തികച്ചും സാധാരണമായാണ് സന്ധ്യ ഇ. ‘ഗൂഢം’ എന്ന കഥ തുടങ്ങുന്നത്. എന്നാൽ വായിച്ചുപോകെ, അധികമാരും സ്പർശിക്കാൻ മടിക്കാത്ത തുറന്നെഴുത്തിലേക്ക് കഥ കടക്കുകയാണ്. പങ്കാളികൾ മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കാൻ കാണിച്ചിരുന്ന ഔചിത്യം മറ നീക്കിയപ്പോൾ തെളിഞ്ഞുവന്നത്,

തികച്ചും സാധാരണമായാണ് സന്ധ്യ ഇ. ‘ഗൂഢം’ എന്ന കഥ തുടങ്ങുന്നത്. എന്നാൽ വായിച്ചുപോകെ, അധികമാരും സ്പർശിക്കാൻ മടിക്കാത്ത തുറന്നെഴുത്തിലേക്ക് കഥ കടക്കുകയാണ്. പങ്കാളികൾ മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കാൻ കാണിച്ചിരുന്ന ഔചിത്യം മറ നീക്കിയപ്പോൾ തെളിഞ്ഞുവന്നത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തികച്ചും സാധാരണമായാണ് സന്ധ്യ ഇ. ‘ഗൂഢം’ എന്ന കഥ തുടങ്ങുന്നത്. എന്നാൽ വായിച്ചുപോകെ, അധികമാരും സ്പർശിക്കാൻ മടിക്കാത്ത തുറന്നെഴുത്തിലേക്ക് കഥ കടക്കുകയാണ്. പങ്കാളികൾ മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കാൻ കാണിച്ചിരുന്ന ഔചിത്യം മറ നീക്കിയപ്പോൾ തെളിഞ്ഞുവന്നത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര സന്തോഷങ്ങളിൽ നിന്ന് അടർന്നുമാറിയാണ് മനുഷ്യരുടെ മറ്റുചില സന്തോഷം തേടിയുള്ള ജീവിതമെന്നോർക്കുകയായിരുന്നു ഞാനപ്പോൾ. ഉൾക്കിടിലമുണ്ടാക്കുന്ന തിരിച്ചറിവായിരുന്നു അത്. വർഷങ്ങളോളം ഒരുമിച്ചു ജീവിച്ച പങ്കാളി വിവാഹത്തിനു ശേഷം ആദ്യമായി സന്തോഷത്തിൽ നെറുകയിൽ നിൽക്കുന്ന നിമിഷം. അതിനു കാരണമായത് പ്രതീക്ഷകളൊന്നുമില്ലാതെ സൂപ്പർ മാർക്കറ്റിലേക്കു പോയതായിരുന്നു. കുറ്റം പറയാനും അനിഷ്ടം പ്രകടിപ്പിക്കാനും അസന്തുഷ്ടിയോടെ കൂടെ നടക്കാനും മാത്രമാണ് അയാൾ അവർക്കൊപ്പം ചെന്നത്. തേടിച്ചെന്നതു കാണാതായതോടെ അനിഷ്ടം വീണ്ടും കൂടി. എന്നാൽ, മനേജരെ യാദൃച്ഛികമായി പരിചയപ്പെട്ടത് തുടക്കം മാത്രമായിരുന്നു. മാനേജരെ മിസ് പണ്ട് പഠിപ്പിച്ചിട്ടുണ്ട്. എന്നു മാത്രമല്ല, അയാളെ വളരെയധികം സഹായിച്ചിട്ടുമുണ്ട്. തകർച്ചയിൽ നിന്ന് ജീവിതത്തിലേക്കു മടങ്ങിവരാൻ. അതിന്റെ കടപ്പാട് അയാൾക്ക് ഇപ്പോഴും മിസ്സിനോടുണ്ട്. അതയാൾ തുറന്നുപ്രകടിപ്പിക്കുന്നുമുണ്ട്. എന്നാൽ, അതൊന്നുമല്ല അയാളും ഭർത്താവും തമ്മിൽ അടുക്കാൻ കാരണം. മുഖം വീർപ്പിച്ചു നിന്ന മനുഷ്യൻ മാനേജരുടെ വാചാലതയിൽ വീഴുകയായിരുന്നില്ല. പകരം, അവർക്ക് പൊതുവായി ചിലതുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

