തിത്തിമിക്കുട്ടിയുടെ കുസൃതികളും മുത്തശ്ശിയുടെ ഓർമകളും
അധ്യായം ഒന്ന് രണ്ടാം ജന്മം അങ്ങനെയൊന്നും കിട്ടുന്നതല്ല. അത്രയും കഷ്ടപ്പാട് നിറഞ്ഞ ഒരനുഭവം അതിജീവിക്കുമ്പോഴാണ് രണ്ടാം ജന്മം തന്നെ എന്നു പറയുന്നത്. അതുകൊണ്ടു തന്നെ പിന്നീടവർക്ക് ആയുസ്സ് കൂടും. തിത്തിമിയുടെ മുത്തശ്ശിയുടെ കാര്യവും അങ്ങനെതന്നെയാണ്. 'ഞാൻ പണ്ടൊരിക്കൽ കിണറ്റി വീണതാ. കൊച്ചായിരിക്കുമ്പം',
അധ്യായം ഒന്ന് രണ്ടാം ജന്മം അങ്ങനെയൊന്നും കിട്ടുന്നതല്ല. അത്രയും കഷ്ടപ്പാട് നിറഞ്ഞ ഒരനുഭവം അതിജീവിക്കുമ്പോഴാണ് രണ്ടാം ജന്മം തന്നെ എന്നു പറയുന്നത്. അതുകൊണ്ടു തന്നെ പിന്നീടവർക്ക് ആയുസ്സ് കൂടും. തിത്തിമിയുടെ മുത്തശ്ശിയുടെ കാര്യവും അങ്ങനെതന്നെയാണ്. 'ഞാൻ പണ്ടൊരിക്കൽ കിണറ്റി വീണതാ. കൊച്ചായിരിക്കുമ്പം',
അധ്യായം ഒന്ന് രണ്ടാം ജന്മം അങ്ങനെയൊന്നും കിട്ടുന്നതല്ല. അത്രയും കഷ്ടപ്പാട് നിറഞ്ഞ ഒരനുഭവം അതിജീവിക്കുമ്പോഴാണ് രണ്ടാം ജന്മം തന്നെ എന്നു പറയുന്നത്. അതുകൊണ്ടു തന്നെ പിന്നീടവർക്ക് ആയുസ്സ് കൂടും. തിത്തിമിയുടെ മുത്തശ്ശിയുടെ കാര്യവും അങ്ങനെതന്നെയാണ്. 'ഞാൻ പണ്ടൊരിക്കൽ കിണറ്റി വീണതാ. കൊച്ചായിരിക്കുമ്പം',
അധ്യായം ഒന്ന്
രണ്ടാം ജന്മം അങ്ങനെയൊന്നും കിട്ടുന്നതല്ല. അത്രയും കഷ്ടപ്പാട് നിറഞ്ഞ ഒരനുഭവം അതിജീവിക്കുമ്പോഴാണ് രണ്ടാം ജന്മം തന്നെ എന്നു പറയുന്നത്. അതുകൊണ്ടു തന്നെ പിന്നീടവർക്ക് ആയുസ്സ് കൂടും. തിത്തിമിയുടെ മുത്തശ്ശിയുടെ കാര്യവും അങ്ങനെതന്നെയാണ്. 'ഞാൻ പണ്ടൊരിക്കൽ കിണറ്റി വീണതാ. കൊച്ചായിരിക്കുമ്പം', മുത്തശ്ശി പറഞ്ഞു. 'ഞങ്ങടെ ഒരമ്മാവൻ കിണറ്റി വീണ എന്നെ മുടിക്ക് കുത്തിപ്പിടിച്ച് മുകളിലെത്തിച്ചു.'
അത് മുത്തശ്ശിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോഴായിരുന്നു. അഞ്ചുവയസ്സിൽ മുത്തശ്ശി എങ്ങനെയാവും ഇരുന്നിരിക്കുക എന്നു തിത്തിമി സങ്കൽപിച്ചു. കുട്ടികൾ വയസ്സാവുമ്പോൾ എങ്ങനെയിരിക്കും എന്നതിനെക്കാൾ രസമാണ് വയസ്സായവരുടെ കുട്ടിക്കാലത്ത് അവരുടെ മുഖം എങ്ങനെയിരിക്കുന്നു എന്നു സങ്കൽപിക്കാൻ.
'കിണറ്റിൽ വീണിട്ട് മുടിക്ക് കുത്തിപ്പിടിച്ചിട്ട് മുടിയൊന്നും പോയില്ലേ. മുത്തശ്ശിക്ക് തല വേദനിച്ചില്ലേ. നോക്കട്ടെ. ഇപ്പോഴും നല്ല മുടിയുണ്ടല്ലോ' തിത്തിമി പലപ്പോഴും മുത്തശ്ശിയോട് ചോദിക്കും. 'വേദനിച്ചോ എന്നൊന്നും ഓർമയില്ല മോളേ', മുത്തശ്ശി പറഞ്ഞു.
ഇടയ്ക്ക് പെട്ടെന്നൊരു ദിവസം മുത്തശ്ശിക്ക് ദേഹം വല്ലാതെ വന്നു. അന്ന് തിത്തിമിയുടെ വീടിന്റെ പാലുകാച്ചായിരുന്നു. അതിഥികളും ബന്ധുക്കളുമൊക്കെയായി കുറച്ചുപേരുണ്ട്. തിത്തിമി പുതിയ പട്ടുപാവാടയൊക്കെയിട്ട് മിടുക്കിയായി കറങ്ങിനടക്കുകയാണ്. മുത്തശ്ശിക്കും തിത്തിമിയുടെ അച്ഛനും അമ്മയ്ക്കുമൊക്കെ പുതിയ വസ്ത്രങ്ങൾ വാങ്ങിയിരുന്നു. പാലുകാച്ചലിന്റെ തിരക്കിനിടെ പെട്ടെന്നാണ് മുത്തശ്ശിക്ക് ദേഹം വല്ലാതെ വന്നത്. തല കറങ്ങി. ഒരു കസേരയിൽ കൊണ്ടിരുത്തി. ചുണ്ടുകൾ ഒരു വശത്തേക്ക് കോട്ടി. ഒന്നും പറയുന്നില്ല. തിത്തിമിയുടെ അമ്മ ഇത്തിരി വെള്ളം ചുണ്ടോടു ചേർത്ത് ഇറ്റിച്ചുകൊടുത്തു. ആധി പിടിച്ച് തിത്തിമി അമ്മയുടെ അടുത്ത് നിൽപ്പുണ്ട്. വെള്ളം കുടിച്ചതും മുത്തശ്ശി കണ്ണ് അൽപ്പം തുറന്നു. തിത്തിമിക്ക് ഉൽസാഹമായി.
തിത്തിമി ചോദിച്ചു, 'ഇതാരാ?' തിത്തിമിയുടെ അമ്മയെ ചൂണ്ടിയാണ് ചോദ്യം. വീണ്ടും തിത്തിമി 'മനസ്സിലായോ?' ഉടനെ മുത്തശ്ശി പറയുവാ, 'മഞ്ജു' തിത്തിമി അൽഭുതത്തോടെ വീണ്ടും ചോദിച്ചു, 'ഇതാരണെന്ന്?' മുത്തശ്ശി വീണ്ടും 'മഞ്ജു'. തിത്തിമിയുടെ അമ്മയുടെ പേര് രശ്മി എന്നാണ്. പിന്നാരാ ഈ മഞ്ജു?
തിത്തിമിക്ക് ആകെപ്പാടെ ചിരി വന്നു, അമ്മയ്ക്കും. ലവലില്ലാതെ അമ്മൂമ്മ പിച്ചും പേയും പറയുകയാണെന്ന് തിത്തിമിക്കും അമ്മയ്ക്കും പിടികിട്ടി. പത്തുമിനിറ്റ് കഴിഞ്ഞതും മുത്തശ്ശിക്ക് ലവല് തിരിച്ചുകിട്ടി. പിന്നെ പല ദിവസവും തിത്തിമി മുത്തശ്ശിയുടെ താടിക്ക് പിടിച്ച് കളിയാക്കി ചോദിക്കും. 'ആരാ മഞ്ജു? ഏതാ മഞ്ജു? നമ്മുടെ മഞ്ജു എവിടെപ്പോയി?' മുത്തശ്ശി അപ്പോൾ തനിക്കു പറ്റിയ അമളി ഓർത്ത് ഒരു കള്ളച്ചിരി പാസാക്കും. എന്നാലും ആരെ മനസ്സിലോർത്താ ഈ മഞ്ജു എന്നു പറഞ്ഞത് എന്ന് മുത്തശ്ശിക്ക് പിന്നീടൊരിക്കലും പറയാൻ കഴിഞ്ഞില്ല. തിത്തിമിയുടെ ബന്ധുക്കളുടെ വീടുകളിലൊന്നും മഞ്ജു എന്നു പേരുള്ള ഒരാളുമില്ല.
ഇന്നലെ വരെ തിത്തിമി കുരുത്തക്കേട് കാണിക്കുമ്പം വലിയ ബഹളം വയ്ക്കുമായിരുന്ന മുത്തശ്ശി ഇപ്പോ പഞ്ചപാവത്തെപ്പോലെ മിണ്ടാതിരിക്കുമ്പം തിത്തിമിക്ക് അമ്മൂമ്മയോട് ഒത്തിരി സ്നേഹം തോന്നും. സാധാരണ തിത്തിമി മുത്തശ്ശിയെ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ച് തോളിൽപ്പിടിച്ച് കുലുക്കും. അപ്പോ മുത്തശ്ശി പറയും, 'അങ്ങോട്ട് മാറെടി പെണ്ണേ. ദേഹം നോവുന്ന്.' ഉടനെ തിത്തിമി കുറച്ചുകൂടി ബലമായി മുത്തശ്ശിയുടെ തോളിൽപിടിച്ച് കുലുക്കും. ഉടനെ മുത്തശ്ശി 'ഈ പെണ്ണിനോടൊന്നും പറയാനൊക്കത്തില്ല.' അല്ലെങ്കിൽ ചിലപ്പോൾ തിത്തിമി കുരുത്തക്കേട് കാണിക്കുമ്പം മുത്തശ്ശി വഴക്ക് പറയുമ്പം തിത്തിമി ചോദിക്കും, 'മുത്തശ്ശിക്കെന്തോ വേണം?' വലിയ കുഴപ്പക്കാരായ ഏതെങ്കിലും പെണ്ണുങ്ങളെക്കുറിച്ച് വീട്ടിൽ വരുന്നവർ വല്ല വർത്തമാനവും പറഞ്ഞാൽ മുത്തശ്ശി സ്ഥിരം പറയുന്നത് കേൾക്കാം. 'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മാവും തോൽക്കും.' അബദ്ധത്തിൽ തിത്തിമി തെന്നി വീണാലോ കയ്യിൽ നിന്ന് എന്തെങ്കിലും താഴെ വീണാലോ ഒക്കെ മുത്തശ്ശി ഇതുപോലെ സ്ഥിരം പറയുന്നതാണ്, 'ഗുണാസ്യ ചങ്കരച്ചാരേ.'
ഇതിന്റെ അർഥം എന്താണെന്നൊന്നും തിത്തിമിക്ക് അിറഞ്ഞുകൂടാ. എല്ലാം കുളമായി എന്നു ള്ളതിനാണ് മുത്തശ്ശി സാധാരണ ഇങ്ങനെ പറയാറ്. വലിയ കുരുത്തക്കേട് ഒപ്പിക്കുമ്പം തിത്തിമിയെ പേടിപ്പിക്കാനായി മുത്തശ്ശി 'എടീ മോളേ രശ്മിയേ ഇങ്ങോട്ടൊന്നു വരണേ. ദേ ഈ ചെയ്യുന്ന കണ്ടോ' എന്നൊന്നു പറയേണ്ട താമസം തിത്തിമി അനുസരണക്കുട്ടിയാവും. അപ്പോ മുത്തശ്ശി തിത്തിമിയെ കളിയാക്കും. 'പറഞ്ഞു തീർന്നില്ല. ദാണ്ടെ തുടങ്ങി മുട്ടിടീം വാട്ടർസപ്ലേം.' തിത്തിമി പേടിച്ച് മൂത്രമൊഴിച്ചതുതന്നെ എന്നതിനാണ് മുത്തശ്ശിയുടെ ഈ ഡയലോഗ്.
(തുടരും)