Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിദാനന്ദനെഴുതുമ്പോൾ ...

Sachidanandan ലോകസാഹിത്യത്തിൽ മലയാളിയുടെ ബ്രാൻഡ് അംബാസിഡറാണയാൾ

2017 ലെ എഴുത്തച്ഛൻ പുരസ്കാരം സച്ചിദാനന്ദനാണ്. കേന്ദ്രവും കേരളവും ആദരിച്ച് നൽകിയ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ പത്തു മുപ്പത് പുരസ്‌കാരങ്ങള്‍ സ്വീകരിച്ചൊരാൾക്ക്, അവാർഡുകൾ തിരികെക്കൊടുത്തൊരാൾക്ക്, കപ്പിനും ചുണ്ടിനുമിടയിൽ കഴിഞ്ഞ നൊബേൽ പുരസ്കാരം വരെയെത്തുന്നത് നോക്കിക്കണ്ടൊരാൾക്ക് പുതിയൊരാവാർഡ് എന്താനന്ദമുണ്ടാക്കാനാണ് ! എഴുത്തച്ഛൻ പുരസ്കാരം സച്ചിദാനന്ദന് ലഭിക്കുമ്പോൾ ആനന്ദം നമുക്കല്ലേ,

ലോകസാഹിത്യത്തിൽ മലയാളിയുടെ ബ്രാൻഡ് അംബാസിഡറാണയാൾ, ആധുനിക കവിതയുടെ വക്താവ്, കമലാദാസിനു ശേഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ട മലയാളി. കെട്ട കാലങ്ങളിലെല്ലാം കവിതയുടെ മൂർച്ചയേറിയ പടവാളുമായി അയാൾ മുമ്പേ നടന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് സെന്‍സര്‍ ചെയ്യപ്പെട്ട കവിയാണയാൾ, കവിതയെഴുതിയതിന് ക്രൈം ബ്രാഞ്ചുകാരാൽ  ചോദ്യം ചെയപ്പെട്ട കവി. ഭൂരിപക്ഷത്തിന്റെ ചിന്തകളില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന കവിയെന്ന് സച്ചിദാനന്ദനെ വിളിച്ചത് ഇറ്റാലിയന്‍ വിമര്‍ശകന്‍ കാര്‍ലോ സാവിനിയാണ്. സത്യമാണത്, എഴുത്തിലും ജീവിതത്തിലും ഭൂരിപക്ഷത്തിന്റെ ചിന്തകളില്‍ നിന്ന് സച്ചിദാനന്ദൻ  വേറിട്ടുനിന്നു. അതുകൊണ്ടാണ് ഫാസിസത്തിന്റെ കാലത്ത് അദ്ദേഹം നമ്മുടെ നേതാവായത്.

22 കവിതാസമാഹാരങ്ങള്‍, വിദേശ കവിതകളുടെ വിവർത്തന പുസ്തകങ്ങള്‍ 16 എണ്ണം, ഇംഗ്ലീഷിലും മലയാളത്തിലുമായി സാഹിത്യ പഠനങ്ങള്‍ അടങ്ങിയ 19 പുസ്തകങ്ങള്‍, 4 നാടകങ്ങൾ, 3 യാത്രാവിവരണങ്ങൾ .. ഒന്നമർത്തിപ്പരതിയാൽ ഈ പട്ടിക ഇനിയും നീളും. 16 ഭാഷകളിലേക്ക് തര്‍ജമ ചെയപ്പെട്ട സച്ചിദാനന്ദന്‍ കവിതകൾ ലോകസാഹിത്യത്തിൽ മലയാളിക്കുണ്ടാക്കിത്തന്ന വിലാസത്തിന് ഒടുവിൽ കേരളപ്പിറവി ദിവസം എഴുത്തച്ഛൻ നന്ദിയറിയിച്ചിരിക്കുന്നു..'എഴുത്തച്ഛനെഴുതുമ്പോള്‍ സംഭവിപ്പതെന്തെന്നെനിയ്ക്കറിയാം; എഴുത്ത, ച്ഛനായ് മാറുന്നു പിന്നെ, യച്ഛനെഴുത്തായും' - കെ.സച്ചിദാനന്ദൻ. പ്രിയപ്പെട്ട സച്ചി മാഷ് നിങ്ങളെഴുതുമ്പോഴും ..

Read more on : Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം