ആശയപരമായി സിപിഎമ്മിനെയോ സർക്കാരിനെയോ എതിർത്താലുടൻ സംഘിയാക്കല്ലേ എന്നു ശാരദക്കുട്ടി. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുതെന്നും അതു തനിക്ക് അപമാനമാണെന്നും ശാരദക്കുട്ടി തന്റെ കുറിപ്പിൽ പറയുന്നു. നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്നു പറയാൻ അവസാന നിമിഷത്തിലെങ്കിലും സ്ത്രീകളുടെ പന്തലിലേക്ക് പോകാൻ കഴിയാതിരിക്കുന്ന, അധികാര പദവികളിലിരിക്കുന്ന സ്ത്രീകളെ ഓർത്ത് സഹതാപമുണ്ടെന്ന് കഴിഞ്ഞദിവസം ശാരദക്കുട്ടി പറഞ്ഞിരുന്നു.
ആശയപരമായി സിപിഎമ്മിനെയോ സർക്കാരിനെയോ എതിർത്താലുടൻ സംഘിയാക്കല്ലേ. അതിൽ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുകയാ.. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്.. കാരണം ചോദിച്ചാൽ അതെനിക്കപമാനമാ.. അത്ര തന്നെ..
ഇടതുപക്ഷത്തെ തുറന്നെതിർക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടത്.