വീടും പറമ്പും കടവും വിട്ട് മറ്റൊരിടത്തേക്കും പോകാതെ ജീവിച്ച വല്യുമ്മ എന്നോടു ചോദിച്ചു: ‘‘നീ വളരെ ദൂരെയല്ലേ, ഞാൻ മരിച്ചാൽ നേരത്തിനു നിനക്ക് എത്താൻ കഴിയുമോ?’’ തൊണ്ണൂറാം വയസ്സിൽ അവരുടെ മരണം സന്ധ്യ കഴിഞ്ഞ നേരത്തായിരുന്നു. രാത്രി മുഴുവനും ബസിലിരുന്നു ഞാൻ തൊട്ടടുത്ത പട്ടണത്തിലിറങ്ങുമ്പോൾ പുലർച്ചെ നാലുമണി

വീടും പറമ്പും കടവും വിട്ട് മറ്റൊരിടത്തേക്കും പോകാതെ ജീവിച്ച വല്യുമ്മ എന്നോടു ചോദിച്ചു: ‘‘നീ വളരെ ദൂരെയല്ലേ, ഞാൻ മരിച്ചാൽ നേരത്തിനു നിനക്ക് എത്താൻ കഴിയുമോ?’’ തൊണ്ണൂറാം വയസ്സിൽ അവരുടെ മരണം സന്ധ്യ കഴിഞ്ഞ നേരത്തായിരുന്നു. രാത്രി മുഴുവനും ബസിലിരുന്നു ഞാൻ തൊട്ടടുത്ത പട്ടണത്തിലിറങ്ങുമ്പോൾ പുലർച്ചെ നാലുമണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടും പറമ്പും കടവും വിട്ട് മറ്റൊരിടത്തേക്കും പോകാതെ ജീവിച്ച വല്യുമ്മ എന്നോടു ചോദിച്ചു: ‘‘നീ വളരെ ദൂരെയല്ലേ, ഞാൻ മരിച്ചാൽ നേരത്തിനു നിനക്ക് എത്താൻ കഴിയുമോ?’’ തൊണ്ണൂറാം വയസ്സിൽ അവരുടെ മരണം സന്ധ്യ കഴിഞ്ഞ നേരത്തായിരുന്നു. രാത്രി മുഴുവനും ബസിലിരുന്നു ഞാൻ തൊട്ടടുത്ത പട്ടണത്തിലിറങ്ങുമ്പോൾ പുലർച്ചെ നാലുമണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടും പറമ്പും കടവും വിട്ട് മറ്റൊരിടത്തേക്കും പോകാതെ ജീവിച്ച വല്യുമ്മ എന്നോടു ചോദിച്ചു: ‘‘നീ വളരെ ദൂരെയല്ലേ, ഞാൻ മരിച്ചാൽ നേരത്തിനു നിനക്ക് എത്താൻ കഴിയുമോ?’’ തൊണ്ണൂറാം വയസ്സിൽ അവരുടെ മരണം സന്ധ്യ കഴിഞ്ഞ നേരത്തായിരുന്നു. രാത്രി മുഴുവനും ബസിലിരുന്നു ഞാൻ തൊട്ടടുത്ത പട്ടണത്തിലിറങ്ങുമ്പോൾ പുലർച്ചെ നാലുമണി കഴിഞ്ഞു. മുക്കാൽ മണിക്കൂറിനകം എനിക്കു നാട്ടിലേക്കുള്ള ആദ്യ ബസ് കിട്ടി. പുലരിമഞ്ഞ് മായും മുൻപേ ഞാൻ കുത്തനെയുള്ള വഴുക്കുന്ന മൺവഴി നടന്നു മരണവീട്ടിലെത്തി. നേരത്തോടു നേരം ആകും മുൻപേ മറ്റൊരു മരണത്തിലേക്കു മാത്രമേ ചിലപ്പോൾ ഒരാൾക്കു കൃത്യമായ യാത്ര പാലിക്കാനാവൂ എന്ന് എനിക്കു തോന്നി.

 

ADVERTISEMENT

കുട്ടിക്കാലത്ത് വല്യുമ്മയാണ് എന്നെ പുഴയിൽ കൊണ്ടുപോയിരുന്നത്. അവരു തുണികളെല്ലാം അലക്കിത്തീരും വരെ ഞാൻ കരയിൽ ഒരു മരത്തിന്റെ വേരിന്മേൽ ഇരിക്കും. നല്ല രസമുള്ള കാറ്റ് വീശുന്നു ആ കടവിൽ. കണ്ടൽക്കാടുകളുടെ മറവിൽനിന്നു പലതരം പക്ഷികൾ ഉയരുന്നു, വിചിത്രമായ സ്വരങ്ങൾ കേൾക്കുന്നു, ആർക്കുമറിയില്ല ആ പക്ഷികൾ ആരെന്ന്. അവയ്ക്കു പലതരം പേരും തരവും നിർണയിക്കാൻ ഞാൻ വല്ലാതെ മോഹിച്ചു. പക്ഷേ അവിടെ സ്വരമോ രൂപമോ വർണമോ വേർതിരിച്ചെടുക്കാനാവില്ല; തുണിയലക്കുന്ന സ്വരമല്ലാതെ...

 

സാലിം അലിയെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഒരു കവിതയുണ്ട്. ‘‘പെരിയാറിന്റെ തീരവനങ്ങളിൽ സാലിം അലി തിരിച്ചറിഞ്ഞ ആ പക്ഷി ഏതാണ്?” എന്നു തുടങ്ങുന്ന ആ കവിതയിൽ, കവി പെട്ടെന്ന് ഇടിമുഴക്കം പോലെ പറയുന്നു: “അലിയുടെ വാക്കല്ലാതെ പക്ഷിക്കു തെളിവില്ല...’’

 

ADVERTISEMENT

യാത്രകൾ ഏറെയും ബസിലാണു സഞ്ചരിച്ചത്. ഇപ്പോഴും ബസുകളോടാണ് ഇഷ്ടം. എന്റെ നാട്ടിൽ ട്രെയിൻ ഉണ്ടായിരുന്നില്ല. ഞാൻ കോളജ് വിദ്യാർഥിയായിരുന്നപ്പോഴാണ് ആദ്യമായി ട്രെയിനിൽ യാത്ര ചെയ്തത്– എറണാകുളത്തുനിന്നു കോട്ടയത്തേക്ക്. 

 

തമിഴ്നാട് അതിർത്തി കടന്നു വരുന്ന പൊടിയും പുകയും പുരണ്ട കുട്ടിബസുകളോടു പ്രത്യേകം ഇഷ്ടമുണ്ട്. അവധിക്കു മൂന്നാറിൽ പോകുമ്പോൾ ആ ബസിൽ കയറിയാണു മറയൂരിനു പോകുക. 

 

എമിൽ ച്യോറാൻ. ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ
ADVERTISEMENT

ഞാൻ മൂലമറ്റത്തു താമസിക്കുമ്പോൾ എന്റെ റൂംമേറ്റ് എല്ലാ വെള്ളിയാഴ്ച വൈകിട്ടും കോളജ് വിട്ടാലുടൻ അപ്രത്യക്ഷനാകും. ഞായറാഴ്ച പാതിരാത്രിക്ക് കെഎസ്ആർടിസി ബസ് റോഡിലൂടെ പോകുന്ന മുഴക്കത്തിനു പിന്നാലെ മുറിയുടെ വാതിലിൽ മുട്ടു കേൾക്കാം. അത് അവനാണ്. ഞങ്ങൾ തമ്മിൽ നല്ല കൂട്ടായ ശേഷമാണ് അവൻ എന്നോട് അതു പറഞ്ഞത്– അവൻ എല്ലാ വാരാന്ത്യങ്ങളിലും വീട്ടിലേക്കല്ല , ഏതെങ്കിലും ദീർഘദൂര ബസിൽ കയറി ഊരു ചുറ്റാനാണു പോകുന്നതെന്ന്. അതെനിക്ക് വലിയ അദ്ഭുതമായിരുന്നു. ബസുകൾ വിചിത്രമായ ജിജ്ഞാസകൾ കൊണ്ടുവരുന്ന അനുഭവമായിത്തീരുമെന്ന് അവനോടൊപ്പം പോകാൻ തുടങ്ങിയപ്പോൾ എനിക്കു മനസ്സിലായി.

 

ഓരോ ബസിലും ആ യാത്ര തീരും വരെ എന്തെങ്കിലും (മനസ്സിൽ) കണ്ടുകൊണ്ടിരിക്കാൻ കിട്ടാറുണ്ട്. കുളക്കടവിലെ അലക്കുകല്ലു പോലെ എന്തെങ്കിലുമൊരു ഓർമയുടെ വക്കിൽ പിടിച്ച്, അതിന്റെ അരം നോക്കിയാണു വിചാരം തുടങ്ങുക. മനുഷ്യർ ബസിൽ കയറുന്നതും ഉറങ്ങുന്നതും ഇറങ്ങുന്നതും കാണാം, ഓട്ടത്തിൽ മാറിമറിയുന്ന സ്ഥലചിത്രങ്ങളിലൂടെ ആ വിചാരം ഇഷ്ടംപോലെ സഞ്ചരിക്കുന്നു. സങ്കൽപത്തിലെ ആ പെൺകുട്ടിയാണെന്നു വിചാരിച്ചു ഞാൻ പിന്നീട് എത്രയോ പേരോട് ഇഷ്ടത്തിലായിട്ടുണ്ട്. പക്ഷേ, അവരൊന്നും അവളായില്ല, സങ്കൽപം എപ്പോഴും മറ്റാരെയും കൂസാതെ അങ്ങനെതന്നെ തുടർന്നു. വായിച്ചിട്ടില്ലാത്ത ഒരു മനോഹര പുസ്തകത്തിന്റെ വായന സങ്കൽപിച്ചുകൊണ്ടിരിക്കുകയും എത്ര കഴിഞ്ഞാലും അതിലേക്ക് എത്താതിരിക്കുകയും ചെയ്യുന്നതുപോലെ ജിജ്ഞാസകരമാണ് ആ യാത്രാവിചാരങ്ങളെല്ലാം. ഞാൻ ആദ്യം ട്രെയിനിൽ കയറിയത് കോട്ടയത്തെ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോകാനാണ്. എറണാകുളത്തു മഹാരാജാസിൽ പഠിക്കവേ, ഞങ്ങൾ മൂന്നുപേർ കുടമാളൂർക്കു പോകാൻ രാവിലെ എറണാകുളത്തുനിന്നു പാസഞ്ചറിനു കയറി.

 

ജയിംസ് ബാൾഡ്‌വിന്റെ ‘നതിങ് പഴ്സനൽ’ എന്ന ചെറിയ പുസ്തകത്തിൽ പുലരിയിലെ നാലുമണിയെപ്പറ്റി പറയുന്നു. നാലുമണിയെപ്പറ്റിയുള്ള ഒരു എസേ ആണത്. ഏറ്റവും സവിശേഷമായ, വിനാശകരമെന്നു തോന്നാവുന്ന മണിക്കൂർ നാലുമണിയാണെന്ന് അദ്ദേഹം പറയുന്നു– ഒരു ദിവസം കടന്നുപോയി, പുതിയ പുലരി അടുത്തെത്തുന്നു. പുലരിയെ കാത്തിരിക്കുന്ന ഈ നാഴിക കടക്കണം. ഒരിക്കൽ മുന്നറിയിപ്പില്ലാതെ ഒരാളുടെ ജീവിതത്തിലെ അവസാന ദിവസം വരുന്നു. പിന്നീടുള്ള നാലുമണിയിൽ അടുത്ത പുലരി കാണാൻ അയാളുണ്ടാവില്ല. ഈയൊരു വിചാരം നാലുമണി നേരം ഉണ്ടായാൽ മതി, വേദനകളോടും കുറ്റങ്ങളോടും പൊടുന്നനെ നാം രാജിയാകുമെന്നു ബാൾഡ്വിൻ പറയുന്നു.

 

എനിക്ക് പട്ടണങ്ങളിൽ എപ്പോഴും അതിരാവിലെ ബസിറങ്ങാനാണ് ഇഷ്ടം. ആ സമയത്തു ബസ് സ്റ്റേഷനുള്ളിലെ ടീ ഷോപ്പിൽനിന്നോ പരിസരത്തെ തട്ടുകടയിൽനിന്നോ കുടിക്കുന്ന ചായ ഏറ്റവും ഉന്മേഷകരമാണ്. ആ ചായകുടി പരമാവധി നീട്ടിക്കൊണ്ടുപോകാൻ ഞാൻ നോക്കാറുണ്ട്. സെൻബുദ്ധിസ്റ്റുകൾ പറയുന്നത്, മണിക്കൂറുകളോളം നീളുന്ന ചായകുടി ഏറ്റവും ആനന്ദകരമായ സെൻശീലമാണെന്നാണ്. ചായപ്പാത്രം തിളയ്ക്കുന്ന സ്വരം മുതൽ നാം ചായ കുടിക്കാനിരിക്കുന്ന ഇടത്തിലെ മറ്റെല്ലാ സ്വരങ്ങളും വരെ അവിടെ സവിശേഷമാണ്, പ്രധാനമാണ്. അവയിലെല്ലാം ഗാഢമായിരുന്നാണു കപ്പ് ചുണ്ടോടടുപ്പിക്കുക. 

അലഹന്ത്ര പിസാർനീക്ക്. ചിത്രത്തിന് കടപ്പാട് : വിക്കിപീഡിയ

 

രസകരമായ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്, ഒരു വ്യക്തി മുതിർന്നശേഷം അയാൾ ചെന്നുകൂടുന്ന സ്ഥലങ്ങളൊന്നും അയാളുടെ ഭാവനയ്ക്കോ ചിന്തയ്ക്കോ വലിയ സംഭാവനകൾ നൽകുന്നില്ലെന്നതാണ്. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ രണ്ടാം ദശകത്തിന്റെ പകുതി വരെ ഞാൻ താമസിച്ച ഒരു പട്ടണം വിട്ടു പോകേണ്ടിവന്നപ്പോൾ, പുലരിയിൽ നാലുമണി കഴിഞ്ഞ് ഞാനും ഭാര്യയും ഉണർന്നു. തറയിൽ വിരിച്ചുകിടന്ന കിടക്കവിരി എടുത്തു മടക്കി ബാഗിൽ വച്ചു, ശൂന്യമായ വീടു പൂട്ടി ഞങ്ങൾ പുറത്തിറങ്ങി. വീട്ടുസാധനങ്ങളെല്ലാം തലേന്നു ലോറിയിൽ കയറ്റിപ്പോയിരുന്നു. അത്രയും വർഷങ്ങൾ ആ പട്ടണത്തിൽ ഞാൻ ജീവിച്ചു എന്നോർത്തപ്പോൾ, പുലരിക്കു മുൻപേയുള്ള ആ ഇരുട്ടിലെ ശൂന്യത വീർപ്പുമുട്ടിക്കുന്നതായിരുന്നു. വെട്ടം വീഴും മുൻപേ ഞങ്ങൾ പട്ടണം പിന്നിട്ടുപോന്നു. പക്ഷേ, ഏതു മുഷിപ്പൻ സ്ഥലവും അവിടെത്തെ സ്നേഹിതരുടെ ആലിംഗനങ്ങളിലൂടെയാണു സഹനീയമാകുന്നത്. സുഹൃത്തുക്കൾ എല്ലാ നഗരത്തിലും ഉണ്ടാകുന്നു. എന്നാൽ ആ നഗരം ഒരു സ്ഥലമെന്ന നിലയിൽ അതിന്റെ സൗഹൃദം നമുക്കു തരണമെന്നില്ല. ഇതിനാൽ പട്ടണങ്ങൾ വിട്ടുപോകാൻ എളുപ്പമാണ്. 

