ഇതാ, എഴുത്തിലൂടെ അതിസമ്പന്നരായ 5 പേര്‍!

എഴുത്തുകാര്‍ക്ക് പണ്ട് വറുതിയുടെ നാളുകളായിരുന്നു. ഇന്ന് സ്ഥിതി മാറി. എഴുത്തുകാരും ശതകോടീശ്വരന്‍മാരാകുന്നു. എഴുത്തില്‍ നിന്ന് മാത്രം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ലോകത്തെ അഞ്ച് സെലിബ്രിറ്റി എഴുത്തുകാരെ പരിചയപ്പെടാം...

1. ജെ കെ റൗളിങ്, 600 കോടി രൂപ

1997ല്‍ ആദ്യ ഹാരി പോട്ടര്‍ പുസ്തകം പുറത്തിറങ്ങിയ ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ കെ റൗളിങ്ങിന്. ലോകത്തെ ഏറ്റവും സമ്പന്നയായ എഴുത്തുകാരിയാണ് ഇവര്‍. പുസ്തക ബിസിനസിലെ കിരീടം വെയ്ക്കാത്ത രാജ്ഞിയായി തുടരുന്നു അവര്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റൗളിങ്ങിന്റെ ഹാരി പോട്ടര്‍ ആന്‍ഡ് ദി കഴ്‌സ്ഡ് ചൈല്‍ഡ് നമ്പര്‍ വണ്‍ ബെസ്റ്റ് സെല്ലര്‍ ആിരുന്നു. ഇതിന്റെ 4.5 ദശലക്ഷം കോപ്പികളാണ് വിറ്റുപോയത്.

2. ജയിംസ് പാറ്റേഴ്‌സണ്‍, 555 കോടി രൂപ

അമേരിക്കയിലെ ഏറ്റവും മികച്ച എക്കാലത്തെയും എഴുത്തുകാരനാണ് ജയിംസ് പാറ്റേഴ്‌സണ്‍. ഫോബ്‌സിന്റെ പക്കലുള്ള കണക്കനുസരിച്ച് 555 കോടി രൂപയാണ് പാറ്റേഴ്‌സണിന്റെ വരുമാനം. യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണുമൊത്ത് ദി പ്രസിഡന്റ് ഈസ് മിസ്സിങ് എന്ന ത്രില്ലര്‍ എഴുതാന്‍ ഏഴക്ക സംഖ്യയാണ് കക്ഷിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. 2018ല്‍ പുസ്തകം പുറത്തിറങ്ങും. 

3. ജെഫ് കിന്നി, 134 കോടി രൂപ

അമേരിക്കന്‍ എഴുത്തുകാരനായ ജെഫ് കിന്നിക്ക് താല്‍പര്യം കുട്ടികളുടെ പുസ്തകങ്ങളോടാണ്. വിംപി കിഡ് സീരീസിലൂടെയാണ് ജെഫ് പ്രശസ്തനായത്. എഴുത്തുകാരന്‍ മാത്രമല്ല ഈ മിടുക്കന്‍, കാര്‍ട്ടൂണിസ്റ്റ്, ഗെയിം ഡിസൈനര്‍, നിര്‍മാതാവ്, നടന്‍ എന്നീ നിലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. 134 കോടി രൂപയാണ് വരുമാനം.

4. ഡാന്‍ ബ്രൗണ്‍, 127 കോടി രൂപ

ഇന്ത്യക്കാര്‍ക്ക് സുപരിചിതനാണ് ഡാന്‍ ബ്രൗണ്‍. അടുത്ത നോവല്‍ ഒറിജിനു വേണ്ടി എട്ടക്ക സംഖ്യയാണ് പ്രസാധാകരുമായി പറഞ്ഞിരിക്കുന്നത്. ഒക്‌ടോബര്‍ 3ന് പ്രസിദ്ധീകരിക്കും. അമേരിക്കന്‍ എഴുത്തുകാരനായ ബ്രൗണിന്റെ വരുമാനം 127 കോടി രൂപയാണ്. ഏഞ്ചല്‍സ് ആന്‍ഡ് ഡെമോണ്‍സ്, ദി ഡാ വിന്‍കി കോഡ്, ഇന്‍ഫേര്‍ണോ തുടങ്ങിയ പുസ്തകങ്ങള്‍ ശ്രദ്ധേയമായി.

5. സ്റ്റീഫെന്‍ കിങ്, 95 കോടി രൂപ

വര്‍ഷത്തില്‍ ഒരു പുസ്തകമെങ്കിലും പുറത്തിറക്കാന്‍ നോക്കും സ്റ്റീഫെന്‍ കിങ്. 2016 ല്‍ മാത്രം അദ്ദേഹത്തിന്റെ 1.9 ദശലക്ഷം പുസ്തകങ്ങളാണ് വിറ്റു പോയത്. അമേരിക്കന്‍ എഴുത്തുകാരനായ കിങ്ങിന് താല്‍പ്പര്യം ഹൊറര്‍, അതിമാനുഷിക കഥാപശ്ചാത്തലങ്ങളാണ്. 95 കോടി രൂപയാണ് വരുമാനം. ദി ബോഡി, ദി മിസ്റ്റ്, 1408 തുടങ്ങിയവയാണ് ശ്രദ്ധേയമായ കൃതികള്‍. 

Read More Articles on Malayalam Literature & Books to Read in Malayalam