അധ്യായം: മൂന്ന് ദുസൂചനകളുടെ അർഥമെന്താവും ഉയർന്ന ഒരു സ്തംഭം, അതിനുമുകളിൽ കറങ്ങുന്ന ഒരു ചക്രം. അതിൽ തൂങ്ങിയാടുന്ന ദാരുനിർമിത പഞ്ചവർണക്കിളി. ഒരു മരയാണിയിൽ കാറ്റിന്റെ ഗതിയിൽ വട്ടം ചുറ്റിക്കൊണ്ടിരിക്കുന്ന കിളിയുടെ ചലനവേഗം നിയന്ത്രിക്കാനാകും. കടകടശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന ആ മനോഹര കളിപ്പാട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യായം: മൂന്ന്

ദുസൂചനകളുടെ അർഥമെന്താവും

ADVERTISEMENT

ഉയർന്ന ഒരു സ്തംഭം, അതിനുമുകളിൽ കറങ്ങുന്ന ഒരു ചക്രം. അതിൽ തൂങ്ങിയാടുന്ന ദാരുനിർമിത പഞ്ചവർണക്കിളി. ഒരു മരയാണിയിൽ കാറ്റിന്റെ ഗതിയിൽ വട്ടം ചുറ്റിക്കൊണ്ടിരിക്കുന്ന കിളിയുടെ ചലനവേഗം നിയന്ത്രിക്കാനാകും. കടകടശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന ആ മനോഹര കളിപ്പാട്ടം പുഞ്ചിരിയോടെ ചന്ദ്രപ്രഭൻ നോക്കി ആസ്വദിച്ചു. അൽപം അകലെ തേരുരുളുന്ന ശബ്ദം കേട്ടുതുടങ്ങി. 

പാഞ്ഞെത്തിയ രഥം അവരുടെ വീടിനു മുന്നിൽ നിശ്ചലമായി. ജനപദം ആരോ വിലക്കിയതുപോലെ നിശ്ചലമായി. ഇടതൂർന്ന താടിയുള്ള തേജസാർന്ന രൂപമുള്ള ഒരാള്‍ ഇറങ്ങി നടന്നു. ഒപ്പം ആജാനബാഹുവായ, ആയുധപാണിയായ ഒരു യുവാവും. ആചാരമനുസരിച്ചു ഇരുവരും പരിചയപ്പെടുത്തി. 

ADVERTISEMENT

'ഞാൻ യുയുത്സുവാണ് ധൃതരാഷ്ട്ര പുത്രൻ. ഇത് വിദുരമഹാശയൻ. ചന്ദ്രപ്രഭന്റെ ശില്‍പ ചാതുര്യം ആസ്വദിച്ചുകൊണ്ട് വിദുരർ പറയാൻ തുടങ്ങി. 'ഹസ്തിനപുരിയിലേക്കെത്തിച്ചേർന്ന ബുദ്ധിമാനായ ശിൽപ്പി ചന്ദ്രപ്രഭാ... അളവറ്റ ഭൂമിയും ധനവും പാർപ്പിടവുമാണ് അങ്ങേക്കായി ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്. പക്ഷേ പകരം അചഞ്ചലമായ വിശ്വസ്തത ആവശ്യപ്പെടുന്നു.'

ചന്ദ്രപ്രഭൻ ഇരുവരെയും താണു തൊഴുതു. വിദുര മഹാശയാ നന്നേ ചെറുപ്പത്തിൽ അറിവിന്റെ കൊടുമുടി താണ്ടിയ അങ്ങയെക്കുറിച്ച് ആർക്കാണറിയാത്തത്?

ADVERTISEMENT

'യുയുത്സു രാജകുമാരനും പ്രണാമം. നേരിട്ടെത്തിയുള്ള ഈ ക്ഷണം തന്നെ എനിക്കു പൂർവികരുടെ മഹത്വത്താൽ ലഭിച്ച പുണ്യമാണ്. പക്ഷേ, ഒരു സംശയം ആരോടാണ് ഞാൻ കൂറുപുലർത്തേണ്ടത് രാജാവിനോടോ? അതോ അങ്ങയോടോ?

വിദുരർ പുഞ്ചിരിച്ചു. 'വ്യക്തികളോടും രാജ്യങ്ങളോടുമല്ല, നീതിയുടെ പക്ഷത്ത്.' ചന്ദ്രപ്രഭന്റെ മുഖം വിവർണമായി. അവൻ കൈകൾ നെഞ്ചിനു കുറുകെ കെട്ടിയശേഷം ഉറച്ച സ്വരത്തിൽ പറഞ്ഞു, 'പക്ഷേ എനിക്കു സഹോദരിയോടുകൂടി ഒരു വാക്ക് ചോദിക്കണമെന്നുണ്ട്. ആകാമല്ലോ?'

യുയുത്സുവും പുഞ്ചിരിയോടെ കൈകൾ മാറിൽക്കെട്ടിനിന്നു. ചന്ദ്രപ്രഭൻ വീടിനുള്ളിലേക്കു പോയി. 

'ഞാൻ ഭയപ്പെട്ട ആ നിമിഷം എത്തിക്കഴിഞ്ഞു സഹോദരാ..' ഭയത്താൽ തുറിച്ച കണ്ണുകളോടെ സുലഭ ചാടിയെണീറ്റു. 'നീ ഈ രാജ്യത്തെ മാറ്റങ്ങളൊന്നും അറിയുന്നില്ലേ. കാറ്റിനൊരു രക്തഗന്ധമുണ്ട്. കബന്ധങ്ങൾ പ്രതീക്ഷിച്ചു കഴുകുകളും കുറുനരികളും വനംവിട്ടു വരുന്നു. ദുസൂചനകളാണ് നാടെങ്ങും യുവതികളുടെ ഏതു ജാതക പരിശോധനയിലും വൈധവ്യമാണ് പണ്ഡിതന്മാര്‍ പ്രവചിക്കുന്നത്. നീ തെരഞ്ഞെടുക്കുന്നത് ഒരു പക്ഷത്തെയാണ് ദ്വൈപായനനു സൂതയുവതിയിൽ പിറന്ന വിദുരനും ദൃതരാഷ്ട്രർക്കു തോഴിയിൽ പിറന്ന യുയുത്സു രാജകുമാരനും ഒന്നിച്ചെങ്കിൽ അതിൽ ഒരു ഉദ്ദേശ്യമുണ്ടാകും.  വിദുരരെപ്പോലെ കൂർമബുദ്ധിയുള്ള ഒരാൾ കളിപ്പാട്ട നിർമാണത്തിനായിരിക്കില്ല ക്ഷണിക്കുന്നത്. നിന്റെ കഴിവിനെയും ബുദ്ധിയെയും പരീക്ഷിക്കുന്ന എന്തോ ജോലി കാത്തിരിക്കുന്നുണ്ട്. എന്റെ ഊഹത്തിൽ സിംഹാസനത്തിനു ഇഷ്ടമാകുന്ന ഒന്നാകാനിടയില്ല ആ ജോലി.' 

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

അതു ശരിയായിരുന്നു, ഹസ്തിനപുരിയുടെ മേൽ ചില കാർമേഘങ്ങൾ ഉരുണ്ടുകൂടുകയായിരുന്നു. ചന്ദ്രപ്രഭൻ അന്നുമുതൽ തന്റെ ചെറിയ വീടിനു മുന്നിൽ വിചിത്രമായ ഒരു ശിൽപം നിർമിക്കാനാരംഭിച്ചു. വാരണവസ്ത്ര എന്നാണ് അവൻ അതിനു പേരിട്ടത്. ഒരു ഗജരൂപമാണ് അവൻ നിർമ്മിക്കാനാരംഭിക്കുന്നതെന്ന് ഏവർക്കും മനസിലാകുന്ന ചട്ടക്കൂടാണ് ഒരുങ്ങിയത്. ഒന്നോ രണ്ടോ പേർക്ക് അകത്തുകടന്ന് ജോലി ചെയ്യാനാകുന്ന വിധത്തിലായിരുന്നു. അതിന്റെ നിർമാണം. ഏതാനും ദിവസം ആളുകൾ കൗതുകത്തോടെ നോക്കുമായിരുന്നു. പിന്നീട് അതിൽനിന്നുയരുന്ന തട്ടലും മുട്ടലും ആളുകള്‍ ശ്രദ്ധിക്കാതെയായി. ആ ഹസ്തിരൂപവും പരിസരങ്ങളും സുലഭയുടെ കമ്പളം വിരിക്കാനുള്ള ഇടമായി മാറി.

(തുടരും)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT