നമ്മുടെ കാലത്തു നിന്ന് പതിനാറാം നൂറ്റാണ്ട് മുതലുള്ള ചില ജീവിതങ്ങളെ അന്വേഷിക്കുന്നുണ്ട് മണൽപ്പാവ എന്ന നോവൽ. ചരിത്രത്തിലെ വലിയ പടയോട്ടങ്ങൾ നയിച്ച കപ്പിത്താൻമാരെ. അവരെ മോഹിപ്പിച്ച അജ്ഞാത ഭൂമികൾ. അവിടെ കണ്ട മനുഷ്യരും ജീവിതവും. എല്ലാറ്റിലും ഇ‌ടതടവില്ലാതെ ഇടപെട്ട മതം.

നമ്മുടെ കാലത്തു നിന്ന് പതിനാറാം നൂറ്റാണ്ട് മുതലുള്ള ചില ജീവിതങ്ങളെ അന്വേഷിക്കുന്നുണ്ട് മണൽപ്പാവ എന്ന നോവൽ. ചരിത്രത്തിലെ വലിയ പടയോട്ടങ്ങൾ നയിച്ച കപ്പിത്താൻമാരെ. അവരെ മോഹിപ്പിച്ച അജ്ഞാത ഭൂമികൾ. അവിടെ കണ്ട മനുഷ്യരും ജീവിതവും. എല്ലാറ്റിലും ഇ‌ടതടവില്ലാതെ ഇടപെട്ട മതം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ കാലത്തു നിന്ന് പതിനാറാം നൂറ്റാണ്ട് മുതലുള്ള ചില ജീവിതങ്ങളെ അന്വേഷിക്കുന്നുണ്ട് മണൽപ്പാവ എന്ന നോവൽ. ചരിത്രത്തിലെ വലിയ പടയോട്ടങ്ങൾ നയിച്ച കപ്പിത്താൻമാരെ. അവരെ മോഹിപ്പിച്ച അജ്ഞാത ഭൂമികൾ. അവിടെ കണ്ട മനുഷ്യരും ജീവിതവും. എല്ലാറ്റിലും ഇ‌ടതടവില്ലാതെ ഇടപെട്ട മതം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾ മാത്രമല്ല മണലിൽ കളിക്കുക. മുതിർന്നവർക്കും ചിലപ്പോൾ പ്രലോഭനത്തിൽ നിന്നു മാറിനിൽക്കാനായെന്നുവരില്ല. അവർ തിരക്കിട്ടായിരിക്കും മണലിൽ രൂപങ്ങൾ കൊത്തുക. അവർക്കറിയാം തിര വരുന്നുണ്ടെന്ന്. അറിവിന്റെ വേദന. ആഘാതം. വിധി. സ്വന്തം സൃഷ്ടി തിരയെടുക്കുമ്പോൾ പുറമേ ചിരിച്ചാലും ഉള്ളിൽ സന്തോഷം തന്നെയായിരിക്കുമോ. കേവലം വിഷാദം മാത്രമായിരിക്കുമോ. ശപിക്കപ്പെട്ട അറിവ്. തിരിച്ചറിവിന്റെ ബോധം. പുറമേ ഒന്നും പ്രകടമാകുന്നില്ല. എല്ലാമറിഞ്ഞിട്ടും ഒന്നും അറിയാത്തവരെപ്പോലെ അഭിനയിക്കേണ്ടിവരുന്നതിനെയാണോ ജീവിതം എന്നു പറയുന്നത്. നാടകത്തിന്റെ കുറ്റപ്പേര് മാത്രമോ ജീവിതം.

ഞങ്ങൾ അതു ചെയ്യുമെന്നു നീ കരുതിയോ? 

ADVERTISEMENT

മണൽപ്പാവ വീണ്ടും ചോദിക്കുന്നു. ഉത്തരം കൊലപാതകമോ ആത്മഹത്യയോ ആകാം. 

നിന്നെ കൊന്നവർ കൊന്നു പൂവേ തന്നുടെ തന്നുടെ മോക്ഷത്തെ എന്ന് അക്കിത്തം. അകം കണ്ട കവിയുടെ ആത്മരോദനം എന്നുമാകാം. 

