ചന്ദ്രപ്രഭനെ തേടിയെത്തുന്നത് ഹസ്തിനപുരത്തിന്റെ രഹസ്യ ദൗത്യം; ചരിത്രകഥയുടെ ഭാഗമാകാനുള്ള യാത്ര
അധ്യായം: രണ്ട് മഹായുദ്ധത്തിന്റെ ഞാണൊലി യോദ്ധാക്കൾ, പണ്ഡിതന്മാർ, കരകൗശലത്തൊഴിലാളികൾ എന്നിവരാൽ തിങ്ങിനിറഞ്ഞ ഒരു നഗരത്തിരക്കിലേക്കവർ ആഴ്ന്നിറങ്ങി. ലോകത്തിന്റെ ഘടനയെ തന്നെ പുനർനിർമ്മിക്കാൻ വിധിക്കപ്പെട്ട, വരാനിരിക്കുന്ന മഹായുദ്ധത്തെക്കുറിച്ചുള്ള ചെറിയ ചെറിയ അലയൊലികൾ അവിടവിടെയായി ഉയരുന്നുണ്ടായിരുന്നു..ആ

അധ്യായം: രണ്ട്
മഹായുദ്ധത്തിന്റെ ഞാണൊലി
യോദ്ധാക്കൾ, പണ്ഡിതന്മാർ, കരകൗശലത്തൊഴിലാളികൾ എന്നിവരാൽ തിങ്ങിനിറഞ്ഞ ഒരു നഗരത്തിരക്കിലേക്കവർ ആഴ്ന്നിറങ്ങി. ലോകത്തിന്റെ ഘടനയെ തന്നെ പുനർനിർമ്മിക്കാൻ വിധിക്കപ്പെട്ട, വരാനിരിക്കുന്ന മഹായുദ്ധത്തെക്കുറിച്ചുള്ള ചെറിയ ചെറിയ അലയൊലികൾ അവിടവിടെയായി ഉയരുന്നുണ്ടായിരുന്നു..ആ തീപ്പൊരി എല്ലാം ദഹിപ്പിക്കുന്ന അഗ്നിയായി മാറുമെന്ന് ആരും അപ്പോൾ കരുതിയിരുന്നില്ല.
യുദ്ധക്കൊതിയിൽ ഭരണം മറക്കുന്നതിനു മുൻപുള്ള ഐശ്വര്യപൂർണമായ അതിർത്തി ഗ്രാമങ്ങളിൽ, സുലഭയും ചന്ദ്രപ്രഭനും സ്വന്തം വിധി രൂപപ്പെടുത്താൻ ശ്രമിച്ചു. അവന്റെ സൃഷ്ടികളിലേക്കുള്ള ജനങ്ങളുടെ കൗതുകകരമായ നോട്ടങ്ങളും പ്രശംസാ വചനങ്ങളും അഭിമാനത്തോടെയും ആശ്വാസത്തോടെയുമാണ് സുലഭ വീക്ഷിച്ചത്. സുലഭയുടെ പിന്തുണയോടെ, ഏറ്റവും വലിയ കരകൗശല വിദഗ്ധരുടെ ഇടയിൽ അംഗീകാരം നേടാനുള്ള ശ്രമം അവൻ ആരംഭിച്ചു.
അവന്റെ സൃഷ്ടികള്‍ എല്ലാവരുടെയും ഹൃദയങ്ങളെ കീഴടക്കി, രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും അന്വേഷണങ്ങൾ വന്നുകൊണ്ടിരുന്നു. രാജ്യമെമ്പാടുമുള്ള കലാപ്രേമികൾ അവരെ തേടിയെത്തുന്നത് സുലഭയെ സന്തോഷിപ്പിച്ചു. അവർ ജീവിതത്തിന്റെ താളം പതിയെ വീണ്ടെടുത്തു തുടങ്ങി. പക്ഷേ അപ്പോഴാണ് അവരെ അന്വേഷിച്ചു വലിയൊരു ദൗത്യവുമായി ഭാരതവർഷത്തിലെ ഏറ്റവും ധിഷണശാലിയെത്തിയത്.
പക്ഷേ ആ കണ്ടുമുട്ടൽ ചിലർ സംശയത്തോടെയാണ് നിരീക്ഷിച്ചത്. അതിൽ അൽപ്പം കാര്യവും ഇല്ലാതിരുന്നില്ല. ഒരേ സമയം അപകടകരവും എന്നാൽ ഒരിക്കലും പിന്മാറാന്‍ കഴിയാത്തതുമായിരുന്ന വിചിത്ര ആവശ്യമായിരുന്നു അവരെ തേടിയെത്തിയത്.
ആ വൈശ്യ ഗ്രാമത്തിന്റെ ഭരണാധികാരി ചിത്രചാപനായിരുന്നു. ഹസ്തിനപുര കവാട നഗരമായ അവിടെ നാനാദിശകളിൽനിന്നുമുള്ള വ്യാപാരികൾ എത്തുന്നതിനാൽ എപ്പോഴും തര്‍ക്കങ്ങൾ അരങ്ങേറിരുന്നു. അതു കൊണ്ട് അവിടം നിയന്ത്രിക്കാൻ ഏറ്റവും പരാക്രമശാലിയും ക്രൂരനുമായ കൗരവനെത്തന്നെ ധൃതരാഷ്ട്രർ നിയോഗിക്കുകയായിരുന്നു.
ചെറിയൊരു വിലപേശലോ നികുതി പിരിവുകാരോടുള്ള സംസാരമോ തർക്കത്തിൽ കലാശിക്കുമ്പോൾ ഏവരുടെയും കണ്ണുകൾ അറിയാതെ ഗോപുരത്തിലേക്കുയരും. നഗര മധ്യത്തിലെ ലംബമായി നിൽക്കുന്ന ഗോപുരത്തിനു മുകളിൽ ശിക്ഷിക്കാൻ മാത്രം അറിയാവുന്ന ഒരാളുടെ സാന്നിധ്യം ഉണ്ടായിരുന്നു. മധുചഷകവുമായി കണ്ണുനട്ടിരിക്കുന്ന ചിത്രചാപൻ പുറത്തിറങ്ങി ആളുകൾ കണ്ടിട്ടുള്ളത് അപൂർവമായാണ്. പക്ഷേ പുറത്തിറങ്ങിയാൽ പ്രദേശമാകെ നിശബ്ദമായിരിക്കും.
എവിടെയെങ്കിലും അസ്വാഭാവിക നീക്കം, ഒരു തർക്കം ശ്രദ്ധയിൽപ്പെട്ടാൽ മേൽനോട്ടക്കാരുടെ സംഘം പാഞ്ഞെത്തും. പിന്നെ അയാളുടെ ശരീരഭാഗം ഏതെങ്കിലും ഹിംസ്രമൃഗം ഭക്ഷിക്കുന്നതാവും കാണാനാകുക. അദൃശ്യമായ ഭീതിയുടെ വലയം ആ ഗ്രാമത്തെ ആകെ ചൂഴ്ന്നു നിന്നിരുന്നു.
ആളുകള്‍ ഉച്ചത്തിൽ സംസാരിച്ചാലും ചിത്രചാപന് അതു കേൾക്കാൻ കഴിയില്ല. ഭീമസേനന്‍ കാരണം ബാലത്തിൽ ചിത്രചാപന്റെ കേൾവി നഷ്ടപ്പെട്ടിരുന്നു. രണ്ടുകുട്ടികളുടെ തല ഒരുമിച്ച് ചേർത്തു കൂട്ടിയിടിക്കുന്ന ഒരു കളിയുടെ അവസാനമാണ് ചിത്രചാപന്റെ ലോകം നിശബ്ദമായത്.
ചിത്രചാപന് ഉണരുന്നത് കാത്ത് അക്ഷമനായി വിചിത്രബാഹു തൊഴുതുനിന്നു. ലഹരിയിലാണ്ട ചുവന്ന കണ്ണുകൾ മിഴിക്കുന്നതാണ് കണക്ക്. അതല്ലാതെ ഉണർത്താൻ ശ്രമിച്ചാൽ എന്താകും പ്രതികരണമെന്ന് പ്രവചിക്കാനാകില്ല. മുഖത്തുവന്നിരുന്ന ഒരു പ്രാണിയെ ആഞ്ഞടിച്ചുകൊണ്ടു ചിത്രചാപൻ എണീറ്റപ്പോൾ വിചിത്രബാഹു നടുങ്ങി.
വിചിത്രബാഹു നൽകിയ കുറിപ്പ് ചിത്രചാപനെ അസ്വസ്ഥനാക്കി. ഹസ്തിനപുരം വിട്ടു വിദുരർ പുറത്തേക്കെത്തിയിരിക്കുന്നു. ശിൽപികളുടെ തെരുവുകളിൽ എന്തിനാണ് വിദുരർ അപ്രതീക്ഷിതമായി എത്തിയിരിക്കുന്നത്. എന്തായിരിക്കും ആ രഹസ്യം?
(തുടരും)