എന്തായാലും എനിക്കതു കണ്ടെത്തിയേ മതിയാവൂ. K. Kക്ക് എന്നെ കൊണ്ട് എന്തോ ഒരാവശ്യമുണ്ട്.അതുകൊണ്ടാണ് ഞാൻ അയാളിൽ നിന്നും അകലാൻ ശ്രമിക്കും തോറും, എന്നെ അടുപ്പിക്കാനായി അയാൾ നോക്കുന്നത്.

എന്തായാലും എനിക്കതു കണ്ടെത്തിയേ മതിയാവൂ. K. Kക്ക് എന്നെ കൊണ്ട് എന്തോ ഒരാവശ്യമുണ്ട്.അതുകൊണ്ടാണ് ഞാൻ അയാളിൽ നിന്നും അകലാൻ ശ്രമിക്കും തോറും, എന്നെ അടുപ്പിക്കാനായി അയാൾ നോക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തായാലും എനിക്കതു കണ്ടെത്തിയേ മതിയാവൂ. K. Kക്ക് എന്നെ കൊണ്ട് എന്തോ ഒരാവശ്യമുണ്ട്.അതുകൊണ്ടാണ് ഞാൻ അയാളിൽ നിന്നും അകലാൻ ശ്രമിക്കും തോറും, എന്നെ അടുപ്പിക്കാനായി അയാൾ നോക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറാത്തി ടെയിൽസിൽ

ആൾത്തിരക്കില്ലാത്ത ആ പാർക്കിലിരുന്ന് ഞാൻ എന്റെ കൈയ്യിലെത്തിയ പുസ്തകത്തിന്റെ താളുകൾ കൗതുകത്തോടെ മറിച്ച് നോക്കി.ഓഥറുടെ പേരായിരുന്നു എനിക്കറിയേണ്ടത്. പക്ഷേ പുസ്തകത്തിന്റെ തലക്കെട്ടല്ലാതെ മറ്റൊരു പേരും കവർ പേജിലില്ല. നീലനിറത്തിലുള്ള ആ കവറിന്റെ പിന്നിലും വിലയോ, കോപ്പിറൈറ്റുമായി ബന്ധപ്പെട്ട വിവരണങ്ങളോ ,ബ്ലർബോ തുടങ്ങി സാധാരണ പുസ്തകങ്ങളിൽ കാണുന്ന  ഒന്നും ഇല്ല. മൊത്തത്തിൽ ഒരു സ്പെല്ലിംഗ് മിസ്റ്റേക്കുണ്ടെന്നെനിക്ക് തോന്നി.

ADVERTISEMENT

 

നാനാവിധ തോന്നലുകളിലൂടെ എന്റെ മനസ് സഞ്ചരിച്ചു. ഞാൻ ഒരു തവണ

കൂടി ആ പുസ്തകത്തിലൂടെ കടന്ന് പോയി. ഭാഗ്യവശാൽ പ്രസാധകരുടെ പേര് ആദ്യ പേജുകളിലൊരു മൂലയ്ക്ക് എനിക്ക് കണ്ടെത്താൻ കഴിഞ്ഞു. MARATHI TALES എന്ന ഒരു പ്രസാധക കമ്പനിയാണ് പുസ്തകം ഇറക്കിയിരിക്കുന്നത്. ഒന്നും പിടികിട്ടാതിരിക്കുന്ന ഈ അവസ്ഥയിൽ  തീർച്ചയായും ഒരു ക്ലൂ ആണത്. 

 

ADVERTISEMENT

MARATHI TALES എന്ന പബ്ലിഷിങ് കമ്പനിയെക്കുറിച്ച് കൂടുതലറിയാൻ ഞാൻ ഗൂഗിളമ്മായിയുടെ അടുത്തേക്ക് പാഞ്ഞു.ഒരുപാട് തിരച്ചിലുകൾക്കൊടുവിലാണ്, MARATHI TALES എന്ന പബ്ലിഷിങ് കമ്പനിയുടെ വേരുകൾ മുംബൈ ആസാദ് റോഡിലാണെന്ന് ഞാൻ കണ്ടെത്തുന്നത്.

MARATHI TALES ൽ ചില അപൂർവ്വപുസ്തകങ്ങളുടെ ശേഖരങ്ങളുണ്ട് .ചരിത്രവും, ശാസ്ത്രവും സാഹിത്യവുമെല്ലാം അതിൽ പെടും. പല ഗവേഷണ വിദ്യാർത്ഥികളുടെയും പ്രിയപ്പെട്ട ഇട

മാണത്രേ ‘MARATHI TALES.’

