പരുക്കൻ നക്ഷത്രങ്ങളുടെ രാത്രി ആകാശവും ഭാഷയിലേക്ക് ഉപ്പായി അടരുന്ന കിരണവും
ഭാഷയിലും കലയിലും ഒരു പരിശീലനവും ലഭിക്കാതെ, ആരുടെയും കൈ പിടിക്കാതെയാണു ഞങ്ങളിൽ ചിലർ അവിടേക്കു പോയത്. മറ്റു ചിലർക്കു ചെറുപ്പം മുതൽ നാട്ടിലോ വീട്ടിലോ സാഹിത്യസംസ്കാരമുള്ള മനുഷ്യരുമായി ഇടപഴകാൻ അവസരമുണ്ടാകും. അല്ലെങ്കിൽ കലാലയങ്ങളിൽ ഉയർന്ന അഭിരുചിയുള്ള അധ്യാപകരുടെ പിന്തുണ ലഭിക്കാൻ ഭാഗ്യമുണ്ടാകും.
ഭാഷയിലും കലയിലും ഒരു പരിശീലനവും ലഭിക്കാതെ, ആരുടെയും കൈ പിടിക്കാതെയാണു ഞങ്ങളിൽ ചിലർ അവിടേക്കു പോയത്. മറ്റു ചിലർക്കു ചെറുപ്പം മുതൽ നാട്ടിലോ വീട്ടിലോ സാഹിത്യസംസ്കാരമുള്ള മനുഷ്യരുമായി ഇടപഴകാൻ അവസരമുണ്ടാകും. അല്ലെങ്കിൽ കലാലയങ്ങളിൽ ഉയർന്ന അഭിരുചിയുള്ള അധ്യാപകരുടെ പിന്തുണ ലഭിക്കാൻ ഭാഗ്യമുണ്ടാകും.
ഭാഷയിലും കലയിലും ഒരു പരിശീലനവും ലഭിക്കാതെ, ആരുടെയും കൈ പിടിക്കാതെയാണു ഞങ്ങളിൽ ചിലർ അവിടേക്കു പോയത്. മറ്റു ചിലർക്കു ചെറുപ്പം മുതൽ നാട്ടിലോ വീട്ടിലോ സാഹിത്യസംസ്കാരമുള്ള മനുഷ്യരുമായി ഇടപഴകാൻ അവസരമുണ്ടാകും. അല്ലെങ്കിൽ കലാലയങ്ങളിൽ ഉയർന്ന അഭിരുചിയുള്ള അധ്യാപകരുടെ പിന്തുണ ലഭിക്കാൻ ഭാഗ്യമുണ്ടാകും.
ഭാഷയിലും കലയിലും ഒരു പരിശീലനവും ലഭിക്കാതെ, ആരുടെയും കൈ പിടിക്കാതെയാണു ഞങ്ങളിൽ ചിലർ അവിടേക്കു പോയത്. മറ്റു ചിലർക്കു ചെറുപ്പം മുതൽ നാട്ടിലോ വീട്ടിലോ സാഹിത്യസംസ്കാരമുള്ള മനുഷ്യരുമായി ഇടപഴകാൻ അവസരമുണ്ടാകും. അല്ലെങ്കിൽ കലാലയങ്ങളിൽ ഉയർന്ന അഭിരുചിയുള്ള അധ്യാപകരുടെ പിന്തുണ ലഭിക്കാൻ ഭാഗ്യമുണ്ടാകും. ഇതൊന്നുമില്ലാതെ തപ്പിയും തടഞ്ഞും മുന്നേറിയവർക്കൊപ്പമായിരുന്നു എന്റെ സ്ഥാനവും.
നാടിനോ കുടുംബത്തിനോ കലാപാരമ്പര്യം ഇല്ലാതെ, ഭാഷാശുദ്ധിയില്ലാതെ അലയുമ്പോൾ, ഒന്നിന്റെയും താങ്ങില്ലാത്ത ഒരാൾ കല കൊണ്ടോ ഭാഷ കൊണ്ടോ ജീവിക്കാൻ തീരുമാനിക്കുന്നത് അവിവേകമായിരുന്നു. നിങ്ങൾ സാഹിത്യമെന്നെല്ലാം പറഞ്ഞ് ജീവിച്ചുതുടങ്ങുമ്പോൾ അകത്തും പുറത്തുമുള്ളവർ അതിനെ പുച്ഛിക്കാൻ തുടങ്ങും. ഇനി കലയിലായാലും നിങ്ങളുടെ കുടുംബം, ഊര്, ജാതി തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ കൂടി മറ്റുള്ളവർ തിരയും.
എഴുത്തുകാരനാകാൻ വേണ്ട യോഗ്യത എനിക്കില്ലെന്നു തന്നെയാണു വർഷങ്ങളോളം ഞാൻ വിചാരിച്ചത്. ആത്മവിശ്വാസം തീരെയില്ലാതെ എനിക്കു നിരന്തരം വാക്യങ്ങൾ തെറ്റി. പദങ്ങൾ പരസ്പരം മാറിപ്പോയി. തെറ്റായ ഉച്ചാരണം എന്റെ നാണം പലയിടത്തും കെടുത്തിയിട്ടുണ്ട്. ഭാഷയിൽ ആത്മവിശ്വാസം കുറയുമ്പോൾ ഭാവന അകന്നുപോകും. ഭാവന അകലുമ്പോൾ നാം നിസ്സഹായരും ദരിദ്രരുമായി അവശേഷിക്കും. ഈ ജന്മത്തിൽ ഇനിയെന്തെങ്കിലും സാധ്യമാകുമോ എന്ന് വിലപിക്കും. യഥാർഥത്തിൽ, സാഹിത്യഭാഷ തനിക്കു പുല്ലാണെന്നു വിചാരിച്ചു മാത്രമേ എഴുത്തു സംഭവിക്കുകയുള്ളു എന്നു മനസ്സിലാക്കാൻ എത്രയോ വർഷങ്ങളെടുത്തു. അതുവരേക്കും മരപ്പണിക്കാരനൊപ്പമോ തയ്യൽക്കാരനൊപ്പമോ തൊഴിൽ പഠിക്കാൻ നടക്കുന്ന ചെറുപ്പക്കാരനെപ്പോലെ ഞാൻ ഭാഷയെ പിന്തുടർന്നു. കലയിലെയും സാഹിത്യത്തിലെയും ചലനങ്ങൾ ജാഗ്രതയോടെ ശ്രദ്ധിച്ചു. അങ്ങനെ ശ്രദ്ധിക്കുമ്പോൾ ചിലപ്പോൾ റഷ്യൻ മഹാകവി ഒസിപ് മാന്റേൽസ്റ്റാമിന്റെ കവിതയിൽ പരുക്കൻ നക്ഷത്രങ്ങൾ തിളങ്ങുന്ന രാത്രിയിലെ ആകാശം കണ്ടു.
വ്യവസ്ഥാപിതരായ എഴുത്തുകാരുടെ കൂട്ടത്തിൽനിന്നു ബഹിഷ്കൃതനായശേഷം കവിയും ഭാര്യയും സോവിയറ്റ് റഷ്യയിലെ വിദൂരമായ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പലതരം ജോലികളെടുത്തു പ്രവാസികളായി അലയുകയായിരുന്നു. 1930കളിലെ സോവിയറ്റ് റഷ്യയിൽ വിമതർക്കു രണ്ടുതരം ശിക്ഷകളാണു ലഭിച്ചിരുന്നത്. ആദ്യത്തേത് ആഭ്യന്തരമായ നാടുകടത്തലാണ്. അപരിചിതവും കടുത്തതുമായ കാലാവസ്ഥകളിൽ സ്ഥിരമായോ തൊഴിലോ വാസസ്ഥലമോ ഇല്ലാതെ, ഏറ്റവും ദരിദ്രരരായി ജീവിക്കുക. ആ പ്രവാസം തീർന്നാൽ തിരിച്ചെത്തി നന്നാവാം. സോഷ്യലിസ്റ്റ് രചനകൾ നടത്താം. അല്ലെങ്കിൽ രണ്ടാമത്തെ ശിക്ഷ ലേബർ ക്യാംപിലേക്ക് അയയ്ക്കലാണ്. അവിടെ നിന്നു തിരിച്ചുവരവുണ്ടാകില്ല. ഒസിപ് മാന്റേൽസ്റ്റാം രണ്ടു ശിക്ഷയും ഏറ്റുവാങ്ങി. 1938 ൽ ലേബർ ക്യാംപിലെവിടെയോ മരിച്ച് അജ്ഞാതമായ ഏതോ കൂട്ടക്കുഴിമാടത്തിൽ അടക്കം ചെയ്യപ്പെടുകയും ചെയ്തു.
കവി ആഭ്യന്തര പ്രവാസത്തിലായിരുന്ന കാലത്ത് എഴുതിയ ഒരു കവിതയിലെ രാത്രി- വീട്ടുമുറ്റത്തു തുണി അലക്കുന്നു. അവിടെ ചാരിവച്ചിരിക്കുന്ന വിറകു കീറുന്ന മഴുവിന്റെ വായ്ത്തലയിൽ നക്ഷത്രകിരണം പോലെ ഉപ്പു തിളങ്ങുന്നു (ഇടശ്ശേരിക്കവിതയിലെ കൈക്കോട്ടിന്റെ ചിരിപോലെ). ഇരുണ്ടുതണുത്തുറഞ്ഞ വെള്ളത്തൊട്ടിയിലെ ജലത്തിലേക്കും ഒരു നക്ഷത്രം ഉപ്പുപോലെ അലിയുന്നു എന്നു ഒസിപ് മാന്റേൽസ്റ്റാം. എന്നിട്ടോ death is more pure, disaster saltier, and earth more beautiful and terrible എന്നാണു കവിയുടെ ഉപസംഹാരം. ഭയങ്കരസുന്ദരമായ ഈ ഭൂമിയെക്കുറിച്ചുള്ള അറിവും അനുഭവവും ഭാഷയിലേക്ക് ഉപ്പായി അലിയുന്നതു ഞാൻ കണ്ടു.
കവിതയെ ഒരു കലപ്പയോടാണു ഒസിപ് മാന്റേൽസ്റ്റാം ഉപമിച്ചത്, നൂറു വർഷം മുൻപെഴുതിയ ദ് നോയ്സ് ഓഫ് ടൈംസ് എന്ന സ്മരണകളുടെ പുസ്തകത്തിൽ. ഉഴുതുമറിക്കുന്ന കലപ്പ കരിമണ്ണിന്റെ അടരുകൾ പുറത്തേക്കു കൊണ്ടുവരുന്നതുപോലെ അജ്ഞാതമായ കാലത്തിന്റെ അടരുകളാണു കവിത പുറത്തേക്കു കൊണ്ടുവരുന്നത്. മനുഷ്യൻ തന്റെ കാലത്തോടുള്ള അതൃപ്തിയിൽ നിന്നാണു ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് തിരഞ്ഞു ചെല്ലുന്നതെന്നും കവി വിശ്വസിച്ചു.
2
എന്റെ കോളജുകാലത്തു ഞാനും സ്നേഹിതനും വാരാന്ത്യങ്ങളിൽ വെയിൽ ചായുമ്പോൾ നടന്നു പോകാറുള്ള ഒരു സ്ഥലമുണ്ട്. പവർഹൗസിലേക്കുള്ള പെൻസ്റ്റോക് പൈപ്പുകളുടെ വശത്തുകൂടി കുത്തനെ ആയിരത്തിലേറെ പടികൾ ചെന്നെത്തുന്നതു കുറ്റിമരങ്ങളുള്ള പാറക്കെട്ടിന്റെ മുകളിലേക്കാണ്. അവിടെയാണു അണക്കെട്ടിൽനിന്നു പവർ ഹൗസിലേക്ക് എത്തുന്ന വെള്ളത്തിന്റെ ഇടത്താവളമായ കൂറ്റൻ ടാങ്കുള്ളത്. ഈ ടാങ്കിനു സമീപം പുല്ലുകൾ വളർന്ന, ഗർത്തത്തിലേക്കു തള്ളിനിൽക്കുന്ന ഒരു പ്രതലമുണ്ട്. അവിടെനിന്നുള്ള നോട്ടം അപാരമായ കാഴ്ചയാണ്. വെയിലിന്റെ പലവേഷങ്ങൾ കാണാം. നേരം വൈകുന്തോറും കാറ്റിനു മുഴക്കമേറിവരും. ആ വഴിയിലെ പാറയിടുക്കുകളിലെ ഇരുട്ടിലേക്കു മഴക്കാലത്ത് എപ്പോഴും ഉറവുകളിലെ വെള്ളം ഊർന്നുവീണുകൊണ്ടിരിക്കും. പാറയുടെ വിടവുകൾ മഴപ്പാത്തി പോലെയാണ് അപ്പോൾ.
ഏതാനും വർഷം മുൻപ് ഒരു രാത്രിവണ്ടിയിലിരിക്കേ പൊടുന്നനെ എന്റെ മനസ്സിലേക്ക് കല്ലുകൾക്കു മീതേയുള്ള ആ നീരൊഴുക്കിന്റെ സ്മരണ വന്നു. ആ ഉറവുകൾ ഇപ്പോൾ എന്തു ചെയ്യുകയാവും എന്നോർത്തു.
ഒരുകാലത്തു ഞാനെഴുതിയവയിൽ ഏറെയും ലേഖനങ്ങളോ വിവർത്തനങ്ങളോ പഠനങ്ങളോ ആയിരുന്നു. അവ എനിക്ക് ആത്മകഥാപരമായിരുന്നു. ഞാൻ എന്നെക്കുറിച്ചു തന്നെ എഴുതുകയാണ് ആ ലേഖനങ്ങളിലെല്ലാം ചെയ്തത്. ആത്മകഥാപരമായ എഴുത്തു മടുത്തപ്പോഴാണു ഞാൻ നോവലെഴുതാൻ തുടങ്ങിയത്. ആത്മകഥയിൽനിന്നുള്ള മോചനമാണ് എനിക്ക് നോവൽ എന്നു പറയാം. എഴുത്തുകാരന്റെ വ്യക്തിപരതയിൽനിന്നു കഥാപാത്രങ്ങളുടെ സാമൂഹികതയിലേക്കുള്ള സഞ്ചാരമായി ഞാൻ എഴുത്തിനെ കാണുന്നു.
ഒരു നോവൽ എഴുതിപൂർത്തിയാക്കിക്കഴിഞ്ഞാൽ അവിടെ കുറേനേരത്തെ മൗനമുണ്ടാകും. ആ മൗനത്തിൽ എഴുത്താൾ തന്നെ നോവലിനെക്കുറിച്ചു പറയുന്നതു കേൾക്കാനാവും പലരും ആഗ്രഹിക്കുന്നത്. എന്നാൽ ലാപ്ടോപ് അടച്ചുവച്ച് അയാൾ എഴുത്തിൽ വരാതെ പോയ കഥകളെയും കഥാപാത്രങ്ങളെയും ഓരോന്നായി ഓർക്കുന്ന ആ നിശബ്ദതയിൽ ചോദ്യങ്ങൾ ഉയരാറുണ്ട്- ഒരാൾ എന്താണു നോവൽ വായനയിൽ തേടുന്നത്..? അയാളെത്തന്നെയാണോ. അയാൾ സങ്കൽപിച്ച ലോകങ്ങളെയാണോ.? എന്റെ ഉത്തരം ഇതാണ്- എഴുതുമ്പോഴും വായിക്കുമ്പോഴും ഞാൻ ചെയ്യുന്നത്, ഞാൻ ജീവിക്കാതെ പോയ ജീവിതങ്ങളെ തിരയുകയാണ്, ആ ജീവിതങ്ങളെ സങ്കൽപിക്കുകയാണ്. എത്രയോ കഥകളിൽ നിന്നാണു ഞാൻ ഉണ്ടായിവന്നതെന്ന് എനിക്ക് അപ്പോൾ ബോധ്യമാകാറുണ്ട്. അതു പറഞ്ഞാൽ തീരുകയില്ല, ചിലപ്പോൾ തോമസ് മാനിന്റെ മാജിക് മൗണ്ടനിൽ ആശുപത്രി വളപ്പിലെ നീണ്ട സംസാരങ്ങൾ, അല്ലെങ്കിൽ പാസ്റ്റർനാക്കിന്റെ ഡോ. ഷിവാഗോയിൽ രാത്രി വൈകി ഉണർന്നിരുന്ന് എഴുതുമ്പോൾ വീടിനു ചുറ്റും സിംഹങ്ങളോ കടുവകളോ പായുന്നത്, അതുമല്ലെങ്കിൽ ഉറൂബിന്റെ ഉമ്മാച്ചുവിൽ കിടപ്പറയിലെ ഇരുട്ടിലെ ആ കൊലപാതക രംഗത്തിൽ ആ സ്ത്രീ പാലിച്ച മൗനം, ബഷീറിന്റെ മതിലുകളിൽ, വിരസമായ ദിനങ്ങളുടെ മുള്ളുകൾക്കിടയിലൂടെ ലൈംഗികത പൊടുന്നനെ പൂക്കളായി പൊട്ടിവിരിയുന്നത്. ഇതൊന്നുമല്ലെങ്കിൽ മറ്റേതെങ്കിലും ഭാവനയിൽ, മറ്റേതെങ്കിലും ദേശത്ത് ഞാൻ ഇങ്ങനെ കഥകളിൽ ജനിക്കുന്നു.
ഏറ്റവും പ്രിയങ്കരമായ ഒരു സ്നേഹം, സൗഹൃദം, പ്രണയം, കാമം- ഇവയിൽ ഏതു നഷ്ടമായാലും അതു നിങ്ങളുടെ മുഴുവൻ ജീവിതത്തെയും തുളച്ചുചെല്ലുന്ന മുറിവോ ശൂന്യതയോ ആയി തുടരും. സാഹിത്യത്തിൽ ഇതിനെക്കാൾ സുപ്രധാനമായ സന്ദർഭം വേറെയില്ല. നഷ്ടമായതിനെപ്പറ്റി ഒരാൾ പറയുന്ന കഥയോളം, ആ കഥയ്ക്കുള്ളിൽനിന്നു വരുന്ന മറ്റു കഥകളോളം ജിജ്ഞാസയുണ്ടാക്കില്ല മറ്റൊരു ആഖ്യാനവും എന്ന് തോന്നുന്നു. വർഷങ്ങൾക്കുശേഷം അതേ പ്രിയം ഓർമിക്കുമ്പോൾ, ഇത്രവേഗം കടന്നുപോയ വർഷങ്ങളെ നോക്കി, ജീവിതം എത്ര ഹ്രസ്വമാണ് എന്ന് ഒരാൾ അമ്പരന്നേക്കാം-ഒരു പ്രേമത്തിന്റെ തുടക്കം മുതൽ അന്ത്യം വരെയുള്ള ഇത്തിരിദൂരം മാത്രമാണോ നാം പിന്നിട്ടത്? എന്നാൽ ആ ചുരുങ്ങിയ സമയം-ചിലർക്ക് ഏതാനും മിനിറ്റുകൾ, അല്ലെങ്കിൽ മണിക്കൂറുകൾ, ഏതാനും ആഴ്ചകളോ മാസങ്ങളോ അതുമല്ലെങ്കിൽ ഏതാനും വർഷങ്ങൾ മാത്രം- ഓർത്തു നോക്കൂ, എത്ര ഹ്രസ്വമായ സമയമായാലും എത്രമേൽ ഭാവനസമ്പന്നമാണത്, എത്രയോ വികാരപൂർണമായിരുന്നു ആ നീരൊഴുക്കുകൾ, അതിൽനിന്നു നാമെടുത്തുവച്ച കല്ലുകളും.
Content Summary: Ezhuthumesha Column, Writer Ajai P Mangattu on his reading and writing experience