അധ്യായം: ഒന്ന് കഴുതകൾ വലിക്കുന്ന ഭാരവാഹനങ്ങൾ ചെമ്മൺപാതയിലൂടെ നിരനിരയായി അതിവേഗത്തിൽ നീങ്ങി. ഏറ്റവും മുന്നിൽ ഒരു രഥത്തിൽ ആലോചനയിൽ മുഴുകി പുരോചനൻ ഇരുന്നിരുന്നു. പിന്നിലായി നീങ്ങുന്ന ഭാരവണ്ടികളിലുണ്ടായിരുന്ന ചില വസ്തുക്കൾ ഭദ്രമായി മൂടിയിട്ടിരുന്നു. അവർ ചുരം കേറാനാരംഭിച്ചതും ഒരു സംഘം കുതിരപ്പടയാളികള്‍

അധ്യായം: ഒന്ന് കഴുതകൾ വലിക്കുന്ന ഭാരവാഹനങ്ങൾ ചെമ്മൺപാതയിലൂടെ നിരനിരയായി അതിവേഗത്തിൽ നീങ്ങി. ഏറ്റവും മുന്നിൽ ഒരു രഥത്തിൽ ആലോചനയിൽ മുഴുകി പുരോചനൻ ഇരുന്നിരുന്നു. പിന്നിലായി നീങ്ങുന്ന ഭാരവണ്ടികളിലുണ്ടായിരുന്ന ചില വസ്തുക്കൾ ഭദ്രമായി മൂടിയിട്ടിരുന്നു. അവർ ചുരം കേറാനാരംഭിച്ചതും ഒരു സംഘം കുതിരപ്പടയാളികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യായം: ഒന്ന് കഴുതകൾ വലിക്കുന്ന ഭാരവാഹനങ്ങൾ ചെമ്മൺപാതയിലൂടെ നിരനിരയായി അതിവേഗത്തിൽ നീങ്ങി. ഏറ്റവും മുന്നിൽ ഒരു രഥത്തിൽ ആലോചനയിൽ മുഴുകി പുരോചനൻ ഇരുന്നിരുന്നു. പിന്നിലായി നീങ്ങുന്ന ഭാരവണ്ടികളിലുണ്ടായിരുന്ന ചില വസ്തുക്കൾ ഭദ്രമായി മൂടിയിട്ടിരുന്നു. അവർ ചുരം കേറാനാരംഭിച്ചതും ഒരു സംഘം കുതിരപ്പടയാളികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യായം: ഒന്ന്

കഴുതകൾ വലിക്കുന്ന ഭാരവാഹനങ്ങൾ ചെമ്മൺപാതയിലൂടെ നിരനിരയായി അതിവേഗത്തിൽ നീങ്ങി. ഏറ്റവും മുന്നിൽ ഒരു രഥത്തിൽ ആലോചനയിൽ മുഴുകി പുരോചനൻ ഇരുന്നിരുന്നു. പിന്നിലായി നീങ്ങുന്ന ഭാരവണ്ടികളിലുണ്ടായിരുന്ന ചില വസ്തുക്കൾ ഭദ്രമായി മൂടിയിട്ടിരുന്നു. അവർ ചുരം കേറാനാരംഭിച്ചതും ഒരു സംഘം കുതിരപ്പടയാളികള്‍ ഒപ്പം കുതിച്ചെത്തി അകമ്പടിയേകി.  അലസമായി അവരെ ഒന്നു തിരിഞ്ഞുനോക്കിയശേഷം പുരോചനൻ ചമ്മട്ടിയെടുത്തു വീശി കഴുതകളെ തെളിച്ചു. യാത്ര 3 ദിനം ഉണ്ടാകും. മാഘം ആരംഭിക്കുന്നതിനു മുൻപ് ലക്ഷ്യം പൂർത്തീകരിക്കണമെന്നാണ് രാജശാസന. അലസതയ്ക്ക് സമയമില്ല...!

ADVERTISEMENT

അതേസമയം അങ്ങകലെ ഒരു വനപാതയിലൂടെ രഥപ്പാടുകളെ പിന്തുടർന്നു ഹസ്തിനപുരത്തിലേക്കു വരുകയായിരുന്നു ചന്ദ്രപ്രഭനും സുലഭയും. അതികഠിനമായ യാത്രയുടെ ക്ഷീണമൊന്നും ചന്ദ്രപ്രഭന്റെ നാവിന് ഇല്ലായിരുന്നില്ല. സൃഷ്ടികളെക്കുറിച്ചുള്ള ആലോചനയുടെ സമയത്ത് നിശബ്ദനാകുന്ന അവൻ ഇപ്പോൾ‍ ഒരു കാക്കയെപ്പോലെ കലമ്പൽ കൂട്ടി. 

നിഗൂഢദൗത്യവുമായി യാത്ര പുറപ്പെട്ട പുരോചനനനും സംഘത്തിനും വലിയ പ്രാധാന്യം ഭാരതകഥയിൽ പിന്നീടുണ്ടായി. എന്നാൽ അതിലെ ഒരു ലക്ഷത്തോളം ശ്ലോകങ്ങളില്‍ ഇടംനേടാൻ‍ മാത്രമുള്ള പ്രാധാന്യമൊന്നും ചന്ദ്രപ്രഭന്റെന്റെയും സഹോദരിയുടെയും ആ യാത്രയ്ക്കുണ്ടായിരുന്നില്ല. അതിനാൽ പുരാണങ്ങളിലൊന്നും ഇവരുടെ പേരും രേഖപ്പെടുത്തിയിട്ടുമില്ല. പക്ഷേ ഹസ്തിനപുരത്തിന്റെ ചരിത്രത്തിലെ നിർ‍ണായക സംഭവത്തിനു കാരണഭൂതരാകുവാൻ പോകുന്ന അവർ സരസ്വതി നദിയുടെ ഓരംപറ്റി നടന്നു. 

വിചിത്രവും ആകാംക്ഷജനകവുമായ ആ യാത്രയുടെ തുടക്കം ‌ഇങ്ങനെയായിരുന്നു. സരസ്വതി നദിയുടെ കൈവഴികളിൽനിന്നു കളിമണ്ണ് ശേഖരിച്ചു ശിൽപ്പങ്ങളുണ്ടാക്കുന്ന ആ ചെറിയ ഗ്രാമം. ഒരു വൈകുന്നേരം, കുട്ടികളുടെ കളികള്‍ വീക്ഷിച്ചുകൊണ്ടു ചമ്രം പടിഞ്ഞിരുന്നു ഒരു നേരിയ കമ്പളം നെയ്യുകയായിരുന്ന സുലഭ. കമ്പളത്തിന്റെ അവസാന മിനുക്കു പണിയും തീർത്തു അവൾ നിവർത്തു പിടിച്ചു ഭംഗി ആസ്വദിച്ചു. അൽപം അകലെ ഇരുന്നു ഒരു മരച്ചില്ലയാൽ മണ്ണിൽ വിചിത്രരൂപങ്ങൾ വരച്ചു കോറിക്കൊണ്ടിരുന്ന സഹോദരനെ അവൾ ആശങ്കയോടെ നോക്കി. 

പതിനാറാം വയസ്സിൽ ഒത്ത ഒരു രൂപമായി മാറിരിക്കുന്നു അവൻ. മുഖമുയർത്തി സുലഭയെ നോക്കിയശേഷം വീണ്ടും മണ്ണിൽ രൂപങ്ങൾ വരച്ചു തുടങ്ങി.  അവനെ നോക്കി സംസാരിക്കവെ ശബ്ദം പതിവില്ലാതെ പരുഷമായി, 

ADVERTISEMENT

"ഹസ്തിനപുരം മഹിമയും ഐശ്വര്യവും നിറഞ്ഞ നഗരമാണ് ചന്ദ്രാ. പക്ഷേ നമ്മൾ ഗ്രാമവാസികളെ അവൾ സ്വാഗതം ചെയ്യാനിടയില്ല. മഹാറാണിയാകുമെന്ന് ലോകം വാഴ്ത്തിയിരുന്നു ശൂരസേന പുത്രിക്കു പോലും അവിടെ ലഭിച്ചത് രണ്ടാം സ്ഥാനമാണെന്നു ഓർമ വേണം."

അവൻ തലയുയർത്തി നോക്കി, ആ ഇരുണ്ട കണ്ണുകൾ തീവ്രതയോടെ തിളങ്ങി. 

"സഹോദരീ… എന്റെ ഈ കൈകൾ വിശ്വകർമ്മാവിന്റേതിനോടു സമമാണെന്നു നിങ്ങളെല്ലാവരും പറയാറില്ലേ. ഇതാ ഇവിടെ നോക്കൂ. ഈ കൈകളാൽ ആരും ഇന്നുവരെ കണ്ടിട്ടില്ലാത്തതരം മനോഹരമായ വസ്തുക്കൾ ഞാൻ ഉണ്ടാക്കും. എന്നെ തേടി രാജാക്കന്മാർതന്നെ വന്നേക്കാൻ ഇടയുണ്ട്."