 

ADVERTISEMENT

എന്റെ മനസിൽ മറ്റ് ചില ചിന്തകൾ ഉയർന്നുപൊങ്ങി. ഇതുവരെ K.K. ഇ.മെയിലു

കളായാണ് നോവൽ ഭാഗങ്ങൾ അയച്ച് തന്നതും, ആവശ്യമായ നിർദേശങ്ങൾ നൽകിയതും. ഈ പുസ്തകം അയച്ചത് K K ആണെങ്കിൽ ഇത്തവണ അയാൾ പാറ്റേണൊന്ന് മാറ്റി പിടിച്ചി

രിക്കുകയാണ്. അതെന്തിനായിരിക്കും? 

 

എന്തായാലും MARATHI TALES ന്റെ ഓഫീസ് വരെ പോകാൻ ഞാൻ തീരുമാനിച്ചു. ആസാദ് റോഡിലേക്ക് ഒരു കാബ് പിടിച്ച് ചെല്ലുന്നതിനിടയിൽ ഞാൻ പല കാര്യങ്ങളെക്കുറിച്ചും ആലോചിച്ചു. വലിയൊരു പബ്ലിഷിങ് ഹൗസിൽ ചെന്ന് ഈ പുസ്തകം ആരുടേതാണെന്ന് അന്വേഷിച്ചാൽ വിവരം കിട്ടുമോ എന്ന് എനിക്കറിയില്ല. പക്ഷേ ഒരു പുസ്തകത്തിൽ നിർബന്ധമായുണ്ടാകേണ്ട പല കാര്യങ്ങളും ഒഴിവാക്കി അച്ചടിച്ചിരിക്കുന്നതു കൊണ്ട് അവർക്കിത് ഓർമ്മയുണ്ടാവാതിരിക്കില്ല. അതാണെന്റെ പ്രതീക്ഷ. 

 

എന്തായാലും എനിക്കതു കണ്ടെത്തിയേ മതിയാവൂ. K. Kക്ക് എന്നെ കൊണ്ട് എന്തോ ഒരാവശ്യമുണ്ട്.അതുകൊണ്ടാണ് ഞാൻ അയാളിൽ നിന്നും അകലാൻ ശ്രമിക്കും തോറും, എന്നെ അടുപ്പിക്കാനായി അയാൾ നോക്കുന്നത്. 

 

ആസാദ് റോഡിലെ ഒരു സ്ട്രീറ്റിലാണ് MTയുടെ ഓഫീസ്.ആ സ്ട്രീറ്റിൽ ഒരു

പാട് കടകളുണ്ടായിരുന്നു. വസ്ത്രവ്യാപാരികൾ, പാനിപൂരി എന്ന് നീട്ടിവിളിക്കുന്നവർ, പച്ചക്കറി കച്ചവടക്കാർ അങ്ങനെ പലതരം കച്ചവടക്കാർ.ആ തിരക്കിലൂടെ ഞാനൊരു ഇരുപത് മിനിറ്റെങ്കിലും നടന്നു കാണും. കുറച്ചകലയായി ചില പുസ്തകകടകൾ ഞാൻ കണ്ടു.പ്രതീക്ഷയോടെഅങ്ങോട്ടേക്ക്

നടന്നു.പുസ്തകക്കടകളുടെ ആ നിരത്തിൽ ഒടുവിൽ ഞാൻ MT Publishers ന്റെ ബോർഡു കണ്ടു പിടിച്ചു. പഴക്കമുള്ള ഒറ്റമുറിക്കെട്ടിടം. പുസ്തകങ്ങൾ നിരത്തി വെച്ച റാക്കുകൾ.  മുകളിലേക്ക് കോണിപ്പടികളുണ്ട്. അവിടെയാവണം പ്രസും മറ്റു സൗകര്യങ്ങളുമൊക്കെ. 

 

വൈകുന്നേരം സമയമേറെ കഴിഞ്ഞത് കൊണ്ട് കട അടച്ച് പോകാനുള്ള 

ധൃതിയിലായിരുന്നു അതിനുള്ളിലുള്ളവർ.എന്റെ കടന്ന് അവർക്ക് തീരെ പിടിച്ചിട്ടില്ലായിരുന്നെങ്കിലും,  അവരിലൊരാൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു. 

 

‘സർ, പ്രാർത്ഥനാ കായാ ഹേ?’

