രചിക്കപ്പെട്ടകാലം മുതൽ ഇപ്പോഴും അരങ്ങകളിൽ ഏറെ അവതരിപ്പിക്കപ്പെടുന്ന നാടകമാണ് എൻ.എൻ.പിള്ളയുടെ ‘ശുദ്ധമദ്ദളം’ . ഭാരതപ്പുഴയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്ന റെയിൽപാലത്തിലാണ് നാടകത്തിന്റെ കഥ നടക്കുന്നത്. ആത്മഹത്യ എന്ന ഏകലക്ഷ്യത്തോടെ ഇതിനു മുകളിൽ എത്തുന്ന രണ്ടു പുരുഷൻമാർ. ഒരാൾ ഭർത്താവും മറ്റൊരാൾ കാമുകനും. .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രചിക്കപ്പെട്ടകാലം മുതൽ ഇപ്പോഴും അരങ്ങകളിൽ ഏറെ അവതരിപ്പിക്കപ്പെടുന്ന നാടകമാണ് എൻ.എൻ.പിള്ളയുടെ ‘ശുദ്ധമദ്ദളം’ . ഭാരതപ്പുഴയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്ന റെയിൽപാലത്തിലാണ് നാടകത്തിന്റെ കഥ നടക്കുന്നത്.  ആത്മഹത്യ എന്ന ഏകലക്ഷ്യത്തോടെ ഇതിനു മുകളിൽ എത്തുന്ന രണ്ടു പുരുഷൻമാർ. ഒരാൾ ഭർത്താവും മറ്റൊരാൾ കാമുകനും. . ഭാര്യയുടെ വഞ്ചനയിൽ മനസ് മടുത്താണ് ഒരാൾ ആത്മഹത്യയ്ക്ക് ഒരുങ്ങിയതെങ്കിൽ കാമുകിയുടെ വഞ്ചനയിൽ ഹൃദയം തകർന്നാണ് മറ്റെയാൾ ജീവനൊടുക്കാൻ എത്തിയത്. ഇരുവരും പരിചയപ്പെടുന്നു. ആത്മഹത്യ ചെയ്യാൻ സുഗമമായ വഴി ഏതാണ്  എന്നവർ കൂലംകഷമായി ചർച്ച ചെയ്യുന്നുമുണ്ട്. ആ ചർച്ച വളരുന്നു. അവർ പരസ്പരം കാര്യങ്ങൾ തുറന്നുപറയാവുന്ന അവസ്ഥയിലേക്ക് എത്തി.  ഇരുവരും ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുക്കാനുള്ള   കാരണങ്ങൾ പരസ്പരം പങ്കുവച്ചു. ഭാര്യയായി ഇരുന്നു കൊണ്ട് തന്നെ വഞ്ചിക്കുന്ന ഭാര്യ എന്ന സ്ത്രീയെ കുറിച്ചായിരുന്നു ഭർത്താവിനു പറയാനുണ്ടായിരുന്നത്. 

കാമുകിയായിരുന്നിട്ടും മറ്റൊരുവനെ വിവാഹം കഴിച്ച് ജീവിക്കുന്ന പെണ്ണിന്റെ ചതിയെ കുറിച്ചായിരുന്നു കാമുകന് പറയാനുണ്ടായിരുന്നത്. കാമുകി തനിക്ക് അയച്ച കത്ത് കാമുകനും ഭാര്യ അയച്ച കത്തുകൾ ഭർത്താവും പരസ്പരം കാണിക്കുന്നു. അപ്പോഴാണ് അവർ ഹൃദയഭേദകമായ ഒരു കാര്യം തിരിച്ചറിയുന്നത്. രണ്ടുപേരെയും വഞ്ചിച്ചത് ഒരേ പെണ്ണു തന്നെ. ആദ്യം അവർ അന്യോന്യം കുറ്റപ്പെടുത്തുന്നു. എന്നാൽ  ഈ സന്ദർഭത്തിൽ വഞ്ചനയുടെ പ്രതിരൂപമായി അവർ ചിത്രീകരിക്കുന്ന  സ്ത്രീ അവിടെ എത്തുന്നു. ഇരുവരുടെയും സംഭാഷണത്തിൽ നിന്ന്  തന്റെ ചതി അവർ  തിരിച്ചറിഞ്ഞു എന്നു മനസിലാക്കിയ പെണ്ണ് ഒാടി മറയുന്നു. പിന്നാലെ പായാൻ തുടങ്ങിയ കാമുകനും ഭർത്താവും കാണുന്നത് ഭാരതപ്പുഴയിലേക്ക് ഉടുതുണി പറിച്ചെറിഞ്ഞ് ചാടുന്ന പെണ്ണിനെയാണ്. ചടുലമായ അവളുടെ നീന്തൽ കണ്ടപ്പോഴെ അവർതീരുമാനിക്കുന്നു അവൾ പുതിയ തീരങ്ങൾ തേടി കണ്ടെത്തുമെന്ന്. ആത്മഹത്യാശ്രമംഉപേക്ഷിച്ച് ഭർത്താവും കാമുകനും പിരിയുന്നു. ശങ്കരമാരാരുടെ ശുദ്ധമദ്ദളത്തിന്റെ ധ്വനി അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങുന്നു. ജാഡകളില്ലാത്തനിർമലമായ നാടകം. 

ADVERTISEMENT

English Summary:  N N Pillai's play, ‘Shudha Maddalam’