കവിത വിരിച്ചിടുന്ന ഇളവെയിൽ വഴികൾ; ജീവിതമെന്ന ‘വെയിൽ വേ സ്റ്റേഷൻ’
മനുഷ്യജീവിതത്തിന്റെ അർഥവത്തായ പ്രതിഫലനങ്ങളാണ് ഹാരിസ് യൂനുസിന്റെ കവിതകൾ. ജീവിതയാഥാർഥ്യങ്ങളെയും അനുഭവങ്ങളെയും കാവ്യാത്മകമായും അർഥപൂർണ്ണമായും ഒരു ചിത്രകാരൻ തന്റെ കാൻവാസിലെന്നപോലെ കവി നമുക്ക് മുന്നിൽ വരച്ചിടുകയാണ് ‘വെയിൽ വേ സ്റ്റേഷൻ’ എന്ന കവിതാസമാഹാരം. പ്രകൃതിയുടെ നിശ്ചലാവസ്ഥയും ചലനാത്മകതയും അതിന്റെ

മനുഷ്യജീവിതത്തിന്റെ അർഥവത്തായ പ്രതിഫലനങ്ങളാണ് ഹാരിസ് യൂനുസിന്റെ കവിതകൾ. ജീവിതയാഥാർഥ്യങ്ങളെയും അനുഭവങ്ങളെയും കാവ്യാത്മകമായും അർഥപൂർണ്ണമായും ഒരു ചിത്രകാരൻ തന്റെ കാൻവാസിലെന്നപോലെ കവി നമുക്ക് മുന്നിൽ വരച്ചിടുകയാണ് ‘വെയിൽ വേ സ്റ്റേഷൻ’ എന്ന കവിതാസമാഹാരം.
പ്രകൃതിയുടെ നിശ്ചലാവസ്ഥയും ചലനാത്മകതയും അതിന്റെ എല്ലാ കോണുകളിലൂടെയും വെളിപ്പെടുത്താൻ ഭാഷയ്ക്ക് കഴിയാതെ വരുന്നെന്ന പരിമിതിയെ കവിത കൊണ്ട് ഹാരിസ് മറികടക്കുന്ന യാഥാർഥ്യത്തിന്റെ ഈ രൂപഭാവങ്ങൾ നിരന്തരം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നതും പ്രവർത്തനക്ഷമവുമായിരിക്കും. പ്രകൃതിയാകെയും നിറഞ്ഞിരിക്കുന്ന ഘടികാരസൂചിയിലെ ചലനാത്മകതയാണ് ഹാരിസ് കവിതകളിലൂടെ വരച്ചിടുന്നത്.
'പുഴവിത്ത്', 'കടൽ ഒരു ഗാലക്സി' എന്നീ സമാഹാരങ്ങൾക്ക് ശേഷം 'വെയിൽ വേ സ്റ്റേഷനി'ലേക്ക് വരുമ്പോൾ ഹാരിസിന്റെ കവിതാജീവിതം കൂടുതൽ ചലനാത്മകമാവുകയാണ്. ജീവത്തായ പ്രകാശനത്തിലൂടെ കാവ്യാനുഭൂതി പകർന്നുതരികയാണ് ഹാരിസ് ചെയ്തുകൊണ്ടിരിക്കുന്ന കവിതാപ്രവർത്തനം.
കവി ഉപയോഗിക്കുന്ന ഇമേജുകളും സിംബലുകളും ആശയത്തെ നേർക്കുനേർ സംവദിപ്പിച്ച് ആസ്വാദനം ലളിതവും ഒപ്പം പ്രൗഢവുമാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കവിത അനുദിനം അതിന്റെ രൂപവും ഭാവവും പുതുക്കിപ്പണിതു കൊണ്ടിരിക്കുന്നു. കാവ്യസഞ്ചാരത്തിൽ ഹാരിസും തന്റെതായ പുതിയ വഴി തിരഞ്ഞെടുത്തു കഴിഞ്ഞിരിക്കുകയാണ്.
കവിതകളിലെല്ലാം ചലനാത്മകമായ സ്വഭാവസവിശേഷതയുള്ള രൂപങ്ങളെ വായനക്കാർക്ക് മുന്നിൽ അനുഭവവേദ്യമാക്കാൻ കവിക്ക് കഴിയുന്നുണ്ട്. സ്വാഭാവികമായ അവതരണത്തിലൂടെ അർത്ഥസമ്പുഷ്ടങ്ങളും ആസ്വാദ്യങ്ങളുമായ കവിതകളായി ഒരു കവി വായനക്കാർക്ക് നീട്ടുമ്പോൾ കവിതാപ്രവർത്തനം സാഫല്യമടയുകയാണ്. പ്രകൃതി ഉള്ളിൽ വരയ്ക്കുന്ന മനോഹരമായ രൂപങ്ങളെ, കവിയും കലാകാരനുമായി പകർന്നാടിക്കൊണ്ട് ഹാരിസ്, അർഥപൂർണ്ണമായി കാവ്യസൃഷ്ടി നടത്തുകയാണിവിടെ.
വെയിൽ വേ സ്റ്റേഷനെക്കുറിച്ച് കവി സച്ചിദാനന്ദൻ ഇങ്ങനെയാണ് കുറിച്ചത് "രണ്ടറ്റവും തുറന്നിട്ട വഴിയാണ് എന്റെ പാട്ട് എന്ന പ്രസ്താവത്തില്‍ ഹാരിസ് യൂനുസ്സിന്റെ കവിതയോടുള്ള തുറന്ന സമീപനം വ്യക്തമാണ്. ആ സമീപനം തികച്ചും ഫലപ്രദമായിട്ടുണ്ടെന്ന് ഈ കവിതകളുടെ വിഷയവൈവിധ്യവും ആവിഷ്കാരവൈവിധ്യവും ഒരു പോലെ തെളിയിക്കുന്നു. അനുഭവങ്ങളുടെ വിസ്തൃതിയിലേക്ക് തുറന്നു വെച്ച വാക്കാണ് ഇവിടെ കവിത. ഗദ്യമായാലും പദ്യമായാലും ഒരു പോലെ ഒരു ഉള്‍താളം നിലനിര്‍ത്താന്‍ ഹാരിസ്സിനു കഴിയുന്നു എന്നത് വായനക്കാര്‍ ശ്രദ്ധിക്കാതെ പോവില്ല. ഇന്ന് ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്ന കവിതാസമാഹാരങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു വ്യക്തിത്വം നേടാന്‍ നന്നായി പരിശ്രമിച്ചിട്ടുണ്ട് ഈ കവി".
'വെയിൽ വേ സ്റ്റേഷൻ' എന്ന പേരുതന്നെ ഒരു കവിതയാണ്. എത്ര നല്ല ഒരു ചിത്രമാണ് ആ പേര് എന്നും ഗൃഹാതുരത മനസ്സിൽ പേറുന്ന നമ്മുടെ ഹൃദയത്തിൽ കോറിവെക്കുന്നത്! വിഷയവൈവിധ്യങ്ങളിലൂടെ, സുന്ദരവും മൗലികവുമായ ഭാഷയിലൂടെ ഈ അൻപത്തിമൂന്നു കവിതകൾ നമ്മുടെ മനസ്സിൽ ഇടം പിടിക്കുമെന്നത് തീർച്ചയാണ്. കൈരളി ബുക്‌സ് ആണ് 'വെയിൽ വേ സ്റ്റേഷന്റെ' പ്രസാധകർ. നവംബർ 9ന് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലെ നിറഞ്ഞ സദസ്സിൽ കവി കുഴൂർ വിത്സൺ കവി കമറുദ്ദീന് കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്‌തത്.
വെയിൽ വേ സ്റ്റേഷൻ
ഹാരിസ് യൂനുസ്
കൈരളി ബുക്‌സ്
വില: 260 രൂപ