 

ഞാൻ ബോഡിനായ്കനൂരു പോയി എന്റെ സുഹൃത്തിന്റെയും നർത്തകിയുടെയും വീട്ടിൽ താമസിച്ച ദിവസങ്ങളിൽ അവിടെ കുറേ ചുറ്റിയടിച്ചിട്ടുണ്ട്. ആ അനുഭവം എനിക്കു നിഗൂഢമായ ആനന്ദം നൽകി. അതേപ്പറ്റി എഴുതാനുള്ള ത്വര എന്നും തോന്നും. അവർ അവിടെയില്ലെങ്കിലും ആ സ്ഥലം ഞാൻ എന്നും ഇഷ്ടപ്പെടും എന്നെനിക്കു തോന്നിയിട്ടുണ്ട്. എന്താണ് അതിനു കാരണം? ഒരുതരം ആത്മീയമായ തരംഗങ്ങൾ ആ പ്രദേശം ഉണർത്തുന്നു. പേരറിയാത്ത, വിചിത്രമായ ഏതോ സംഗീതോപകരണത്തിൽ നിന്നെന്ന പോലെ ആ മണ്ണിൽനിന്നും കാറ്റിൽനിന്നും വെളിച്ചത്തിൽനിന്നും ഉന്മാദകരകരമായ അലകൾ ഉയരുന്നു. ഒരു പ്രദേശം ഉയർത്തുന്ന ഉൽകണ്ഠ, ആ ടോപോഗ്രഫി കൊണ്ടുവരുന്ന വീർപ്പുമുട്ടലുകൾ, എനിക്കതു മനസ്സിലാക്കാനായില്ല. എമിൽ ച്യോറാൻ ഒരിടത്ത് എഴുതിയിട്ടുണ്ട്- ‘‘നിങ്ങൾക്കു കടുത്ത ഉത്കണ്ഠ തോന്നുമ്പോഴെല്ലാം സ്വന്തം കബറടക്കം ഒന്നു സങ്കൽപിച്ചുനോക്കൂ. എല്ലാ സ്വസ്ഥിയാകും.’’ മനുഷ്യനറിയാം, താൻ മരിച്ചുപോകുമെന്ന്. പക്ഷേ അവന് അറിയാത്തതും അവന് അംഗീകരിക്കാനാവാത്തതും മരണസമയമാണ്. സ്വന്തം കബറടക്കം സങ്കൽപിക്കുമ്പോഴെല്ലാം എനിക്ക് വാക്കുകളാണു വരുന്നത്. എഴുതുന്ന വാക്കുകൾ അപാരമായ ആനന്ദം നൽകുന്നു. അത് ഉറക്കത്തിനു മുൻപേ അവളുടെ മുറിയുടെ വാതിൽ അടയ്ക്കുന്നതുപോലെ, കൂട്ടുകാർക്കൊപ്പം ചായ പകരുന്നതുപോലെ, മക്കളുടെ ഉടുപ്പുകൾ അടക്കിവയ്ക്കുന്നതുപോലെ ഒരു സെൻ പ്രതീതി ഉണ്ടാക്കുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സാലിം അലി കവിതയിൽ വായിക്കാം-

 

‘‘....ഭാഷയുടെ ദണ്ഡകാരണ്യത്തിൽ

വിറകൊള്ളുന്ന ഇലച്ചാർത്തുകൾക്കിടയിലൂടെ

നുറുങ്ങിയ പ്രകാശത്തിന്റെ

വജ്രകണങ്ങളെ ചിതറിച്ച്

കാറ്റിനെ തുളയ്ക്കുന്ന പാട്ടുമായി

അസ്ത്രം പോലെ പാഞ്ഞുപോയതാരാണ്?’’

 

വാക്കിലേക്കു പരിവർത്തനം ചെയ്യാത്തവയെല്ലാം ഉള്ളിൽ നിറയുമ്പോൾ, അർജന്റീനയുടെ കവിയായ അലഹന്ത്ര പിസാർനീക്കിനെ ഞാൻ ഓർക്കുന്നു. ബ്യൂനസ് ഐറിസ് വിട്ട് പാരിസിൽ അവർ നാലഞ്ചുവർഷം പാർത്തു; എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും ഇടയിൽ. ആ നഗരത്തെ അവർ ഇഷ്ടപ്പെട്ടോ എന്ന് എനിക്ക് അറിയില്ല. അവരുടെ കവിതകളിൽ ഏതെങ്കിലും ഒരു നഗരമോ ഗ്രാമമോ കണ്ടില്ല. ബോർഹെസ്, നെരൂദ, എമിലി ഡിക്കിൻസൻ, ജോർജ് ട്രക്ക്ൽ, തോമസ് ഹാർഡി, ടഗോർ എന്നിവരിലെല്ലാം ചില പ്രത്യേക സ്ഥലങ്ങളുടെ ഉടലും ഉയിരും പ്രസരിക്കുന്നതുപോലെ പിസാർനീക്കിൽ കാണാനില്ല. എന്നാൽ ലോകത്തിലെ ഏതു സ്ഥലത്തായാലും ഒരാൾ തന്റെ നിശ്ശബ്ദതയെയും ഇരുട്ടിനെയും വാക്കിനെയും എങ്ങനെ വേർതിരിച്ചെടുക്കുന്നുവെന്നത് പിസാർനീക്കിലുണ്ട്. അവിടെ നിതാന്തമായ ഇരുട്ടിനെയും ഇരുട്ടിലെ ജന്തുക്കളെയും അവയുടെ മൗനത്തെയും മൗനത്തിൽനിന്നിറങ്ങുന്ന വാക്കുകളെയും നാം കാണുന്നു. പാരിസ് വിട്ടു ബ്യൂനസ് ഐറിസിൽ തിരിച്ചെത്തിയ കവി ഉറക്കമില്ലായ്മ മാറ്റാനുള്ള മരുന്ന് അമിതമായി കഴിച്ചാണു മരിച്ചത്. ആ കവിതകളിലെ ചില വാക്യങ്ങൾ നോക്കൂ- ‘‘രാത്രി മുഴുവനും ഞാൻ അജ്ഞാതമായ മഴയിൽ നടന്നു. രൂപങ്ങളും വടിവുകളുമുള്ള നിശ്ശബ്ദത എനിക്കു ലഭിച്ചു, നീ രാത്രി പോലെ സംസാരിക്കുന്നു, ദാഹമായി വിളംബരം ചെയ്യുന്നു, പ്രകാശത്തിന്റെ ഒരു പട്ടണം നിഴലുകളിൽ എരിയും, നീ കവിതയെഴുതുന്നു, എന്തെന്നാൽ നിനക്കൊരു ഇടം വേണം, മനുഷ്യനെപ്പോലെ തോന്നുന്ന സ്വരമല്ല എന്റേത്, വനത്തിലെ ഏതോ ഒരു ജന്തുവിനെ പോലെ ആണത്, വെളിച്ചത്തിൽ വരുന്നില്ല, ഇരുട്ടിൽ, പലതരം ഇരുട്ടിൽ മാത്രം മൗനമോ മൗനത്തിനിടയിലെ മുരൾച്ചയോ ആയി വസിക്കുന്നു....’’

 

Content Summary: Ezhuthumesha column on some feelings that can't be described in words