സാഹിത്യകാരന്മാർക്കു പ്രവചന കഴിവുണ്ടെന്നു മുൻപേ പലരും പറയാറുള്ളതാണ്. അങ്ങനെയൊരു കഴിവുള്ളതുകൊണ്ടാണല്ലോ മലയാളത്തിന്റെ പ്രിയ കഥാകാരൻ അംബികാസുതൻ മാങ്ങാടിന് ആറു വർഷം മുൻപ് ‘പ്രാണവായു’ എന്നപേരിലൊരു കഥയെഴുതാൻ സാധിച്ചത്. രാജ്യത്തിന്റെ തലസ്ഥാനത്ത് ഓക്സിജൻ കിട്ടാതെ ആളുകൾ മരിച്ചുവീഴുന്നുവെന്ന വാർത്ത രാവിലെ

സാഹിത്യകാരന്മാർക്കു പ്രവചന കഴിവുണ്ടെന്നു മുൻപേ പലരും പറയാറുള്ളതാണ്. അങ്ങനെയൊരു കഴിവുള്ളതുകൊണ്ടാണല്ലോ മലയാളത്തിന്റെ പ്രിയ കഥാകാരൻ അംബികാസുതൻ മാങ്ങാടിന് ആറു വർഷം മുൻപ് ‘പ്രാണവായു’ എന്നപേരിലൊരു കഥയെഴുതാൻ സാധിച്ചത്. രാജ്യത്തിന്റെ തലസ്ഥാനത്ത് ഓക്സിജൻ കിട്ടാതെ ആളുകൾ മരിച്ചുവീഴുന്നുവെന്ന വാർത്ത രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹിത്യകാരന്മാർക്കു പ്രവചന കഴിവുണ്ടെന്നു മുൻപേ പലരും പറയാറുള്ളതാണ്. അങ്ങനെയൊരു കഴിവുള്ളതുകൊണ്ടാണല്ലോ മലയാളത്തിന്റെ പ്രിയ കഥാകാരൻ അംബികാസുതൻ മാങ്ങാടിന് ആറു വർഷം മുൻപ് ‘പ്രാണവായു’ എന്നപേരിലൊരു കഥയെഴുതാൻ സാധിച്ചത്. രാജ്യത്തിന്റെ തലസ്ഥാനത്ത് ഓക്സിജൻ കിട്ടാതെ ആളുകൾ മരിച്ചുവീഴുന്നുവെന്ന വാർത്ത രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹിത്യകാരന്മാർക്കു പ്രവചന കഴിവുണ്ടെന്നു മുൻപേ പലരും പറയാറുള്ളതാണ്. അങ്ങനെയൊരു കഴിവുള്ളതുകൊണ്ടാണല്ലോ മലയാളത്തിന്റെ പ്രിയ കഥാകാരൻ അംബികാസുതൻ മാങ്ങാടിന് ആറു വർഷം മുൻപ് ‘പ്രാണവായു’ എന്നപേരിലൊരു കഥയെഴുതാൻ സാധിച്ചത്. രാജ്യത്തിന്റെ തലസ്ഥാനത്ത് ഓക്സിജൻ കിട്ടാതെ ആളുകൾ മരിച്ചുവീഴുന്നുവെന്ന വാർത്ത രാവിലെ ചാനലിൽ കണ്ടപ്പോൾ അംബികാസുതൻ മാങ്ങാട് ഞെട്ടിപ്പോയി. ഇതേ അനുഭവമാണല്ലോ ആറു വർഷം മുൻപ് താൻ കൊച്ചുകഥയിൽ എഴുതിയത്. സാഹിത്യകാരന്റെ സൃഷ്ടി വായനക്കാർ ചർച്ച ചെയ്യുമ്പോൾ അത് എഴുത്തുകാരനു സന്തോഷം നൽകും. എന്നാൽ ഇങ്ങനെയൊരു അനുഭവം തന്നെ വല്ലാതെ ഉല‍ച്ചുകളഞ്ഞെന്നാണ് അദ്ദേഹം പറയുന്നത്. 

 

ADVERTISEMENT

എഴുത്തുകാരന്റെ മുന്നിൽ കഥ അനുഭവമായി വരികയാണ്. കഥയിലെ വരികൾ ഓരോന്നും എഴുത്തുകാരന്റെ ഉറക്കംകെടുത്താൻ എഴുന്നേറ്റുവരുന്നു. അത്തരമൊരവസ്ഥയിലാണ് അംബികാസുതൻ മാങ്ങാട് ഇപ്പോൾ.

 

‘‘കുട്ടികൾ ഉറങ്ങിയോ?’’

‘‘ഊം’’

ADVERTISEMENT

‘‘അച്ഛനുമമ്മയും?’’

