പവനന്റെ സമയം നോക്കി ഇഎംഎസ് മുഖ്യമന്ത്രിയായി
‘ചരിത്രം ഇവിടെ ഒരു നിമിഷം സ്തംഭിച്ചുനിന്നു...’ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയ ചരിത്രസംഭവത്തെക്കുറിച്ചു പത്രപ്രവർത്തകനായ പവനൻ (Pavanan) എഴുതിയ റിപ്പോർട്ടിന്റെ തുടക്കം അങ്ങനെയായിരുന്നു...Athmakathayanam, Puthan Veetil Narayanan Nair, Pavanan
‘ചരിത്രം ഇവിടെ ഒരു നിമിഷം സ്തംഭിച്ചുനിന്നു...’ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയ ചരിത്രസംഭവത്തെക്കുറിച്ചു പത്രപ്രവർത്തകനായ പവനൻ (Pavanan) എഴുതിയ റിപ്പോർട്ടിന്റെ തുടക്കം അങ്ങനെയായിരുന്നു...Athmakathayanam, Puthan Veetil Narayanan Nair, Pavanan
‘ചരിത്രം ഇവിടെ ഒരു നിമിഷം സ്തംഭിച്ചുനിന്നു...’ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയ ചരിത്രസംഭവത്തെക്കുറിച്ചു പത്രപ്രവർത്തകനായ പവനൻ (Pavanan) എഴുതിയ റിപ്പോർട്ടിന്റെ തുടക്കം അങ്ങനെയായിരുന്നു...Athmakathayanam, Puthan Veetil Narayanan Nair, Pavanan
‘ചരിത്രം ഇവിടെ ഒരു നിമിഷം സ്തംഭിച്ചുനിന്നു...’ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയ ചരിത്രസംഭവത്തെക്കുറിച്ചു പത്രപ്രവർത്തകനായ പവനൻ (Pavanan) എഴുതിയ റിപ്പോർട്ടിന്റെ തുടക്കം അങ്ങനെയായിരുന്നു. സ്തംഭിച്ചു നിന്നത് ഇഎംഎസിന്റെ വാച്ചായിരുന്നു. നിലച്ചുപോയ വാച്ചിനു പകരം പവനന്റെ വാച്ച് കെട്ടിയാണ് ഇഎംഎസ് (E. M. S. Namboodiripad) മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അനുഭവങ്ങളുടെ സർവകലാശാലയിൽ നിന്നാണ് പല പരീക്ഷകളും പാസായതെന്നു പറയുന്ന പവനന്റെ (Pavanan) ആത്മകഥയിൽ ഇത്തരം ഒട്ടേറെ സംഭവങ്ങളുണ്ട്.
നോർത്ത് വയലളം ബോയ്സ് എലമെന്ററി സ്കൂൾ, കോടിയേരി വിവേകോദയം ഹയർ എലമെന്ററി സ്കൂൾ, നീലേശ്വരം രാജാസ് ഹൈസ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിലായിരുന്നു പവനന്റെ വിദ്യാഭ്യാസം. ദരിദ്രാവസ്ഥയിലായ കുടുംബത്തിന്റെ മാനം കാക്കാനായി മൂത്തമകനോട് പഠിപ്പ് അവസാനിപ്പിച്ച് പട്ടാളത്തിൽ ചേരാൻ പരോക്ഷമായി ഉപദേശിച്ച അച്ഛന് മകൻ വലിയ ആളാകണമെന്നു വലിയ മോഹമായിരുന്നു. വീട്ടുകാരും കുടുംബാംഗങ്ങളും കുഞ്ഞമ്പു എന്നു വിളിച്ചിരുന്ന പവനൻ ചെറുപ്രായത്തിൽ സൈന്യത്തിൽ ചേർന്നതിനാൽ പട്ടാളത്തിലെ ‘കുട്ടി’യായി. നാലു വർഷത്തോളം മാത്രം തുടർന്ന സൈനിക ജീവിതം അദ്ദേഹത്തിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും വരുത്തിയ മാറ്റം വലുതായിരുന്നു. പട്ടാളം വിട്ടു നാട്ടിലെത്തിയ അദ്ദേഹം വയനാട് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫിസിൽ ജോലി നോക്കി. അവിടെ നിന്നും ഒളിച്ചോടി മദ്രാസ് സെൻട്രൽ സ്റ്റേഷനിൽ ചുമട്ടുകാരനായി.
കുറച്ചുകാലം മന്ത്രവാദവും ചികിത്സയുമായി കഴിഞ്ഞു. സഹകരണ വകുപ്പിൽ ഇൻസ്പെക്ടറായും ജയകേരളം, പൗരശക്തി, ദേശാഭിമാനി, നവയുഗം,മനോരാജ്യം കേരളഭൂഷണം, ഇന്ത്യ പ്രസ് ഏജൻസി, സോവിയറ്റ് ഇൻഫർമേഷൻ ഓഫിസ് എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായും സേവനം അനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി , വിശ്വവിജ്ഞാനകോശം ഡയറക്ടർ –ഇൻ ചാർജ്, കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി, സിപിഐ സംസ്ഥാന കൗൺസിൽ അംഗം, കേരള യുക്തിവാദി സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വയലളം പി.വി.എൻ.നായർ എന്ന പേരിൽ എഴുതിക്കൊണ്ടിരുന്ന പുത്തൻ വീട്ടിൽ നാരായണൻ നായർക്ക് (Puthan Veetil Narayanan Nair) കവി പി.ഭാസ്കരനാണ് ( P. Bhaskaran) പവനൻ എന്ന തൂലികാ നാമം ചാർത്തിക്കൊടുക്കുന്നത്.
പവനൻ (പുത്തൻ വീട്ടിൽ നാരായണൻ നായർ)
ജനനം : 1925 ഒക്ടോബർ 26ന് തലശ്ശേരിയിലെ വയലളത്ത്
പിതാവ് : കുഞ്ഞിശങ്കരക്കുറുപ്പ്
മാതാവ് : ദേവകി അമ്മ
ഭാര്യ : പാർവതി
മക്കൾ : ഡോ.സി.പി.രാജേന്ദ്രൻ, സി.പി.സുരേന്ദ്രൻ,ശ്രീരേഖ
മരണം : 2006 ജൂൺ 22
പ്രധാന കൃതികൾ
സാഹിത്യചർച്ച, പ്രേമവും വിവാഹവും,നാലു റഷ്യൻ സാഹിത്യകാരന്മാർ, പരിചയം, 21–ാം നൂറ്റാണ്ടിലേക്ക്, യുക്തിവിചാരം, മഹാകവി കുട്ടമത്ത്, യുക്തിവാദത്തിന് ഒരാമുഖം, ഉത്തരേന്ത്യയിൽ ചിലേടങ്ങളിൽ, സ്മൃതി ചിത്രങ്ങൾ, ആദ്യകാല സ്മരണകൾ, അനുഭവങ്ങളുടെ സംഗീതം, കേരളം ചുവന്നപ്പോൾ, പെരിസ്ട്രോയിക്കയും സോഷ്യലിസവും, അടിയൊഴുക്കുകൾ, ആഴക്കാഴ്ചകൾ.
പ്രധാന പുരസ്കാരങ്ങൾ:
കേരള സാഹിത്യ അക്കാദമി അവാർഡ്, വൈലോപ്പിള്ളി അവാർഡ്, വി.ടി.ഭട്ടതിരിപ്പാട് സ്മാരക അവാർഡ്, മഹാകവി ജി. സ്മാരക അവാർഡ്, കുറ്റിപ്പുഴ അവാർഡ്, എമിരറ്റസ് ഫെലോഷിപ്, സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ്, പുത്തേഴൻ അവാർഡ്
Content Summary : Athmakathayanam Column by Dr. M. K. Santhoshkumar on Puthan Veetil Narayanan Nair (Pavanan)