‘കുറ്റാന്വേഷണ കൃതികൾ മനുഷ്യമനസ്സിലെ കൗതുകത്തെ ഉണർത്തുന്നു’; ഹോർത്തൂസിലെ ‘ക്രൈം’ ത്രില്ലർ!
മനുഷ്യമനസ്സിലെ കൗതുകത്തെ ഉണർത്തുന്ന രചനകളാണ് കുറ്റാന്വേഷണ കൃതികളെന്നും ആദിമ കാലം മുതൽ നിലനിൽക്കുന്ന കുറ്റകൃത്യമെന്ന് മനുഷ്യന്റെ അടിസ്ഥാന വാസനയെ ആവിഷ്കരിക്കുകയാണ് ഈ രചനകൾ
മനുഷ്യമനസ്സിലെ കൗതുകത്തെ ഉണർത്തുന്ന രചനകളാണ് കുറ്റാന്വേഷണ കൃതികളെന്നും ആദിമ കാലം മുതൽ നിലനിൽക്കുന്ന കുറ്റകൃത്യമെന്ന് മനുഷ്യന്റെ അടിസ്ഥാന വാസനയെ ആവിഷ്കരിക്കുകയാണ് ഈ രചനകൾ
മനുഷ്യമനസ്സിലെ കൗതുകത്തെ ഉണർത്തുന്ന രചനകളാണ് കുറ്റാന്വേഷണ കൃതികളെന്നും ആദിമ കാലം മുതൽ നിലനിൽക്കുന്ന കുറ്റകൃത്യമെന്ന് മനുഷ്യന്റെ അടിസ്ഥാന വാസനയെ ആവിഷ്കരിക്കുകയാണ് ഈ രചനകൾ
മനുഷ്യമനസ്സിലെ കൗതുകത്തെ ഉണർത്തുന്ന രചനകളാണ് കുറ്റാന്വേഷണ കൃതികളെന്നും ആദിമ കാലം മുതൽ നിലനിൽക്കുന്ന കുറ്റകൃത്യമെന്ന് മനുഷ്യന്റെ അടിസ്ഥാന വാസനയെ ആവിഷ്കരിക്കുകയാണ് ഈ രചനകൾ ചെയ്യുന്നതെന്നും ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ നടന്ന 'എഴുത്തിലെ കുറ്റാന്വേഷണം' ചർച്ചയിൽ പങ്കെടുത്ത് മലയാളത്തിലെ പ്രമുഖ എഴുത്തുകാർ. ജി.ആർ. ഇന്ദുഗോപൻ, റിഹാൻ റാഷിദ്, മജീദ് സെയ്ദ്, കെ.വി. മണികണ്ഠൻ, എന്നിവർ പങ്കെടുത്ത സംവാദം നയിച്ചത് മനോജ് തെക്കേടത്താണ്.
മനുഷ്യൻ കാര്യക്ഷമായും ക്രൂരമായും പങ്കെടുക്കുന്ന പ്രവൃത്തിയാണ് ക്രൈമെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി. ആർ. ഇന്ദുഗോപൻ പറഞ്ഞു. 'അത് കൃഷി മുതൽ എല്ലാത്തിലുമുണ്ട്. ഇഷ്ടമുള്ള സ്ഥലത്ത് വളരുന്ന ചെടികളെ സ്വന്തം ഇഷ്ടപ്രകാരം പൂക്കുവാനും കായ്ക്കുവാനും നിർബന്ധിക്കുന്നതു മുതൽ ഇത് ആരംഭിക്കുന്നതാണ് ഇത്. ചില ക്രൈമിനു മാത്രമേ അനുവാദമുള്ളൂ എന്നതാണ് പലതിനെയും നിയന്ത്രിക്കുന്നതെന്ന് മാത്രം. പുസ്തകത്തിൽ വായനക്കാരൻ ക്രൈമിൽ പങ്കെടുക്കുന്നുണ്ട്. ഒരേ കഥയിലൂടെ പല വായനക്കാരിൽ പല പ്രപഞ്ചം സൃഷ്ടിക്കാൻ സാധിക്കും. സിനിമയിൽ സംവിധായകൻ നൽകുന്ന കാഴ്ച പ്രേക്ഷകർ സ്വീകരിക്കുന്ന രീതിയല്ല പുസ്തകത്തിന്റേത്.' ജി. ആർ. ഇന്ദുഗോപൻ കൂട്ടിച്ചേർത്തു.
'ക്രൈം പുസ്തകങ്ങളിൽ മാത്രമല്ല ക്രൈമുള്ളത്. ലോകത്തിലെ എല്ലാ കൃതികളിലും കുറ്റകൃത്യമോ കുറ്റവാസനയോ ഉണ്ട്. അത് ആസ്വദിക്കുന്ന ആളുകൾ ഈ ലോകം മുഴുവനുണ്ട്. ലോകത്തിലെ എല്ലാ സംഘർഷങ്ങളിലും ഒരു പക്ഷം നിരാശപെടുമ്പോൾ മറുപക്ഷം ആ കുറ്റകൃത്യം ആസ്വദിക്കുന്നുണ്ട്. ആ വാസന എല്ലായിടത്തും ഇത് വ്യാപിച്ചു കിടക്കുന്നു എന്നതാണ് സത്യം.' എഴുത്തുകാരനായ മജീദ് സെയ്ദ് പറഞ്ഞു.
മനുഷ്യന്റെ പ്രാഥമിക ത്വര കുറ്റം ചെയ്യുകയെന്നതാണെന്നും അതുകൊണ്ടു തന്നെ യഥാർഥ ജീവിതഗന്ധിയായ രചന ക്രൈം പുസ്തകങ്ങളാണെന്നും എഴുത്തുകാരൻ കെ വി മണികണ്ഠൻ പറഞ്ഞു. പുസ്തകം സിനിമയാക്കുന്നതിൽ എന്നും പ്രതിസന്ധിയുണ്ട്. പലതും ദൃശ്യത്തിന്റെ രീതിയിൽ മാറ്റേണ്ടതുണ്ടെന്നും അത്തരം തിരുത്തലുകൾക്ക് വിധേയമാക്കിട്ടും മനോഹരമായി അവതരിപ്പിച്ച ഒന്നാണ് ഉദകപ്പോള, എഴുത്തുകാരൻ തന്നെ തിരക്കഥയും സംവിധാനവും ചെയ്യുന്നതിന്റെ ഗുണവും അതിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുസ്തകങ്ങളുടെ നിലവാരം വായനക്കാരനാണ് തീരുമാനിക്കുന്നത്. എല്ലാ മനുഷ്യരിലും രഹസ്യങ്ങളുണ്ട്. അതാണ് കുറ്റാന്വോഷണ രചനകളിൽ പ്രതിഫലിക്കുന്നത്. എഴുത്തിൽ പരീക്ഷണങ്ങൾ നടത്താറുണ്ട്. ഒരുപാട് എഴുത്തുകാരുടെ രചനകള്‍ വായിച്ച് ഹൃദയത്തോട് ചേർത്തു നിർത്തിട്ടുണ്ട്. എഴുത്തുകാരനായ റിഹാൻ റാഷിദ് പറഞ്ഞു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/