‘‘കിടന്നു. പലതവണ അച്ഛനുമമ്മയും അന്വേഷിച്ചുകൊണ്ടിരുന്നു. വരുൺ വന്നോയെന്ന്’’.

ചോറിനു മുന്നിൽ െവറുതെയിരുന്ന് വരുൺ പറഞ്ഞു. ‘‘ഞാൻ കുറേ കണക്കുകൂട്ടി നോക്കി അനീഷാ. ഇന്നുരാത്രിയിൽ ഒരാൾ മരിച്ചേ ഒക്കൂ. എങ്കിൽ നാലഞ്ചു ദിവസം കൂടി പിടിച്ചുനിൽക്കാം. അതുകൊണ്ട്’’.

‘‘അതുകൊണ്ട്?’’

ADVERTISEMENT

 

വാരിയ ചോറ് പ്ലേറ്റിൽ തന്നെയിട്ട് വരുൺ പരിഭ്രമം കാണിക്കാതെ പറഞ്ഞു. ‘‘പ്രായമായ രണ്ടുപേരുണ്ടിവിടെ. അച്ഛനും അമ്മയും. ഒരാളുടെ മാസ്ക് ഇപ്പോൾ നീ അഴിച്ചുമാറ്റണം’’.

അനീഷയുടെ കണ്ണു തുറിച്ചു.

‘‘ ആരുടെ..?’’

‘‘എനിക്കറിയില്ല. അതു നീ തീരുമാനിച്ചാൽ മതി’’.

 

(പ്രാണവായു)

 

വായനക്കാരന്റെ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയിലാണു കഥ അവസാനിക്കുന്നത്. എങ്ങനെ അദ്ദേഹം ഇങ്ങനെയൊരു കാര്യം മുൻകൂട്ടി കണ്ടു.

 

സാഹിത്യവും പരിസ്ഥിതിയും ഒരുപോലെ കാണുന്ന ആളാണു കോളജ് അധ്യാപകനായിരുന്ന അംബികാസുതൻ മാങ്ങാട്.വകാസർകോട് എൻഡോസൾഫാൻ ദുരന്തഭൂമിയിലെ ദുരിതജീവിതത്തെ പുറം ലോകം അറിയിക്കുന്നതിൽ മുൻപന്തിയിൽ അദ്ദേഹമുണ്ടായിരുന്നു. ഒട്ടേറെ ലേഖനങ്ങൾ, സമരമുന്നേറ്റങ്ങൾ, ‘എൻമകജെ’ എന്ന നോവൽ.. എഴുത്തുകാരൻ ഒരു ആക്ടിവിസ്റ്റ് കൂടി ആകുന്നതു മലയാളികൾ കണ്ടു. പത്തുവർഷം മുൻപ് എഴുതിയ എൻമകജെ 20 പതിപ്പുകളാണ് ഇറങ്ങിയത്. ഇപ്പോഴും അതിലെ ജീവിതത്തെക്കുറിച്ച് ആളുകൾ ചർച്ച ചെയ്യുന്നു. നോവൽ എഴുതിയ ശേഷവും അദ്ദേഹം വെറുതെയിരിക്കുന്നില്ല. അതിൽ പറയുന്ന പല യഥാർഥ മനുഷ്യരുടെയും കാര്യങ്ങൾ തേടി നടക്കുന്നു. അങ്ങനെയൊക്കെ പരിസ്ഥിതി പ്രശ്നങ്ങൾ ഇടപെടുന്ന ഒരു എഴുത്തുകാരന് പ്രവചന സ്വഭാവം കൈവരുന്നത് സ്വാഭാവികം.

 

ആറു വർഷം മുൻപ്, ചങ്ങനാശേരി എൻഎസ്എസ് കോളജിൽ ‘പരിസ്ഥിതിയും സാഹിത്യവും’ എന്ന വിഷയത്തിൽ ചർച്ചയിൽ പങ്കെടുക്കാൻ പോയതായിരുന്നു അംബികാസുതൻ. കാസർകോടൻ ഗ്രാമങ്ങളിൽ എൻഡോസൾഫാൻ വരുത്തിയ ദുരിതത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. അക്കൂട്ടത്തിലാണ് ഓക്സിജൻ വിലകൊടുത്തുവാങ്ങേണ്ട ഗതികേടിൽ നാം എത്തുമെന്നു പറഞ്ഞത്. പത്തുവർഷത്തിനു ശേഷം സംഭവിക്കാൻ പോകുന്ന കാര്യത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. കാരണം അന്ന് ഇന്ത്യയിൽ ഇങ്ങനെയൊരു കാര്യം ആരുംചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ചൈനയിലൊക്കെ ഓക്സിജൻ പാർലർ ഉള്ള കാര്യം കേട്ടിരുന്നു. ദാഹജലം കുപ്പിയിലാക്കിയതു വാങ്ങേണ്ടി വരുമെന്ന് മുൻപ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ കളിയാക്കിയവരായിരുന്നു നാം. 