അലക്സിന്റെ കല്ലറയ്ക്ക് തൊ‌ട്ടടുത്ത് നീളൻ പുല്ലുകൾക്കിടയിൽ നിന്നു പുറത്തേക്കു പടർന്നുനിൽക്കുന്ന ഒരു ചെടി കാഴ്ചയിൽപ്പെട്ടു. അവിടെ നേരത്തേ അങ്ങനെയൊന്നുണ്ടായിരുന്നോ എന്ന് ഓർത്തെടുക്കാനായില്ല. അതിൽ നിറയെ ഇലകൾക്കിടയിൽ നിന്നുയർന്ന് പുറത്തേക്കു തല നീട്ടുന്ന പൂവുകൾ. എന്തോ വിളിച്ചറിയിക്കാനെന്നെപോലെ ഇതളുകളായി തുറന്ന ചുണ്ടുകൾ. ജോൺ ആ പൂവുകളിലൊന്ന് അടർത്തിയെടുത്ത് കല്ലറയ്ക്കു മുകളിൽവച്ചു. അറിഞ്ഞ കഥകളിൽ നിന്ന് എനിക്ക് കിട്ടിയത് ഈ പൂവാണ്. കഥ മറ്റുള്ളവർക്കു കൊടുക്കാം. എനിക്ക് ഇതിന്റെ ഓർമ മതി. 

നമ്മുടെ കാലത്തു നിന്ന് പതിനാറാം നൂറ്റാണ്ട് മുതലുള്ള ചില ജീവിതങ്ങളെ അന്വേഷിക്കുന്നുണ്ട് മണൽപ്പാവ എന്ന നോവൽ. ചരിത്രത്തിലെ വലിയ പടയോട്ടങ്ങൾ നയിച്ച കപ്പിത്താൻമാരെ. അവരെ മോഹിപ്പിച്ച അജ്ഞാത ഭൂമികൾ. അവിടെ കണ്ട മനുഷ്യരും ജീവിതവും. എല്ലാറ്റിലും ഇ‌ടതടവില്ലാതെ ഇടപെട്ട മതം. അപര സ്നേഹത്തേക്കാൾ വിദ്വേഷം. സമാന്തരമായി ഒരു ജീവിതത്തിന്റെ അവസാനത്തിൽ നിന്ന് ചലച്ചിത്രപ്രവർത്തകൻ യാത്ര തുടങ്ങുകയാണ്. എഴുതിക്കൊണ്ടിരിക്കുന്ന തിരക്കഥയിലെ കഥാപാത്രങ്ങളെ തിരഞ്ഞ്. അവരുടെ നിർദേശങ്ങൾ കേട്ടും അനുസരിച്ചും പിന്തുടർന്നും. ജീവിതത്തിലേക്ക് ഉയിർക്കൊള്ളുന്ന കഥാപാത്രങ്ങൾ. ജീവിതത്തിൽ നിന്ന് കഥയിലേക്ക് കയറിവരുന്നവരും ഇറങ്ങിപ്പോകുന്നവരും. അങ്കിൾ അലക്സ് റിബെയ്റോയുടെ ആത്മഹത്യ ഒരേ സമയം ഒരു ദാർശനിക പ്രശ്നവും വ്യക്തിപരമായ ചില കടപ്പാടുകളുടെ പൂർത്തീകരണവുമാണ്. കഥയെഴുതുകയാണ് എന്നതുതന്നെ മറന്ന് ജോൺ എന്ന തിരക്കഥാകൃത്ത് അന്വേഷകനാകുന്നു. ഗവേഷകനാകുന്നു. വ്യാഖാതാവാകുന്നു. ജീവിചരിത്രകാരനും ആത്മകഥാകാരനുമാകുന്നു. 

ADVERTISEMENT

അലക്സിന്റെ ജീവിതം ചരിത്രം പങ്കിട്ടെടുത്തതാണ്. ബീറ്റ് ജനറേഷൻ. ഹിപ്പികളുടെ പ്രതിരോധം. ഹന്ഗ്രിയലിസ്റ്റുകളുടെ വന്യലോകം. ലഹരിയുടെ മാസ്മരികതയും ചാരവൃത്തിയുടെ ചുഴികളും കലരുന്ന ഗോവ, കൊച്ചി, കാഠ്മണ്ഡു. അടിയന്തരാവസ്ഥ. നക്സലൈറ്റ് മു(പി)ന്നേറ്റം. ഇറാനിയൻ വിപ്ലവം. സമീപ കാലത്ത് രാജ്യത്തെ നടുക്കിയ കലാപങ്ങൾ...

അലക്സിനെ തിരഞ്ഞുപോകുക എന്നാൽ വിപ്ലവത്തെ പിൻപറ്റുക എന്നാണ്. എന്നാൽ വിപ്ലവം നയിക്കുന്ന വഴികളിലെ ഇരുട്ടും ചതിയും ലഹരിയും പേടിപ്പിക്കുന്നതുപോലെ തന്നെ അറപ്പുളവാക്കുന്നതുമാണ്. 

അലക്സ് റിബെയ്റോ ജീവനൊടുക്കുകയായിരുന്നെങ്കിൽ അതെന്തിനാണ്. 

വി‌ട്ടുപോയ വരികൾ പൂരിപ്പിച്ച് ആ ജീവിതം ജോൺ പൂർത്തിയാക്കാൻ തുടങ്ങുമ്പോഴൊക്കെ അലക്സ് തന്നെ ഇടപെടുന്നു. വേണ്ട. എന്റെ ജീവിതമല്ല അത്. എന്നെ നിങ്ങൾക്കിഷ്ടപ്പെട്ട കഥയിൽ തളച്ചിടാൻ നോക്കേണ്ട. എന്നെ കണ്ടെത്തി എന്ന അഹന്തയിൽ വാരിക്കൂട്ടി ഒരുമിച്ചുവയ്ക്കുന്നതൊന്നുമല്ല ഞാൻ. 

ADVERTISEMENT

അല്ലേ, ജോൺ പറഞ്ഞില്ലെങ്കിൽ ആരു പറയും അലക്സിന്റെ കഥ. 

അറിയേണ്ടതല്ലേ ആ കഥ. ആ ജീവിതം. ഒടുവിലൊടുവിൽ ചെന്നെത്തിയ നരകത്തെ ഓർത്തുള്ള പശ്ചാത്താപമാണോ. അത് ജീവിതം കൊണ്ടുതന്നെ അങ്ങ് വീട്ടിത്തീർത്തല്ലോ. 

ഞങ്ങൾക്കു മുൻവിധികളില്ല. ഞങ്ങൾ വിധികർത്താക്കളല്ല. അല്ലെങ്കിൽ തന്നെ വിധിക്കാൻ ഞങ്ങളാര്. 

ഇതെല്ലാം യാഥാർഥ്യം തന്നെയാണോ? 

അതോ, ഭാവന മാത്രമോ? 

വൻചുഴിയിലാണ് അകപ്പെട്ടിരിക്കുന്നത്. 

ഇനി രക്ഷയില്ല. 

ലോകത്തെ ത്രസിപ്പിച്ച പാട്ടുകളുടെ അകമ്പടിയോടെയാണ് മനോജ് കുറൂർ മണൽപ്പാവ ഒരുക്കിയിരിക്കുന്നത്. 

എന്നെ ഹൃദയത്തിലേക്കു സ്വീകരിക്കൂ. 

അവിടയെല്ലാതെ മറ്റെവിടെയാണ് ഞാൻ എത്തിച്ചേരേണ്ടത്. 

ബോബ് ഡിലൻ മുതൽ എൽവിസ് പ്രസ്ലി വരെ ആത്മവേദനയോടെ പാടുന്നു.

ഓരോ ദിവസവും എത്ര വേഗമാണു കടന്നുപോകുന്നത്. 

തിരിഞ്ഞുനോക്കുമ്പോഴേക്കും അതും പോയ്ക്കഴിഞ്ഞു. 

എന്നിൽ ഒരടയാളം ബാക്കി നിർത്താൻ കാലം നിന്നെ അനുവദിക്കുമെന്നു തോന്നുന്നില്ല. 

വൈകാരികത ചോർത്തിക്കളഞ്ഞ മണലിൽ നിന്നാണ് മനോജ് കുറൂർ ശില്പം നിർമിക്കുന്നത്. അത് അവസാനിക്കുന്നതാകട്ടെ അതിവൈകാരികതയിൽ. അതിഭാവുക്വത്തിൽ. അത് മണൽപ്പാവ അർഹിച്ചിരുന്നോ എന്ന ചോദ്യം വായനക്കാർക്കു വിട്ടുകൊടുക്കുന്നു. അഥവാ വായനയ്ക്ക്. അല്ലെങ്കിലും ഞാനോ നിങ്ങളോ അല്ലല്ലോ വിധികർത്താക്കൾ. പുതിയൊരു തിര വരുന്നുണ്ട്... നമ്മുടെ പാവ....

മണൽപ്പാവ‌

മനോജ് കുറൂർ 

ഡിസി ബുക്സ് ‌

വില: 299 രൂപ

English Summary:

Malayalam Book ' Manalppava ' Written by Manoj Kuroor