 

ഞാൻ ആ ചോദ്യത്തിന് മറുപടിയായി കൈയിലെ ബാഗിൽ നിന്നും ആ പുസ്തകമെടുത്ത് അയാൾക്ക് നീട്ടി. ശേഷം സൗമ്യമായി എന്റെ ആവശ്യംഉന്നയിച്ചു.

 

കുറച്ച് നേരം ആ പുസ്തകം തിരിച്ചും മറിച്ചും നോക്കിയ ശേഷം അയാൾ

കടയിലുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ അടുത്തേക്ക് നീങ്ങി. അവരോടൊക്കെ എന്തൊക്കെയോ അയാൾ സംസാരിച്ചു. ഇടക്കിടെ ആ ചെറുപ്പക്കാർ സാധാരണ മട്ടിലെന്ന പോലെ

എന്നെ നോക്കുന്നുമുണ്ടായിരുന്നു.

 

ഞാനപ്പോൾ ആ കെട്ടിടമാകെ ഒന്ന് കൂടി നിരീക്ഷിച്ചു. മുൻപിൽ റാക്കുകളിലായി ഒരുപാട് പഴയ പുസ്തകങ്ങൾ നിരത്തിയിട്ടുണ്ട്. വളരെ റേയറായ കളക്ഷനുകൾ പ്രത്യേകമായി വെച്ചിരിക്കുന്നു. വളരെ പഴയ  പ്രിൻ്റിങ് മെഷീനുകളും പ്രദർശനത്തിനു വെച്ചിട്ടുണ്ട്.  .

 

മറാത്തി ടെയിൽസ് പണ്ടേയുള്ള പ്രസാധനശാലയാണ്. ഒരു പക്ഷേ മുംബൈയിലെ ആദ്യകാല പ്രസാധകർ. ഇപ്പോൾ ധാരാളം പുതു തലമുറ പ്രസാധകർ വന്നതുകൊണ്ട് ഇവരുടെ പ്രശസ്തി മങ്ങിയിട്ടുണ്ടാവാം .പഴയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ടുള്ള പുസ്തക പ്രസാധനമാണവരുടേതെന്ന് ഈ  പരിസരങ്ങൾ കാണുമ്പോൾ തോന്നുന്നുണ്ട്.

 

പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ കടയുടെ അകത്ത് നിന്നും എന്റെയടുത്തേ

ക്ക് വന്നു.അയാളുടെ കൈയ്യിൽ ഞാൻ കൊടുത്ത പുസ്തകവുമുണ്ട്. കണ്ടപ്പോൾ തന്നെ ആളൊരു മലയാളിയാണെന്ന് എനിക്ക് പിടികിട്ടി. അയാൾ എന്റെ അടുത്ത് വന്ന്ചിരിച്ച് കൊണ്ട് സംസാരത്തിലേക്ക് കടന്നു.

‘സർ, മലയാളിയാണല്ലേ?’

ഞാൻ അതേ എന്ന ഭാവത്തിൽ തലയാട്ടി.

 

വാച്ചിലെ  സൂചിയിലേക്കൊരു നോട്ട മെറിഞ്ഞ ശേഷം നേരേ അയാൾ വിഷയത്തിലേക്ക് കടന്നു..

 

‘‘സർ, ഞങ്ങൾ ഈ സ്ഥാപനം ഏറ്റെടുത്തിട്ട് ഒരഞ്ചു കൊല്ലമേ ആയിട്ടുള്ളു. ആകെ തകർന്നു പോയ പബ്ളിഷിങ് കമ്പനി വാങ്ങിച്ചു മുന്നോട്ടു കൊണ്ടു പോകുന്നത് എത്ര റിസ്കാണ് ന്ന് അറിയാമല്ലോ. പക്ഷേ MT എന്ന പേര്! അതിനു വലിയ വാല്യു ഉണ്ട്. ഇവിടെയുള്ള ബുക് കളക്ഷനിൽ പലതും റെയറാണ്.’’

 

അയാൾ ഒന്ന് നിർത്തിയിട്ട്  പറഞ്ഞു തുടങ്ങി.  

 

‘‘രണ്ടുമാസം മുൻപ് ഒരു സ്ത്രീ വളരെ വിചിത്രമായ ഒരാവശ്യവുമായി 

ഞങ്ങളെ വന്ന് കണ്ടു.’’

 

അയാൾ പറയുന്നതിൽ ഞാൻ ആകാംഷഭരിതനായി.

