സ്വപ്നം ഞെട്ടി ഭൂമിയുടെ പാളികൾ തമ്മിൽ ഉരസുമ്പോൾ
ഒരു ചെറിയ സദസ്സിനു മുന്നിൽ നിങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ, ഓരോരുത്തരായി എഴുന്നേറ്റുപോകുന്നുവെന്നു സങ്കൽപിക്കുക. കുറച്ചുപേരെങ്കിലും ശേഷിക്കുമെന്ന പ്രതീക്ഷയിൽ നിങ്ങൾ സംസാരം തുടരുന്നു. ദൗർഭാഗ്യവശാൽ അവസാന വ്യക്തിയും എഴുന്നേറ്റുപോകുന്നു. ലജ്ജാകരമായ ഈ കാഴ്ചയാണ് ഓരോ തവണ കഥ തുടങ്ങുമ്പോഴും നിങ്ങൾ
ഒരു ചെറിയ സദസ്സിനു മുന്നിൽ നിങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ, ഓരോരുത്തരായി എഴുന്നേറ്റുപോകുന്നുവെന്നു സങ്കൽപിക്കുക. കുറച്ചുപേരെങ്കിലും ശേഷിക്കുമെന്ന പ്രതീക്ഷയിൽ നിങ്ങൾ സംസാരം തുടരുന്നു. ദൗർഭാഗ്യവശാൽ അവസാന വ്യക്തിയും എഴുന്നേറ്റുപോകുന്നു. ലജ്ജാകരമായ ഈ കാഴ്ചയാണ് ഓരോ തവണ കഥ തുടങ്ങുമ്പോഴും നിങ്ങൾ
ഒരു ചെറിയ സദസ്സിനു മുന്നിൽ നിങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ, ഓരോരുത്തരായി എഴുന്നേറ്റുപോകുന്നുവെന്നു സങ്കൽപിക്കുക. കുറച്ചുപേരെങ്കിലും ശേഷിക്കുമെന്ന പ്രതീക്ഷയിൽ നിങ്ങൾ സംസാരം തുടരുന്നു. ദൗർഭാഗ്യവശാൽ അവസാന വ്യക്തിയും എഴുന്നേറ്റുപോകുന്നു. ലജ്ജാകരമായ ഈ കാഴ്ചയാണ് ഓരോ തവണ കഥ തുടങ്ങുമ്പോഴും നിങ്ങൾ
ഒരു ചെറിയ സദസ്സിനു മുന്നിൽ നിങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ, ഓരോരുത്തരായി എഴുന്നേറ്റുപോകുന്നുവെന്നു സങ്കൽപിക്കുക. കുറച്ചുപേരെങ്കിലും ശേഷിക്കുമെന്ന പ്രതീക്ഷയിൽ നിങ്ങൾ സംസാരം തുടരുന്നു. ദൗർഭാഗ്യവശാൽ അവസാന വ്യക്തിയും എഴുന്നേറ്റുപോകുന്നു.
ലജ്ജാകരമായ ഈ കാഴ്ചയാണ് ഓരോ തവണ കഥ തുടങ്ങുമ്പോഴും നിങ്ങൾ ഭയപ്പെടുന്നത്. നോക്കിനിൽക്കേ വസ്തുക്കൾ, ശബ്ദങ്ങൾ, സ്ഥലങ്ങൾ, മൗനങ്ങൾ, അങ്ങനെ ഓരോന്നായി ഭാഷയിൽനിന്നു പുറത്തേക്കുപോകുമെന്ന ഭീതി നിങ്ങളെ പിടികൂടുന്നു. പക്ഷേ, ഇല്ല. പിന്നീട് നിങ്ങൾക്കറിയാം, ഒന്നും നഷ്ടമാകുന്നില്ല. ഒരാളും ഒരു വസ്തുവും ഒരു മൗനവും പൊഴിഞ്ഞുപോകുന്നില്ല. ഒരൊറ്റ വാക്കും ഇറങ്ങിപ്പോയിട്ടുമില്ല.
കഥപറച്ചിലിന്റെ കലയിൽ വലിയ പരീക്ഷണങ്ങൾ നടക്കുന്ന രൂപം നോവലാണ്. ഒരു പ്ലോട്ടോ ആദിമധ്യാന്തപ്പൊരുത്തമോ ഇല്ലാതെ കഥ പറയുന്ന നോവലുകളെ പ്രത്യേക ശ്രദ്ധിക്കേണ്ടതാണ്. ഈ നിരയിൽ ജർമൻ വിവർത്തകയും നോവലിസ്റ്റുമായ എസ്തർ കിൻസ്കിയുടെ റോംബോ എന്ന കൃതിയെപ്പറ്റിയാണു പറയാൻ പോകുന്നത്. കിൻസ്കിയുടെ ഗ്രോവ് ആണ് ഞാൻ ആദ്യം വായിച്ചത്. തുടർന്നു റിവർ . എന്റെ അഭിരുചിയോടു അനുഭാവമുണ്ടെന്നു തോന്നുന്നവർക്കു ഈ രണ്ടു നോവലുകളും ഞാൻ നിർദേശിച്ചിട്ടുണ്ട്.അതിലേക്ക് റോംബോ കൂടി ഉൾപ്പെടുത്തുന്നു.
പങ്കാളിയുടെ മരണശേഷം ഒരു ജർമൻ സ്ത്രീ, തെക്കുകിഴക്കൻ റോമിലെ പർവതപട്ടണമായ ലെവനോയിൽ ഒറ്റയ്ക്കു താമസിക്കാൻപോകുന്നതാണു ഗ്രോവ് എന്ന നോവലിലുള്ളത്. മഞ്ഞുകാലമാണ്. അവർ അവിടെ ഒരു വീട്ടിൽ താമസം തുടങ്ങുന്നു. ആ വീടിന്റെ ഒരുവശത്ത് ചെറിയ പട്ടണവും വീടുകളും മറുവശത്ത് പഴയ ഒരു ശ്മശാനവും.
റിവർ എന്ന നോവലിലാകട്ടെ ഒരു ഇംഗ്ലണ്ടിലെ തീരപട്ടണത്തിലേക്കാണു പോകുന്നത്. അവിടെത്തെ ജലം, ജീവിതം, ചെടികൾ, കാലാവസ്ഥ, വെളിച്ചം എന്നിവയെല്ലാം എസ്തർ എഴുതുന്നു. രണ്ടു നോവലുകളിലും ഏകാന്തയായ സ്ത്രീ അവരുടെ ജീവിതത്തെ ഒരു പ്രത്യേക സ്ഥലത്തെ ജീവരാശിയോടു ചേർന്നുനിന്ന് മനസ്സിലാക്കാനും മുന്നോട്ടുപോകാൻ ശ്രമിക്കുന്നതുമാണുള്ളത്.
ഗ്രോവിലെ സ്ത്രീ രാത്രി ബാൽക്കണിയിൽനിന്നു നോക്കുമ്പോൾ താഴ് വാരത്തെ വീടുകളിലെ വിളക്കുകൾ കാണാം, മറുവശത്തു ശ്മശാനങ്ങളിലെ വിളക്കുകളും. വീടുകളിലെ വിളക്കുകൾ അണഞ്ഞുകഴിഞ്ഞും ശ്മശാനങ്ങളിലേതു പ്രകാശിച്ചുകൊണ്ടിരിക്കും. നരേറ്ററായ ഈ സ്ത്രീ ചുറ്റുപാടുകളെ നിരീക്ഷിക്കുന്നു. ശ്മശാനങ്ങളിലൂടെ ചുറ്റിത്തിരിയുന്നു- ചെറുശ്മശാനങ്ങൾ മുതൽ പുരാതന കാലത്തെ വൻ ശ്മശാനപ്രദേശങ്ങൾ വരെ.
പങ്കാളിയുടെ സ്മരണകളെക്കാൾ അച്ഛന്റെ സ്മരണകളാണു അവരുടെ ചുറ്റിനടത്തത്തെയും മനോസഞ്ചാരത്തെയും മുന്നോട്ടു കൊണ്ടുപോകുന്നത്. മധ്യകാല മാർബിൾചിത്രങ്ങളിലും പ്രാചീന ചരിത്രത്തിലും അതീവ തൽപരനായ അച്ഛനൊപ്പം ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിൽ കുട്ടിക്കാലത്തു താൻ നടത്തിയ യാത്രകൾ അവൾ ഓർക്കുന്നു. അച്ഛന് ഇറ്റാലിയൻ അറിയാമായിരുന്നു. അദ്ദേഹം ഫൊട്ടോഗ്രഫറും മികച്ച നീന്തലുകാരനുമായിരുന്നു.
പക്ഷികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം സെമിത്തേരിയാണെന്ന് എസ്തർ കിൻസ്കി എഴുതുന്നുണ്ട്. പലയിനം പക്ഷികളെ അവൾ നിരീക്ഷിക്കുന്നു. മഞ്ഞുകാലത്തു വരുന്ന കറുത്ത പക്ഷികളെ തിരിച്ചറിയുന്നു. അതിനിടെ ഏതോ ഒരു പക്ഷിയുടെ കാതു തുളയ്ക്കുന്ന സ്വരം പതിവായി കേൾക്കുന്നു. ആ പക്ഷിയെ മാത്രം കാണാനാവുന്നില്ല.
1976 മേയ്, സെപ്റ്റംബർ മാസങ്ങളിൽ ഇറ്റലിയുടെ വടക്കുകിഴക്കൻ മേഖലയിലെ പർവതപ്രദേശമായ ഫ്രിയൂളി കേന്ദ്രീകരിച്ച് രണ്ടു ഭൂകമ്പങ്ങളുണ്ടായി. ആയിരങ്ങൾ കൊല്ലപ്പെട്ടു. പതിനായിരങ്ങൾക്കു വീടുകൾ നഷ്ടമായി. കെട്ടിടങ്ങളും പള്ളികളും തകർന്നു. ഈ ഭൂകമ്പം നടക്കുമ്പോൾ കുട്ടികളായിരുന്ന 7 പേർ, 35 വർഷത്തിനുശേഷം ആ ദുരന്തത്തെപ്പറ്റി സംസാരിക്കുന്നതാണു റോംബോയുടെ ഉള്ളടക്കം. ഓൾഗ, സിൽവിയ, ജിജി, ടോണി, മരാ, ലിന, അൻസെൽമോ എന്നിവരുടെ ഭൂകമ്പസ്മരണകൾ ഒരു ഡോക്യുമെന്ററിയിലെ അഭിമുഖങ്ങൾ പോലെയാണ്. ഇതിനിടെ എഴുത്തുകാരി ഇടയ്ക്ക് കയറുന്നു. ഭൂകമ്പം നടന്ന പർവതഭൂമി, ജീവജാലങ്ങൾ, മിത്ത് എന്നിവയെപ്പറ്റി വിവരിക്കുന്നു. എഴുത്തുകാരിയും 7 പേരടങ്ങിയ കോറസും ചേർന്നുള്ള ആഖ്യാനമാണ് റോംബോയുടെ ഘടന.
2023 ഫെബ്രുവരിയിൽ തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പം 80 സെക്കൻഡ് മാത്രമായിരുന്നു. കൊല്ലപ്പെട്ടതു 48,000 പേരും. 2011ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പം ഏതാനും മിനിറ്റുകൾ നീണ്ടു–അത് ഭയങ്കരമായ സൂനാമിക്കു കാരണമായി. ആണവനിലയത്തിനു ചോർച്ചയുണ്ടായി. കിൻസ്കിയുടെ നോവലിലുള്ള 1976ലെ ഇറ്റലിയിലെ ഭൂകമ്പം അരമിനിറ്റിൽ താഴെ മാത്രമായിരുന്നു. ഭൂകമ്പത്തിനു തൊട്ടുമുൻപു ഭൂമിക്കടിയിൽനിന്ന് ഉയരുന്ന മുഴക്കത്തെ വിശേഷിപ്പിക്കുന്ന ഇറ്റാലിയൻ വാക്കാണു റോംബോ. ഇരമ്പം, പ്രകമ്പനം, മൂളക്കം, അലറൽ, മന്ത്രണം, മുഴക്കം, കിലുക്കം, ഉരുളൽ തുടങ്ങിയ പല സ്വരങ്ങളിലാണു റോംബോ മനുഷ്യർക്ക് അനുഭവപ്പെടുന്നത്.
ഭൂകമ്പം ഒരു പ്രദേശത്തെ അപ്പാടെ തകിടംമറിക്കുന്നു. ഗൂഢമായ സന്ദേശമോ ക്രോധമോ വിഷാദമോ ഭൂമി മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും പകരുന്നു. കടലിനടിയിൽ നിത്യനിദ്രയിലായ റിബ ഫറോനിക്ക എന്ന ഭീമൻ മൽസ്യത്തിനു പുറത്താണു ഭൂമി ഇരിക്കുന്നത്.
റിബ സ്വപ്നം കാണുമ്പോൾ വാലിളക്കുകയോ ഞെട്ടുകയോ ചെയ്യുന്നതാണു ഭൂകമ്പം എന്നാണ് മിത്ത്. ദൈവം ഒരിക്കൽ കടലിലേക്കു കുറേ ചരലുകൾ വാരിയെറിഞ്ഞപ്പോൾ അത് റിബയുടെ ദേഹത്താണു പോയിവീണത്. ഇക്കിളി കൊണ്ടതുപോലെ റിബ ഉറക്കത്തിൽ തിരിഞ്ഞുകിടന്നപ്പോൾ ഭൂമി കുലുങ്ങി, കരകളും പർവതങ്ങളും പിളർന്നുമാറി.
ഓർമ ഒരൊറ്റ ആഖ്യാനമായല്ല തുണ്ടുതുണ്ടായാണ് നോവലിൽ കിടക്കുന്നത്. അതിനാൽ ഒരു അനുഭവവും പറഞ്ഞുതീരുന്നുമില്ല. ഒരൊറ്റ ആളുടെതായി കഥയും ഇല്ല. മനുഷ്യർ ഭൂകമ്പത്തെപ്പറ്റി സംസാരിക്കുന്നതു താൻ കേട്ടിട്ടുണ്ടെന്ന് എസ്തർ കിൻസ്കി പറയുന്നു. അവർക്ക് ഭൂകമ്പത്തെപ്പറ്റി സംസാരിക്കാനും കേൾക്കാനുമിഷ്ടമാണ്. പക്ഷേ ഈ നോവലിനായി ആരെയും ഇതിനായി ഇന്റർവ്യൂ ചെയ്തിട്ടില്ല.
ഭൂകമ്പത്തിനു മുൻപ് അന്നേദിവസം പകൽ മലയോരത്തെ പ്രകൃതിയിലുണ്ടായ മാറ്റങ്ങൾ ഓരോരുത്തരായി കോറസ് ഓർത്തുപറയുന്നുണ്ട്. അതിൽ ഓരോ ഓർമയ്ക്കും ഭൂകമ്പം ഓരോന്നാണെന്ന് കാണാം. ആടുവളർത്തലുകാരനായ ജിജി പ്രകാശമില്ലാത്ത സൂര്യനെ കണ്ടു. കനൻ പർവതമുകളിൽ ഒരു കരിനിഴൽ നിവർന്നുകിടന്നു. തണുത്ത ഒരു കാറ്റ് വന്നു. അന്തരീഷത്തിൽ ഉഷ്ണമുണ്ടായിരുന്നു. പക്ഷികളും നായ്ക്കളും കൂട്ടത്തോടെ ഒച്ച വച്ചു. ലിനയും വോൾഗയും പൊടുന്നനെ ഒരു നിശ്ശബ്ദത അന്തരീഷത്തിലുണ്ടായെന്നു പറയുന്നു. ആടുകൾ കൂട്ടിൽക്കയറാതെ നിന്നിടത്തുതന്നെ അനക്കമറ്റു. അന്നു കറന്ന പാലിനു കടുമണമായിരുന്നു.
ഭൂകമ്പം ഏതാനും സെക്കൻഡുകൾ മാത്രമായിരുന്നുവെങ്കിലും ഓർമ്മയിൽ അത് സാവാധാനം, കുറെ സമയമെടുത്ത് സംഭവിച്ചതുപോലെ തോന്നും. ഓർമ്മയിൽ എല്ലാം മന്ദഗതിയാണ്. കാർബൺ എന്നു ഗ്രാമീണർ വിളിക്കുന്ന ഒരിനം പാമ്പുണ്ട്. അതിനു വിഷമില്ല. കരിന്തണ്ടുപോലെ. ഈർപ്പമാണ് ഇഷ്ടം. പുഴയിലും കരയിലും അതു കഴിയുന്നു. ഗ്രാമത്തിൽ കാണാറില്ല. ഭൂകമ്പദിവസം ഓൾഗ ഈ പാമ്പിനെ വേലിയിൽ കണ്ടു. ജിജി ആടുകളുമായി വരുമ്പോൾ മറ്റൊന്നിനെ വണ്ടികയറിചത്തനിലയിലാണു കണ്ടത്.
ലിന അമ്മമ്മയുടെ ഒപ്പം വീട്ടുമുറ്റത്ത് ഇരിക്കാറുള്ളത് സൂചിപ്പിക്കുന്നുണ്ട്. ഓരോ മലയുടെയും പേർ അവർ പറയും, ഓരോ മലയ്ക്കും ഓരോ കഥയുണ്ട്. ഓരോന്നിലും ഓരോ ദൗർഭാഗ്യവും. അവർ പറഞ്ഞ കഥകളിൽ ഓരോ മനുഷ്യനും ഓരോ മലയോട് ഒട്ടിനിന്ന് തങ്ങളുടെ ദൗർഭാഗ്യത്തിനു കാത്തിരിക്കുകയാണെന്നു തോന്നും: മലയിൽ വച്ച് മിന്നലേറ്റ് കമിതാക്കൾ കത്തിയെരിഞ്ഞുപോയി. അതു ചാരമായി മഴയിൽ ഒഴുകിപ്പോയി. അവരുടെ കൈകൾ മാത്രം കത്തി പാറയിൽ ഉറഞ്ഞുപോയി. ഒരു നിഴൽ മാത്രം.മലയിടുക്കിൽ വീണുപോയ ഒരു വേട്ടക്കാരൻ ഓരോ പേമാരിയിലും ഓരിയിട്ടു. കുഞ്ഞിനോട് ഈ സങ്കടക്കഥകൾ പറഞ്ഞുകൊടുക്കാതെ തള്ളേ എന്ന് അമ്മ പറയും. അമ്മമ്മ കേൾക്കില്ല. മനുഷ്യരെ പിടിക്കാൻ ഇറങ്ങുന്ന ദുരാത്മാക്കളെപ്പറ്റി അവർ പറഞ്ഞു. വർഷങ്ങൾ കഴിയുന്തോറും അവർ ചെറുതായിച്ചെറുതായി വന്നു. അവരുടെ കൈകൾ മെലിഞ്ഞു കുഞ്ഞുങ്ങളുടേതുപോലെയായി.
സമൂഹസ്മൃതിക്കൊപ്പം വ്യക്തിസ്മരണയെയും വഹിക്കുന്നവയാണു സ്ഥലങ്ങൾ എന്ന സെബാൾഡിയൻ ധാരയിലുള്ള ജർമൻ എഴുത്തുകാരിയാണ് എസ്തർ കിൻസ്കി ചിലർ നിരീക്ഷിച്ചിട്ടുണ്ട്. എഴുത്തുകാരിക്ക് ഈ താരതമ്യത്തോടു യോജിക്കുന്നില്ല. സെബാൾഡിൽ അനുകമ്പയില്ലെന്നാണ് അവരുടെ പരാതി. ഡോക്യുമെന്റേഷനെന്നോ ജേണലിസമെന്നോ പറയാവുന്ന വിധത്തിലുള്ള എഴുത്തുകാരിയുടെ ഇടപെടലുകൾ ഇതിലെ ആഖ്യാനം സവിശേഷമാക്കുന്നു. നമ്മുടെ നാട്ടിലെ അട്ടയെ അനുസ്മരിപ്പിക്കുന്ന കരിയെപ്പറ്റി എഴുത്തുകാരിയുടെ ഒരു നിരീക്ഷണം: അത് പേടിച്ചാൽ മോതിരം പോലെ ചുരുണ്ടുകിടക്കും. എന്നിട്ട് വൈദ്യുതി പ്രവഹിപ്പിക്കും.അന്നേരം അതിനെ തൊട്ടാൽ ഷോക്കടിക്കും. ഇണചേരുന്ന കരി ചത്തുകഴിഞ്ഞേ വേർപെടൂ.
ഭൂകമ്പം ഒരുപാടു കഥകളായാണു സഞ്ചരിക്കുന്നത്. ഉദാഹരണം, കാലുകൾ തളർന്നുകിടപ്പിലായിരുന്ന ഒരു സ്ത്രീ ഭൂകമ്പത്തിൽ പെട്ടെന്ന് എഴുന്നേറ്റു നടന്ന് ദൂരെ പുഴയിലേക്ക് പോയി മുങ്ങിമരിച്ചു. ദരിദ്രരായ ഗ്രാമീണരായിരുന്നു ഭൂകമ്പത്തിന്റെ ഇരകൾ. അവർ ആടും കോഴിയും പന്നിയും മുയലും വളർത്തിയും മറ്റു ചെറുതൊഴിലുകൾ ചെയ്തും ജീവിച്ചു. ആ മലയോരത്തുനിന്ന് ജർമ്മനിയിലോ മോസ്കോയോ പോയി ജോലിയെടുക്കാൻ അവരിൽ പലരും ആഗ്രഹിച്ചു. പെൺകുട്ടികൾ സെയിൽസ് ഗേൾസോ ഹെയർഡ്രസറോ ആകാൻ മോഹിച്ചു. ഫാക്ടറികളിൽ ജോലിയെടുക്കാൻ ചെറുപ്പക്കാർ പട്ടണങ്ങളിലേക്കു പോയി. അവരിൽ ചിലർ മാത്രം മടങ്ങിയെത്തി.
ആദ്യത്തെ ഭൂകമ്പത്തിൽ കാര്യമായി നാശമുണ്ടാകാതിരുന്ന ചില ഗ്രാമങ്ങൾ രണ്ടാമത്തേതിൽ തകർന്നടിഞ്ഞു. എല്ലാത്തിനും ക്ഷാമമായിരുന്നു. അതിനാൽ ഓരോ വസ്തുവും ആളുകൾ എടുത്തുവച്ചു. മേയിലെ ആദ്യ ഭൂകമ്പത്തിൽ വെൻസണിലെ കത്തീഡ്രൽ വീഴാതെ നിന്നു. മാസങ്ങൾക്കുശേഷം സെപ്റ്റംബറിലെ കുലുക്കത്തിൽ അത് നിലംപറ്റി. ആളുകൾ കല്ലുകൾ ഓരോന്നായി വാരിക്കൂട്ടി അത് വീണ്ടും കെട്ടിപ്പൊക്കി. തകർന്ന ചുവർചിത്രത്തിന്റെ കഷ്ണങ്ങളും എടുത്തുവച്ചു. തീർത്ഥാടകർ പണ്ടുകാലത്ത് കോറിയിട്ട ദുരൂഹമായ ചിഹ്നങ്ങൾ ആ ഫലകങ്ങളിൽ ശേഷിച്ചു, സ്മരണയുടെ സൂചകങ്ങൾ പോലെ. വീണ്ടെടുത്ത ആ ഫലകങ്ങളുടെ ബ്ലാക് ആൻഡ്ചിത്രങ്ങൾ ഈ പുസ്തകത്തിൽ ഓരോ ഭാഗത്തിന്റെയും ആരംഭത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അത് ദുരന്താഘാതത്തിന്റെ ശേഷിപ്പാണ്. ഈ നോവൽ ചെയ്യാൻ ശ്രമിക്കുന്നതും അതാണ്, മനുഷ്യ സ്മരണയുടെ അതിജീവനം.