പുസ്തകക്കടകളുടെ പതിവു രീതിയിൽ വിപ്ലവകരമായ മാറ്റം വരുത്തി ഒരു പുതിയ ബുക്ക് ഷോപ്പ്. ‘കഥ’യും ‘കവിത’യും ‘നോവലു’കളുമല്ല, ‘ചിരിക്കാനും’ ‘കരയാനും’ ‘ചിന്തിക്കാനു’ മുള്ള പുസ്തകങ്ങൾ ലഭിക്കുന്ന കട. അമേരിക്കൻ നഗരമായ സിയാറ്റിലിലുള്ള കാരി ഫെർഗ്യുസന്റെ ബുക് ഷോപ്പിലാണു വ്യത്യസ്തവും ആകർഷണീയവുമായ കാഴ്ച.

പുസ്തകക്കടകളുടെ പതിവു രീതിയിൽ വിപ്ലവകരമായ മാറ്റം വരുത്തി ഒരു പുതിയ ബുക്ക് ഷോപ്പ്. ‘കഥ’യും ‘കവിത’യും ‘നോവലു’കളുമല്ല, ‘ചിരിക്കാനും’ ‘കരയാനും’ ‘ചിന്തിക്കാനു’ മുള്ള പുസ്തകങ്ങൾ ലഭിക്കുന്ന കട. അമേരിക്കൻ നഗരമായ സിയാറ്റിലിലുള്ള കാരി ഫെർഗ്യുസന്റെ ബുക് ഷോപ്പിലാണു വ്യത്യസ്തവും ആകർഷണീയവുമായ കാഴ്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുസ്തകക്കടകളുടെ പതിവു രീതിയിൽ വിപ്ലവകരമായ മാറ്റം വരുത്തി ഒരു പുതിയ ബുക്ക് ഷോപ്പ്. ‘കഥ’യും ‘കവിത’യും ‘നോവലു’കളുമല്ല, ‘ചിരിക്കാനും’ ‘കരയാനും’ ‘ചിന്തിക്കാനു’ മുള്ള പുസ്തകങ്ങൾ ലഭിക്കുന്ന കട. അമേരിക്കൻ നഗരമായ സിയാറ്റിലിലുള്ള കാരി ഫെർഗ്യുസന്റെ ബുക് ഷോപ്പിലാണു വ്യത്യസ്തവും ആകർഷണീയവുമായ കാഴ്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുസ്തകക്കടകളുടെ പതിവു രീതിയിൽ വിപ്ലവകരമായ മാറ്റം വരുത്തി ഒരു പുതിയ ബുക്ക് ഷോപ്പ്. ‘കഥ’യും ‘കവിത’യും ‘നോവലു’കളുമല്ല, ‘ചിരിക്കാനും’ ‘കരയാനും’ ‘ചിന്തിക്കാനു’ മുള്ള പുസ്തകങ്ങൾ ലഭിക്കുന്ന കട. അമേരിക്കൻ നഗരമായ സിയാറ്റിലിലുള്ള കാരി ഫെർഗ്യുസന്റെ ബുക് ഷോപ്പിലാണു വ്യത്യസ്തവും ആകർഷണീയവുമായ കാഴ്ച. സന്ദർശകർക്കിടയിൽ ആദ്യം അമ്പരപ്പുണർത്തിയെങ്കിലും പുതുമ കൊണ്ടു തരംഗമാകുകയാണ് ഇവിടമിപ്പോൾ.

 

ADVERTISEMENT

‘ഓ ഹലോ എഗൈൻ’ എന്നു പേരിട്ടിരിക്കുന്ന ഷോപ്പിൽ പുസ്തകങ്ങൾ തരം തിരിച്ചിരിക്കുന്നതൊരു വൈകാരിക ക്രമത്തിൽ. ‘ചിരിക്കാൻ കൊതിക്കുമ്പോൾ’, ‘പ്രണയിക്കുന്നവർക്ക്’, ‘ആത്മപരിശോധനയ്ക്ക്’ തുടങ്ങിയ തലക്കെട്ടുകളിലുള്ള, ഓരോ വായനക്കാരന്റെയും വ്യത്യസ്തമായ ജീവിതാവസ്ഥകളോടു ചേർന്നു നിൽക്കുന്നവയാണു പല നിരകളിലായി ഒരുക്കിയിട്ടുള്ളത്. സാഹിത്യരൂപങ്ങളിലെ വൈവിധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങൾ ഇവിടെ കാണാനാകില്ല. കഥകളുടെ കൂട്ടത്തിൽ കവിതകളും നോവലുകളുടെ നിരയിൽ നാടകങ്ങളും ചരിത്രരചനകൾക്കിടയിൽ മാസികകളുമുണ്ടാകും. ഒരേ വിഷയം പ്രതിപാദിക്കുന്നവയെല്ലാം ഒന്നിച്ച്, ഒരു വിഭാഗമായി. 

 

ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്നവർക്കും മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കുമുള്ള പുസ്തകങ്ങൾ രണ്ടു റാക്കുകളിലാണ്. പ്രണയിക്കുന്നവർക്കും വിവാഹിതർക്കും വിവാഹ ബന്ധം വേർപെടുത്തിയവർക്കുമുള്ള രചനകളും പല കൂട്ടങ്ങൾ. ഫെമിനിസവും ലൈംഗികതയും ജീവിതവിജയവും വ്യത്യസ്ത തട്ടുകളിൽ. എന്നാൽ ഒന്നും തന്നെ ലേഖനങ്ങളോ കുറിപ്പുകളോ അല്ല, കഥയും കവിതയും നോവലുകളും നാടകങ്ങളും. ഓരോ പുസ്തകത്തിന്റെയും ഇതിവൃത്തവും അവയിലെ കഥാപാത്രങ്ങൾ കടന്നു പോകുന്ന സന്ദർഭങ്ങളും കണക്കിലെടുത്താണു റാക്കുകളെല്ലാം അതിസൂക്ഷ്മമായി തയാറാക്കിയിരിക്കുന്നത്. പുതിയവയ്ക്കും ക്ലാസിക്കുകൾക്കും വെവ്വേറെ നിരകളില്ല, ഒന്നിച്ചു തന്നെ.

 

ADVERTISEMENT

ബുക് ഷോപ്പിൽ കുറേ കൗതുകങ്ങളും ദൃശ്യമാണ്. മുതിർന്നവർക്കായുള്ള പുസ്തകങ്ങളുടെ തട്ടിൽ ബാലസാഹിത്യ രചനകൾ കാണാം. രോഗികൾക്കും ഒറ്റപ്പെടലനുഭവിക്കുന്നവർക്കും വേണ്ടിയുള്ള പുസ്തകങ്ങളുടെ കൂട്ടത്തിൽ കോമിക്കുകളും. ഒരു നിമിഷം അതിശയിച്ചു നിൽക്കുമെങ്കിലും ഓരോ ക്രമീകരണത്തിനു പിന്നിലും വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ട്. വിവിധങ്ങളായ വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോകുന്ന വായനക്കാരെ തങ്ങളുടെ മാനസികനിലകളുമായി താദാത്മ്യം പ്രാപിക്കുന്ന, ആശ്വാസം പകരുന്ന പുസ്തകങ്ങൾ കണ്ടെത്താൻ സഹായിക്കണമെന്ന ചിന്ത. പ്രധാനമായും രണ്ടു നിരകളിൽ നിന്നാണ് ഏറ്റവുമധികം കൃതികൾ വിറ്റുപോകുന്നത് : ആന്റി റേസിസം, വെൻ യു നീഡ് എ ലാഫ്., കാരി പറയുന്നു.

 

പുസ്തകങ്ങളിലൂടെ മാനസികാരോഗ്യം നിലനിർത്തുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ബിബ്ലിയോതെറാപ്പി എന്ന മനശാസ്ത്രപരമായ സമീപനമാണ് കാരിയുടെ ഉദ്യമത്തിനു പിന്നിൽ. പ്രചോദനമായത് രണ്ടു കൃതികൾ. ബ്രിട്ടീഷ് എഴുത്തുകാരായ യെല്ലാ ബർത്തോഡും സൂസൻ എൽഡെർകിനും ചേർന്നെഴുതിയ ‘ദ് നോവൽ ക്യുവറും’ ‘ദ് സ്റ്റോറി ക്യുവറും.’ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ യഥാസമയത്ത് യോജിച്ചവ വായിക്കുന്നതിന്റെ പ്രാധാന്യം പ്രമേയമാക്കിയ രചനകൾ. 

 

ADVERTISEMENT

ഓ ഹലോ എഗൈൻ എന്ന പേരിനു പിന്നിലുമുണ്ട് സുന്ദരമായ കാരണം. പരിചിതമായ പല പുസ്തകങ്ങളെയും പുതിയ ഉൾക്കാഴ്ചയോടെ കാണുമ്പോൾ പഴയ സുഹൃത്തുക്കളെ വീണ്ടും കാണുന്ന സന്തോഷം വായനക്കാർക്കുണ്ടാകണമെന്ന താല്പര്യം. ജീവിതത്തിന്റെ നിലവിലെ അവസ്ഥയിൽ ഏതു കൃതിയാണ് ആവശ്യം എന്ന ചിന്തയോടെ കടയെ സമീപിക്കണമെന്ന ആഗ്രഹം. പുസ്തകങ്ങൾക്കൊപ്പം വിൽപനയ്ക്കു വച്ചിരിക്കുന്ന ആശംസാ കാർഡുകളും, മെഴുകുതിരികളും, ജിഗ്സോ പസിലുകളും കോഫി മഗ്ഗുകളും പോലും  സന്ദർശകരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതിനുള്ള കൃത്യമായ ലക്ഷ്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്.

ബുക് ഷോപ്പിനുവേണ്ടി വാടകയ്‌ക്കെടുത്ത മുറി മുൻപ് ഷുഗർ പ്ലം എന്നു പേരായ മധുരപലഹാരങ്ങളുടെ കടയായിരുന്നു. പലഹാരങ്ങളെക്കാൾ മധുരമൂറുന്ന പുസ്തകങ്ങളിലൂടെ വായനക്കാരുടെ ഹൃദയങ്ങളിൽ ഇരട്ടി മധുരം നിറയ്ക്കാനുള്ള പരിശ്രമങ്ങളിലാണ് കാരി ഇപ്പോൾ.

 

English Summary: Literary World - Bookstore ‘Oh Hello Again’ has a novel system categorizing books by emotion