അവന്റെ വാക്കുകൾ കേട്ടു അവൾക്ക് വീണ്ടും പരിഭ്രമമായി. തടിയിലും കളിമണ്ണിലും പാറയിലും ജീവൻ ആവാഹിക്കുകയും അതിനെ അതിമനോഹര സൗന്ദര്യവും പ്രവർത്തനക്ഷമതയുമുള്ള വസ്തുക്കളാക്കി മാറ്റുകയും ചെയ്യുന്ന അവന്റെ കഴിവ് ഗ്രാമത്തിനാകെ അദ്ഭുതമായിരുന്നു. സരസ്വതി വരണ്ടുണങ്ങിയപ്പോൾ എപ്പോഴും നിറയുന്ന ഒരു കിണർ അവൻ ആരുടെയും സഹായമില്ലാതെ നിർമ്മിച്ചിരുന്നു, യന്ത്ര സഹായത്താൽ ചലിക്കുന്ന നിരവിധി കളിപ്പാട്ടങ്ങളുണ്ടാക്കിയും അവൻ ഗ്രാമീണരെ അമ്പരപ്പിച്ചു. പക്ഷേ അദ്ഭുതത്തോടെ നോക്കി നിൽക്കുമെന്നതിനപ്പുറം ആ ഗ്രാമവാസികൾക്ക് അതൊന്നും വാങ്ങാനുള്ള കഴിവുണ്ടായിരുന്നില്ല. എന്നാൽ ഹസ്തിനപുരി വ്യത്യസ്തമായിരുന്നു. രാജ്യതലസ്ഥാനം, മികച്ച കരകൗശല വിദഗ്ധർ ഒത്തുകൂടാറുള്ള ഒരു സ്ഥലം. അവൾ അവന്റെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു.

ADVERTISEMENT

"എനിക്കറിയാം, പക്ഷേ രാജധാനിയിൽ കഴിവ് മാത്രം പോരാ, നമുക്ക് ആരാണ് അവിടെ ഉള്ളത്, ആര് സംസാരിക്കും നമുക്കായി..?"

ചന്ദ്രപ്രഭൻ ദൂരേക്കു അസ്വസ്ഥതയോടെ നോക്കി. "എനിക്ക് ഒരു രക്ഷാധികാരിയുടെയും ആവശ്യമില്ല, എന്റെ സൃഷ്ടികൾ എനിക്കായി സംസാരിക്കും." 

അവന്റെ സ്വരത്തിൽ നിഷേധത്തിന്റെ ഒരു തീപ്പൊരി ജ്വലിച്ചു, അതിന്റെ പ്രതിഫലനം സുലഭ ആ കണ്ണുകളിൽ കണ്ടു. സൂത യുവതിയും ബ്രാഹ്മണ പുരോഹിതനുമായിരുന്നു മാതാപിതാക്കള്‍ എന്നാണ് അവളുടെ അറിവ്. പക്ഷേ വിധിയുടെ ഹിതത്താൽ ദാരിദ്രത്തിന്റെ പടുകുഴിയിലേക്കാണ് വളരെ ചെറുപ്പത്തിൽത്തന്നെ അവർ വീണിരുന്നത്. 

സരസ്വതി നദിയുടെ അതിരുകളിലെ മേൽമണ്ണ് മാറ്റിയാൽ അടരുകളായുള്ള ഊതനിറത്തിലുള്ള കുഴമ്പ് മണ്ണ് കാണാം. കോരി പുറത്തെത്തിച്ചാൽ നിമിഷങ്ങൾക്കുള്ളില്‍ സൂര്യകിരണങ്ങളാൽ ആ മണ്ണ് ദൃഢമാകും. ആ മണ്ണിൽ കൊണ്ട് ആളുയരത്തിൽനിന്നും വീണാൽ പോലും തകരാത്ത കളിമൺ പാത്രങ്ങൾ ഉണ്ടാക്കുന്നവർ ആ ഗ്രാമത്തിലുണ്ടായിരുന്നു. ആ ഗ്രാമത്തിൽ വലിയ ചിത്ര കമ്പളം തുന്നിയും, ചെറിയ മരപ്പണികൾ ചെയ്തുമായിരുന്നു സുലഭ അവരുടെ ജീവിതം കരുപ്പിടിച്ചത്. ചന്ദ്രപ്രഭന്റെ  മെലിഞ്ഞവിരലുകളിൽ പുതുലോകം നാമ്പിടുന്നത് കാണുന്നത് സുലഭയ്ക്ക് ആനന്ദകരമായിരുന്നു. പലപ്പോഴും അവന് അവൾ മികച്ച സഹായിയുമായി. 

