'തമ്പുരാട്ടി' സംസ്കാര ചിന്തയുടെ ഭാഗം: കുറിപ്പിന് വിമർശനവും പിന്തുണയും

ലക്ഷ്മീഭായി തമ്പുരാട്ടി

പേരിനൊപ്പം തമ്പുരാട്ടി ചേർക്കുന്നതു സംബന്ധിച്ച് യുവഎഴുത്തുകാരിയുടെ  പൈതൃകമായി എനിക്കു ലഭിച്ചത് പണമോ പണ്ടങ്ങളോ ഭൂസ്വത്തോ ആയിരുന്നില്ല, അതിനേക്കാളൊക്കെ വിലയേറിയ ജീവിത മൂല്യങ്ങളാണ്. പാരമ്പര്യ തനിമ പറഞ്ഞുളള  എഴുത്തുകാരി ലക്ഷ്മീഭായി തമ്പുരാട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിമർശനനടുവിൽ. ലക്ഷ്മീഭായിയുടെ നിലപാടിന് കയ്യടിച്ച് നിരവധി പേർ രംഗത്തു വരുമ്പോഴും പോസ്റ്റിനെ വിമർശിച്ചും പരിഹസിച്ചും എത്തുന്നവരുടെ എണ്ണവും കുറവല്ല

ജീവിതത്തിൽ ഞാൻ മുറതെറ്റാതെ പാലിക്കാൻ ആഗ്രഹിക്കുന്ന ചില നല്ല ശീലങ്ങൾ എനിക്ക് അമ്മൂമ്മ ലീലാബായി തമ്പുരാട്ടിയിൽനിന്നു കിട്ടിയതാണ്. സമ്പത്തിനും സ്ഥാനമാനങ്ങൾക്കും മുകളിലാണ് സംസ്കാര സമ്പന്നമായ പെരുമാറ്റമെന്ന് അമ്മൂമ്മ എന്നെ പഠിപ്പിച്ചിരുന്നുവെന്ന് ലക്ഷ്മീഭായി തമ്പുരാട്ടി പറയുന്നു. പൈതൃകമായി എനിക്കു ലഭിച്ചത് പണമോ പണ്ടങ്ങളോ ഭൂസ്വത്തോ ആയിരുന്നില്ല, അതിനേക്കാളൊക്കെ വിലയേറിയ ജീവിത മൂല്യങ്ങളാണ്. 

എന്റെ അമ്മൂമ്മ ഒരു ധീരവനിതയായിരുന്നില്ല. പക്ഷേ ജാതിമതഭേദമില്ലാതെ, സവർണതയുടെ അയിത്തമില്ലാതെ എല്ലാവരെയും സ്നേഹിക്കാൻ അവർക്കറിയാമായിരുന്നു. സാമ്പത്തികസ്ഥിതി മെച്ചമല്ലാതിരുന്നപ്പോഴും, പലപ്പോഴും മോശമായിരുന്നിട്ടും ചെറിയ വീടിന്റെ ഉമ്മറത്തിണ്ണയിൽ വിശക്കുന്നവർക്ക് അമ്മൂമ്മ നാക്കിലയിട്ട് ഊണ് വിളമ്പിക്കൊടുക്കുന്നത് എന്റെ കുട്ടിക്കാലത്ത് എത്ര കണ്ടിരുന്നു! സന്ധ്യാനാമജപം, സാരോപദേശകഥകൾ, പരമ്പരാഗത പാചകവിധികൾ, സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ, ആചാരരീതികൾ, ജീവകാരുണ്യം തുടങ്ങി അമ്മൂമ്മ എനിക്ക് പഠിപ്പിച്ചുതന്നതെല്ലാം എന്റെ ജീവിതത്തിൽ ഇന്നും പ്രയോജനപ്പെടുന്നു. ജാതിവ്യവസ്ഥയിൽ ഞാൻ തീരെ വിശ്വസിക്കുന്നില്ല, അതിനെതിരുമാണ്. എന്റെ പേരിനോടുകൂടി തമ്പുരാട്ടി എന്നു ചേർന്നിരിക്കുമ്പോൾ ചിലരെങ്കിലും വെറുതെ അസ്വസ്ഥപ്പെട്ടു കാണുന്നു. അവരോടെനിക്കു തെല്ലും നീരസമില്ല. ഒന്നു ഞാൻ പറഞ്ഞോട്ടെ, എന്നെ സംബന്ധിച്ചിടത്തോളം 'തമ്പുരാട്ടി' ഒരു സാംസ്കാരിക ചിന്തയുടെ ഭാഗമാണ്. ഒരു പാവം ഉപനാമം ! അതിൽ ഒരു തരിപോലും മിഥ്യാഭിമാനം ഇല്ല. പക്ഷേ അതു നൽകുന്ന ഊർജം വലുതാണ്, ഉത്തരവാദിത്വവും. നിത്യവും ഇ എം എസിന്റെ ചിത്രത്തിനു മുന്നിൽ വിളക്കുവച്ചു തൊഴുതിരുന്ന രാമ വർമ്മയുടെ കൊച്ചുമകൾക്ക് ആ പാരമ്പര്യത്തെ എങ്ങനെ എളുപ്പത്തിൽ ഉപേക്ഷിച്ചു പോകാൻ സാധിക്കും?

അനുകൂലിച്ചും പ്രതികരിച്ചും കുറിപ്പിനോട് പ്രതികരിക്കുന്നവരുണ്ട്.

ഇവിടത്തെ ദളിത് സ്ത്രീ ശരീരങ്ങൾ ആഡംബരത്തിന്റെയും, ദാനത്തിന്റെയും, പ്രൗഢിയുടെയും, സാംസ്കാരികതയുടെയും, സ്ത്രീത്വത്തിന്റെയും, വാൽ പേരിന്റെയും എല്ലാം ആത്മാഭിമാനം ഇതുപോലെ ഉയർത്തി പിടിക്കുന്നിടത്തോളം കാലം ഞങ്ങൾക്കീ പോസ്റ്റ് 'സവർണം' തന്നെയാണെന്നും ചിലർ ലക്ഷ്മീഭായിയുടെ നിലപാടിനെ വിമർശിക്കുന്നു.