ശുഭകരമായ രചനകൾ സങ്കൽപിക്കുമ്പോൾ
അവസാനകാലത്തു നൽകിയ ഒരു അഭിമുഖത്തിൽ, വിഖ്യാതനായ ജർമൻ നോവലിസ്റ്റ് ഡബ്ല്യൂ.ജി. സെബാൾഡ് ഒരു പരീക്ഷണത്തെപ്പറ്റി പരാമർശിക്കുന്നു: ഒരു ജലടാങ്കിൽ ഒരു എലിയെ ഇട്ടു. എത്രനേരം അതു നീന്തുമെന്നു നിരീക്ഷിക്കാനായിരുന്നു അത്. വളരെ കുറച്ചുനേരമേ അതു നീന്തിയുള്ളു, കഷ്ടിച്ച് ഒരു മിനിറ്റ്. അപ്പോഴേക്കും ഹൃദയം നിലച്ച് അതു
അവസാനകാലത്തു നൽകിയ ഒരു അഭിമുഖത്തിൽ, വിഖ്യാതനായ ജർമൻ നോവലിസ്റ്റ് ഡബ്ല്യൂ.ജി. സെബാൾഡ് ഒരു പരീക്ഷണത്തെപ്പറ്റി പരാമർശിക്കുന്നു: ഒരു ജലടാങ്കിൽ ഒരു എലിയെ ഇട്ടു. എത്രനേരം അതു നീന്തുമെന്നു നിരീക്ഷിക്കാനായിരുന്നു അത്. വളരെ കുറച്ചുനേരമേ അതു നീന്തിയുള്ളു, കഷ്ടിച്ച് ഒരു മിനിറ്റ്. അപ്പോഴേക്കും ഹൃദയം നിലച്ച് അതു
അവസാനകാലത്തു നൽകിയ ഒരു അഭിമുഖത്തിൽ, വിഖ്യാതനായ ജർമൻ നോവലിസ്റ്റ് ഡബ്ല്യൂ.ജി. സെബാൾഡ് ഒരു പരീക്ഷണത്തെപ്പറ്റി പരാമർശിക്കുന്നു: ഒരു ജലടാങ്കിൽ ഒരു എലിയെ ഇട്ടു. എത്രനേരം അതു നീന്തുമെന്നു നിരീക്ഷിക്കാനായിരുന്നു അത്. വളരെ കുറച്ചുനേരമേ അതു നീന്തിയുള്ളു, കഷ്ടിച്ച് ഒരു മിനിറ്റ്. അപ്പോഴേക്കും ഹൃദയം നിലച്ച് അതു
അവസാനകാലത്തു നൽകിയ ഒരു അഭിമുഖത്തിൽ, വിഖ്യാതനായ ജർമൻ നോവലിസ്റ്റ് ഡബ്ല്യൂ.ജി. സെബാൾഡ് ഒരു പരീക്ഷണത്തെപ്പറ്റി പരാമർശിക്കുന്നു: ഒരു ജലടാങ്കിൽ ഒരു എലിയെ ഇട്ടു. എത്രനേരം അതു നീന്തുമെന്നു നിരീക്ഷിക്കാനായിരുന്നു അത്. വളരെ കുറച്ചുനേരമേ അതു നീന്തിയുള്ളു, കഷ്ടിച്ച് ഒരു മിനിറ്റ്. അപ്പോഴേക്കും ഹൃദയം നിലച്ച് അതു മുങ്ങിത്താണു. ഇതേ പരീക്ഷണം ആവർത്തിച്ചപ്പോൾ കുറച്ച് എലികൾക്ക് അപ്രതീക്ഷിതമായി വെള്ളത്തിൽനിന്നു പുറത്തു കടക്കാൻ ഒരു അവസരം നൽകി. നീന്തി തളർന്നു തുടങ്ങുമ്പോഴേക്കും ടാങ്കിന്റെ വശത്ത് ഒരു വാതിൽ തുറക്കപ്പെട്ടു. അതിലൂടെ എലികൾ പുറത്തേക്കു കടന്നു രക്ഷപ്പെട്ടു. ഇതേ എലികളെ വീണ്ടും വെള്ളടാങ്കിൽ ഇട്ടപ്പോൾ അവ മറ്റ് എലികളിൽനിന്നു വ്യത്യസ്തമായി പെരുമാറിയതായി കണ്ടു- വെള്ളത്തിൽ മുങ്ങിത്താഴുന്നതിനു മുൻപേ അവ പതിവിലും കൂടുതൽ നേരം ടാങ്കിന്റെ ഭിത്തിയോടു ചേർന്നു നീന്തിക്കൊണ്ടിരുന്നു. ഒരു വാതിൽ തുറക്കപ്പെടുമെന്ന പ്രതീക്ഷയിൽ...
ഏറ്റവും വലിയ ദുരിതകാലത്തും മനുഷ്യർ, ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ലെങ്കിലും അവസാന നിമിഷം വരെ പിടിച്ചുനിൽക്കുന്നത് ഇതുപോലെ ഒടുവിൽ ഒരു നിമിഷം രക്ഷയുടെ ഒരു ചെറിയ വാതിലെങ്കിലും തുറന്നേക്കുമെന്ന പ്രതീക്ഷയിലാണ്. സാഹിത്യം ഉണർത്തുന്ന പ്രതീക്ഷകളെപ്പറ്റി ഞാൻ ആലോചിക്കുന്നു. സെബാൾഡ് ശുഭകരമായ എന്തെങ്കിലും ചരിത്രത്തിൽനിന്നു കിട്ടുമെന്നു വിശ്വസിച്ചില്ല. സാഹിത്യത്തിലും ആഹ്ലാദകരമായ നിമിഷങ്ങളെ അനുകരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. മരിച്ചവരുടെ ലോകത്തിനു സാക്ഷ്യം പറയുകയാണു ജീവിച്ചിരിക്കുന്നവർ സാഹിത്യത്തിലൂടെ ചെയ്യുന്നതെന്ന് സെബാൾഡ് പറഞ്ഞു.
കോവിഡ് പ്രതിസന്ധിയുടെ നടുവിലാണ് മനുഷ്യർ ഏറ്റവുമധികം പുസ്തകം വായിച്ചതെന്നു നമുക്കറിയാം. അതു ശുഭകരമായ ദിവസങ്ങൾക്കു വേണ്ടിയുള്ള ദാഹത്തിന്റെ ഭാഗമായിരുന്നു. വായന നിലച്ചവർക്ക് അതു വീണ്ടും ആരംഭിക്കാനും വായനയില്ലാത്തവർക്ക് അതു തുടങ്ങാനും അടച്ചിരുപ്പിന്റെ നാളുകൾ അവസരമൊരുക്കി. ഒരുപാടു ബുദ്ധിമുട്ടുകൾക്കും അനിശ്ചിതത്വങ്ങൾക്കും നടുവിലാണു മനുഷ്യർ ഇങ്ങനെ പ്രതീക്ഷയോടെ പുസ്തകങ്ങളിലേക്കു ചെന്നതെന്നു നാം മനസ്സിലാക്കുന്നു. വായനക്കാരായ മനുഷ്യർ പെട്ടെന്നു നിരാശരായി പിന്മാറില്ലെന്നതിന്റെ അടയാളം കൂടിയാണിതെന്നു കരുതുന്നവരുണ്ട്. എന്നാൽ, നോർവീജിയൻ നോവലിസ്റ്റായ ഡാഗ് സോൾസ്റ്റയുടെ (Dag Solstad) നോവലുകളിൽ കഥാപാത്രങ്ങൾ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ, സഫലമാകാത്ത സ്വന്തം പ്രതീക്ഷകളെത്തന്നെയും കീറിമുറിച്ചു വിശകലനം ചെയ്തശേഷം അതു വലിച്ചെറിയുന്നവരാണ്.
സോൾസ്റ്റയുടെ ‘നോവൽ11 ബുക്18’ എന്ന നോവലിൽ, നോർവെയിലെ ഒരു പട്ടണത്തിൽ നാടകപ്രേമികളായ ഒരു സംഘം അവരുടെ പ്രതിമാസ അവതരണത്തിന് ഇബ്സന്റെ നാടകം തിരഞ്ഞെടുക്കുന്നു. നോവലിലെ നായകനായ ആളുടെ നിർബന്ധം മൂലമാണത്. മറ്റാർക്കും ഇബ്സനെ അവതരിപ്പിക്കാൻ അത്ര താൽപര്യമുണ്ടായിരുന്നില്ല. സ്വാഭാവികമായും നാടകാവതരണം സമ്പൂർണ പരാജയം ആയിരുന്നു. കാണികളിൽ ഇബ്സൻ ഒരു ചലനവും ഉണ്ടാക്കിയില്ല.
തന്റെ അഭിരുചി ഉന്നതമാണെന്ന് ഒരാൾ സ്വയം കരുതുന്നു, തനിക്കുള്ള മികവിനെക്കുറിച്ച്; തന്റേത് ഉയർന്ന നിലവാരത്തിലുള്ള ആവിഷ്കാരമാണെന്നും. എന്നാൽ യഥാർഥ അരങ്ങിലേക്കു വരുമ്പോൾ എല്ലാം ശുഷ്കമായിപ്പോകുന്നു. ഇബ്സൻ നാടകം, അത് അവതരിപ്പിക്കുന്നവരുടെ സ്ഥൂലതയെ മറച്ചുവയ്ക്കുകയില്ല. തിരശ്ശീല വീണശേഷം അവർ മൂകരായി അണിയറയിൽ ഇരുന്നു മേക്കപ് അഴിച്ചുമാറ്റുന്ന രംഗത്തിൽ താൻ ഒരൊറ്റ സന്ധ്യ കൊണ്ട് എത്രമാത്രം പരിഹാസ്യനായിത്തീർന്നു എന്ന് നായകൻ അറിയുന്നു. മറ്റു മനുഷ്യരുടെ കൂട്ടത്തിൽപ്പെടുന്നില്ല, അവർക്കൊപ്പം ജീവിക്കാൻ തനിക്കാവുന്നില്ലെന്ന വിചാരമാണ് സോൾസ്റ്റയുടെ പുരുഷന്മാരുടെ സവിശേഷതകളിലൊന്ന്. ‘നോവൽ11 ബുക്18’ ലെ ഈ കഥാപാത്രം ഒരു സ്ത്രീയെക്കണ്ടു ഭ്രമിച്ചു ഭാര്യയെയും മകനെയും ഉപേക്ഷിച്ചു നാടുവിട്ടുപോകുന്നു. അവളുടെ പിന്നാലെ ചെല്ലുന്നു. അവൾക്കൊപ്പം താമസിക്കുന്നു. പക്ഷേ അവിടെ അയാൾക്കു പ്രേമമോ പരിഗണനയോ ലഭിക്കുന്നില്ല. അപഹാസ്യരായ ആണുങ്ങളുടെ ലോകം അപഹാസ്യമായ ഭാവുകത്വത്തിന്റെ ലോകം കൂടിയാണ്. വലിയ കലാകാരന്മാരുടെ നിഴലിൽ നിന്നാലും വലിയ കൃതികൾ വായിച്ചാലും അവരുടെ ജീവിതം രക്ഷപ്പെടുകയില്ല.
എം. സുകുമാരന്റെ കഥകളിലെ ചില കഥാപാത്രങ്ങളും അവരുടെ ജീവിതാന്തരീഷവും എനിക്കോർമ വന്നു. സ്വന്തമായി ഒരു വാച്ച് ഉപയോഗിക്കുന്നതുപോലും ആദർശലംഘനമായി കരുതുന്ന കഥാപാത്രങ്ങൾ സുകുമാരനിലുണ്ട്. തീവ്ര ഇടതുപക്ഷ ചിന്തയുടെ ഭാഗമായിനിന്നു യൗവനം ചെലവഴിച്ച പലരും പിന്നീട് ഇതിനെല്ലാം പുറത്തുള്ള മറ്റൊരു കളത്തിൽ കളിക്കാരായി മാറുന്നതിനു സോൾസ്റ്റയുടെ നായകൻ സാക്ഷിയാണ്. അയാൾക്കു മാത്രം സ്വന്തം അരങ്ങ് മാറ്റാനാവുന്നില്ല. മറ്റൊരിടത്തേക്കും പോകാനാവുന്നില്ല. അയാൾ ഒരു ഷെയ്ക്സ്പിയർ കഥാപാത്രത്തെപ്പോലെ മോണോലോഗുകളിൽ അഭയം തേടുന്നു.
കഴിഞ്ഞ നൂറ്റാണ്ടിൽ സാഹിത്യകലയെ സംബന്ധിച്ച ആഗോള ചിന്തകളുടെ കേന്ദ്രമായി പ്രവർത്തിച്ച ചില യൂറോപ്യൻ നോവലുകളുണ്ട്. 1920കളിലെ നോവലുകൾ എന്നാണ് അവ അറിയപ്പെട്ടത്. ഒന്നാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഭാവുകത്വ പരിണാമങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഈ രചനകളിൽ പലതും യഥാർഥത്തിൽ 1920 കളിൽത്തന്നെ എഴുതപ്പെട്ടവയായിരുന്നില്ലെങ്കിലും അതെഴുതിയ വ്യക്തികൾ ഇരുപതുകളുടെ സന്താനങ്ങളായിരുന്നു. മാർസൽ പ്രൂസ്റ്റ്, ഫ്രാൻസ് കാഫ്ക, ഹെർമൻ ബ്രോച്ച്, തോമസ് മാൻ, റോബർട് മുസിൽ, ജയിംസ് ജോയിസ് എന്നിവരാണ് ഈ നിരയിലെ പ്രമുഖർ. ഇവർ കഴിഞ്ഞ നൂറ്റാണ്ടിൽ ലോകമെമ്പാടുമുള്ള എഴുത്തുകാരുടെയും വായനക്കാരുടെയും അഭിരുചികളെ ഉഴുതുമറിക്കുകയുണ്ടായി. പല ഭാഷകളിലും ആധുനികത സംഭവിച്ചത് ഇവരിലൂടെയായിരുന്നു. ഈ അഭിരുചി പങ്കു വയ്ക്കുന്ന ആനന്ദിന്റെ മരണസർട്ടിഫിക്കറ്റാണു നമ്മുടെ ഭാഷയിലെ ഒരു മികച്ച ഉദാഹരണം. ഡാഗ് സോൾസ്റ്റയുടെ നായകരുടെ അഭിരുചികൾ രൂപപ്പെടുത്തിയത് 1920 കളുടെ എഴുത്തുകാരാണ്. കാഫ്കയെയാണ് ഷൈനസ് ആൻഡ് ഡിഗ്നിറ്റിയിലെ നായകൻ ആദ്യം ഇഷ്ടപ്പെട്ടത്. പിന്നീട് പ്രൂസ്റ്റ്. അതുകഴിഞ്ഞു തോമസ് മാൻ. തന്റെ ജീവിതം ഒരു നോവൽ ആക്കുമെങ്കിൽ അതെഴുതാൻ കഴിയുക തോമസ് മാന്നിനു മാത്രമാണെന്നാണ് അയാളുടെ വിചാരം. ഒരു വലിയ നോവലിലെ കഥാപാത്രമായി സ്വയം സങ്കൽപിക്കാൻ കഴിയുന്നതു തന്നെ വലിയ നേട്ടമായിട്ടാണ് അയാൾ കരുതുന്നത്.
ഇബ്സനെ മുൻനിർത്തി സോൾസ്റ്റ പറയാൻ ശ്രമിക്കുന്ന ഒരു കാര്യം, ലോകം മാറുമ്പോൾ സാഹിത്യവും കാലഹരണപ്പെട്ടേക്കാമെന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളിൽ നോർവേയിലെ പട്ടണങ്ങളിൽ ഇബ്സൻ നാടകങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ കാണികൾ വികാരവിവശരായിരുന്ന് അതു കണ്ടു. ഉള്ളം ഉലഞ്ഞ് ചിന്താധീനരായി അവർ നാടകശാലകൾ വിട്ടു. ആ കഥാപാത്രങ്ങൾ അവർക്ക് അന്യരായിരുന്നില്ല. എന്നാൽ നൂറുവർഷത്തിനുശേഷം അതേ വികാരം ഉണർത്താൻ ഇബ്സനു കഴിയുന്നില്ലെന്നതാണു വാസ്തവം.
ഒരു അഭിമുഖത്തിൽ, സോൾസ്റ്റ താൻ എന്നാണ് ഒരു ശുഭകരമായ രചന നടത്തുകയെന്നു പറയാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം തന്റെ ലൈബ്രറിയെപ്പറ്റി സംസാരിക്കുകയായിരുന്നു. മൂന്നു പട്ടണങ്ങളിലായി മൂന്നു ലൈബ്രറികൾ എഴുത്തുകാരനുണ്ട്. ഒടുവിൽ അതെല്ലാം ഒരൊറ്റ വീട്ടിലേക്കു മാറ്റി. സോൾസ്റ്റ പറയുന്നു-
‘‘ഞാൻ ഒരു നോവലെഴുതുന്നതു സങ്കൽപിക്കുന്നു. ആയിരക്കണക്കിനു പുസ്തകങ്ങൾക്കു നടുവിൽ ‘ഞാൻ’ നിൽക്കുന്നു. എന്നിട്ട് ഈ അലമാരകളിലെ ഓരോ പുസ്തകവും എടുത്ത് അതിന്റെ പേരും എഴുത്തുകാരന്റെ പേരും കുറിച്ചുവയ്ക്കുന്നു. ഷെൽഫിന്റെ ഏറ്റവും മുകളിലെ പുസ്തകമെടുക്കാൻ ഏണിവച്ചു കയറുന്നു. ഏറ്റവും താഴെത്തേത് എടുക്കാൻ നിലത്ത് ഇഴയുന്നു. ഇങ്ങനെ ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും താഴേക്കും നോട്ടുപുസ്തകവുമായി പോകുന്നു. എഴുതിയെടുക്കുന്നു. ഒടുവിൽ ഞാൻ ഒരു വാക്യം, ഒരു വിസ്മയ സ്വരം പുറപ്പെടുവിക്കുന്നു- ‘എന്തൊരു സമ്പന്നമായ ജീവിതം!’ ഇപ്രകാരം ഒടുവിൽ ഞാൻ ശുഭകരമായ ഒരു കൃതി രചിക്കുന്നതിലേക്ക് എത്തും..”
Content Summary: Ezhuthumesha column on writings that ignite hope and happiness