ഒരു പക്ഷേ അവൻ പറയുന്നതും ശരിയായിരിക്കാം... ഹസ്തിനപുരത്തും സമീപ പ്രദേശങ്ങളിലും അവൻ മികച്ച ശിൽപ്പിയായി വാഴ്ത്തപ്പെട്ടേക്കാം... അവനെ തേടി രാജാക്കന്മാർ എത്തിയേക്കാം...

എന്തായാലും പിറ്റേന്ന് രാവിലെ അവർ ആ യാത്ര തുടങ്ങി. അധികമൊന്നും എടുക്കാനുണ്ടായിരുന്നില്ല. ചന്ദ്രപ്രഭന്റെ ഏറ്റവും മികച്ച സൃഷ്ടികളാൽ നിറഞ്ഞുകവിഞ്ഞ ഒരു ഭാണ്ഡം. ചിറകടിച്ചു പറക്കാൻ കൊതിക്കുന്ന ഒരു പക്ഷി, സ്ഫടികസമാനമായി അകത്തെ വസ്തുക്കൾ നേരീയതായി പുറത്തു കാണിക്കുന്ന ഒരു മരത്തിന്റെ ചഷകം എന്നിങ്ങനെയുള്ള കൗതുക വസ്തുക്കൾ ഒരു ഭാരമായി അവന്റെ ചുമലിൽ തൂങ്ങിക്കിടന്നു. മൺപാതയിലേക്കു തിരിയും മുൻപ് സുലഭ ഒന്നു തിരിഞ്ഞുനോങ്ങി. ദീര്‍ഘനിശ്വാസത്തോടെ ഇനി തിരിഞ്ഞു നോക്കുകയില്ലെന്നുറപ്പിച്ചു അവർ മുന്നോട്ടുനീങ്ങി.

അനിശ്ചിത ഭാവിയുടെ ഒരു രൂപകമായി, നീണ്ടതും പൊടി നിറഞ്ഞതുമായ പാത  അവർക്ക് മുന്നിൽ നീണ്ടു. ധൃതിയിൽ നടക്കുമ്പോൾ സുലഭ ചന്ദ്രപ്രഭന്റെ നേർക്ക് നോക്കി. അവർ ആ മഹത്തായ നഗരത്തിൽ നിരസിക്കപ്പെടുമോയെന്നതുള്‍പ്പടെയുള്ള ഭയം തന്നിൽ‍ ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നു അവൾ തിരിച്ചറിഞ്ഞു. പക്ഷേ, അവനിൽ ജ്വലിക്കുന്ന  നിശ്ചയദാർഢ്യം അവളെ ശക്തയാക്കി. അവൾ അവന്റെ കൈയ്യിൽ അമർത്തി. 

"നമുക്ക് ഒരുമിച്ച് നേരിടാം. നേരിടാം..." അവൾ പിറുപിറുത്തു. 

ചക്രവാളത്തിലെ വിദൂര വാഗ്ദാനമായ ഹസ്തിനപുരത്തിന്റെ കാഴ്ച അവരെ മുന്നോട്ട് വിളിച്ചു. വളരെ അകലെയായിരുന്നു ആ നഗരം പക്ഷേ സുലഭയ്ക്കും ചന്ദ്രപ്രഭനും ഒരു പുതിയ ജീവിതത്തിലേക്ക് അവശേഷിക്കുന്ന ഒരേ ഒരു മാർഗം, അവരുടെ സ്വപ്നങ്ങൾ കെട്ടിപ്പടുക്കാനുള്ള അവസരം. അവർ ഇതിഹാസ നഗരത്തിലേക്ക് നീങ്ങുമ്പോൾ, വിജയങ്ങളുടെയും പരാജയങ്ങളുടെയും രഹസ്യങ്ങൾ മന്ത്രിച്ചു സരസ്വതി നദി അവരുടെ അടുത്തൂടെ ഒഴുകിപ്പോയി. 

(തുടരും)

English Summary:

Agneyam Enovel written by Sanu Thiruvarppu

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT