ഗോത്രരഹസ്യങ്ങൾ ചെമ്പന് കൈമാറി ഗുരു, ചിരുതയുടെ സൗന്ദര്യത്തിനു മുന്നിൽ അവന് പ്രതിജ്ഞ തെറ്റിക്കുമോ?
അധ്യായം: പതിനാല് തുരുത്തി പാടത്തെ വരമ്പിലൂടെ തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ചിരുതയ്ക്ക് പൊട്ടിക്കരയണമെന്ന് തോന്നി. ദേഷ്യവും സങ്കടവും നിസ്സഹായാവസ്ഥയും എല്ലാം ചേർന്ന് അവൾക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെ. എടുത്തു ചാടി അങ്ങനെ ചോദിക്കാൻ പോയ നിമിഷത്തെ അവൾ വെറുത്തു. ചന്ദ്രവിമുഖിയെ കുറിച്ച് ചെമ്പൻ സ്വയം
അധ്യായം: പതിനാല് തുരുത്തി പാടത്തെ വരമ്പിലൂടെ തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ചിരുതയ്ക്ക് പൊട്ടിക്കരയണമെന്ന് തോന്നി. ദേഷ്യവും സങ്കടവും നിസ്സഹായാവസ്ഥയും എല്ലാം ചേർന്ന് അവൾക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെ. എടുത്തു ചാടി അങ്ങനെ ചോദിക്കാൻ പോയ നിമിഷത്തെ അവൾ വെറുത്തു. ചന്ദ്രവിമുഖിയെ കുറിച്ച് ചെമ്പൻ സ്വയം
അധ്യായം: പതിനാല് തുരുത്തി പാടത്തെ വരമ്പിലൂടെ തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ചിരുതയ്ക്ക് പൊട്ടിക്കരയണമെന്ന് തോന്നി. ദേഷ്യവും സങ്കടവും നിസ്സഹായാവസ്ഥയും എല്ലാം ചേർന്ന് അവൾക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെ. എടുത്തു ചാടി അങ്ങനെ ചോദിക്കാൻ പോയ നിമിഷത്തെ അവൾ വെറുത്തു. ചന്ദ്രവിമുഖിയെ കുറിച്ച് ചെമ്പൻ സ്വയം
അധ്യായം: പതിനാല്
തുരുത്തി പാടത്തെ വരമ്പിലൂടെ തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ചിരുതയ്ക്ക് പൊട്ടിക്കരയണമെന്ന് തോന്നി. ദേഷ്യവും സങ്കടവും നിസ്സഹായാവസ്ഥയും എല്ലാം ചേർന്ന് അവൾക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെ. എടുത്തു ചാടി അങ്ങനെ ചോദിക്കാൻ പോയ നിമിഷത്തെ അവൾ വെറുത്തു. ചന്ദ്രവിമുഖിയെ കുറിച്ച് ചെമ്പൻ സ്വയം പറയുന്ന കാലം വരെ കാത്തിരിക്കണമായിരുന്നു. ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അല്ലെങ്കിലും സ്ത്രീകൾക്ക് എടുത്തുചാട്ടം ഇത്തിരി കൂടുതലാണ്. ലക്ഷ്മണരേഖ മറി കടന്ന സീതയെ അവൾക്ക് ഓർമ്മ വന്നു. പക്ഷേ താനെത്ര കാത്തിരുന്നാലും ചെമ്പൻ ചന്ദ്രവിമുഖിയെക്കുറിച്ച് തന്നോട് പറയുമായിരുന്നോ? പറയുമെന്നോ ഇല്ലെന്നോ എന്ന ഉത്തരത്തിലെത്താൻ അവള്‍ക്ക് സാധിച്ചില്ല. വീടിന്റെ ഉമ്മറത്തെത്തിയപ്പോഴാണ് അവൾക്ക് സ്ഥലകാലബോധം വന്നത്. അന്ന് രാത്രി അത്താഴം കഴിക്കാതെയാണ് ചിരുത ഉറങ്ങാൻ കിടന്നത്. ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. ചെമ്പൻ. മനസ്സിൽ നിന്നും അവന്റെ രൂപം മായുന്നേയില്ല. അവൻ ഇനി തിരിച്ചു വരുമോ? തന്നെ കാണാതിരിക്കാൻ ചെമ്പന് സാധിക്കുമോ? അതിലുപരി തനിക്കവനെ കാണാതിരിക്കാൻ പറ്റുമോ? തന്റെയടുത്ത് വന്നാൽ ഇനിയൊരിക്കലും ചന്ദ്രവിമുഖിയെ കുറിച്ച് ചോദിക്കില്ലെന്ന് ശപഥം ചെയ്യാം. അല്ലെങ്കിൽ അവനാര്? തന്നെക്കാൾ വലുത് അവന് ചന്ദ്രവിമുഖിയല്ലേ. ചന്ദ്രവിമുഖിയും കെട്ടിപിടിച്ച് അവനവിടെ കിടക്കട്ടെ. പക്ഷേ നീ ഏത് കൊടുംകാട്ടിൽ ഒളിപ്പിച്ചുവെച്ചാലും ചന്ദ്രവിമുഖി ഞാൻ കണ്ടെത്തിയിരിക്കും. ചിരുതയാണ് പറയുന്നത്. മഹാവൈദികനായ ചെക്കോട്ടി വൈദ്യരുടെ ഏക മകൾ.
