കുകൾ, എന്നിട്ടും അതിനർത്ഥമറിയതെ നിന്നുപോയി.

ADVERTISEMENT

"ചെറിമരം വെട്ടിപ്പിളർന്നാൽ പൂക്കളെവിടെ? വസന്തമെത്തുമ്പോൾ പക്ഷേ പൂക്കളാണെങ്ങും!" പ്രസക്തമായ വരികളെയാണവളപ്പോൾ ഓർക്കുന്നത്.

പിന്നീട് വിപിനന്റെ  ബന്ധുവായ അജയൻ ചെറിയമ്മയെ കാണാൻ വന്നെത്തിയതും അവൾക്കൊരു ഊർജ്ജവുമായാണ് "അവളുടെ ജീവിതത്തിലേക്കൊരു ടിക്കറ്റ് എടുത്തു രക്ഷപ്പെടൂ" എന്ന ഉപദേശമാണയാൾ നൽകിയത്. ആദ്യമായി ഈ ജീവിതത്തിൽ നിന്ന് രക്ഷപ്പെടണം എന്നൊരു ചിന്ത അവളിൽ ഉൽക്കടമായി ഉയർന്നു വരാനുള്ള കാരണവും അതുതന്നെയായിരുന്നു. അവളുടെ അന്തർധാനം  സങ്കല്പിച്ചുകൊണ്ടു സൂക്ഷമതയോടെ യഥാർത്ഥത്തിൽ സംഭവിച്ച പോലെയൊരു കഥ വിവരിച്ചു പരിമളത്തോടവൾ തമാശരൂപേണെ പറഞ്ഞു. ആ ഞെട്ടലിൽ പരിമളം വേവലാതിയോടെ ചോദിച്ചു. സത്യമായിട്ടും എവിടേക്കെങ്കിലും പോകാൻ വിചാരിക്കുന്നുണ്ടോ പറയാതെ മുങ്ങി കളയാമെന്ന്!

'വെറുതെയല്ല ചിലപ്പോൾ ഞാൻ പോയേക്കും. പറഞ്ഞിട്ട് പോകാൻ സാധിക്കില്ല പറഞ്ഞാൽ പോകാനേ സാധിച്ചു എന്നു വരില്ല. നല്ലതു മിണ്ടാതെ പോകുന്നതാണ്. ഇറങ്ങിപ്പോകും വരെ  അങ്ങനെയൊരു റിസ്ക്കുകൂടി ഉള്ളിൽ  ചുമക്കുന്നുണ്ട് ഞാൻ. ഞാനത് നേരിടാനും തയ്യാറാവണം. ഇത്രകാലവും ഞാൻ തയ്യാറായിരുന്നില്ല എന്നതാണ് സത്യം പക്ഷേ ഇനി അങ്ങനെ തുടരാൻ പറ്റില്ല. എവിടേക്ക് പോകും എന്നതിനേക്കാൾ ഇവിടെനിന്ന് പോകുക എന്നതാണ് മുഖ്യം. ഇറങ്ങിക്കഴിഞ്ഞാൽ ഏതെങ്കിലും വഴി തെളിഞ്ഞു വന്നെന്നു വരാം.സ്നേഹത്തിൻറെ നനവ് ഒട്ടും ഇല്ലാതെ വളർന്നുവന്ന ചെടി, പക്ഷേ എന്തൊരു വൈരുദ്ധ്യമായിരുന്നു എന്ന് ആലോചിക്കൂ. ഉണങ്ങിപോയില്ല, പ്രവാഹത്തിൽ നിന്നും നിവർന്നു നിന്നതുമില്ല. രണ്ടുപേരും പരസ്പരം ഭയന്നുകൊണ്ടു ജീവിച്ചു ഇനിയെങ്കിലും രക്ഷപ്പെടണമെന്ന ഉൽക്കടമായ ദാഹം അവളിൽ ഉദാത്തമായി ഉയിർക്കൊണ്ടു.'

ജീവിതത്തിന്റെ പ്രത്യാക്രമണങ്ങളിൽ ഉഷാരമായി പോയവളെ, ഒരു നനുത്ത വാക്കുകൊണ്ടു വായനക്കാരും ചേർത്തുപിടിച്ചിട്ടുണ്ടാകും അത്രമേൽ തരളമായ സ്നേഹത്തോടെ. ആ ആത്മബലത്തിൽ, അവളിൽ ആത്മഹർഷം തിരതല്ലുന്നത് കാണുമ്പോൾ സന്തോഷത്തത്തോടെ തുടർവായനയിൽ അഭിരമിക്കുകയും ചെയ്യും.

നീയെന്തിനാണ് വീട്ടിൽ നിന്നും തിരികെ വന്നത് പരിമളം. "ജീവിതം ഇത്രയേ ഉള്ളൂ രത്നം ഉണങ്ങിയും വാടിയും അത് അതിന്റെ യഥാർത്ഥ അവസ്ഥകളിൽ നിന്നു മാറിയിട്ടുണ്ടാകും പക്ഷേ അപ്പോഴും എന്തെങ്കിലും ഒരു രുചി അവശേഷിക്കുന്നു. ഒരിക്കലെങ്കിലും നമ്മുടെ രസമുകുളങ്ങൾ ത്രസിച്ചുണർന്നു സീൽക്കാരമുണ്ടാക്കുന്നു. ഇതു വലിച്ചെറിഞ്ഞു കളയാതിരിക്കാൻ ഈ ഒരു കാരണം മാത്രം പോരെ." ജീവിതത്തിൽ സഹനത്തോടുള്ള, സമൂഹത്തിനു മുന്നിൽ അപരാധിയാകുമെന്ന ഭയം അതൊക്കെയല്ലേ ഈ ചിന്താധാരകൾക്ക് കാരണഭൂതമാകുന്നത്.

ജീവിതത്തിന്റെ വേറിട്ട കാഴ്ചകളെ, പെണ്മനസ്സിന്റെ വിചിത്രമായ ചിന്താധാരകൾ എത്ര അർഥപൂർണ്ണതയോടെ അവരുടെ ജീവിതങ്ങളെ നരകമാക്കിയിട്ടും അതിൽ നിസ്സാരതയുടെ നേർരേഖയിലൂടെ നടക്കാൻ ശ്രമിക്കുന്നത് എത്ര ലളിതമായാണ് കഥാകൃത്ത് അടയാളപ്പെടുത്തുന്നത്.

ജിസ ജോസ്

ചിലപ്പോൾ നീ പണ്ടേ നന്നായി സംസാരിക്കുന്നവൾ ആയിരിക്കും അല്ലേ നമ്മൾ ഒന്നിച്ചുള്ളപ്പോഴൊക്കെ ഞാൻ മാത്രമാണ് മിണ്ടിയിരുന്നത് നിനക്ക് അവസരം തന്നതേയില്ല. പരിമളം മറുപടി പറയാതെ രത്‌നത്തിന്റെ കൈകളിൽ അമർത്തിപ്പിടിച്ചു! 

നിന്റെയരികെയിരിക്കുമ്പോൾ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല!! നിന്നെ കേട്ടിരിക്കുന്നതായിരുന്നു ഏറ്റവും സന്തോഷം! 

അമർത്തിപിടിച്ച കൈകളിലൂടെ, നോട്ടത്തിലൂടെ എത്രയോ വാക്കുകൾ കൈമാറിയിരുന്നു. ബന്ധങ്ങൾ ഏതുവിധമാണ് ഓരോരുത്തരും നിലനിർത്തുന്നത്, സഹജീവികളോട് പരസ്പരം സ്നേഹത്തോടെ സ്വയം വാക്കുകൾ വിഴുങ്ങികൊണ്ട്.

"പ്രത്യാശകളില്ലാത്ത അവസ്ഥയിലാണ് യഥാർത്ഥമായ സ്വസ്ഥതയുണ്ടാകുകയെന്ന് അജയനോർക്കാറുണ്ട്. ജീവിതം ഇപ്പോഴെന്താണോ അതായിത്തന്നെ അനുഭവിക്കുക. ഒന്നിനാലും ബന്ധിക്കപ്പെടാതെ ഒന്നിനോടും അമിതമായി ബന്ധപ്പെടാതെ ഒന്നിനെക്കുറിച്ചും പ്രതീക്ഷകൾ സൂക്ഷിക്കാതെ ഇന്നത്തെ ജീവിതം മാത്രം ജീവിക്കുക എങ്കിൽ സമാധാനം ഉണ്ടാകും" എന്നിട്ടും തന്റെ ചിന്തകൾ വിപിനനോട് അയാൾ പറഞ്ഞില്ല. വിപിനന് ഒന്നും മനസ്സിലാവില്ലായിരുന്നു ആരെയും! ഒരാളെങ്കിലും ഇങ്ങനെ ഒന്നും മിണ്ടതെയും പറയാതെയും അജയനെ പോലെ മനസിലാക്കുന്നവർ ഉണ്ടായിരിക്കുമല്ലോ. വിപിനന് പ്രിയപ്പെട്ട ഒരാളും അയാളാണല്ലോ.

പരിചരണങ്ങളോ കരുതലോ കൊടുക്കാതെ താനെ വളരുന്ന ചെടികൾ സ്വാഭാവികമായ വശ്യഭംഗി പകർന്നുനൽകുന്നതുപോലെയായിരുന്നു നിത്യസഹായം.  അദ്ദേഹത്തെ കാണാൻ വരുന്നവരുടെ മനസ്സിലുള്ള തിരമാലകൾക്ക് താൽക്കാലിക ശമനം ഉണ്ടായിരിക്കും തിരിച്ചവർ പോകുമ്പോൾ. മിക്കവാറും അദ്ദേഹത്തിനും. എന്നിട്ടും തങ്ങൾക്കിടയിൽ എന്താണിങ്ങനെ സംഭവിച്ചതെന്ന് മേരി പ്രീത ഓർത്തുകൊണ്ടിരുന്നു. ഒരേപോലെയുള്ള കെട്ടിടങ്ങളിൽ ജീവിക്കുന്നവർ, എങ്കിലും അനുഭവങ്ങളും ജീവിതവും കാഴ്ചപ്പാടുകളും വ്യത്യസ്തമാണല്ലോ. അല്ലെങ്കിലും ബാഹ്യതയിലല്ലല്ലോ ആന്തരികതയിലല്ലേ മനുഷ്യർ സ്ഥിരമായി വസിക്കുന്നതെന്ന് വീണ്ടും വീണ്ടും അടിവരായിടുകയാണിവിടെ മേരിപ്രീതയിലൂടെ.

സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടായിരുന്നത് കൊണ്ട് കുടുംബജീവിതം നഷ്ടപ്പെട്ടവളാണ് വിനോദിനി. അമ്മയുടെ നഷ്ടങ്ങളെ ചേർത്തുപിടിച്ചു, അമ്മയെയും തന്നെയും  മാത്രം സ്നേഹിച്ച വിപിനൻ. അമ്മയുടെ വ്യക്ത്യാധിഷ്ഠമായ പ്രവർത്തിയെ അംഗീകരിക്കാനാവാതെ, ആണ്‍കോയ്മയുടെ മൂർത്തഭാവങ്ങൾ അയാളിൽ ഉടലെടുക്കുന്നതും കാണാം. ആനന്ദമെന്ന വികാരം വിചാരത്തിൽ പോലുമില്ലാത്ത ഒരാൾക്ക് മറ്റുള്ളവരോട് എങ്ങനെയാണ് ഒരു വൈകാരികബന്ധം ഉണ്ടാക്കാൻ കഴിയുക.

അവർക്കായി ജീവിതം ഹോമിക്കുമ്പോഴും കരുണയുള്ള മനസ്സിന്നുടമയെ രത്നമേഖലയിൽ കാണാം. ഒരിക്കൽ പോലും സ്നേഹിക്കാൻ കഴിയാത്ത ആ സ്ത്രീയെയവർ പരമാവധി പ്രകോപനങ്ങൾക്കൊണ്ടും സ്നേഹം കൊണ്ടും ഉത്തേജിപ്പിക്കാൻ ശ്രമിക്കുമ്പോൾ, സ്ത്രീയുടെ സഹജമായ ഭാവം നിർമ്മലമായി തെളിയുന്നതും കാണാം വാക്കുകളിലല്ലാ അവരുടെ പ്രവർത്തികളിൽ.

മരണം അതിന്റെ ഗന്ധം കൊണ്ട് അകലങ്ങൾ കുറക്കുന്നുവെന്ന് രത്‌നമേഖല പറയുമ്പോഴും മരണത്തിന്റെ തണുപ്പകന്നുപോകുമ്പോൾ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക വ്യതിയാനങ്ങളെയും അവൾ അത്ഭുതത്തോടെ അറിയുകയായിരുന്നു. ഈ വായനയിൽ അധികാരവും, മരണവും, കാമവും, ആനന്ദമൂർച്ചകളും, വേവലാതികളും, ആനന്ദഭാരവും, സാമ്പത്തിക പരാധീനതയും, പ്രണയവും സ്വവർഗ്ഗാനുരാഗവും ഉണ്ട്. ചുറ്റുപാടും കാണുന്ന ജീവിതങ്ങളും മനുഷ്യരുമുണ്ട്. മനുഷ്യമനസ്സുകളുടെ സങ്കീർണ്ണതകളുണ്ട്, പരസ്പര സ്നേഹത്തിലധിഷ്ഠിതമായ അനുകമ്പയും ദയയും ഉണ്ട്. കൂടെയുണ്ടെന്ന് പറയാതെ പറയുന്ന സ്പർശ്ശങ്ങളും നോട്ടവും ഉണ്ട്. വായന കഴിഞ്ഞിറങ്ങുമ്പോൾ കൂടെ പോരുന്ന കഥാപാത്രങ്ങളുണ്ട്!!

ആനന്ദഭാരം

ജിസ ജോസ്

മാതൃഭൂമി ബുക്സ്

വില: 330 രൂപ

English Summary:

Book Review Anandabharam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT