എട്ടു ലോകങ്ങളിലെ എട്ടു ജീവിതങ്ങൾ, വാക്കുകളിലൂടെ ഗുന്തർഗ്രാസ് സൃഷ്ടിച്ച നവലോകം
എന്നും നടക്കുന്ന വഴികളിൽ നമ്മൾ കാണാതെ പോവുന്ന പല കൗതുകങ്ങളുമുണ്ട്. ഒരിക്കൽ അതിനെ കണ്ടെത്തുമ്പോൾ ‘ദൈവമേ... ഇത് ഇവിടെ ഉണ്ടായിരുന്നോ?’ എന്ന് നമ്മൾ അമ്പരക്കാറുമുണ്ട്. കൗതുകങ്ങൾ മാത്രമല്ല അത്ഭുതങ്ങളും വിലയേറിയ രത്നങ്ങളും നമ്മുടെ വഴികളിൽ, വിരൽ ദൂരങ്ങളിൽ, നോട്ടപ്പാടുകളിൽ, ഷെൽഫുകളിൽ ഒക്കെ നമ്മളെ
എന്നും നടക്കുന്ന വഴികളിൽ നമ്മൾ കാണാതെ പോവുന്ന പല കൗതുകങ്ങളുമുണ്ട്. ഒരിക്കൽ അതിനെ കണ്ടെത്തുമ്പോൾ ‘ദൈവമേ... ഇത് ഇവിടെ ഉണ്ടായിരുന്നോ?’ എന്ന് നമ്മൾ അമ്പരക്കാറുമുണ്ട്. കൗതുകങ്ങൾ മാത്രമല്ല അത്ഭുതങ്ങളും വിലയേറിയ രത്നങ്ങളും നമ്മുടെ വഴികളിൽ, വിരൽ ദൂരങ്ങളിൽ, നോട്ടപ്പാടുകളിൽ, ഷെൽഫുകളിൽ ഒക്കെ നമ്മളെ
എന്നും നടക്കുന്ന വഴികളിൽ നമ്മൾ കാണാതെ പോവുന്ന പല കൗതുകങ്ങളുമുണ്ട്. ഒരിക്കൽ അതിനെ കണ്ടെത്തുമ്പോൾ ‘ദൈവമേ... ഇത് ഇവിടെ ഉണ്ടായിരുന്നോ?’ എന്ന് നമ്മൾ അമ്പരക്കാറുമുണ്ട്. കൗതുകങ്ങൾ മാത്രമല്ല അത്ഭുതങ്ങളും വിലയേറിയ രത്നങ്ങളും നമ്മുടെ വഴികളിൽ, വിരൽ ദൂരങ്ങളിൽ, നോട്ടപ്പാടുകളിൽ, ഷെൽഫുകളിൽ ഒക്കെ നമ്മളെ
എന്നും നടക്കുന്ന വഴികളിൽ നമ്മൾ കാണാതെ പോവുന്ന പല കൗതുകങ്ങളുമുണ്ട്. ഒരിക്കൽ അതിനെ കണ്ടെത്തുമ്പോൾ ‘ദൈവമേ... ഇത് ഇവിടെ ഉണ്ടായിരുന്നോ?’ എന്ന് നമ്മൾ അമ്പരക്കാറുമുണ്ട്. കൗതുകങ്ങൾ മാത്രമല്ല അത്ഭുതങ്ങളും വിലയേറിയ രത്നങ്ങളും നമ്മുടെ വഴികളിൽ, വിരൽ ദൂരങ്ങളിൽ, നോട്ടപ്പാടുകളിൽ, ഷെൽഫുകളിൽ ഒക്കെ നമ്മളെ കാത്തിരിപ്പുണ്ട്.
