അധ്യായം: നാല് ഭയപ്പെടുത്തുന്ന ത്രിനേത്രം ഒരു സന്യാസി കൊട്ടാരത്തിന്റെ കവാടത്തിലേക്കു കടന്നുവന്നു. നമോ നാരായണാ.. എന്നും ഉദ്ഘോഷിച്ചാണ് അയാൾ എത്തിയത്. കാവൽക്കാരൻ തടയാനൊരുങ്ങിയപ്പോഴാണ് വലതുകൈയ്യിന്റെ അകത്തു പച്ചകുത്തിയിരുന്ന 3 കണ്ണുകൾ ശ്രദ്ധയിൽപ്പെട്ടത്. അയാൾ ഭയന്ന് പിന്നാക്കം നീങ്ങി. ആ സന്ന്യാസി തൂണുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യായം: നാല്

ഭയപ്പെടുത്തുന്ന ത്രിനേത്രം

ADVERTISEMENT

ഒരു സന്യാസി കൊട്ടാരത്തിന്റെ കവാടത്തിലേക്കു കടന്നുവന്നു. നമോ നാരായണാ... എന്നും ഉദ്ഘോഷിച്ചാണ് അയാൾ എത്തിയത്. കാവൽക്കാരൻ തടയാനൊരുങ്ങിയപ്പോഴാണ് വലതുകൈയ്യിന്റെ അകത്തു പച്ചകുത്തിയിരുന്ന 3 കണ്ണുകൾ ശ്രദ്ധയിൽപ്പെട്ടത്. അയാൾ ഭയന്ന് പിന്നാക്കം നീങ്ങി. 

ആ സന്ന്യാസി തൂണുകൾ പിന്നിട്ട് സിംഹാസനത്തിനു പിറകിലുള്ള രഹസ്യ സങ്കേതത്തിലെത്തി. അവിടെ കൽസിംഹാസനത്തിൽ ഇളകാത്ത പ്രതിമ പോലെ സഞ്ജയൻ ഇരുപ്പുണ്ടായിരുന്നു.

'വിദുരർ വൈശ്യ ഗ്രാമത്തിലെത്തിയതെന്തിനെന്നറിഞ്ഞോ ശൂരാ.'

ഒരു നിമിഷം അമ്പരന്നശേഷം ശൂരൻ താണുതൊഴുതു. മുന്നിലും, പിന്നിലും, വശങ്ങളിലും, രാത്രിയിലും, പകലും നടക്കുന്നതുമായ കാര്യങ്ങൾ കാണാനും കഴിയുന്നവനെന്നു സഞ്ജയനെ വിശേഷിപ്പിക്കുന്നതു വെറുതെയല്ല. അതീവ തീക്ഷ്ണമായ സഞ്ജയന്റെ ചാരചക്ഷുസാണ് ധൃതരാഷ്ട്രരുടെ കരുത്ത്.

ADVERTISEMENT

'പ്രഭോ അദ്ദേഹം ഒരു യുവശിൽപിയെ സന്ധിച്ചെന്നാണ് അറിയാൻ കഴിഞ്ഞത്. ഒപ്പം യുയുത്സു കുമാരനും ഉണ്ടായിരുന്നത്രെ.'

'ശില്‍പിയെയോ? എന്തിനായിരിക്കും വിദുരർ ശിൽപിയെ കണ്ടത്?' സഞ്ജയന്റെ നെറ്റിയിൽ ചുളിവുകൾ വീണു. ഒരു വലിയ ആനയുടെ പ്രതിമ വിദുരർ നിർമിക്കുന്നത്രെ. പാണ്ഡവർ വാരണവാതത്തിലെത്തുമ്പോൾ സമ്മാനിക്കാനാണെന്നൊക്കെയാണ് കഥകൾ.

'ആയിരിക്കാം. എന്തായാലും ഹസ്തിനപുര സിംഹാസനത്തിനെതിരെ വിദുരർ തന്ത്രങ്ങൾ മെനയുന്നുവെന്ന ആരോപണം നമുക്ക് ഇപ്പോൾ രാജസമക്ഷം എത്തിക്കാൻ കഴിയില്ല ശൂര. എന്തെങ്കിലും ഒരു നീക്കം വിദുരരുടെ ഭാഗത്തു ഉണ്ടാകണം. പാണ്ഡവ സംഘത്തിന് എന്തെങ്കിലും മുന്നറിയിപ്പ് ആരെങ്കിലും കൊടുക്കുന്നുണ്ടോയെന്നു നമ്മുടെ ചാരന്മാർ നിരന്തരം നിരീക്ഷിച്ചു അറിയിക്കൂ. സിംഹാസനത്തിനെതിരെ നീങ്ങുന്നതായി തോന്നിയാൽ പിന്നീടൊരു കൽപനയ്ക്കു കാത്തുനിൽക്കേണ്ടതില്ലെന്നും അറിയിക്കുക.'

2

ADVERTISEMENT

നൂറ്റുവരിലെ ഉഗ്രശ്രവസും ഉഗ്രസേനനും ശ്രദ്ധാപൂർവം കാവൽ നിൽക്കുന്ന അറയിലേക്കു പുരോചനൻ കടന്നുചെന്നു. ഇരുട്ടിനോടു കണ്ണുപരിചയിച്ചപ്പോൾ അൽപം അകലെ സിംഹാസനതുല്യമായ ഇരിപ്പിടത്തിൽ നെറ്റിത്തടം കൈകളിൽ താങ്ങി ഇരിക്കുന്ന ഭീമാകാര രൂപം അയാളെ അമ്പരപ്പിച്ചു. അയാൾ നിന്ന സ്ഥലത്തു സാഷ്ടംഗം വീണു ആ പാദങ്ങളിൽ പ്രണാമം അർപ്പിച്ചു. സൈനികർ അയാളെ ഉയർത്തി നിർത്തി.

'കൊണ്ടുവന്നിട്ടുണ്ടോ?' ദുര്യോധനന്‍ ചോദിച്ചു. പുരോചനൻ തിരിഞ്ഞുനിന്നു കൈകൊട്ടി. പുറത്തുകാത്തുനിന്ന സംഘം അകത്തേക്കു കടന്നുവന്നു. ഒരു ചെറിയ താലത്തിൽ സ്ഥാപിച്ചിരുന്ന മൂടുപടം മാറ്റി..

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

ദുര്യോധനൻ സകൂതമായി ആ നിർമിതി നോക്കി. തന്റെ കൈവശമുള്ള ചെറിയ കനൽപ്പാത്രത്തിലെ ഒരു കനൽ കൊടിൽ കൊണ്ടെടുത്തു അതിനു മുകളിലേക്കിട്ടു. പെട്ടെന്നു തീപടർന്നു പിടിച്ചു ആ ചെറിയ വീടിന്റെ മാതൃകയെ ധൂളിയാക്കി മാറ്റി. 

'ബലേഭേഷ്' കർണൻ പുരോചനനെ അഭിനന്ദിച്ചു. ശകുനി ഒരു സ്ഫടിക നിർമിത ഭരണിയിലെ ഒരു ദ്രാവകം പുരോചനനു കൈമാറി.  ഭരണിയിലെ വിഷത്തേക്കാൾ ഭീതിദമായ ശകുനിയുടെ കണ്ണുകളിലെ തിളക്കത്തിലേക്കു പുരോചനൻ അൽപ്പം ഭയത്തോടെ നോക്കി. അപൂർവമായി മാത്രം വിരിയുന്ന ഒരു മന്ദഹാസം ശകുനിയുടെ ചുണ്ടുകളിൽ പുരോചനൻ കണ്ടു.

(തുടരും)