അടുത്ത നിമിഷം തന്നെ തന്റെ വിചാരങ്ങൾ കാടുകയറുന്നതായി ചിരുതയ്ക്ക് തോന്നി. ഉറക്കം വരാനായി അവൾ കണ്ണുകൾ ഇമ പൂട്ടിയടച്ചു. തുടർ ചിന്തകളെ കൊന്നു കളയാൻ പെരുമാൾക്കാവിലെ ദേവിയെ മനസ്സിൽ ധ്യാനിച്ചു. പക്ഷേ ദേവിയുടെ സ്ഥാനത്ത് ക്ഷേത്ര ചുമരിലെ ലക്ഷണമൊത്ത പുരുഷ ശിൽപമാണ് മനസ്സിലേക്ക് ഓടിയെത്തിയത്. അതിന് ചെമ്പന്റെ മുഖമായിരുന്നു. അന്നത്തെ പോലെ സ്വപ്നത്തിലെങ്കിലും ചെമ്പൻ വരണേയെന്നവൾ പ്രാർഥിച്ചു. ചീവീടുകൾ പോലും മയക്കത്തിലായ പാതിര നേരത്താണ് ചിരുതയുടെ കണ്‍പോളകളെ കൂട്ടി കെട്ടാൻ ഉറക്കം അൽപമെങ്കിലും തയാറായത്.
എല്ലാം മറന്ന് ഉറങ്ങാന്‍ കഴിയുക എന്നത് വലിയൊരു അനുഗ്രഹമാണ്. പക്ഷേ അതേസമയത്ത്, ആ കൂരിരുട്ടിൽ മൂന്നുപേർ ചിരുതയുടെ വീട്ടുമുറ്റത്തേക്ക് പതുക്കെ കയറി വന്നു. വാറ്റുചാരായത്തിന്റെ രൂക്ഷഗന്ധം പരിസരമാകെ നിറഞ്ഞു. ഇടവഴിയില്‍ നിന്നും ഇര തേടി വന്ന കുറുക്കൻ ഇവരെ കണ്ടൊന്നു നിന്നു. പിന്നെ തിരിഞ്ഞ് ഇടവഴിയിലേക്കു തന്നെ ചാടിയിറങ്ങിപ്പോയി. വന്നവരിൽ ഒരുത്തൻ ഉമ്മറത്തേക്ക് കയറി തന്റെ ബലിഷ്ഠമായ കൈകൊണ്ട് വാതിലിൽ ശക്തിയിൽ മുട്ടി.
തുരുത്തിക്കാടിനുള്ളിലെ ഊടുവഴികളിലൂടെ നടക്കുമ്പോൾ ചെമ്പന്റെ മനസ്സിലും ചിരുതയുടെ മുഖം തന്നെയായിരുന്നു. ഒറ്റമുണ്ടിന്റെ കഥ പറഞ്ഞപ്പോൾ നാണത്താൽ പൂത്തു വിടർന്ന സൂര്യകാന്തി. ചിരുത തിരിച്ച് വീട്ടിലേക്ക് പോയിട്ടുണ്ടാകുമോ? തുരുത്തി കാടിനോരത്ത് ഈ സന്ധ്യാസമയത്ത് അവളെ തനിച്ചാക്കി പോന്നത് തീരെ ശരിയായില്ല. ചെമ്പന് കുറ്റബോധം തോന്നി. പക്ഷേ അതേ സമയം ചെമ്പന്റെ മനസ്സിലേക്ക് മറ്റൊരു രൂപം തെളിഞ്ഞു വന്നു. തിളങ്ങുന്ന വെള്ളിമേഘം പോലെയുള്ള നിറഞ്ഞ തലമുടി നിറുകയിൽ കെട്ടിവെച്ചിരിക്കുന്നു.