അത്തരമൊരു ഞെട്ടലും കൗതുകവും അമ്പരപ്പും ആനന്ദവും ഞാൻ അറിഞ്ഞത് ഈ ലോക്ക് ഡൗൺ കാലത്താണ് .ഏറെ കാലമായി കടലാസുപെട്ടികളിൽ വായന കാത്തുകിടന്ന പുസ്തകങ്ങിളിൽ നിന്നും ഗുന്തർ ഗ്രാസിന്റെ ‘The Box’ എന്ന നോവൽ കണ്ടെത്തുമ്പോൾ ഞാൻ ശരിക്കും അമ്പരന്നു. ഇത്രകാലവും ഇത് വായിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഖേദിച്ചു. പെട്ടെന്ന് ഉള്ളിൽ തുഞ്ചൻ ഉത്സവം തെളിഞ്ഞു. ആ ബുക്ക്സ്റ്റാളുകൾ തെളിഞ്ഞു. അന്നവിടെ കേട്ട ഗംഭീരങ്ങളായ സാഹിത്യ പ്രഭാഷണങ്ങൾ ഓർമ്മ വന്നു. അവിടുത്തെ ഒരു ബുക്സ്റ്റാളിൽ നിന്നും വാങ്ങിയതായിരുന്നു. The Box എന്ന നോവൽ. എം. കൃഷ്ണൻ നായർ സാറിന്റെ ‘സാഹിത്യ വാരഫലം’ പുസ്തക രൂപത്തിൽ അന്നവിടെ ഉണ്ടായിരുന്നു. അത് വാങ്ങാനുള്ള പണം ഇല്ലാതെ നിരാശപ്പെട്ട് അവിടുന്ന് മടങ്ങിയതും ഓർമ്മ വന്നു.
‘ദ ടിൻ ഡ്രം’ എന്ന നോവലിലൂടെ സാഹിത്യ ലോകത്തെ ഞെട്ടിച്ച പ്രതിഭയാണ് ഗുന്തർഗ്രാസ്. 1999 ലെ നൊബേൽ പുരസ്കാരം നേടിയ ‘ദ ടിൻ ഡ്രം’ എന്ന നോവൽ വായിച്ചവരാരും ആ അന്തരീക്ഷവും അതിലെ ഹാസ്യത്തിന്റെ കറുപ്പും മറന്നിട്ടുണ്ടാവില്ല. The Box ൽ എത്തുമ്പോൾ ഗുന്തർ ഗ്രാസിന്റെ ഭാഷ അതിന്റെ എല്ലാ സൗന്ദര്യങ്ങളോടെയും വായനക്കാരുടെ ബോധത്തിലേക്ക് അഗ്നിയായും മഴയായും പെയ്തിറങ്ങുകയാണ്. ചൂടും കുളിരും ഒരേ പോലെ നൽകാൻ കഴിയുന്ന ഭാഷ സ്വന്തമായുള്ളവർ ലോക സാഹിത്യത്തിൽ തന്നെ അപൂർവ്വമാണ്.
ജീവിതത്തോടും സമൂഹത്തോടുമുള്ള ബന്ധത്തിന്റെ ഉൾക്കാഴ്ച്ചകൾ ആവുവോളം എഴുത്തിലേക്കും പകർന്ന ഈ എഴുത്തുകാരനെ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളുടെ പേരിൽ (Peeling The onion) നമ്മൾ മലയാളികൾ വരെ പൊങ്കാലയിട്ട് രസിച്ചു.
നൊബേൽ പുരസ്കാരം നേടിയ ഒരു എഴുത്തുകാരൻ ഒട്ടും കാപട്യമില്ലാതെ തനിക്ക് ചെറുപ്പകാലത്ത് നാസികളുമായി ബന്ധമുണ്ടായിരുന്നു എന്ന് തുറന്ന് പറയുമ്പോൾ ആ പറച്ചിലിലെ സത്യസന്ധത മനസിലാവാതെ പോവുന്നത് വായനാ സമൂഹത്തിന്റെ ഗതികേടാണ്.
