പുതിയ പദപ്രയോഗങ്ങൾ കൊണ്ട് ഇടക്കിടെ വായനക്കാരെ ഞെട്ടിക്കുന്ന പതിവുണ്ട് ശശി തരൂരിന്. സമൂഹമാധ്യമങ്ങളിൽ ശശി തരൂരിന്റെ പുതിയ പദപ്രയോഗങ്ങള്‍ വൻആഘോഷമായി മാറാറുമുണ്ട്. വായനക്കാർക്ക് അത്ര പരിചിതമല്ലാത്ത വാക്കുകളുടെ പ്രയോഗം ശശി തരൂരിന്റെ ട്വീറ്റുകളിൽ സാധാരണമാണ്.
ഫരാഗോയ്ക്കും വെബകൂഫിനും ശേഷം തരൂർ പരിചയപ്പെടുത്തുന്ന പുതിയ വാക്കാണ് 'rodomontade'. പൊങ്ങച്ചം പറയുക, വീമ്പു പറയുക എന്ന അർത്ഥത്തിലാണ് ശശി തരൂർ ട്വീറ്റിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നത്.
ഇംഗ്ലിഷ് പഠിക്കണോ? എങ്കിൽ എന്റെ സുഹൃത്ത് ശശി തരൂരിനെ പിന്തുടരു കേട്ടു കേൾവി പോലുമില്ലാത്ത വാക്കുകൾ നിങ്ങൾക്കു സ്വന്തമാക്കാം എന്നാണ് മുൻ കശ്മീർ മുൻ മുഖ്യന്ത്രി ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തിരിക്കുന്നത്
ശശി തരൂരിന്റെ ഫരാഗോ എന്ന പ്രയോഗത്തിന്റെ അർത്ഥം തേടി സമൂഹമാധ്യമങ്ങൾ കുറച്ചൊന്നുമല്ല അലഞ്ഞത്. ഒടുവിൽ ഫരാഗോ എന്ന വാക്കിന് വ്യാഖ്യാനവുമായി സാക്ഷാൽ ഓക്സ്ഫഡ് ഡിക്്ഷണറി തന്നെ രംഗത്ത് വരേണ്ടി വന്നു. faraggo means 'A confused mixture' എന്നാണ് ഓക്സ്ഫഡ് ഡിക്ഷ്ണറി പദത്തിന്റെ അർത്ഥം വ്യക്തമാക്കിയത്. മലയാളത്തിൽ 'ആശയക്കുഴപ്പമുണ്ടാക്കുന്ന സങ്കരം, കുഴപ്പിക്കുന്ന മിശ്രണം' എന്നൊക്കെ വ്യാഖ്യാനിക്കാം.
ഫരാഗോയുടെ ആഘോഷം തീരും മുമ്പ് 'വെബഖൂഫ്' എന്ന പുതിയ വാക്കുമായി ശശി തരൂർ വീണ്ടുമെത്തി. ഇന്റര്‍നെറ്റില്‍ വരുന്നതെല്ലാം അതേപടി വിശ്വസിക്കുന്നവരെയാണ് ‘വെബഖൂഫ്’ എന്ന ഹിന്ദിയും ഇംഗ്ലീഷും കൂടിചേർന്ന ഈ വാക്കിലൂടെ അർത്ഥമാക്കുന്നത്.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം