സമൂഹം കണ്ടില്ലെന്നു നടിച്ചവരുടെ കഥകൾ, ഉള്ളു തൊടുന്ന ഭാഷ
മൂന്നാംപക്കം മൂത്തമകന് കുഞ്ഞിഒതേനന്റെ കൈയ്യും പിടിച്ച് കണ്ണാമന്‍ കാളിന്ദി കടന്നുവന്നു. ‘ചെക്കനെ ഹോസ്റ്റലീന്ന് വിളിച്ചോണ്ടു പോന്നോ ? പോന്നു. എന്റപ്പാ എന്തിന് ? പോത്തിനെ നോക്കാന്‍. ചെക്കന്റെ പടിപ്പ് കളഞ്ഞിറ്റൊ ? പോത്തിനെ നോക്കാന്‍ പഠിപ്പെന്തിനാടീ ? കണ്ണാമന്റെ ചോദ്യത്തിനു മുന്നില്‍
മൂന്നാംപക്കം മൂത്തമകന് കുഞ്ഞിഒതേനന്റെ കൈയ്യും പിടിച്ച് കണ്ണാമന്‍ കാളിന്ദി കടന്നുവന്നു. ‘ചെക്കനെ ഹോസ്റ്റലീന്ന് വിളിച്ചോണ്ടു പോന്നോ ? പോന്നു. എന്റപ്പാ എന്തിന് ? പോത്തിനെ നോക്കാന്‍. ചെക്കന്റെ പടിപ്പ് കളഞ്ഞിറ്റൊ ? പോത്തിനെ നോക്കാന്‍ പഠിപ്പെന്തിനാടീ ? കണ്ണാമന്റെ ചോദ്യത്തിനു മുന്നില്‍
മൂന്നാംപക്കം മൂത്തമകന് കുഞ്ഞിഒതേനന്റെ കൈയ്യും പിടിച്ച് കണ്ണാമന്‍ കാളിന്ദി കടന്നുവന്നു. ‘ചെക്കനെ ഹോസ്റ്റലീന്ന് വിളിച്ചോണ്ടു പോന്നോ ? പോന്നു. എന്റപ്പാ എന്തിന് ? പോത്തിനെ നോക്കാന്‍. ചെക്കന്റെ പടിപ്പ് കളഞ്ഞിറ്റൊ ? പോത്തിനെ നോക്കാന്‍ പഠിപ്പെന്തിനാടീ ? കണ്ണാമന്റെ ചോദ്യത്തിനു മുന്നില്‍
മൂന്നാംപക്കം മൂത്തമകന് കുഞ്ഞിഒതേനന്റെ കൈയ്യും പിടിച്ച് കണ്ണാമന്‍ കാളിന്ദി കടന്നുവന്നു.
‘ചെക്കനെ ഹോസ്റ്റലീന്ന് വിളിച്ചോണ്ടു പോന്നോ ?
പോന്നു.
എന്റപ്പാ എന്തിന് ?
പോത്തിനെ നോക്കാന്‍.
ചെക്കന്റെ പടിപ്പ് കളഞ്ഞിറ്റൊ ?
പോത്തിനെ നോക്കാന്‍ പഠിപ്പെന്തിനാടീ ?
കണ്ണാമന്റെ ചോദ്യത്തിനു മുന്നില്‍ പകച്ചുനിന്നു കുറുമ്പ. കുഞ്ഞാമനും കുറുമ്പയും കുഞ്ഞിഒതേനനും പി. വല്‍സലയുടെ കഥാപാത്രങ്ങളാണ്. ഇവരുള്‍പ്പെട്ട ആദിവാസി-ഗോത്രവിഭാഗങ്ങളെയും അവരുടെ പ്രശ്നങ്ങളെയും മലയാളത്തിന്റെ മുഖ്യധാരയില്‍ ആധികാരികമായി അവതരിപ്പിച്ച കഥാകാരിയാണ് വല്‍സല. വയനാടിന്റെ കഥാകാരി. അടിവാരത്തെ മനുഷ്യരുടെ തനതായ പ്രശ്നങ്ങളും വേദനകളും നിഷ്കളങ്കസന്തോഷങ്ങളും സാഹിത്യത്തിന്റെ ഭാഗമാക്കിയ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ എഴുത്തുകാരി. നെല്ല്, ആഗ്നേയം തുടങ്ങിയ നോവലുകളിലും എണ്ണമറ്റ കഥകളിലും വികസനത്തില്‍നിന്നും പുരോഗതിയില്‍നിന്നും നീക്കിനിര്‍ത്തപ്പെടുകയും പരിഷ്കാരത്തിന്റെ സീമകള്‍ക്കു പുറത്താക്കപ്പെടുകയും ചെയ്തവരുടെ ദീനതയും യാതനകളും വല്‍സല വിഷയമാക്കിയിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍പോലും പ്രചാരണത്തിന്റെയോ മുദ്രവാക്യത്തിന്റെയോ തലത്തിലേക്കു തരംതാഴുന്നില്ല വല്‍സലയുടെ കഥകള്‍. ഗോത്രവിഭാഗങ്ങളുടെ മാത്രം പ്രതിനിധികളുമല്ല കഥാപാത്രങ്ങള്‍. എന്നും എവിടെയുമുള്ള മനുഷ്യരും അവരുടെ ധര്‍മസങ്കടങ്ങളും തന്നെയാണ് പ്രമേയം. ഉന്നത സാഹിത്യസങ്കല്പങ്ങളുടെ മൂല്യങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ പുറമ്പോക്കിലേക്ക് ആട്ടിയോടിക്കപ്പെട്ടവരെ മുഖധാരയിലേക്ക് ആനയിച്ചു എന്നതിന്റെ പേരില്‍ ഭാവിയിലും ഓര്‍മിക്കപ്പെടും പി.വല്‍സല; യഥാര്‍ഥ ജീവിതത്തില്‍ നിന്നു വലിച്ചുചീന്തിയതുപോലുള്ള അവരുടെ കഥകളും.
‘കണ്ണാമന്റെ പോത്തുകള്‍’ എന്ന കഥ തലമുറകളായി അടിച്ചമര്‍ത്തപ്പെട്ടവരുടെ കഥയാണ്. ചൂഷകരുടെയോ ചൂഷിതരുടെയോ പക്ഷം ചേരാതെ ഒരു ആദിവാസി കുടുംബത്തിന്റെ വീക്ഷണത്തിലൂടെ ഗോത്രവിഭാഗങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെ പ്രശ്നവല്‍ക്കരിക്കുകയാണ് കഥാകാരി.
പകലുകളില്‍ പീടീകത്തിണ്ണകളിലും കാട്ടിലും വയലുകളിലും അലഞ്ഞുനടക്കുകയും കീശയില്‍ കാശു വരുന്ന സുന്ദരദിനങ്ങളെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്തെടുക്കുകയുമാണു കണ്ണാമന്റെ ജോലി. വൈദ്യശാലയിലെ തൂപ്പുകാരിയാണു ഭാര്യ കുറുമ്പ. മാസംതോറും അവര്‍ക്കു കിട്ടുന്ന നൂറുരൂപയില്‍ കയ്യിട്ടുവാരി സുഖജീവിതം. കണ്ണാമനെക്കൊണ്ടു പണിയെടുപ്പിക്കാന്‍ കുറുമ്പയുടെ ആങ്ങളമാര് അളിയനു രണ്ടു പോത്തുകളെ സര്‍ക്കാരില്‍നിന്ന് അനുവദിപ്പിച്ചു. പോത്തുകളെ ലഭിക്കുന്നതോടെ ജീവിതം സുന്ദരസുരഭിലമാകുമെന്ന സ്വപ്നങ്ങള്‍ തുടക്കത്തില്‍ അയാളും ഉറക്കംവരാത്ത രാത്രികളില്‍ കാണുന്നുണ്ട്. പക്ഷേ, ക്രമേണ പോത്തുകളെ നോക്കുന്നതും മടുക്കുന്നു. കുറുമ്പ സമ്പാദിച്ചുകൊണ്ടുവന്ന കാശുമെടുത്തു നാടു വീട്ട കണ്ണാമന്‍ തിരിച്ചുവരുന്നത് ചെക്കന് കുഞ്ഞിഒതേനന്റെ കയ്യുംപിടിച്ചാണ്. മൂത്തമകന് പഠിച്ച് ഉദ്യോഗസ്ഥനാകുന്നതു കാണാന്‍ നോക്കിയിരുന്നതാണു കുറുമ്പ. ഭാര്യയോട് അനുവാദം പോലും ചോദിക്കാതെ ഒരുദിവസം ചെക്കനെ വീട്ടില്വിളിച്ചുകൊണ്ടുവന്നിരിക്കുകയാണു കണ്ണാമന്‍- പോത്തുകളെ നോക്കാന്‍.
സ്കൂളില്‍നിന്നു തിരിച്ചുകൊണ്ടുവന്നതില്‍ കുഞ്ഞിഒതേനനും സങ്കടമില്ല. കോണ്‍ക്രീറ്റ് കെട്ടിടത്തിലെ ക്ളാസ്മുറിയിലും കിടപ്പുമുറിയിലും വെന്തുപോയ അവന്റെ മനസ്സില്‍ പഴയ വേരുകള്‍ക്കു പൊടിപ്പുവന്നു. കരിമലയിലും കമ്പമലയിലും പോത്തിന്പുറത്തേറി സവാരി ചെയ്തു അവന്. മേഘങ്ങളുടെ പുടവത്തുമ്പ് എത്തിപ്പിടിക്കാന്‍ ശ്രമിച്ചു. കാട്ടുനെല്ലിക്കയും ചോലവെള്ളവും കുടിച്ചു മതിര്ത്തു മദിച്ചു.
ചെക്കന് വന്നതോടെ കണ്ണാമന്‍ അലസജീവിതം തുടര്‍ന്നു. ഭാവി സ്വപ്നങ്ങള്‍ തകര്‍ന്നതോടെ കുറുമ്പ ജോലിക്കുപോകുന്നതു നിര്‍ത്തി.
ഒരുദിവസം രണ്ടു പോത്തുകളെ നോക്കാന്‍ പോയ കുഞ്ഞിഒതേനനെ കാണാതാകുന്നതോടെ കുറുമ്പ പരിഭ്രമിക്കുന്നു. കണ്ണാമന്‍ അവന് തിരിച്ചുവരികതന്നെ ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ്.
ഒടുവില്‍ തിരിച്ചുവന്നതു രണ്ടു പോത്തുകള്‍ക്കും കുഞ്ഞിഒതേനനും പകരം മൂന്നുപോത്തുകള്.
മൂന്നുജോഡി നീണ്ട ചെവികള്‍ കാതോര്‍ത്തു. പതുക്കെ ഇളകി.
എടാ, കുഞ്ഞിമോനേ.. കുറുമ്പ നിലവിളിച്ചു.
കുഞ്ഞിഒതേനന്‍ വിളി കേട്ടില്ല.
മൂന്നുപോത്തുകള് അവരുടെ ലോകത്തില്‍ പരസ്പരം നക്കിത്തുടച്ചു. കഴുത്തില്‍ ചുംബിച്ചു.
കണ്ണാമനും കുറുമ്പയും വിടര്‍ന്നു വെളുത്ത മിഴികള്‍ അടയ്ക്കാനരുതാതെ തളര്‍ന്നു തറയില്‍ ഇരുന്നുപോയി.
സമൂഹം കണ്ടില്ലെന്നു നടിച്ചവരുടെ കഥകളാണു വല്‍സല എഴുതിയത്. അവഗണിക്കാന്‍ കഴിയാത്ത ഭാഷയില്‍. വായിച്ചുമറക്കാന് കഴിയാതെ, വേദനകള്‍ സൃഷ്ടിക്കുന്ന ഭാവത്തില്‍. ഇരുട്ടിലും അടിവാരത്തിലും കഴിഞ്ഞുകൂടിയ ഒരു ജനവിഭാഗം പ്രകാശത്തിലേക്കും പുരോഗതിയിലേക്കും നടന്നടുത്തപ്പോള്‍ അവര്‍ക്കു വെളിച്ചം കാണിക്കാന്‍ കൂടെയുണ്ടായിരുന്നു അവരുടെ പ്രിയപ്പെട്ട വല്‍സല ടീച്ചര്‍. നിലപാടുകളിലുറച്ചുനിന്നും, മുഖം നോക്കാതെ വിമര്‍ശിച്ചും, തനിക്കു ശരിയെന്നു തോന്നിയതു വിളിച്ചുപറഞ്ഞും എഴുതിയും. വേരോടെ പിഴുതുകളഞ്ഞാലും കാലം തെറ്റാതെയെത്തുന്ന മഴയില്‍ വീണ്ടും കരുത്തോടെ കിളിര്‍ക്കുന്ന നെല്ലിന്റെ മൂര്‍ച്ചയോടെയും മുനയോടെയും.
Content Summary: Writer activist P Vatsala wins Ezhuthachan Puraskaram