അവർ വ്യത്യസ്ത മതത്തിൽപ്പെട്ടവരാണ്. പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരുമായി രണ്ടുപേർക്കും കാര്യമായ ഒരു ബന്ധവുമില്ല. മതം മാറാൻ ഭാര്യ വിസമ്മതിച്ചതോടെയാണ് വീട്ടുകാർ കൂടുതൽ അകന്നത്. എന്നാൽ, അവർ ഒരിക്കലും മതത്തെ ജീവിതത്തിലേക്കു കൊണ്ടുവന്നിരുന്നില്ല. ബോധപൂർം തന്നെയായിരുന്നു അത്. പരസ്പരം മുറിവേൽപിക്കാൻ തയാറാകാത്തതുകൊണ്ട്. വർഷങ്ങൾ പോകെ, അവർക്കിടയിലെ അകൽച്ചകൾ പ്രകടമായി. എന്നാൽ, അപ്പോഴും അവശേഷിച്ചിരുന്നു പരസ്പര സ്നേഹത്തിന്റെ അൽപമാത്രമുള്ള ഒരു കണിക. അല്ലെങ്കിൽ പുരോഗമന വാദികളെന്ന് സ്വയം വിശ്വസിച്ചിരുന്നത് പ്രാവർത്തികമാക്കാനുള്ള ബോധപൂർവമായ ശ്രമം. പല സ്വരച്ചേർച്ചകളും സങ്കടപ്പെടുത്തിയപ്പോഴും പിരിയാൻ അവർക്കു തോന്നിയതുമില്ല.

ADVERTISEMENT

മാനേജരും ഭർത്താവും ഒരേ നാട്ടുകാരാണ്. അവർ ഒരേ മതത്തിൽപ്പെട്ടവരുമാണ്. സംസാരം പുരോഗമിക്കെ, ഭർത്താവ് വേരുകളിലേക്കു മടങ്ങുന്ന കാഴ്ചയാണ് അവർ കണ്ടത്. അതയാളെ സന്തോഷഭരിതനാക്കുന്നതും. മാനേജർ അയാളുടെ മതത്തിൽപ്പെട്ട ഒരാളെത്തന്നെയാണ് വിവാഹം കഴിച്ചതെന്ന് പറയുമ്പോൾ ഭർത്താവിന്റെ വാക്കുകളിലെ മറച്ചുവയ്ക്കാനാവാത്ത സന്തോഷവും അവർ കണ്ടു.

തികച്ചും സാധാരണമായാണ് സന്ധ്യ ഇ. ‘ഗൂഢം’ എന്ന കഥ തുടങ്ങുന്നത്. എന്നാൽ വായിച്ചുപോകെ, അധികമാരും സ്പർശിക്കാൻ മടിക്കാത്ത തുറന്നെഴുത്തിലേക്ക് കഥ കടക്കുകയാണ്. പങ്കാളികൾ മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കാൻ കാണിച്ചിരുന്ന ഔചിത്യം മറ നീക്കിയപ്പോൾ തെളിഞ്ഞുവന്നത്, ഒരു സന്തോഷത്തിനു വേണ്ടി ബലി കഴിച്ച ഒട്ടേറെ സന്തോഷങ്ങളാണ്. ഗൂഢമായ പലതും ഗാഢമായി സന്ധ്യ എഴുതുന്നു. അഗാധമായി അനുഭവിപ്പിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ക്ലൈമാക്സിലേക്ക് കഥ പുരോഗമിക്കുന്നു. ഒ‌ട്ടേറെ ചോദ്യങ്ങൾ ഉർത്തിക്കൊണ്ട്. മനഷ്യനെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, പ്രണയത്തെയും ഇഷ്ടത്തെയും വേരുകളെയും കുറിച്ച് തിരിച്ചറിവുകൾ സമ്മാനിച്ച്. പുറമേ കാണുന്ന കഥയുടെ ലാളിത്യം ജീവിത സങ്കീർണതയുടെ ചുരുക്കെഴുത്തായി മാറുന്ന കാഴ്ച അദ്ഭുതകരമാണ്. അത് ഒരു കുഞ്ഞുകഥയിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞതാണ് കഥാകാരിയുടെ മിടുക്ക്. മലയാളത്തിലെ ഏറ്റവും നല്ല കഥകളിലൊന്നാണ് ഗുഢം എന്ന് നിസ്സംശയം പറയാം. തീർച്ചയായും വായിച്ചിരിക്കേണ്ടതും.

ADVERTISEMENT

ഗുരുവായൂരിലേക്കുള്ള വഴി ഒരു സ്ത്രീയുടെ പരിഭ്രമത്തിലാണു തുടങ്ങുന്നത്. നേരം വൈകി ബസ് കാത്തുനിൽക്കേണ്ടിവന്നതിലെ പരിഭ്രാന്തിയും ആശങ്കയും. എന്നാൽ കഥ പുരോഗമിക്കുന്നത് രഹസ്യ ദൗത്യത്തിലേക്കാണ്. അവിടെ നിന്ന് ഒരൊറ്റ വരിയിലൂടെ, വിപ്ലവത്തിന്റെ ദൈന്യമത്രയും സന്ധ്യ കാണിച്ചുതരുന്നു. അതിന് ഉപയോഗിക്കുന്നത് ഒരൊറ്റ വാക്ക് മാത്രമാണ്. പഴംപൊരിയുടെ പൊതി. വിപ്ലവം എന്ന കോമഡി, രഹസ്യദൗത്യത്തിന്റെ നിസ്സാരത, ജീവിതം എന്ന കടംകഥ....

അന്ധബുദ്ധൻ ഉൾപ്പെടെയുള്ള കഥകൾ, ബുദ്ധൻ പോലും പരിഗണിക്കാതിരുന്ന സ്ത്രീ ജീവിതങ്ങളുടെ ദൈന്യതയിലേക്കും ഒറ്റപ്പടലിലേക്കും നോക്കുന്നുണ്ടെങ്കിലും അയാളുടെ നാട്ടിലെ പെണ്ണുങ്ങൾ എന്ന കഥ അവിസ്മരണീയമാകുന്നു. മുൻവിധികളും മുൻധാരണകളും വിട്ടുകൊടുക്കാൻ മടിക്കുന്ന അഹന്തയുടെ  കൂടും വിടാതെ ജീവിക്കുന്ന നമ്മുടെ ഉള്ളിലെ ഇരുട്ടിലേക്കാണ് സന്ധ്യ വെളിച്ചം വിതറുന്നത്.

ADVERTISEMENT

നീലയും ചുവപ്പും നിറമുള്ള തത്ത ഉൾപ്പെടെയുള്ള കഥകൾ കുറച്ചു പ്രചരണാത്മകമാകുന്നുണ്ട്. ഏതാണ് എന്റെ മുറി എന്ന ചോദ്യത്തിന് വെർജീനിയ വൂൾഫിനോളം പഴക്കവും അർഥവുമുണ്ട്. എഴുത്തുകാരിക്കില്ലാത്ത മുറിയെക്കുറിച്ച് ആദ്യം ഓർമിച്ചത് വെർജീനിയ ആണ്. വർധക്യത്തിന്റെ നിസ്സഹായത ഒന്നിലേറെ കഥകളിൽ കടന്നുവരുന്നുണ്ട്.

നിർമ്മിതികൾ, കൈപ്പട, അർജ്ജുനൻ ഫൽഗുനൻ എന്നീ കഥകളും വേറിട്ടുനിൽക്കുന്നു; ഹൃദയസ്പർശിയാകുന്നു. അത്യാന്താധുനിക വഴികളിലൂടെയല്ല സന്ധ്യ കഥയുടെ കൈത്തിരിയുമായി നടക്കുന്നത്. മലയാള ചെറുകഥയുടെ സമ്പന്നമായ പൈതൃകത്തിന്റെ വഴികളിലൂടെയാണ്. അവിടെ കാലഗനണന അപ്രസക്തമാകുന്നു. കഥയ്ക്കു മാത്രം അനുഭവിപ്പിക്കാൻ കഴിയുന്ന, സാഹിത്യത്തിന്റെ സന്തോഷങ്ങളിലേക്ക് നയിക്കുന്നു.

നീലയും ചുവപ്പും നിറമുള്ള തത്ത

സന്ധ്യ ഇ.

മാതൃഭൂമി ബുക്സ് ‌

വില : 210 രൂപ

English Summary:

Malayalam Book Neelayum Chuvappum Niramulla Thattha Written by Sandhya E.