നെഞ്ചോളമെത്തുന്ന വെളുത്ത താടി, തീക്ഷ്ണതയാർന്ന കണ്ണുകൾ, ദൃഢതയാർന്ന ശരീരം. ശെൽവെഴു പരമാനന്ദ. ഗോത്രമുഖ്യനോളം ആദരവും സ്നേഹവും ലഭിക്കുന്ന യോഗാചാര്യ. ഗോത്രചികിത്സയുടെ കുലപതി. പ്രായം എത്രയായെന്ന് അദ്ദേഹത്തിന് പോലും തീർച്ചയില്ല. കൃഷി ചെയ്തതോ വേവിച്ചതോ ആയ ആഹാരപദാർഥങ്ങൾ അദ്ദേഹത്തിന് വർജ്യമാണ്. ഔഷധസസ്യ ശേഖരണത്തിനിടയിൽ കാട്ടിൽ നിന്നോ പുല്‍കാടുകളിൽ നിന്നോ പറിച്ചെടുക്കുന്ന പഴങ്ങളോ ഇലകളോ ആണ് ഭക്ഷണം. ഉച്ച കഴിഞ്ഞാൽ ഭക്ഷണമില്ല; സന്ധ്യ കഴിഞ്ഞാൽ ജലപാനവും.
കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ നാലു വയസ്സുകാരന്‍ ചെമ്പനെ എടുത്തു വളർത്തിയത് ഗോത്രാചാര്യനായിരുന്നു. വിവിധ പരീക്ഷണങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട തന്റെ ഇരുപതോളം ശിഷ്യന്മാർക്കിടയിൽ മകനായും ശിഷ്യനായും അദ്ദേഹം ചെമ്പനെയും വളർത്തി. പതിനഞ്ചു വർഷത്തെ നിരന്തര പഠനത്തിനു ശേഷമാണ് ഗോത്രരഹസ്യങ്ങളായ അപൂര്‍വം ചില കഷായകൂട്ടുകളെ കുറിച്ചും ഔഷധസസ്യങ്ങളെ കുറിച്ചും ശിഷ്യർക്ക് യോഗാചാര്യ പറഞ്ഞുകൊടുക്കുക. നല്ല കഴിവും ബുദ്ധിസാമർഥ്യവുമുള്ളവർക്കേ പതിനഞ്ചു വർഷത്തെ പഠനം പൂർത്തീകരിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ഇരുപത് പേരിൽ രണ്ടോ മൂന്നോ പേരൊഴിച്ച് ബാക്കിയെല്ലാവരും പാതിവഴിയിൽ ഒഴിവാക്കപ്പെടും. ഒഴിവാക്കപ്പെടുന്നവർ അവർ നേടിയ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുവൈദ്യന്മാരായി മാറും. ബാക്കിയുള്ള രണ്ടോ മൂന്നോ പേർക്ക് തുടർന്നുള്ള മൂന്ന് വർഷം അതികഠിനമായ കായികവും മാനസികവുമായ യോഗമുറകളാണ് അഭ്യസിക്കേണ്ടി വരിക. മാനസികമായും ശാരീരികമായും കരുത്തനായ ഒരാൾക്ക് മാത്രമെ ദിവ്യ ഔഷധമായ ചന്ദ്രവിമുഖിയുടെ രഹസ്യം യോഗാചാര്യ വെളിപ്പെടുത്താറുള്ളു.
പാലോറ മലയുടെ തുഞ്ചത്തെ നിത്യഹരിതവനപ്രദേശത്തിനുള്ളിലെ അടിക്കാട്ടിലാണ് ചന്ദ്രവിമുഖി അപൂർവമായി കാണപ്പെടുന്നത്. കറുത്തവാവു ദിവസം മാത്രമെ ചെടിയെ തിരിച്ചറിയാന്‍ സാധിക്കൂ എന്നതുകൊണ്ടാകും ചന്ദ്രവിമുഖി എന്ന പേര് വന്നത്. പാലോറ മലയുടെ താഴത്ത്, രഹസ്യ കേന്ദ്രങ്ങളിൽ ചന്ദ്രവിമുഖി വളർത്തിയെടുക്കാന്‍ പല കാലങ്ങളിൽ പല യോഗാചാര്യന്മാരും വർഷങ്ങളോളം പരിശ്രമിച്ചെങ്കിലും വിജയിക്കുകയുണ്ടായില്ല. വന്യജീവികളുടെയും ഇഴജന്തുക്കളുടെയും വിഹാരരംഗമായ പാലോറ മലയുടെ തുഞ്ചത്ത് കറുത്തവാവു ദിവസം ഒറ്റച്ചൂട്ടു വെളിച്ചത്തിൽ എത്തിച്ചേർന്ന് ചന്ദ്രവിമുഖി കണ്ടെത്തി പറിച്ച് തിരിച്ചു വരുകയെന്നത് നിസാരകാര്യമല്ല. പലപ്പോഴും ജീവൻ തന്നെ അപകടത്തിലാകും.
പക്ഷേ ചന്ദ്രവിമുഖി മറ്റൊരിടത്തും കാണപ്പെടുന്നില്ല എന്നതും മറ്റൊരു സ്ഥലത്തും വളർത്തിയെടുക്കാൻ സാധിക്കുന്നില്ല എന്നതും ചന്ദ്രവിമുഖിക്കായി പാലോറ മലയുടെ മുകൾഭാഗത്തെ തന്നെ ആശ്രയിക്കേണ്ടി വന്നു. യോഗാചാര്യനിൽ നിന്ന് ശിക്ഷണം ലഭിച്ചവർക്ക് മാത്രമെ അത് സാധ്യമായിരുന്നുള്ളു. ഒരു യോഗാചാര്യന്റെ കാലത്ത് രണ്ടോ മൂന്നോ പേർക്ക് മാത്രമേ ചന്ദ്രവിമുഖിയുടെ രഹസ്യം വെളിപ്പെടുകയുള്ളു. യോഗാചാര്യന്റെ കാലശേഷം ഇവരിൽ പ്രായം കൂടിയവർ അടുത്ത യോഗാചാര്യനായി മാറും.
ഇപ്പോഴത്തെ യോഗാചാര്യനിൽ നിന്നും ചന്ദ്രവിമുഖി രഹസ്യം ലഭിച്ച മൂന്ന് ശിഷ്യരിൽ ഒരാളാണ് ചെമ്പന്‍. ജീവൻ പോയാലും ചന്ദ്രവിമുഖിയുടെ രഹസ്യം അന്യന് വെളിപ്പെടുത്തരുത് എന്നതാണ് ചന്ദ്രവിമുഖി പട്ടത്താനം ചടങ്ങിലെ ആദ്യ പ്രതിജ്ഞ. ചിരുതയുടെ മാസ്മരിക വലയത്തിൽ അകപ്പെട്ട ചെമ്പന് തന്റെ പ്രതിജ്ഞ പാലിക്കാൻ സാധിക്കുമോ? വളർത്തുമകനെന്ന പരിഗണനയിൽ മനസ്സുറക്കാത്ത ചെമ്പന് മുന്നിൽ രഹസ്യം വെളിപ്പെടുത്തിയ യോഗാചാര്യന് തെറ്റുപറ്റിയോ?
ഓരോ അധ്യായത്തിനവസാനവും ഇത്തരം ചോദ്യങ്ങളിലൂടെയും മറ്റും അടുത്ത അധ്യായം വായിപ്പിക്കാനുള്ള ശ്രീകണ്ഠന്റെ രസതന്ത്രം കാര്‍ത്തിക തമ്പുരാട്ടിക്ക് നന്നെ ബോധിച്ചു. അപ്പോഴവർ മൂടാടി കുന്നിന്റെ താഴ്‌വാരവും കടന്ന് പുറക്കാട്ടെ ചിറക്കരികിൽ എത്തിയിരുന്നു. ചിറയ്ക്കപ്പുറം അസ്തമയ സൂര്യന്റെ രശ്മികളേറ്റ് അകലാപ്പുഴ നേരിയ ചുവന്ന വരപോലെ കാണാമായിരുന്നു. ചിരുതമാനസത്തിലെ അടുത്ത അധ്യായത്തിലെ വരികളാണ് കാർത്തികയെ അതിലുമേറെ രസിപ്പിച്ചത്. അവൾ ഏറെ താൽപര്യത്തോടെ ചിരുത മാനസത്തിലെ അവസാന അധ്യായങ്ങളെ ഓർത്തെടുത്തു.
(തുടരും)