 

അയാൾ വീണ്ടും തുടർന്നു:

‘‘ഒരു മാനു സ്ക്രിപ്റ്റുമായാണവർ വന്നത്. അത് അച്ചടിക്കണം. അതാണല്ലോ ഞങ്ങളുടെ ജോലി. പക്ഷേ അവർക്ക് ചില കണ്ടീഷനുകളുണ്ടായിരുന്നു.  എഴുതിയ ആളുടെ പേര് വെക്കരുതെന്നായിരു

ന്നു അവരുടെ ആദ്യത്തെ ആവശ്യം.’’

 

ഞാനായാളെ അത്ഭുതത്തോടെ തുറിച്ച് നോക്കി.

 

‘‘എന്നിട്ട് നിങ്ങൾ എങ്ങനെയാ അത് സമ്മതിച്ചത്?’’ ഞാൻചോദിച്ചു.

 

അതിനയാൾ നേരിട്ട് മറുപടി പറഞ്ഞില്ല. പകരം മറ്റൊരു വിചിത്രമായ സംഭവത്തെക്കുറിച്ചാണ് അയാൾ വിവരിച്ചത്. 

 

‘‘സാർ അവര് ഞങ്ങളോട് ഒരു കോപ്പി മാത്രം പ്രിൻ്റ് ചെയ്യാനാണ് ആ

വശ്യപ്പെട്ടത്, സാധാരണ ഒരു പുസ്തകത്തിന്റെ ഫസ്റ്റ് എഡിഷൻ ആയിരം കോപ്പിയാണടിക്കാറുള്ളത്’’

 

ഞാൻ അയാളുടെ വാക്കുകൾ കൗതുകപൂർവം കേട്ടു നിന്നു. അയാൾതുടർന്നു

 

‘‘ ഒരൊറ്റ കോപ്പി മാത്രം  അടിക്കണം, എഴുതിയാളുടെപേരില്ല, കൂടാതെ കോപ്പിറൈറ്റോ, മറ്റ് അവകാശ രേഖകളോ ഒന്നും പാടില്ല. സാധാരണ ഗതിയിൽ ഞങ്ങളത് ഏറ്റെടുക്കാറില്ല. പക്ഷേ ആ ഒരു കോപ്പിക്ക് ആയിരം കോപ്പി പ്രിൻ്റുചെയ്യാനുള്ള പണം തരാൻ അവർ തയ്യാറായിരുന്നു. ആ പ്രലോഭനത്തിൽ ഞങ്ങൾ വീണു പോയി. ഞങ്ങൾക്ക് ഒരു കുഴപ്പവുമുണ്ടാകില്ലെന്നും ഇതൊരു സ്വകാര്യ ആവശ്യത്തിനാണെന്നുമാണവർ പറഞ്ഞത്. ആ ബുക്കാണിത്. എന്തെങ്കിലും പ്രശ്നമുണ്ടോ സാർ?’’

 

ആ പുസ്തകം എനിക്കു വേണ്ടി മാത്രം അച്ചടിച്ചതാണെന്നെനിക്കു തോന്നി. പക്ഷേ ഇത്രയും വിചിത്രമായാവശ്യങ്ങൾ ഉന്നയിച്ച് ഒരു പുസ്തകം എന്തിനായിരിക്കും എനിക്ക് വേണ്ടി പ്രിന്റ് ചെയ്

തിട്ടുണ്ടാകുക? ഒരൊറ്റ കോപ്പിക്ക് ആ സ്ത്രീ എന്തിനായിരിക്കും ആയിരം കോപ്പിയും പ്രിന്റ് ചെയ്യാനുള്ള കാശ് കൊടുത്തത്?

 

സത്യത്തിൽ ഈ K.K. കാര്യങ്ങളുടെ ഗതിയാകെ തകിടം മറിച്ചിരിക്കുകയാണ്‌. ഇത്രയും കാലം അയാൾ എന്നോട് സംസാരിച്ചത് മെയിലുകളിലൂടെയായിരുന്നു. ഇപ്പോഴിതാ ഒരു പുസ്തകം.

ഞാനാകെ കൺഫ്യൂസ്ഡായി. ഒരു കാര്യമുറപ്പാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്ന എല്ലാത്തിനും, തക്കതായ ഒരു റീസൺ അല്ലെങ്കിൽ ഒരു എക്സ്ട്രാ ഓർഡിനറി ഫ്ളാഷ്ബാക്ക്

എന്തായാലുമുണ്ട്.

 

ഞാൻ അവിടെ നിന്നും തിരിച്ചിറങ്ങുന്നതിന് മുൻപ് അയാളോട് ഒരു ചോദ്യം കൂടി ചോദിച്ചു.

