എനിക്കും പ്രിയപ്പെട്ടതാണ്, എന്റെ ഭർത്താവ് സ്നേഹിച്ച സ്ത്രീയെ ! - വിഡിയോ
സ്ത്രീയെ മനസ്സിലാക്കാൻ പെണ്ണാകണമെന്നില്ല. പെണ്ണിനു പിറന്നവനാണെന്ന ബോധ്യം മതി എന്നു പറയാറുണ്ട്. പെണ്ണിനു പിറന്നവനാണെന്ന ബോധ്യം ഉണ്ടെങ്കിലും ഒരു പെണ്ണിനെയും മനസ്സിലാക്കാൻ കഴിയുന്നില്ലെന്നു പരിതപിക്കുന്നുണ്ട് സൂര്യ കൃഷ്ണമൂർത്തി ‘പട്ടുനൂലിൽ കോർത്ത നെടുവീർപ്പുകൾ’ എന്ന അനുഭവത്തിൽ. ഉദാഹരണമായി അദ്ദേഹം ഒരു

സ്ത്രീയെ മനസ്സിലാക്കാൻ പെണ്ണാകണമെന്നില്ല. പെണ്ണിനു പിറന്നവനാണെന്ന ബോധ്യം മതി എന്നു പറയാറുണ്ട്. പെണ്ണിനു പിറന്നവനാണെന്ന ബോധ്യം ഉണ്ടെങ്കിലും ഒരു പെണ്ണിനെയും മനസ്സിലാക്കാൻ കഴിയുന്നില്ലെന്നു പരിതപിക്കുന്നുണ്ട് സൂര്യ കൃഷ്ണമൂർത്തി ‘പട്ടുനൂലിൽ കോർത്ത നെടുവീർപ്പുകൾ’ എന്ന അനുഭവത്തിൽ. ഉദാഹരണമായി അദ്ദേഹം ഒരു അനുഭവം വിവരിക്കുന്നു.
ഒരു എഴുത്തുകാരൻ. കൂടെ ഭാര്യയും മക്കളുമുണ്ട്. വളർച്ചയുടെ പടവുകളിലെപ്പോഴോ അയാൾ ഒരു പാട്ടുകാരിയെ പരിചയപ്പെടുന്നു. അവളുടെ കച്ചേരികൾക്ക് അയാൾ സ്ഥിരം സാന്നിധ്യമായി. അയാളുടെ കഥകൾ ആദ്യം വായിക്കുന്നത് അവളും. ഒരുമിച്ചുള്ള യാത്രകൾ. ദൈർഘ്യമേറിയ ഫോൺവിളികൾ. മനസ്സും ശരീരവും പങ്കിട്ട ദിനങ്ങൾ. പ്രായ വ്യത്യാസം തടസ്സമാകാത്ത ബന്ധം. അയാളുടെ രചനകൾക്ക് അർഥവും ഭാരവും കൂടി. അവളുടെ പാട്ടിന് ഇമ്പവും സൗന്ദര്യവും. ക്രമേണ വാർത്ത അയാളുടെ വീട്ടിലും അറിഞ്ഞു. ഭൂകമ്പമുണ്ടായിക്കാണണം. എന്നാലും അവർ ഗാഡപ്രണയം തുടർന്നു. പൊടുന്നനെ ഒരു ദിവസം ഒരു മുന്നറിയിപ്പും ഇല്ലാതെ അയാൾ മരിച്ചു. അയാളെ അവസാനമായി കാണണമെന്ന് അവൾ ആദ്യം ആഗ്രഹിച്ചു. പിന്നെ തീരുമാനം മാറ്റി. തമ്മിൽ കാണാതെ, അഗ്നി ആ ശരീരം ഏറ്റുവാങ്ങി. ആറുമാസത്തോളം കഴിഞ്ഞു. കാമുകിക്ക് ഒരാഗ്രഹം. എഴുത്തുകാരന്റെ വീട്ടിൽ ഒന്നു പോകണം. ഇതുവരെ പോയിട്ടില്ല. വീടും എഴുത്തുമുറിയും ഒക്കെ കാണണം. കാമുകന്റെ ശ്വാസം ഇന്നും അവിടെ ഉണ്ടാകും. വീട്ടിലുള്ളവർ എങ്ങനെ പ്രതികരിക്കും എന്ന ഭീതിയുണ്ടായിരുന്നു. എങ്കിലും പോയി. കുറേക്കഴിഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവൾ മടങ്ങിവന്നു.
മാപ്പു പറയാനാണ് അവൾ ആ വീട്ടിൽ പോയത്. പറഞ്ഞില്ല. പറയാൻ അയാളുടെ ഭാര്യ അവളെ അനുവദിച്ചില്ല. സ്നേഹത്തോടെയാണ് അവർ അവളോടു പെരുമാറിയത്. ഒരു നീരസവുമില്ല. വീടും മുറിയും ഒക്കെ നടന്നുകണ്ടു. പോകാനിറങ്ങിയപ്പോൾ ആ സ്ത്രീ പറഞ്ഞുവത്രേ: എന്റെ ഭർത്താവ് ഏറെ സ്നേഹിച്ചിരുന്നു കുട്ടിയെ. അദ്ദേഹത്തിന് പ്രിയപ്പെട്ടതെല്ലാം എനിക്കും പ്രിയപ്പെട്ടതാണ് !
മാപ്പ് പറയാൻ ചെന്ന കാമുകി ആകെ തകർന്നുപോയി.
സ്നേഹത്തിന്റെയും ആദർശത്തിന്റെയും നേർത്ത പട്ടുനൂലിഴയാൽ ബന്ധിക്കപ്പെട്ട സ്ത്രീകൾ.
നുറുങ്ങുവെട്ടം എന്ന സമാഹാരത്തിൽ കഥയുണ്ട്. കവിതയുണ്ട്. യാത്രാവിവരണമുണ്. അനുഭവമുണ്ട്. ഓർമയുണ്ട്. ഇതെല്ലാം ഉൾച്ചേർന്ന ജീവിതവും വീക്ഷണവുമുണ്ട്.
ഗദ്യത്തിലാണ് എഴുതുന്നതെങ്കിലും കവിതപോലെയാണ് ഭാഷ. കൊച്ചു കൊച്ചു വാക്യങ്ങളിൽ. രണ്ടോ മൂന്നോ വാക്കുകളുള്ള വാക്യങ്ങളിൽ. വായിക്കുമ്പോൾ കവിത സൃഷ്ടിക്കുന്ന അനുഭൂതി തന്നെയാണ് ഈ അനുഭവങ്ങളും പ്രദാനം ചെയ്യുന്നത്. പ്രശസ്തരും പ്രതിഭാശാലികളും കൃഷ്ണമൂർത്തിയുടെ ഓർമയിൽ നിറയുന്നു. അജ്ഞാതരും എന്നാൽ നൻമയും സ്നേഹവും നിറഞ്ഞവരുമുണ്ട്. എല്ലാവരെയും ഇണക്കുന്നതും കൂട്ടിച്ചേർക്കുന്നതും സ്നേഹം തന്നെയാണ്. നൻമയാണ്. മനുഷ്യത്വവും.
ജീവിതത്തെക്കുറിച്ചുള്ള ഈ കുറിപ്പുകൾ ആദരാഞ്ജലിയല്ല. ആദ്യ പാഠങ്ങളാണ്. മികച്ച ജീവിതത്തിലേക്കുള്ള പാഠങ്ങൾ.
നൂറുങ്ങുവെട്ടം വേദനയാണോ ആശ്വാസമാണോ തന്നതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നു പറഞ്ഞത് സുഗതകുമാരിയാണ്. അവസാനത്തെ അനുഭവവും സഗതകുമാരിയെക്കുറിച്ചു തന്നെ. അച്ചടി മഷി പുരളുന്നതിനു മുൻപ്, പുസ്തകത്തിലെ അവസാന അധ്യായത്തിലെ, അവസാന പേജിലെ , അവസാന വരിയിൽ തിരുത്ത് വരുത്തേണ്ടിവന്നു കൃഷ്ണമൂർത്തിക്ക് : സുഗതകുമാരിയും പോയി എന്ന്.
നൂറുങ്ങുവെട്ടം
സൂര്യ കൃഷ്ണമൂർത്തി
ഡിസി ബുക്സ്
വില 199 രൂപ
Content Summary: Nurunguvettam book written by Soorya Krishnamoorthy