നീർച്ചാലായി മാറിയ ഏകാന്ത സന്യാസിയും ഒറ്റ വാക്കിന്റെ സാഫോയും
പതിനായിരം താളുകൾ എഴുതിയാലും അപൂർണമായ ഒരു താൾ ബാക്കിയുണ്ടെങ്കിൽ അതായിരിക്കും ഏറ്റവും ജിജ്ഞാസയുണ്ടാക്കുക. അതായിരിക്കും ഏറ്റവും അനുഭൂതികൾ തരിക. കനേഡിയൻ കവി ആൻ കാർസൻ ബിസി ആറാം ശതകത്തിലെ യവനമഹാകവി സാഫോയുടെ കവിതകൾ ഇംഗ്ലിഷിലേക്കു പരിഭാഷ ചെയ്തിട്ടുണ്ട്. സാഫോയുടെ മറ്റു പല പരിഭാഷകളെക്കാൾ മനോഹരമാണ് ‘ഈഫ്
പതിനായിരം താളുകൾ എഴുതിയാലും അപൂർണമായ ഒരു താൾ ബാക്കിയുണ്ടെങ്കിൽ അതായിരിക്കും ഏറ്റവും ജിജ്ഞാസയുണ്ടാക്കുക. അതായിരിക്കും ഏറ്റവും അനുഭൂതികൾ തരിക. കനേഡിയൻ കവി ആൻ കാർസൻ ബിസി ആറാം ശതകത്തിലെ യവനമഹാകവി സാഫോയുടെ കവിതകൾ ഇംഗ്ലിഷിലേക്കു പരിഭാഷ ചെയ്തിട്ടുണ്ട്. സാഫോയുടെ മറ്റു പല പരിഭാഷകളെക്കാൾ മനോഹരമാണ് ‘ഈഫ്
പതിനായിരം താളുകൾ എഴുതിയാലും അപൂർണമായ ഒരു താൾ ബാക്കിയുണ്ടെങ്കിൽ അതായിരിക്കും ഏറ്റവും ജിജ്ഞാസയുണ്ടാക്കുക. അതായിരിക്കും ഏറ്റവും അനുഭൂതികൾ തരിക. കനേഡിയൻ കവി ആൻ കാർസൻ ബിസി ആറാം ശതകത്തിലെ യവനമഹാകവി സാഫോയുടെ കവിതകൾ ഇംഗ്ലിഷിലേക്കു പരിഭാഷ ചെയ്തിട്ടുണ്ട്. സാഫോയുടെ മറ്റു പല പരിഭാഷകളെക്കാൾ മനോഹരമാണ് ‘ഈഫ്
പതിനായിരം താളുകൾ എഴുതിയാലും അപൂർണമായ ഒരു താൾ ബാക്കിയുണ്ടെങ്കിൽ അതായിരിക്കും ഏറ്റവും ജിജ്ഞാസയുണ്ടാക്കുക. അതായിരിക്കും ഏറ്റവും അനുഭൂതികൾ തരിക. കനേഡിയൻ കവി ആൻ കാർസൻ ബിസി ആറാം ശതകത്തിലെ യവനമഹാകവി സാഫോയുടെ കവിതകൾ ഇംഗ്ലിഷിലേക്കു പരിഭാഷ ചെയ്തിട്ടുണ്ട്. സാഫോയുടെ മറ്റു പല പരിഭാഷകളെക്കാൾ മനോഹരമാണ് ‘ഈഫ് നോട്ട്, വിന്റർ’ എന്ന ഈ സമാഹാരം.
മറ്റു കവികളെപ്പോലെയല്ല സാഫോയിൽ, വാക്കുകൾ മാഞ്ഞുപോയ താളുകളാണു കൂടുതൽ. ഒരു താളിൽ അവശേഷിച്ച ഒരേ ഒരു വാക്ക് (വേദനാജനകം, മോഹം, പ്രിയപ്പെട്ടവനേ.. എന്നിങ്ങനെ ഒറ്റയൊത്ത വാക്കുകൾ കവിതയായി നമ്മുടെ മുന്നിൽ). അവരുടെ സമാഹരിക്കപ്പെട്ട 11 കാവ്യസമാഹാരങ്ങളിൽനിന്നും ഒരു കവിത മാത്രമാണു പൂർണമായി നമുക്കു ലഭ്യമായിട്ടുള്ളത്. ബാക്കിയെല്ലാം കാവ്യശകലങ്ങൾ മാത്രമാണ്. പാപ്പിറസ് ചുരുളുകളിൽ എഴുതപ്പെട്ട അവയിലെ വരികളെല്ലാം മാഞ്ഞുപോയിരിക്കുന്നു. ചില പുറങ്ങളിൽ ചിലപ്പോൾ ഒരു വാക്ക് മാത്രമേ വായിക്കാനാകൂ, അല്ലെങ്കിൽ ഒന്നോ രണ്ടോ വരി... എന്താണു സാഹചര്യമെന്നോ ഉദ്ദേശ്യമെന്നോ മനസ്സിലാകാതെ സാഫോയിലെ ഇത്തരം വാക്കുകൾ ചില മന്ത്രങ്ങൾ പോലെ ഒട്ടേറെ സങ്കൽപിക്കാൻ പ്രേരിപ്പിക്കുന്നു. (‘തേനും വേണ്ട തേനീച്ചയും വേണ്ടെനിക്ക്’)
സാഫോയുടെ കവിതകളുടെ രണ്ടാമത്തെ സ്രോതസ്സ് അരിസ്റ്റോട്ടിൽ അടക്കം പൗരാണിക ഗ്രീസിലെ തത്വചിന്തകരുടെയും കവികളുടെയും ചരിത്രകാരന്മാരുടെയും രചനകളിലെ സാഫോ ഉദ്ധരണികളാണ്. ഈ ഉദ്ധരണികൾ കൂടി സമാഹരിക്കുമ്പോൾ അപാരമായ ജിജ്ഞാസയും നിഗൂഢതയും അവശേഷിപ്പിക്കുന്ന കാവ്യശകലങ്ങളുടെ വിചിത്രമായ ലോകം തരുന്ന കവിയായി സാഫോ മാറുന്നു.
ബിസി 630 ൽ ഗ്രീക്ക് ദ്വീപായ ലെസ്ബസിലാണ് സാഫോയുടെ ജനനം. പ്രാദേശിക ഭരണകൂടം നാടുകടത്തിയതിനാൽ വർഷങ്ങളോളം സിസിലിയിൽ പ്രവാസത്തിലായിരുന്നു. വിവാഹമടക്കം ആഘോഷവേളകളിൽ ആലപിക്കാനുള്ള പാട്ടുകളാണ് സാഫോ എഴുതിയത് . do I still earn for my virginity, Into desire I shall come പോലെ നമുക്കു ലഭിച്ചിട്ടുള്ള ഒറ്റവരികളെല്ലാം നഷ്ടപ്പെട്ടുപോയ വിവാഹഗാനങ്ങളിലെ വധുവിന്റെ ആത്മഗതങ്ങളാണ്.
ആൻ കാർസന്റെ ‘പ്ലെയിൻവാട്ടർ’ എന്ന പുസ്തകം കൂടി ഈയിടെ വായിച്ചു. അത് കവിതകളുടെയും ലേഖനങ്ങളുടെയും മനോഹരമായ പുസ്തകമാണ്. അവസാനഭാഗമായ The anthropology of water സ്പെയിനിലെ പ്രശസ്തമായ ചില പൗരാണിക പട്ടണങ്ങളിലേക്കുള്ള യാത്രകളാണ്. Water is something you cannot hold. Like men. I tried എന്നു തുടങ്ങുന്ന ഈ യാത്രാസ്മൃതികൾ ഓരോന്നിലും അച്ഛൻ, സഹോദരൻ, കാമുകൻ, സ്നേഹിതർ എന്നിവരെല്ലാം വന്നുപോകുന്നു. ഓരോ അധ്യായവും ആരംഭിക്കുന്നതു മധ്യകാല ജാപ്പനീസ് ഹൈക്കു കവിതകളുടെ ഉദ്ധരണിയോടെയാണ്. രാത്രിതടാകങ്ങളിൽ നിലാവു കണ്ടും മലഞ്ചെരിവുകളിൽ നടന്നും നിലാവിന്റെ ഗന്ധമുള്ള കാറ്റിൽ ഉറങ്ങിയും സഞ്ചരിക്കുന്ന പൗരാണിക ബുദ്ധ കാവ്യങ്ങളുടെ അലകളിലേറിയാണ് കാർസന്റെ യാത്ര.
വിശ്രാന്തി എന്ന് അർഥം വരുന്ന ചൈനീസ് വാക്കിൽ ഒരു വാതിൽ, ജാലകം, ചന്ദ്രിക എന്നിവയുടെ ചിഹ്നങ്ങൾ കാണാം. നിലാവ് ആസ്വദിക്കണമെങ്കിൽ നിങ്ങൾ ശരിക്കും വിശ്രാന്തിയിൽ ആയിരിക്കണമെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് വിയറ്റ്നാമീസ് സെൻഗുരുവായ തിക് നട് ഹൺ, ‘അറ്റ് ഹോം ഇൻ ദ് വേൾഡ്’ എന്ന പുസ്തകത്തിൽ പറയുന്നു. യുവാവായിരിക്കെ 1960 കളിൽ വിയറ്റ്നാമിൽനിന്നു നാടുകടത്തപ്പെട്ട ഈ ബുദ്ധസന്യാസി തന്റെ ജീവിതത്തിലെ അവസാന വർഷങ്ങൾ ചെലവഴിക്കാനാണ് പിന്നീടു സ്വദേശത്തേക്കു തിരിച്ചെത്തിയത്. വിയറ്റ്നാമിലെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ഓർത്തെടുക്കുന്ന ഒട്ടേറെ സന്ദർഭങ്ങൾ അറ്റ് ഹോം ഇൻ ദ് വേൾഡ് എന്ന പുസ്തകത്തിൽ കാണാം.
സാധാരണജീവിതത്തെ ആത്മീയജീവിതമാക്കി മാറ്റാൻ സഹായിക്കുന്ന ഒരു മാർഗം മനഃപൂർണതയാണ് – സെൻ ഗുരു പറയുന്നു. കുട്ടിക്കാലത്ത് അമ്മ കടയിൽ പോയി വരുമ്പോൾ തനിക്ക് മധുരപലഹാരം വാങ്ങിക്കൊണ്ടുവരുമായിരുന്നു. അതു കിട്ടിയാൽ നേരേ വീട്ടുമുറ്റത്തേക്കു പോയി അവിടെ നിന്ന് സമയമെടുത്താണു കഴിക്കുക. ചിലപ്പോൾ മുക്കാൽമണിക്കൂറോളം സ്വയം മറന്ന് ആ പലഹാരം നുണഞ്ഞു നിൽക്കും. അതിനിടെ, കാൽച്ചുവട്ടിലെ നായയെ കാൽ കൊണ്ടു തൊടും. ആകാശത്തേക്കു നോക്കും. മറ്റൊന്നിനെയും കുറിച്ചു വേവലാതിയില്ലാത്തതുകൊണ്ടാണ് അങ്ങനെ നിന്നു ലയിച്ചുകഴിക്കാൻ കഴിയുന്നത്. ധ്യാനത്തിന്റെ ഏറ്റവും സുപ്രധാനമായ ഒരു പ്രയോഗം മനസ്സറിഞ്ഞു കഴിക്കുക എന്നതാണ്. മനസ്സു നിറഞ്ഞുള്ള ഭക്ഷണം, ഒരുപാടു സമയമെടുത്ത്, അതിൽ ലയിച്ച്... മനസ്സറിഞ്ഞ് ഒരു ചായ കുടിക്കുന്നതു പോലും അഗാധമായ ആത്മീയ അനുഭവമാണെന്നു തിക് നട് ഹൺ പറയുന്നു.
സ്കൂൾ വിദ്യാർഥിയായിരിക്കെ ഒരു പിക്നിക്കിനു പോയ അനുഭവം ഹൺ പങ്കുവയ്ക്കുന്നുണ്ട്. വനത്തോടു ചേർന്ന ഒരു പർവതമുകളിലേക്കാണ് അധ്യാപകൻ വിദ്യാർഥികളെ കൊണ്ടുപോയത്. അവിടെ ബുദ്ധസന്യാസി ഒറ്റയ്ക്കു താമസിക്കുന്നുണ്ടെന്നു കൂടി അവർ കേട്ടിരുന്നു. എന്നാൽ കുട്ടികൾ മല കയറി അവിടെ എത്തിയപ്പോൾ മുള കൊണ്ടു തീർത്ത ഒരു കുടിൽ മാത്രമേ കണ്ടുള്ളു. സന്യാസി ഉണ്ടായിരുന്നില്ല. കുട്ടികൾ വരുന്നത് അറിഞ്ഞ് സന്യാസി എവിടെയെങ്കിലും ഒളിച്ചതാവാം. ഹണിനു വലിയ നിരാശ തോന്നി. സന്യാസിയെ കാണാനുള്ള വലിയ മോഹത്തോടെയാണ് അവൻ അവിടേക്കു പോയത്. കൂട്ടുകാരെ വിട്ട് ഹൺ വനത്തിനകത്തേക്കു നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു നീരൊഴുക്കിന്റെ മനോഹരമായ ശബ്ദം കേട്ടു. അവിടേക്കു ചെന്നപ്പോൾ തെളിനീരുള്ള ഒരു കുളം കണ്ടു. അവൻ അതിൽനിന്നു വെള്ളം കോരിക്കുടിച്ചു. എത്ര വിശേഷപ്പെട്ട രുചിയാണ് ആ വെള്ളത്തിന്. മല കയറിയ ക്ഷീണത്തിൽ അവിടെ കുറച്ചുനേരം വിശ്രമിക്കാമെന്ന് അവൻ തീരുമാനിക്കുന്നു. പുൽത്തകിടിയിൽ കിടന്നപ്പോൾ നീലാകാശത്തിനു നേരേ ഒരു മരത്തിന്റെ ശിഖരം നീണ്ടുനിൽക്കുന്നതു കണ്ടു. അങ്ങനെ മയങ്ങിപ്പോയി. കുറച്ചുകഴിഞ്ഞു കണ്ണുതുറന്നപ്പോഴും ആകാശവും ശിഖരവും കുളവും കണ്ടു. താൻ തേടിവന്ന സന്യാസി ഒരു കുളമായി മാറി തന്നെ ആനന്ദിപ്പിച്ചുവെന്നാണു തിക് നട് ഹൺ കരുതിയത്. വർഷങ്ങൾ കടന്നുപോയിട്ടും പ്രശാന്തമായ ആ കുളവും അതിലേക്കു വെള്ളമിറ്റിറ്റുവീഴുന്ന സ്വരവും കുടിച്ച വെള്ളവും തന്റെ മനസ്സിൽ മായാതെ നിന്നതായി സെൻഗുരു പറയുന്നു. അതായിരുന്നു തന്റെ ആദ്യ ആത്മീയാനുഭവം. നിങ്ങൾ ഇതേ പോലെ ഒരു ഏകാകിയായ സന്യാസിയെ കണ്ടുമുട്ടിയിട്ടുണ്ടാകണം. ചിലപ്പോൾ ഒരു കുളം, ഒരു പാറക്കെട്ട്, ഒരു മരം, ഒരു നക്ഷത്രം, അല്ലെങ്കിൽ മനോഹരമായ ഒരു സൂര്യാസ്തമയം.
തിക് നട് ഹണിൽ ഇതേ പോലെ ധ്വന്യാത്മകമായ ഒട്ടേറെ സന്ദർഭങ്ങളുണ്ട്. ധ്യാനം എങ്ങനെയാണു കവിതയിലൂടെ സാധ്യമാകുന്നതെന്ന് മറ്റൊരിടത്ത് അദ്ദേഹം വിവരിക്കുന്നു. പതിനാറാം വയസ്സിൽ ബുദ്ധവിഹാരത്തിൽ വിദ്യാർഥിയായി ചേർന്നപ്പോൾ ഗുരു ആദ്യം നൽകിയത് 50 സെൻകവിതകളുടെ ഒരു പുസ്തകമായിരുന്നു. ദിവസവും പ്രായോഗികമാക്കാനുള്ള ശീലങ്ങളുടെ കാവ്യങ്ങളായിരുന്നു ക്ലാസിക്കൽ ചൈനീസിലുള്ള നാലു വരി കവിതകളുടെ ആ പുസ്തകം. ഓരോ വരിയിലും അഞ്ചു വാക്കുകൾ വീതം. അങ്ങനെ ഓരോ കവിതയിലും 20 വാക്കുകൾ വീതം. ഒരു കവിത നല്ല ഇരുത്തം സംബന്ധിച്ചായിരുന്നു. ഒരു പ്രത്യേക രീതിയിൽ ഇരിക്കുകയാണെങ്കിൽ മനസ്സ് ലയത്തിലേക്കു വരുമെന്ന് ആ വരികൾ വിശദീകരിക്കുന്നു. ഓരോ ദിവസവും കവിതയിലൂടെ നിർവഹിക്കുന്ന ഒരു രീതിയായിരുന്നു അത്.
ആൻ കാർസന്റെ പുസ്തകത്തിൽ കാഫ്കയുടെ ഒരു ദൃഷ്ടാന്തം പരാമർശിക്കുന്നുണ്ട്. യൂറോപ്പിനു കുറുകെ നീന്തുക എന്ന ഒരു ദൗത്യം കാഫ്കയ്ക്കുണ്ടായിരുന്നു. യൂറോപ്പിലെ നദികൾ ഓരോന്നായി നീന്താനായി അദ്ദേഹവും സ്നേഹിതൻ മാക്സ് ബ്രോഡും തയാറെടുക്കുകയും ചെയ്തു. ദൗർഭാഗ്യവശാൽ കാഫ്കയുടെ ആരോഗ്യം ഈ ദൗത്യത്തിന് അനുവദിക്കുന്നതായിരുന്നില്ല. യൂറോപ്പിനു കുറുകെ നീന്തുന്നതിനു പകരം ഒരിക്കലും നീന്തൽ പഠിക്കാത്ത ഒരു മനുഷ്യനെപ്പറ്റി കാഫ്ക ഒരു ദൃഷ്ടാന്തകഥ എഴുതി. ഒരു ശിശിരകാല സന്ധ്യയിൽ ഈ മനുഷ്യൻ സ്വന്തം പട്ടണത്തിൽ എത്തുമ്പോളാണ് ആ വാർത്ത അറിയുന്നത്. ഒളിംപിക്സിൽ ബാക്സ്ട്രോക് മത്സരത്തിൽ താൻ വിജയിച്ചിരിക്കുന്നു. പട്ടണത്തിന്റെ പ്രധാന തെരുവിനു നടുവിൽ ഒരു പോഡിയം സജ്ജമായിരുന്നു. ആ പടവുകൾ അയാൾ സങ്കോചത്തോടെ കയറുന്നു. അസ്തമയ സൂര്യന്റെ അവസാന കിരണങ്ങൾ അയാളുടെ കണ്ണുകളിൽ പതിക്കുന്നു. അയാളുടെ കാഴ്ച മറയുന്നു. നീന്തൽകാരന്റെ കഴുത്തിലണിയിക്കാനുള്ള പുഷ്പഹാരങ്ങളുമായി നഗരസഭാ അധികൃതർ എത്തുമ്പോഴേക്കും ദൃഷ്ടാന്തം അവസാനിക്കുന്നു.
“തീർഥാടകർ നല്ല കടങ്കഥകളെ സ്നേഹിക്കുന്ന മനുഷ്യരാണ്” എന്ന് ആൻ കാർസൻ.
Content Summary: Ezhuthumesha column on the beauty of unfinished art