The Box ലെ പിതാവ് എൺപതാമത്തെ വയസ്സിൽ തന്റെ എട്ട് മക്കളെയും വീട്ടിൽ ഒരുമിച്ച് ചേർക്കുകയാണ്. ഏറെ ശ്രമപ്പെട്ടാണ് അദ്ദേഹം അത് സാധിച്ചെടുക്കുന്നത്. എട്ട് ലോകങ്ങളിലെ എട്ട് ജീവിതങ്ങൾ തങ്ങളുടെ പഴയ വീട്ടിൽ പിതാവിനു ചുറ്റും ഒത്തുചേരുകയാണ്. ഈ പിതാവ് ഗുന്തർഗ്രാസ് തന്നെയാണ്.
സ്വന്തം മക്കളെ കുറിച്ച് ഒരു എഴുത്തുകാരൻ എഴുതുമ്പോൾ വഴുതിവീണേക്കാവുന്ന അതി വൈകാരികതയുടെ വഴികളിലേക്ക് ഗുന്തർഗ്രാസ് വഴുതി വീഴുന്നില്ലെന്ന് മാത്രമല്ല, ആ മക്കളുടെ ഭാഷണങ്ങളിലൂടെയും ഓർമ്മകളിലൂടെയും ഉള്ള അവരുടെ ആഖ്യാനങ്ങളായിട്ടാണ് നമ്മൾ ഈ നോവൽ വായിക്കുന്നത്.
കറുപ്പിലും വെളുപ്പിലും കുടുങ്ങിപ്പോവാതെ അതിനിടയിലെ ഒരു പാട് വർണ്ണങ്ങളുടെ വർണ്ണ ഭേദങ്ങളുടെ മഴവിൽ കാഴ്ച്ചകളായി നമുക്ക് മുമ്പിൽ തെളിയുന്ന ഈ ജീവിതങ്ങൾ ഗുന്തർഗ്രാസ് എന്ന പ്രതിഭയുടെ എഴുത്തിന്റെ ശക്തിയേയാണ് അനുഭവിപ്പിക്കുന്നത്.
ഗുന്തർഗ്രാസിന്റെ കൂടെ ഏറെ കാലം സഹായിയായി ജോലി ചെയ്ത മേരി എട്ട് കുട്ടികൾക്കും മേരീ ഷെൻ ആണ്. ഒരു ഫോക് ഉത്സവകാലത്ത് പിതാവിനോടൊപ്പം വന്ന് കയറുന്ന മേരിഷെൻ നോവലിലെ ഏറ്റവും മികച്ച കഥാപാത്രമാണ്. പഴയൊരു അഗ്ഫ ബോക്സ് ക്യാമറയുമായി മേരി ഷെൻ ആ എട്ട് ജീവിതങ്ങളെയും ഗുന്തർഗ്രാസിനെയും നിരീക്ഷിക്കുകയാണ്. ഒരോ സ്നാപ്പിന്റെയും ശബ്ദം അവരുടെ ഓർമ്മകളിലേക്ക് ഭാവിയിൽ കൊണ്ടുവരാൻ പോവുന്ന ഓർമ്മകളുടെ സമുദ്രങ്ങളെ കുറിച്ച് അന്ന് അവർക്ക് അറിയില്ലായിരുന്നു.
മേരിഷെൻ ഗ്രാസിന്റെ ഓരോ നിമിഷങ്ങളെയും തന്റെ ബോക്സ് ക്യാമറയിലേക്ക് പകർത്തുകയാണ്. ആരാധനയ്ക്കും സ്നേഹത്തിനും അപ്പുറം അവർ ആ ക്യാമറയിലൂടെ ഗ്രാസിന്റെ ജീവിതത്തെ കാലമെന്ന മഹാപ്രവാഹത്തിൽ നിന്നും പിടിച്ചെടുത്ത് അടയാളപ്പെടുത്തുകയാണ്. പ്രതിഫലമൊന്നും വാങ്ങാതെയാണ് അവർ ഇതൊക്കെ ചെയ്യുന്നത്. എട്ട് മക്കളുടേയും ഓർമ്മകളിൽ മേരിഷെന്നിന് എട്ട് ജീവിതങ്ങളാണ്. സ്നേഹമായും കൗതുകമായും ഭയമായും അമ്പരപ്പായും മേരിഷെൻ അവരിൽ നിറയുകയാണ്.
ട്രിൻ ഡ്രമ്മും നാടകങ്ങളും കവിതകളുമൊക്കെ എഴുതുന്ന ഗുന്തർഗ്രാസിന്റെ എഴുത്ത് ജീവിതം മക്കളിൽ ഉണ്ടാക്കുന്ന വിവിധ പ്രതികരണങ്ങൾ ഏറ്റവും സത്യസന്ധതയോടെയാണ് ഗ്രാസ് ഈ നോവലിൽ അടയാളപ്പെടുത്തുന്നത്. അത് കൊണ്ട് തന്നെ മേരിഷെൻ ഗുന്തർ ഗ്രാസിന് ആരായിരുന്നു എന്ന മകളുടെ ചോദ്യത്തിന്, ‘എല്ലാ ബന്ധങ്ങളും രതിയിൽ തന്നെ എത്തിച്ചേരണം എന്നില്ലല്ലോ’ എന്ന ഗ്രാസിന്റെ മറുപടിക്ക് ഈ 202l ലും പ്രസക്തിയുണ്ട്.
വാക്കുകളിലൂടെ ഗുന്തർഗ്രാസ് സൃഷ്ടിക്കുന്ന ലോകം, എന്താണ് ഫിക്ഷനെന്നും എന്തൊക്കെ സാധ്യതകളാണ് ഫിക്ഷന് ഉള്ളതെന്നും നമുക്ക് പറഞ്ഞു തരികയാണ്. മേരി ഷെന്നിന്റെ ബോക്സ് ക്യാമറയുടെ ക്ലിക് ക്ലിക് ശബ്ദം ഈ നോവലിലാകെ സംഗീതമായി നിറയുകയാണ്. ആ സംഗീതം കേൾക്കുന്ന നമ്മൾ ജീവിതമെന്ന അത്ഭുതത്തെ, അതിന്റെ എല്ലാ സൗന്ദര്യത്തോടെയും അനുഭവിച്ച് അറിയുകയാണ്. ഒരു സാധാരണ പ്രതിഭയ്ക്ക് സാധിക്കുന്നതല്ല ഈ അനുഭവിപ്പിക്കൽ. അതിന് അസാധാരണ പ്രതിഭ തന്നെ വേണം.
മേരി ഷെന്നിന് തന്റെ ബോക്സ് ക്യാമറ വെറുമൊരു ഉപകരണമല്ല. എല്ലാം കാണുകയും പകർത്തുകയും കേൾക്കുകയും ചെയ്യുന്ന ഒരു ദൈവ സാന്നിധ്യമാണ്. അതിനെ മേരിഷെന്നിന്റെ വീക്ഷണ കോണിലൂടെ ഗുന്തർഗ്രാസ് അവതരിപ്പിക്കുമ്പോൾ വല്ലാത്തൊരു നിറവുണ്ട്. കറുപ്പിലും വെളുപ്പിലും അടയാളപ്പെടുന്ന ഒരു ലോകം ഇരുളും വെളിച്ചവുമായി മാറുകയും ആ വെളിച്ചം ജീവിതത്തിന്റെ വെളിച്ചം തന്നെയാണെന്നും എത്ര മനോഹരമായിട്ടാണ് ഗുന്തർഗ്രാസ് പറയുന്നതെന്ന് ഈ നോവൽ വായനയിൽ നമ്മൾ അത്ഭുതപ്പെടുക തന്നെ ചെയ്യും.
മേരിഷെന്നിന്റെ മരണശേഷം അവരുടെ ഓർമ്മകളിൽ മുഴുകിയിരിക്കുന്ന ആ എട്ട് മക്കൾക്കും മേരിഷെന്നിന് എത്ര വയസ്സുണ്ടായിരുന്നു എന്ന് കൃത്യമായി അറിയാൻ കഴിയുന്നില്ല. മേരിഷെന്നിന്റെ പിതാവിലൂടെ അവരും നമ്മളും അറിയുന്നത് മരണത്തിന്റെ നിമിഷങ്ങളിലും അവരൊരു പതിനെട്ട്കാരി പെൺകുട്ടിയായിരുന്നു എന്നാണ്.
അവരുടെ മരണം ഗ്രാസ് അവതരിപ്പിക്കുന്നത് വായിച്ചു തന്നെ അറിയേണ്ട അനുഭവമാണ്. ആ അഗ്ഫ ബോക്സ് ക്യാമറയുമായി മേരി ഷെൻ ആകാശത്തിലേക്ക് ഉയരുകയാണ്. ഒരു മേഘത്തിന്റെ കനം പോലുമില്ലാതെ നേരെ ആകാശത്തിലേക്ക് ... സ്വർഗ വാതിലുകൾ തുറന്നിട്ട് തന്നെ കാത്തിരിക്കുന്ന ദൈവ സന്നിധിയിലേക്ക് ... മേരിയുടെ പാദരക്ഷകൾ ആദ്യം ഭൂമിയിലേക്ക് ഊർന്ന് വീഴുന്നു. പിന്നെ ആ ബോക്സ് ക്യാമറയും. ക്യാമറയിൽ ഫിലിമുണ്ടായിരുന്നു. അവസാനമായി മേരി എടുത്ത എട്ട് സ്നാപ്പ് ഷോട്ടുകൾ ഉണ്ടായിരുന്നു. താഴെ... താഴേക്കും താഴെ ആ ഗ്രാമവും ഷിപ്പ് യാർഡുകളും ആ ഫോട്ടോകളിൽ മരണത്തിന്റെയും ജീവിതത്തിന്റെയും അടയാളമായി പതിഞ്ഞ് കിടന്നിരുന്നു.
വായന തീർന്നപ്പോൾ മേരിഷെൻ ആ ബോക്സ് ക്യാമറയുമായി എന്റെ മുമ്പിൽ നിന്നു. ലോക്ക് ഡൗൺ കാരണം ആളൊഴിഞ്ഞ് കിടന്ന പാതയിൽ ഗുന്തർഗ്രാസ് തന്റെ കട്ടി മീശ തടവി നിൽക്കുന്നുണ്ടായിരുന്നു. സമ്മതപത്രവും കീശയിലിട്ട് നടന്ന് പോയ പരിചയക്കാരിൽ ആ എട്ട് മക്കളും ഉണ്ടായിരുന്നു. ലെനയും ലാറയും പോൾഷെന്നും ടാഡലും യാസ്പദും പൗളയും സാമൂഹ്യ അകലം പാലിച്ച് എന്റെ വാടക ക്വാർട്ടേഴ്സിന്റെ മുമ്പിൽ നിൽക്കുന്നുണ്ടായിരുന്നു.
കാലദേശങ്ങൾ കടന്ന് തുഞ്ചന്റെ മണ്ണിൽ തൊട്ട് എന്റെ കടലാസുപെട്ടിയിൽ വിശ്രമിച്ച ശേഷം എന്നെ പൊതിഞ്ഞ ഈ അതി മനോഹര ലോകം സൃഷ്ടിച്ച ഗുന്തർഗ്രാസ് എന്ന മഹാപ്രതിഭയുടെ മുമ്പിൽ വിനയാദരങ്ങളോടെ ...
English Summary: Vayanavasantham, Column written by Abbas TP on Gunter Grass