കാലത്തെ മറികടക്കുന്ന കൃതികളെയും അമ്പരപ്പിക്കുന്ന ദർശനങ്ങളുള്ള സാധാരണകാരായ മനുഷ്യരെയും കുറിച്ച് ചർച്ച ചെയ്ത് ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ നടന്ന 'കഥ, കാലം' സംവാദം. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ വി. ജെ. ജയിംസ്, പി. വി. ഷാജികുമാർ, അംബികാസുതൻ മങ്ങാട്, ആർ. രാജശ്രീ എന്നിവർ പങ്കെടുത്ത സംവാദം നയിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലത്തെ മറികടക്കുന്ന കൃതികളെയും അമ്പരപ്പിക്കുന്ന ദർശനങ്ങളുള്ള സാധാരണകാരായ മനുഷ്യരെയും കുറിച്ച് ചർച്ച ചെയ്ത് ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ നടന്ന 'കഥ, കാലം' സംവാദം. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ വി. ജെ. ജയിംസ്, പി. വി. ഷാജികുമാർ, അംബികാസുതൻ മങ്ങാട്, ആർ. രാജശ്രീ എന്നിവർ പങ്കെടുത്ത സംവാദം നയിച്ചത് എം. സി. അബ്ദുൾ നാസർ. 

ജീവിതത്തെ സൂക്ഷമമായി നോക്കി കാണുന്ന, കാലത്തെ മറികടക്കുന്നവയാണ് കൃതികളാ‍യി എഴുതുവാൻ ശ്രമിക്കാറെന്നും ജീവിത സത്യങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ കഴിവുള്ള സാധാരണകാരായ മനുഷ്യരെയാണ് പ്രധാന കഥാപാത്രങ്ങളായി തിരഞ്ഞെടുക്കാറുള്ളതെന്നും എഴുത്തുകാരനായ വി. ജെ. ജയിംസ് പറഞ്ഞു. അമ്പരപ്പിക്കുന്ന ദർശനങ്ങളുള്ള ഇത്തരം മനുഷ്യരാണ് കള്ളൻ, ശവപ്പെട്ടി പണിക്കാരൻ എന്നീ കഥാപാത്രങ്ങൾ എഴുതുവാൻ പ്രേരണയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

എല്ലാ കലയുടെയും അടിസ്ഥാനം കാലമാണെന്നും ആ കാലത്തിന്റെ കഥ ഏറ്റവും ആഴത്തിലും ദൈർഘ്യത്തിലും പറഞ്ഞത് മഹാഭാരതകഥയിലെ കഴുതയാണെന്നും അതുകൊണ്ടാണ് ആ കഴുത എൻമകജെയിൽ വരുന്നതെന്നും അംബികാസുതൻ മങ്ങാട് പറഞ്ഞു. 

കാലത്തിന്റെ വ്യത്യസ്ത മുഖങ്ങൾ കഥകളിൽ കൊണ്ടുവരുവാൻ ശ്രമിക്കാറുണ്ടെന്നും പുതിയ പുസ്തകമായ ‘ആത്രേയത്തിൽ’ മഹാഭാരത പശ്ചാത്തലം മാത്രമല്ല തമിഴ്, മണിപ്പൂരി തുടങ്ങി നിരവധി ഭാഷകളിലെ ഐതിഹ്യങ്ങളും മുൻനിര്‍ത്തിയാണ് രചന നടത്തിയിരിക്കുന്നതെന്നും എഴുത്തുകാരിയായ ആർ. രാജശ്രീ മനസ്സു തുറന്നു. പഴയ കാലത്തെക്കുറിച്ചുള്ള 'കല്യാണിയുടെയും ദാക്ഷായണിയുടെയും കത'യിൽ പുതിയ കാലത്തിനു പറ്റുന്ന, മുഖ്യധാരയ്ക്കു പുറത്തു നിൽക്കുന്ന ലിംഗനീതി, പലായനം പോലെയുള്ള വിഷയങ്ങളും ഉണ്ടെന്നും കാലത്തിന് എന്നും രാജശ്രീ കൂട്ടിച്ചേർത്തു. 

ADVERTISEMENT

ആളുകൾ മറന്നുപോയ, മാറ്റി നിർത്തിയ വിഷയങ്ങളെ ഓർമ്മപ്പെടുകയാണ് എഴുത്തുകാരൻ ചെയ്യുന്നതെന്ന് എഴുത്തുകാരനായ പി. വി. ഷാജി കുമാർ പറഞ്ഞു. 'എഴുത്തുകാരൻ കാലത്തിന്റെ നാടി പിടിച്ച് ഭാവി പ്രവചിക്കുന്ന ഒരാളാണെന്ന് ഒരിക്കൽ സുഹൃത്തായ കെ.വി. അനൂപ് പറഞ്ഞിരുന്നു. മറന്നു പോകാന്‍‍ സാധ്യതയുള്ള വിഷയങ്ങളെ ഓർമ്മപെടുത്തുമ്പോൾ സമകാലികമായി ആ കൃതി എന്നും നിലനിൽക്കും. എൻ. എസ്. മാധവന്റെ തിരുത്ത് പോലെയുള്ള കൃതികൾ അതിന് ഉദാഹരണമാണ്.' പി. വി. ഷാജി കുമാർ വ്യക്തമാക്കി.

English Summary:

Hortus session 'Kalam, kadha'