എസ്.പി. ശരത് എന്ന യുവ എഴുത്തുകാരന്റെ പ്രഥമനോവൽ ‘ഉറക്കപ്പിശാച്’ ആരംഭിക്കുന്നത് നോവലിലുടനീളമുള്ള കഥാപാത്രമായ രതിയുടെ ഈ ചീത്തവിളിയിലൂടെയാണ്. പുസ്തകത്തിലെ കേന്ദ്രകഥാപാത്രം നാരായണൻ വാപ്പനെ വായനക്കാരുടെയുള്ളിലേക്കു നേരേ കടത്തിവിടുകയാണ് നോവലിസ്റ്റ് ഈ ചുരുക്കം വാക്കുകളിലൂടെ.

എസ്.പി. ശരത് എന്ന യുവ എഴുത്തുകാരന്റെ പ്രഥമനോവൽ ‘ഉറക്കപ്പിശാച്’ ആരംഭിക്കുന്നത് നോവലിലുടനീളമുള്ള കഥാപാത്രമായ രതിയുടെ ഈ ചീത്തവിളിയിലൂടെയാണ്. പുസ്തകത്തിലെ കേന്ദ്രകഥാപാത്രം നാരായണൻ വാപ്പനെ വായനക്കാരുടെയുള്ളിലേക്കു നേരേ കടത്തിവിടുകയാണ് നോവലിസ്റ്റ് ഈ ചുരുക്കം വാക്കുകളിലൂടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്.പി. ശരത് എന്ന യുവ എഴുത്തുകാരന്റെ പ്രഥമനോവൽ ‘ഉറക്കപ്പിശാച്’ ആരംഭിക്കുന്നത് നോവലിലുടനീളമുള്ള കഥാപാത്രമായ രതിയുടെ ഈ ചീത്തവിളിയിലൂടെയാണ്. പുസ്തകത്തിലെ കേന്ദ്രകഥാപാത്രം നാരായണൻ വാപ്പനെ വായനക്കാരുടെയുള്ളിലേക്കു നേരേ കടത്തിവിടുകയാണ് നോവലിസ്റ്റ് ഈ ചുരുക്കം വാക്കുകളിലൂടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നാക്കെടുത്താ നൊണേ പറയൂ. വൃത്തീം മെനേം വഴിയേ പോയിട്ടില്ല. കാലന് പോലും വേണ്ടാതെ കെടക്കുവാ. മനുഷ്യനെയിട്ട് കൊല്ലിക്കാൻ’. എസ്.പി. ശരത് എന്ന യുവ എഴുത്തുകാരന്റെ പ്രഥമനോവൽ ‘ഉറക്കപ്പിശാച്’ ആരംഭിക്കുന്നത് നോവലിലുടനീളമുള്ള കഥാപാത്രമായ രതിയുടെ ഈ ചീത്തവിളിയിലൂടെയാണ്. പുസ്തകത്തിലെ കേന്ദ്രകഥാപാത്രം നാരായണൻ വാപ്പനെ വായനക്കാരുടെയുള്ളിലേക്കു നേരേ കടത്തിവിടുകയാണ് നോവലിസ്റ്റ് ഈ ചുരുക്കം വാക്കുകളിലൂടെ.

വാപ്പനെപ്പറ്റി കൂടുതൽ അറിയാനുള്ള ജിജ്ഞാസ ഇത്രയും വായിക്കുന്നതിലൂടെ തന്നെ മനസ്സിലുണർന്നു കഴിയും. വാപ്പന്റെ ഇളയമകൻ ഗോപിയുടെ ഭാര്യയാണ് രതി. ഗോപിയും രതിയും അവരുടെ രണ്ടു മക്കളുമാണ് വാപ്പനെക്കൂടാതെ തറവാട്ടുവീട്ടിൽ താമസിക്കുന്നത്. മൂത്ത മക്കളായ സദാശിവനും കനകനും മാറിത്താമസിക്കുന്നു. എങ്കിലും അവരുടെയും ഭാര്യമാരായ ദ്രൗപതിയുടെയും തുളസിയുടെയും സാന്നിധ്യവും മിക്കപ്പോഴും കളത്തിൽ വീട്ടിലുണ്ടാകാറുണ്ട്. മക്കളെല്ലാം നല്ല ഐക്യത്തിലും സാഹോദര്യത്തിലുമാണ് കഴിയുന്നത്. നേരിയ കുശുമ്പും കുന്നായ്മകളുമൊക്കെയുണ്ടെങ്കിലും സഹോദര ഭാര്യമാരും അങ്ങനെ തന്നെ. 

ADVERTISEMENT

വാപ്പനാരാണെന്ന് ആദ്യ പേജുകളുടെ വായന കഴിയുമ്പോഴേ ഒരു ചിത്രം ലഭിക്കും. അരയ്ക്കു താഴെ തളർന്നു കട്ടിലിൽ കിടപ്പാണെങ്കിലും വാപ്പനാള് ചെറുതായി പെശകാണ്. കുട്ടികൾക്കുൾപ്പെടെ തന്റെ മുറിയിൽ വരുന്നവരോട് ചില കഥകൾ പറഞ്ഞുകൊടുക്കുന്ന സ്വഭാവം വാപ്പനുണ്ട്. കുട്ടിക്കഥകളോ സാരോപദേശ കഥകളോ ആണെങ്കിൽ പോട്ടേന്നു വയ്ക്കാം. പക്ഷേ, ഈ കഥകൾ കുറച്ചു പെശകാണ്. അതാണ് രതിയുടെ ദേഷ്യത്തിനു കാരണം.

വാപ്പൻ പറയുന്ന പന്ത്രണ്ടു കഥകളിലൂടെയാണ് ‘ഉറക്കപ്പിശാച്’ വായനക്കാരുടെ ഉറക്കം കെടുത്താൻ പോകുന്നത്. ആ കഥകൾ വാപ്പന്റെയും കുടുംബത്തിന്റെയും അവരുടെ ദേശത്തിന്റെയും അവിടുത്തെ നാട്ടുകാരുടെയും പ്രകൃതിയുടേതുമാണ്. പക്ഷേ, ആ കഥകൾക്കൊരു പ്രശ്നമുണ്ട്. ആമുഖത്തിൽ ശരത് പറയുന്നു: ‘അതേയ്, ഈ കഥകൾക്കൊരു കുഴപ്പമുണ്ട്. എന്താത്? ഇതൊക്കെക്കേട്ട് തലേക്കേറ്റിയാൽ പിന്നെ ഇറക്കിവിടാൻ പാടാ. അതു കേട്ടുനോക്കിയാലല്ലേ അറിയാൻ പറ്റൂ. ഒന്നു കേട്ടുനോക്കിയതിന്റെ അനുഭവമോർത്ത് പറഞ്ഞതാ. ഈവക മുന്നറിയിപ്പിന്റെ കാര്യമുണ്ടോ. അത്രയ്ക്ക് ഭയങ്കരനാണോ ഈ കഥപറച്ചിലുകാരൻ? പറയുന്നവൻ പീറയാ. കട്ടിലേന്ന് എണീക്കാത്തവൻ. പക്ഷേ, അവൻ പറയുന്ന കഥകൾ. ലേശം പ്രശ്നമാ’.

വേമ്പനാട് കായലിനു ചുറ്റുമായി കിടക്കുന്ന കോട്ടയം, ആലപ്പുഴ ജില്ലകളിലെ കായൽനിലങ്ങളിലെ പലതലമുറകളിലൂടെയാണ് നോവൽ വികസിക്കുന്നത്. കളത്തിൽ തറവാടാണ് നോവലിന്റെ കേന്ദ്രബിന്ദു. കാരണവരായ നാരായണൻ വാപ്പൻ തളർന്നുകിടക്കുകയാണ്. വാപ്പന്റെ തളർന്ന കാലിൽ കുഴമ്പിട്ടു തിരുമ്മാൻ മാസത്തിലൊന്നുവീതം ദാസൻ വൈദ്യനെത്തുന്ന പതിവുണ്ട്. കട്ടിലിന്റെ കാൽക്കൽ ചമ്രം പടഞ്ഞിരുന്നശേഷം വാപ്പന്റെ കാലുകൾ സ്വന്തം മടിയിലേക്കെടുത്തുവച്ചാണ് വൈദ്യൻ കുഴമ്പുതേച്ചു പിടിപ്പിക്കുക. ഓരോ തവണയും വാപ്പന്റെ കാലുഴിയുമ്പോൾ വൈദ്യന്റെ കണ്ണുകളിൽ സംശയത്തിന്റെ ഞരമ്പ് തിണർക്കാറുണ്ടെന്ന് കണ്ടുപിടിച്ചത് രതിയായിരുന്നു. രതിയുടെ ആ സംശയം വായനക്കാരുടെ സംശയങ്ങളുടെ കനലിൽ വീറ്റുകാശാവുന്ന സംഭവങ്ങളാണ് തുടർന്നുള്ള അധ്യായങ്ങളിൽ സംഭവിക്കുന്നത്. മുറിയിലെ ജനലിന്റെ ചതുരവടിവിൽ കാണുന്ന കാഴ്ചകൾ മാത്രമാണ് വർഷങ്ങളായി വാപ്പന്റെ ലോകപരിചയം. പറമ്പിന്റെ അതിരിൽ നിൽക്കുന്ന ഒരു പേരാലാണ് പ്രധാന കാഴ്ച. അതിലെത്തുന്ന പല ജീവികളും മറ്റു രൂപങ്ങളും വാപ്പന്റെ മനസ്സിൽ കഥകളുടെ നെരിപ്പോട് പുകയ്ക്കുന്നു. 

വാപ്പനെ മുറിയിൽ വന്നു നേരിട്ടു കാണുന്നവർ മക്കളും കൊച്ചുമക്കളും മരുമക്കളും പിന്നെ കുറച്ച് അടുത്ത ബന്ധുക്കളും മാത്രം. എന്നാൽ ആ ജനലിന്റെ ചതുരവടിവ് ഭേദിച്ചു ഭൂഗോളവിശാലതയിലേക്ക് പറക്കുന്നവയാണു വാപ്പന്റെ ചിന്തകൾ. ആ ചിന്തകളിൽ നിന്നുണ്ടാകുന്നവയാണു കഥകൾ. നിഗൂഢമാണത്. തലമുറകളുടെ നിലനിൽപ്പിന്റെ രഹസ്യം ഘനീഭവിച്ചുകിടക്കുന്നുണ്ട് വാപ്പൻ പറയുന്ന കഥകളിലേറെയും.

ADVERTISEMENT

മക്കളോടും കൊച്ചുമക്കളോടും മരുമക്കളോടുമെല്ലാം വാപ്പൻ സംവദിക്കുന്നത് കഥകളിലൂടെ മാത്രമാണ്. കളത്തിൽ തറവാട്ടിൽ പലപ്പോഴുമത് ഉത്തരമില്ലാത്ത ഒട്ടേറെ ചോദ്യങ്ങളുയർത്താറുണ്ട്. വാപ്പന്റെ രാകിമിനുക്കിയ കഥകളുടെ അരമേറ്റ് മുറിവേൽക്കാത്തവർ ചുരുക്കം. അഴിച്ചെടുക്കുന്തോറും മുറുകുന്ന കുരുക്കുപോലെ വാപ്പന്റെ കഥകളിലൂടെ ഒരു നോവൽ നെയ്തെടുത്ത രീതിയിലൂടെ എഴുത്തുകാരന്റെ ക്രാഫ്റ്റ് നേരിട്ട് വായനക്കാരെ സ്പർശിക്കുകയാണ്. മുനകൂർത്ത ആ എഴുത്തിന്റെ വായനയിൽ രക്തം പൊടിയുകയാണ്.

എവിടെ നോക്കിയാലും വെള്ളം. വരാലുൾപ്പെടെയുള്ള മീനുകൾ. അവയുടെ വിവിധ പാചകവിധികൾ. കൈതക്കാടുകൾ. വർഷം മൂന്നു പൂവ് കൃഷി ചെയ്യുന്ന പാടശേഖരങ്ങൾ. കൊച്ചിയിലെ അങ്ങാടിയിലേക്ക് പോകുന്ന ഉണങ്ങിയ നെല്ലുചാക്കുകൾ നിറച്ച വള്ളങ്ങൾ. അപ്പർ കുട്ടനാടിന്റെ പ്രകൃതി അതിന്റെ എല്ലാ മനോഹാരിതയോടെയും നോവലിൽ വരുന്നുണ്ട്. വെള്ളം ഉറക്കപ്പിശാചിലെ ഒരു കഥാപാത്രം തന്നെയുമാണ്.

ഭഗീരഥി വല്യമ്മയുടെയും 9 പെൺമക്കളുടെയും കഥ നടക്കുന്ന വീട്, പാളയംകോടൻ വിജയനും കുമാരിയും 4 പെൺമക്കളും താമസിക്കുന്നയിടം, വരവ് ശാന്തേടെയും പ്രത്യേകതകളുള്ള മകൻ ദീപന്റെയും കുടുംബം തുടങ്ങിയവ ഉൾപ്പെടെയുള്ള കഥകളുടെയെല്ലാം അടിത്തറയായി വർത്തിക്കുന്നത് വെള്ളവും മഴയും കൈത്തോടുകളും വേമ്പനാട് കായലും മൂവാറ്റുപുഴയാറുമെല്ലാമാണ്. പുത്തന്തറ, പടിഞ്ഞാറേക്കുറ്റ്, കൊരോളി, കരിപ്പേൽ, വല്ലായിൽ തുടങ്ങിയ നോവലിൽ പ്രത്യക്ഷപ്പെടുന്ന വിവിധ കുടുംബങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു തലത്തിൽ ചുറ്റുമുള്ള ജലവുമായി ബന്ധപ്പെട്ടുപോകുന്നവരാണ്. 

പലതരം അതീന്ദ്രിയാനുഭവങ്ങളുടെ അതിരുകളിലൂടെ വായനക്കാരെ ഭ്രമിപ്പിച്ചു കൊണ്ടുപോകുന്നുണ്ടെങ്കിലും ഒരിക്കലും അയുക്തിയുടെ അമിതാഘോഷത്തിലേക്ക് നോവൽ തെന്നിവീഴുന്നില്ല എന്നതും ശ്രദ്ധേയം. ഈയൊരു മിതത്വം നോവലിലുടനീളം കാണാനാകും. കഥാഗതിയിൽ അതിലൂടെയുണ്ടാകുന്ന മുറുക്കം സമ്മാനിക്കുന്നത് മികച്ച വായനാനുഭവമാണ്. കളത്തിൽ നാരായണൻ വാപ്പന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരൂഹത അദ്ദേഹത്തിന്റെ ഉറക്കവുമായി ബന്ധപ്പെട്ടാണുള്ളത്.

ADVERTISEMENT

വാപ്പൻ പറയുന്ന വിവിധ കഥകളിലൂടെ നോവലിന്റെ അവസാനമാകുമ്പോഴേക്കും ആ രഹസ്യാത്മകതയുടെ കെട്ട് പതിയെ പതിയെ അഴിഞ്ഞുവരുന്നുണ്ടെങ്കിലും മികച്ചൊരു ക്രൈംത്രില്ലർ നോവലിലേതുപോലുള്ള ഉദ്വേഗം അവസാനപുറം വരെ നിലനിർത്താനും നോവലിസ്റ്റിനാകുന്നുണ്ട്. വാപ്പന്റെ ഉറക്കം, അല്ലെങ്കിൽ ഉറക്കമില്ലായ്മയാണ് നോവലിലേക്കു വായനക്കാരെ പിടിച്ചിടുന്ന ചൂണ്ടക്കൊളുത്ത്. അതിൽ കുരുങ്ങി അവസാനം വരെ പ്രത്യാശയോടെ, ആകാംക്ഷയോടെ നമ്മൾ സഞ്ചരിക്കുന്നു. എന്നാൽ അവസാന അധ്യായത്തിൽ കാത്തിരിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്തൊരു ക്ലൈമാക്സ് രംഗമാണ്.

കൂടം കൊണ്ട് തലയ്ക്കൊരു അടി കിട്ടിയ പോലെ വായനകഴിഞ്ഞും കുറച്ചുനേരം തരിച്ചിരുന്നുപോകും. അതിനു ശേഷം നോവലിനൊരു രണ്ടാംഭാഗം ഉണ്ടാകണമെന്ന് ആത്മാർഥമായി ആഗ്രഹിക്കും. നോവലിസ്റ്റിന്റെ മനസ്സിലും അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരിക്കാം. കാരണം ഉറക്കപ്പിശാച് അത് അർഹിക്കുന്നുണ്ട്, വായനക്കാരും. രാജേഷ് ചാലോട് വരച്ച കവർ ചിത്രം നോവലിന്റെ പ്രമേയത്തെ ഏറ്റവും മികച്ച രീതിയിൽ വ്യാഖ്യാനിക്കുന്ന ഒന്നാണ്. 

ഉറക്കപ്പിശാച്

എസ്. പി. ശരത്

മനോരമ ബുക്സ്

വില : 290 രൂപ

English Summary:

Malayalam Book Urakkapishach written by S. P. Sarath