അതേയൊരവസ്ഥയെക്കുറിച്ചായിരുന്നു അംബികാസുതനും പറഞ്ഞത്. എന്നാൽ പത്തുവർഷം കാത്തിരിക്കേണ്ടി വന്നില്ല. നാലുവർഷങ്ങൾക്കി ശേഷം രാജ്യ തലസ്ഥാനത്ത് അതു സംഭവിച്ചു. ഓക്ജിസൻ ലഭിക്കാത്ത പ്രശ്നം ഡൽഹിയിൽ ജനം അനുഭവിച്ചുതുടങ്ങി. അപ്പോൾ തന്നെ ‘പ്രാണവായു’ എന്ന കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ലഭിക്കാതെ ആളുകൾ ആശുപത്രിക്കു മുന്നിലും വഴിയിലുമൊക്കെ മരിച്ചുവീഴുന്നതു വിറങ്ങലിച്ചുകൊണ്ടാണ് നാം ചാനലുകളിലൂടെ കണ്ടത്. അപ്പോഴേക്കും ‘പ്രാണവായു’ വീണ്ടും ചർച്ചയായി. താൻ എഴുതിയത് യാഥാർഥ്യമാകുന്നതു കണ്ട് വിറങ്ങലിച്ചുപോയി അദ്ദേഹം. 

 

പേടിപ്പിക്കാൻ വേണ്ടി എഴുതിയതല്ല, ഒരു മുന്നറിയിപ്പു നൽകുകയായിരുന്നു. എൻഎസ്എസ് കോളജിലെ സംസാരത്തിനു ശേഷം വീട്ടിലെത്തിയപ്പോൾ ഉണ്ടായ അസ്വാസ്ഥ്യം വാക്കുകളിലേക്കു പകർത്തുകയായിരുന്നു. കഥ ഒരു വെളിപാടായി മാറി. പ്രസിദ്ധീകരിച്ച സമയത്ത് വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയെങ്കിലും ഇപ്പോൾ അംബികാസുതന്റെ മറ്റു സൃഷ്ടികൾ ആളുകൾ തേടിയെത്തുന്ന അവസ്ഥയിലെത്തി.

 

ഇപ്പോൾ രാവിലെ ഉണരുന്നത് പരിചയമില്ലാത്ത ആളുകളുടെ ഫോൺകോളുകളിലേക്കാണ്. ‘പ്രാണവായു’ വായിച്ച് ശ്വാസം നിലച്ചുപോയ ആളുകൾ തങ്ങളുടെ അസ്വാസ്ഥ്യം എഴുത്തുകാരനോടു പങ്കുവയ്ക്കാൻ വിളിക്കുകയാണ്. 

 

‘രണ്ടു മത്സ്യങ്ങൾ’ എന്ന കഥയെഴുതിയപ്പോഴും ഇതേപോലെയായിരുന്നു അംബികാസുതന്റെ അവസ്ഥ. കുന്നുകൾ ഇല്ലാതാകുമ്പോൾ ആവാസ വ്യവസ്ഥ നഷ്ടമാകുന്ന ജീവികളുടെ വ്യഥ ഉള്ളുലയ്ക്കുന്ന അനുഭവം വായനക്കാരനു സമ്മാനിക്കുകയായിരുന്നു അദ്ദേഹം. മണ്ണുമാന്തിയന്ത്രം വന്ന് നമ്മുടെ കുന്നുകളെയെല്ലാം തുരന്നെടുത്ത് മനുഷ്യനൊഴികെയുള്ള ജീവികളെയൊക്കെ കൊന്നൊടുക്കുന്ന അവസ്ഥ. ഒടുവിൽ മനുഷ്യന്റെ ഈ കൃത്യം അവന്റെ തന്നെ കാൽക്കീഴിലെ മണ്ണുമാന്തിക്കൊണ്ടുപോകുന്നത് പ്രളയകാലത്തു നാം കണ്ടു. എന്നിട്ടും നാം പഠിച്ചില്ല. പെട്ടെന്നു മറക്കാൻ കഴിയുന്നവരാണല്ലോ നാം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളെടുത്തു പറഞ്ഞാൽ ‘മറവി ഗളമിന്നി പോലെ അണിഞ്ഞ സമൂഹമാണു നമ്മുടേത്. അവിടെ നാം ഒന്നും ഓർക്കുന്നില്ല’.

 

English Summary: Pranavayu, Malayalam short story written by Ambikasuthan Mangad