‘‘ഇവിടെ സി.സി.ടി.വി. ക്യാമറയൊന്നുമില്ലേ?’’

 

അതിനയാൾ സൗമ്യമായി ചിരിച്ച് മറുപടി പറഞ്ഞു: 

‘ഇവിടെയൊക്കെ ക്യാമറ എന്തിനാ സാർ? ഇതൊരു പഴയ സ്ട്രീറ്റല്ലേ? എല്ലാവർക്കും ഏതാണ്ട് പരസ്പരമറിയാം.’

ഒന്ന് നിർത്തിയ ശേഷം അയാൾ തുടർന്നു:

 

‘പിന്നെ ഇവിട്ന്നൊക്കെ എന്ത് മോഷ്ടിക്കാനുംപിടിച്ച്പറിക്കാനുമാഉള്ളത്?’

ഞാൻ ചോദിച്ചതിലും അധികമാണയാൾ പറഞ്ഞതെന്നനിക്ക് തോന്നി.

 

അധികം വൈകാതെ തന്നെ ഞാൻ മുന്നോട്ട് നടന്നു.അപ്പോൾ ഒരു ചോദ്യം കൂടി എന്റെ മനസിലേക്ക് പൊന്തി വന്നു. ഞാൻ തിരിഞ്ഞ് നോക്കി, ആ മനുഷ്യൻ കടയ്ക്കകത്തേക്ക് കയറി

കൊണ്ടിരിക്കുകയാണ്. ‘‘അതേ...... ’’

ഞാൻ നീട്ടിവിളിച്ചതും അയാൾ പെട്ടെന്ന് തിരിഞ്ഞ് നോക്കി.

 

ഞാൻ ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു. അയാൾ ആകാംക്ഷയോടെ എന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ഞാൻ അടുത്തെത്തിയതും അയാൾ എന്തായിരുന്നു എന്ന് ചോദിച്ചു.

 

‘‘ഇവിടെ വന്നയാൾ ഒരു പുരുഷനല്ലേ? അയാളുടെ മുഖം ഓർമ്മയുണ്ടോ?’’ ഞാൻ അതിവേഗത്തിൽ കാര്യം പറഞ്ഞൊപ്പിച്ച്, അയാളെ ആകാംക്ഷയോടെ നോക്കി.

 

അയാൾ ഒന്ന് നെറ്റിചുളിച്ചു, ഓർത്തെടുക്കാൻ പണിപ്പെട്ട് അയാൾ നിന്നു.

 

‘‘സാറെ,വന്നത് ഒരു സ്ത്രീയായിരുന്നുവെന്നു ഞാൻ പറഞ്ഞില്ലേ? അവരുടെ പേരൊന്നുമറിയില്ല.’’

 

അയാൾ പറഞ്ഞ് നിർത്തി. ഞാനാകെ ഞെട്ടി പോയി. അവിടെ നിന്നും പെട്ടെന്ന്

തിരിച്ചിറങ്ങി ഞാൻ മുന്നോട്ട് നടന്നു.

 

ഒരുപക്ഷേ K.K എന്നത് ഒരു സ്ത്രീയുടെ പേരിന്റെ ചുരുക്ക രൂപമായിരിക്കുമോ? വന്നത്, K. K. തന്നെ ആവണമെന്നില്ല. അയാൾക്ക് ഒരുപാട് അനുയായികളുണ്ടല്ലോ, അതിലൊരാളായിരുന്നില്ലേ ആ ലാസർ. മുംബൈ സിറ്റിയും K.K.യും എനിക്ക് വേണ്ടി എന്തൊക്കെയോ ഒരുക്കി വെച്ചിട്ടുണ്ട്.അതെന്താണെന്ന് കാത്തിരുന്ന് കാണണം.

 

ഞാൻ തൊട്ടടുത്തായി കണ്ട ഒരു ചെറിയ കോഫി ഷോപ്പിലേക്ക്  നീങ്ങി. അവിടെ ഒരു ബെഞ്ചിലിരുന്ന്, കൈയിലിരുന്നപുസ്തകം മെല്ലെ, തുറന്ന് ഓരോ അക്ഷരങ്ങളും പെറുക്കിപ്പെറുക്കി

മോഹിതയുടെ മോറിയയുടെ ജീവിതംവായിക്കാൻ ശ്രമിച്ചു. 

 

English Summary:  KK Chila Anweshana Kurippukal E - novel written by Swarandeep