വേദങ്ങളിലെന്ന പോലെ വേദനകളിലും വേരോടി വളർന്നതാണ്, കാതലുറച്ച അക്കിത്തക്കവിത. രാഷ്ട്രീയനിലപാടുകളുടെ പേരിൽ അദ്ദേഹത്തോടു കലഹിച്ചവർക്കു പോലും ബലിഷ്ഠമായ ആ കവിത്വത്തിൽ ഉറച്ച വിശ്വാസമായിരുന്നു. മലയാളത്തിൽ ഏറ്റവും ഉദ്ധരിക്കപ്പെട്ട കവിയും അക്കിത്തമായിരിക്കും. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന

വേദങ്ങളിലെന്ന പോലെ വേദനകളിലും വേരോടി വളർന്നതാണ്, കാതലുറച്ച അക്കിത്തക്കവിത. രാഷ്ട്രീയനിലപാടുകളുടെ പേരിൽ അദ്ദേഹത്തോടു കലഹിച്ചവർക്കു പോലും ബലിഷ്ഠമായ ആ കവിത്വത്തിൽ ഉറച്ച വിശ്വാസമായിരുന്നു. മലയാളത്തിൽ ഏറ്റവും ഉദ്ധരിക്കപ്പെട്ട കവിയും അക്കിത്തമായിരിക്കും. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേദങ്ങളിലെന്ന പോലെ വേദനകളിലും വേരോടി വളർന്നതാണ്, കാതലുറച്ച അക്കിത്തക്കവിത. രാഷ്ട്രീയനിലപാടുകളുടെ പേരിൽ അദ്ദേഹത്തോടു കലഹിച്ചവർക്കു പോലും ബലിഷ്ഠമായ ആ കവിത്വത്തിൽ ഉറച്ച വിശ്വാസമായിരുന്നു. മലയാളത്തിൽ ഏറ്റവും ഉദ്ധരിക്കപ്പെട്ട കവിയും അക്കിത്തമായിരിക്കും. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേദങ്ങളിലെന്ന പോലെ വേദനകളിലും വേരോടി വളർന്നതാണ്, കാതലുറച്ച അക്കിത്തക്കവിത.  രാഷ്ട്രീയനിലപാടുകളുടെ പേരിൽ അദ്ദേഹത്തോടു കലഹിച്ചവർക്കു പോലും ബലിഷ്ഠമായ ആ കവിത്വത്തിൽ ഉറച്ച വിശ്വാസമായിരുന്നു. മലയാളത്തിൽ ഏറ്റവും ഉദ്ധരിക്കപ്പെട്ട കവിയും അക്കിത്തമായിരിക്കും. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന വരികൾ പലപ്പോഴും അർഥമറിയാതെയാണെങ്കിലും നാവുകളിൽ നിന്നു തുള്ളിയിറങ്ങി. കാവ്യദേവതയായിരുന്നോ അക്കിത്തത്തു മനയുടെ കുടുംബപരദേവത? വരികളും വരകളും വരപ്രസാദമായിരുന്നു അവിടെ. വരകളായിരുന്നു അച്യുതന് ആദ്യം പ്രിയം. ഒരിക്കൽ ഏതോ കുട്ടികൾ ഓരോന്നു കുത്തിക്കുറിച്ച് ക്ഷേത്രച്ചുമരുകൾ നിറച്ചതുകണ്ട് തോന്നിയ സങ്കടവും ദേഷ്യവും പുറത്തേക്ക് ഒഴുകിയതു പക്ഷേ പദ്യമായിട്ട‍ായിരുന്നു: ‘അമ്പലങ്ങളിലീവണ്ണം തുമ്പില്ലാതെ വരയ്ക്കുകിൽ വമ്പനാം ഈശ്വരൻ വന്നിട്ടെമ്പാടും നാശമാക്കിടും’. അന്ന്, ആ ഏഴരവയസ്സിൽ കൂടിയതാണ് കവിതയുടെ ബാധ. 

ചങ്ങമ്പുഴയിൽ ‘മുങ്ങാതെ’ ഇടശേരി വഴി...

ADVERTISEMENT

രണ്ടു മഹാകവികളുടെ കയ്യിൽ കൂടി കടന്നുപോയാണ് അക്കിത്തത്തിന്റെ ആദ്യ സമാഹാരം വെളിച്ചം കണ്ടത്. ചങ്ങമ്പുഴ കൃഷ്‌ണപിള്ളയും ഇടശേരി ഗോവിന്ദൻ നായരുമായിരുന്നു ആ രണ്ടുപേർ. ഇടശേരിയാണ് കുറച്ചു കവിതകൾ വാങ്ങി മംഗളോദയത്തിൽ നൽകിയത്. കവിത പ്രസിദ്ധീകരണയോഗ്യമാണോ എന്നറിയണമല്ലോ. അതിനായി മംഗളോദയത്തിൽ നിന്നു കവിത നൽകിയവരിലൊരാൾ ചങ്ങമ്പുഴയായിരുന്നു.   ഈ കവിതകൾ അച്ചടിച്ചേ തീരൂ എന്നാണ് ചങ്ങമ്പുഴ പ്രസാധകരോടു പറഞ്ഞത്. പുസ്‌തകത്തിന് ‘വീരവാദം’ എന്നു പേരിട്ടതും മഹാകവി തന്നെ. എ. അച്യുതൻ നമ്പൂതിരി എന്ന പേര് അക്കിത്തത്ത് അച്യുതൻ നമ്പൂതിരി എന്നാക്കിയതും ഇടപ്പള്ളിയിലെ ഗാനകിന്നരൻ. 

   പൊന്നാനിക്കളരിയിൽ പഠിച്ചതുകൊണ്ടാവണം അക്കിത്തം ചങ്ങമ്പുഴയെപ്പോലെ ആത്മാനുരക്തനായ മെഴുതിരിയായി എരിഞ്ഞില്ല. ഇടശ്ശേരിയെപ്പോലെ ക്ലാസിസ്റ്റായി,  കാലത്തിനു തിരിയായി എരിയാൻ നിലവിളക്കായി. വൈദ്യമഠത്തിൽ നിന്നു മുറുക്കുവേണ്ട എന്നുപറ‍ഞ്ഞപ്പോൾ, വെറ്റില മുറുക്കേ കവി നിർത്തിയുള്ളൂ. കവിത മുറുക്കിക്കെട്ടുന്ന ശീലത്തിൽ നിന്ന് തെല്ലും അയഞ്ഞില്ല. എഴുതിത്തുടങ്ങിയ കാലത്ത് തന്റെ കവിതകൾക്കു കതിർക്കനമുണ്ടോ എന്ന ശങ്കയുമായി സമീപിച്ച അച്യുതൻ എന്ന കുട്ടിയോട് ഇടശ്ശേരി പറ‍ഞ്ഞു: ‘തനിക്കു ചിരിക്കാനറിയാം; അതുകൊണ്ടു കരയാനും. കരയാൻ അറിയുന്നവനേ കവിയാകാനാകൂ..തനിക്ക് അതിനാകും’.

അവർ പരിഹസിച്ചു: ‘മഹാകവി വിഡ്ഢിത്തം’

കമ്യൂണിസ്റ്റുകാരനെന്ന പേരിൽ അക്കിത്തത്തെ പൊലീസ് വിടാതെ പിന്തുടർന്നിരുന്നൊരു കാലമുണ്ടായിരുന്നു. ഒരിക്കൽ ഇല്ലത്തുവന്ന് കണ്ണിൽക്കണ്ട പുസ്തകങ്ങളെല്ലാം എടുത്തുകൊണ്ടുപോയി. പടിഞ്ഞാറേ പത്തായപ്പുരയിൽ കൽക്കട്ട തീസിസ് ഇരിപ്പുണ്ടായിരുന്നു. അതവർക്കു കിട്ടിയില്ല. അക്കിത്തത്തെ അവർ സ്റ്റേഷനിലേക്കു കൊണ്ടുപോയി. കട്ടവണ്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ വന്നിറങ്ങി. അയാൾക്ക് കവിയെ അറിയാമായിരുന്നു, അതുകൊണ്ടു വിട്ടു. എം.ഗോവിന്ദനുമായുള്ള കത്തിടപാടുകളാണ് അക്കിത്തത്തെ കമ്യൂണിസത്തിലേക്ക് അടുപ്പിച്ചത്. യോഗക്ഷേമ സഭയ്ക്ക് എതിരുനിന്നിരുന്ന യാഥാസ്തിക നമ്പൂതിരിമാരുടെ സംഘടന  കമ്യൂണിസ്റ്റുചായ്‌വ് ആരോപിച്ച് അദ്ദേഹത്തെ നിരന്തരം പരിഹസിച്ചു. ‘മഹാകവി വിഡ്ഢിത്തം’ എന്നാണ് അവർ അക്കിത്തത്തെ വിളിച്ചത്. നമ്പൂതിരി നവോത്ഥാനം മലയാള സാഹിത്യത്തിൽ പരിവർത്തനത്തിന്റെ ഉണർവുണ്ടാക്കി. ആ മുന്നേറ്റത്തിൽ, വി.ടി. ഭട്ടതിരിപ്പാടിനെപ്പോലുള്ളവർക്കൊപ്പം അക്കിത്തവും ഉറച്ചുനിന്നു.

ADVERTISEMENT

ഒരിക്കൽ കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി മൽസരിക്കുന്നതിനു തൊട്ടടുത്തുവരെ എത്തിയതാണ് അക്കിത്തം. അൻപതുകളുടെ തുടക്കമാണ് കാലം. തൃത്താല ഫർക്കയിൽ നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.ബി. മേനോൻ മൽസരിക്കുന്നു. അദ്ദേഹത്തിനെതിരെ നിർത്താൻ പറ്റിയ ആൾക്കായുള്ള അന്വേഷണം വന്നുനിന്നത് അക്കിത്തത്തിന്റെ ഇല്ലത്താണ്. തിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന ആവശ്യവുമായി എത്തിയത് സാക്ഷാൽ ഇടശ്ശേരി ഗോവിന്ദമേനോനും മാധവമേനോനും. ഇപ്പോൾ മൽസരിച്ചാൽ തനിക്കു മുഖ്യമന്ത്രി വരെയാവാമെന്ന് അവർ അക്കിത്തത്തോടു പറഞ്ഞു. രാഷ്‌ട്രീയത്തിലിറങ്ങാനൊരു മോഹം അക്കിത്തത്തിന് ഉണ്ടായിരുന്നുവെന്നതു നേര്. എല്ലാംകൊണ്ടു രാഷ്‌ട്രീയത്തിലിറങ്ങാൻ അരങ്ങൊരുങ്ങി. 

അപ്പോഴാണ് അക്കിത്തത്തിന്റെ അച്‌ഛൻ ഇടപെട്ടത്. രാഷ്‌ട്രീയവും തിരഞ്ഞെടുപ്പു മൽസരവുമൊന്നും ബ്രാഹ്‌മണർക്കു പറ്റിയതല്ലെന്നും കവിതയാണു തന്റെ വഴിയെന്നും  അദ്ദേഹം പറഞ്ഞു. അതുകൊണ്ട് അക്കിത്തം ചെങ്കൊടി പിടിച്ചില്ല, പേന പിടിച്ചു. മുദ്രാവാക്യം വിളിച്ചില്ല, കവിതകളും ശ്ലോകങ്ങളും ഉരുക്കഴിച്ചു. എന്താണു ജൻമനിയോഗമെന്ന തിരിച്ചറിവ് അക്കിത്തം ഇങ്ങനെയെഴുതി: ‘കവിത ചുരത്തുവാനല്ലെങ്കിലെന്തിന്നാണാക്കഴുവേറിയാം ദൈവം സൃഷ്‌ടിച്ചുവിട്ടു തന്നെ’. കൽക്കട്ട തീസിസ് ഒരു വരി പോലും വിടാതെ വായിച്ചതോടെ മനസ്സ് കമ്യൂണിസം വിടുകയായിരുന്നു. അധികാരം കമ്യൂണിസത്തെ തളർത്തുമെന്നും അധികാരമേറിയാൽപ്പിന്നെ കമ്യൂണിസ്റ്റ് പാർട്ടികളും മറ്റു പാർട്ടികളും തമ്മിൽ വ്യത്യാസമില്ലെന്നും കവിക്കു മനസ്സിലായി. പിൽക്കാലത്ത് അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിൽ വിമർശിക്കപ്പെട്ടു. 

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം

ഖസാക്കിന്റെ ഇതിഹാസത്തിനും മുൻപു മലയാളത്തിലുണ്ടായ ആ ഇതിഹാസം–‘ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസ’മാണ് കമ്യൂണിസ്റ്റുകാരുടെ കൊടിയ ശത്രുവാക്കി അക്കിത്തത്തെ മാറ്റിയത്.  മലയാള കവിതയെ ആധുനികതയിലേക്ക് ആദ്യമായി കൈപിടിച്ചുയർത്തിയ കാവ്യം. ‘ഇതെഴുതിയതു ഞാനല്ല, എന്നിലെ മറ്റൊരാളാണെ’ന്ന് ഇതിഹാസം കവിയെക്കൊണ്ടു പറയിച്ചു.

ADVERTISEMENT

‘അരിവെപ്പോന്റെ തീയിൽ ചെ–

ന്നീയാമ്പാറ്റ പതിക്കയാൽ

പിറ്റേന്നിടവഴിക്കുണ്ടിൽ

കാൺമൂ ശിശുശവങ്ങളെ’ എന്നും

‘നിരത്തിൽ കാക്ക കൊത്തുന്നു

ചത്ത പെണ്ണിന്റെ കണ്ണുകൾ

മുല ചപ്പി വലിക്കുന്നു‌‌

നരവർഗ നവാതിഥി’ എന്നും  വാക്കുകൾ നീറിപ്പിടിച്ചു. കമ്യൂണിസത്തെ എതിർക്കുക എന്ന ലക്ഷ്യം വച്ചെഴുതിയതല്ലെന്ന് അക്കിത്തം പിന്നീടു പറഞ്ഞിട്ടുണ്ട്. എങ്കിലും കമ്യൂണിസമെന്ന പ്രത്യയശാസ്‌ത്രത്തിന്റെ അപചയം ഇതിഹാസത്തിന്റെ അന്തർധാരയാണ്. ഇഎംഎസ് അടക്കമുള്ളവരെ വിലമതിക്കുമ്പോഴും ഉൻമൂലനത്തിലൂന്നിയ വിപ്ലവത്തിനു മുദ്രാവാക്യം വിളിക്കാൻ മനസ്സു വന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഭാവിയുടെ ദർശനമായിരുന്നു. വരാനിരിക്കുന്ന ഭീകരതകളുടെയും അപചയങ്ങളുടെയും പ്രവചനമായിരുന്നു ആ കാവ്യം. 

കത്തുകളായും ലേഖനങ്ങളായും വിമർശനങ്ങൾ ഒരുപാടുണ്ടായി. കമ്യൂണിസ്‌റ്റ് വിരുദ്ധതയുടെ പേരിലായിരുന്നു പ്രധാനമായും വിമർശനം. ശൃംഗാരകവിതകൾക്കിടയിൽ പൂരപ്രബന്ധത്തിനും നാടൻ പാട്ടുകൾക്കിടയിൽ ഭരണിപ്പാട്ടിനുമുള്ള സ്‌ഥാനമാണ് രാഷ്‌ട്രീയപ്രധാനമായ കവിതകൾക്കിടയിൽ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിനുള്ളതെന്നു വരെ വിമർശനങ്ങളുണ്ടായി. സമകാലീനരും പുറകേ വന്നവരുമായ ഒട്ടേറെ തലമുറകൾ അതിനെ വായിച്ചു. പല വീക്ഷണങ്ങളിലുള്ള വിലയിരുത്തലുകളുണ്ടായി. വെറും അഞ്ചു ദിവസങ്ങൾ കൊണ്ടെഴുതിയ കവിതയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. തിരുത്തലുകൾക്ക് വേറൊരു പത്തുദിവസം. ആലോചിച്ചുറപ്പിച്ച വാസ്‌തുശാസ്‌ത്രവുമായി ഇതിഹാസം പണിതുയർത്തുകയായിരുന്നില്ല അക്കിത്തം. അതങ്ങനെ സംഭവിച്ചു, ഒരനിവാര്യത പോലെ. ശുഭ്രമാം നാട്ടുപൂവിന്റെ ശാലീനപരിവേഷവും അഴിയുന്നതുകണ്ട കവിയാണ് അക്കിത്തം. നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാൽ എന്നറിഞ്ഞ കവി. ‘ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം’ എന്ന വരിയിൽ പ്രസ്ഥാനങ്ങളിലുണ്ടായ വിശ്വാസനഷ്ടത്തിന്റെ തീവ്രതയുണ്ട്.

നിന്നെക്കൊന്നവർ കൊന്നു പൂവേ..

സ്വന്തം കുഞ്ഞിനു ശ്രാദ്ധമൂട്ടേണ്ടി വരുന്ന അച്‌ഛന്റെ വേദന. അതിലും വലുതായി ഏതു വേദനയാണുള്ളത്? അക്കിത്തത്തിനും ആ വേദനയനുഭവിക്കേണ്ടിവന്നു. ഉമിത്തീപോലെ ആ ദുഃഖത്തിൽ നീറേണ്ടി വന്നു. ആദ്യ പെൺകുട്ടി ജനിച്ച് പതിനാലാം ദിവസം മരണത്തിന്റെ തണുപ്പ് അവളെ പൊതിഞ്ഞു. ആ വേദന ഒരിക്കലും മനസ്സിൽ നിന്നു മാഞ്ഞില്ല. കണ്ണീരും കയ്യുമായി ദിനങ്ങൾ കടന്നുപോയി. കുഞ്ഞിനെ സംസ്‌കരിച്ചിടത്ത് അടുത്ത വർഷം നോക്കുമ്പോൾ ഒരു പനിനീർപ്പൂവ് വിരിഞ്ഞുനിൽക്കുന്നു. അക്കിത്തമെന്ന കവിയച്‌ഛനു മുന്നിലേക്ക് ഒരു പൂവായി വരികയായിരുന്നോ പ്രിയ മകൾ? പൂവിനെ കുഞ്ഞായി സങ്കൽപ്പിച്ച് കവിയെഴുതി: 

‘‘മരണം മിഥ്യാഭ്രമം: എന്റെ കൺതുറപ്പിച്ച
മകളേ, കൃതജ്‌ഞത ചൊൽവൂ ഞാൻ കണ്ണീരോടെ’’. അക്കിത്തം അഹിംസയെ എഴുതിയതും പൂവിനെക്കാട്ടിയാണ്. ഒരു ദിവസം കുളികഴിഞ്ഞു വരുമ്പോൾ വഴിയിൽ ഒരു പൂവു നിൽക്കുന്നതു കണ്ടു. അപ്പോൾ മനസ്സിൽ ഊറിയതാണ്, ‘നിന്നെക്കൊന്നവർ കൊന്നു പൂവേ, തന്നുടെ തന്നുടെ മോക്ഷത്തെ’ എന്ന വരികൾ.

English Summary : Akkitham Achuthan Namboothiri - Poet who dumped communism after reading Calcutta Thesis