വിജയ് ചിത്രം ‘മെര്‍സലി’നു പിന്തുണയുമായി മലയാളികളുടെ പ്രീയ എഴുത്തുകാരൻ ബെന്യാമിനും. 'സിംഗപ്പൂരില്‍ ഏഴുശതമാനം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയിൽ അത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല, പക്ഷേ ജീവന് രക്ഷിക്കേണ്ട മരുന്നിനുണ്ട്’ എന്ന സിനിമയിലെ സംഭാഷണത്തെ ബിജെപി സംസ്ഥാന നേതൃത്വം ചോദ്യം ചെയ്തു. ഡിജിറ്റല്‍ ഇന്ത്യയെയും മോശമായാണ് ചിത്രീകരിക്കുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു. തമിഴ് നാട് ബിജെപി നേതാവ് എച്ച്. രാജാ 'ജോസഫ് വിജയി' എന്ന് ട്വിറ്ററിൽ അഭിസംബോധന ചെയ്തതിനെ ഹാസ്യരൂപത്തിൽ പരിഹസിക്കുകയാണ് ബെന്യാമിൻ തന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെ.
രാഹുൽ ഗാന്ധി, കമലഹാസന് എന്നിവർ ഉൾപ്പെടെ നിരവധിപേർ മെര്‍സലി’നു പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ബെന്യാമിന്റെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ–