അധ്യാപകനായിരുന്ന അച്ഛൻ കുട്ടിക്കാലത്തു പറഞ്ഞുകൊടുത്ത കഥകളിൽനിന്നാണു റീന പി.ജി. എഴുത്തിന്റെയും വായനയുടെയും മാന്ത്രികലോകത്തേക്കു പ്രവേശിക്കുന്നത്. നാടും സ്കൂളും വായനശാലയുമെല്ലാം അക്ഷരങ്ങളോടുള്ള സ്നേഹം ഊട്ടിയുറപ്പിച്ചു. കവിതയിലൂടെയും കഥയിലൂടെയും തന്റെ മനസ്സിലെ വിചാരങ്ങളെ വായനക്കാരുടെ മനംകവരും വിധം

അധ്യാപകനായിരുന്ന അച്ഛൻ കുട്ടിക്കാലത്തു പറഞ്ഞുകൊടുത്ത കഥകളിൽനിന്നാണു റീന പി.ജി. എഴുത്തിന്റെയും വായനയുടെയും മാന്ത്രികലോകത്തേക്കു പ്രവേശിക്കുന്നത്. നാടും സ്കൂളും വായനശാലയുമെല്ലാം അക്ഷരങ്ങളോടുള്ള സ്നേഹം ഊട്ടിയുറപ്പിച്ചു. കവിതയിലൂടെയും കഥയിലൂടെയും തന്റെ മനസ്സിലെ വിചാരങ്ങളെ വായനക്കാരുടെ മനംകവരും വിധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപകനായിരുന്ന അച്ഛൻ കുട്ടിക്കാലത്തു പറഞ്ഞുകൊടുത്ത കഥകളിൽനിന്നാണു റീന പി.ജി. എഴുത്തിന്റെയും വായനയുടെയും മാന്ത്രികലോകത്തേക്കു പ്രവേശിക്കുന്നത്. നാടും സ്കൂളും വായനശാലയുമെല്ലാം അക്ഷരങ്ങളോടുള്ള സ്നേഹം ഊട്ടിയുറപ്പിച്ചു. കവിതയിലൂടെയും കഥയിലൂടെയും തന്റെ മനസ്സിലെ വിചാരങ്ങളെ വായനക്കാരുടെ മനംകവരും വിധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപകനായിരുന്ന അച്ഛൻ കുട്ടിക്കാലത്തു പറഞ്ഞുകൊടുത്ത കഥകളിൽനിന്നാണു റീന പി.ജി. എഴുത്തിന്റെയും വായനയുടെയും മാന്ത്രികലോകത്തേക്കു പ്രവേശിക്കുന്നത്. നാടും സ്കൂളും വായനശാലയുമെല്ലാം അക്ഷരങ്ങളോടുള്ള സ്നേഹം ഊട്ടിയുറപ്പിച്ചു. കവിതയിലൂടെയും കഥയിലൂടെയും തന്റെ മനസ്സിലെ വിചാരങ്ങളെ വായനക്കാരുടെ മനംകവരും വിധം അവതരിപ്പിക്കുകയാണ് റീന. മനുഷ്യരുടെ മാത്രമല്ല, മറ്റു ജീവികളുടെയും മനസ്സിൽ പ്രവേശിച്ച് അവരുടെ മനോവിചാരങ്ങളെ ആവിഷ്കരിക്കുന്ന മനോഹര കഥകളും റീന എഴുതുന്നു. രാജ്യത്തു നടക്കുന്ന പല സമകാലീന സംഭവങ്ങളും കഥാകാരിയുടെ മനസ്സിനെ അസ്വസ്ഥമാക്കുകയും അവ വായനക്കാരുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്ന കഥകളായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. ലോക്ഡൗണും ജനത കർഫ്യുവും അതിഥിത്തൊഴിലാളി പ്രശ്നങ്ങളുമൊക്കെ വിഷയമായി കഥകളുണ്ടാകുന്നത് അങ്ങനെയാണ്. റീനയുമായി ഒരു എഴുത്തു സംസാരം.

 

ADVERTISEMENT

∙ഭായ് ബസാർ എന്ന കഥ അതിന്റെ പ്രതിപാദനരീതി കൊണ്ടും വിഷയം കൊണ്ടും ശ്രദ്ധേയമാണ്. രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള സിനിമാ ചർച്ചയിലൂടെ രൂപമെടുക്കുന്ന ഭായ് ബസാർ എന്ന, ഇതരസംസ്ഥാനക്കാർ തിങ്ങിക്കഴിയുന്ന തെരുവിലെ താമസക്കാരായി വായനക്കാരും ഉടനടി മാറുന്നു. ഈയൊരു കഥ രൂപമെടുത്ത സാഹചര്യമെങ്ങനെയായിരുന്നു? പെരുമ്പാവൂരിലെ ഒറിജിനൽ ‘ഭായ് ബസാർ’ മനസ്സിൽ കയറിക്കൂടിയത് എങ്ങനെയാണ്? ഈ കഥയ്ക്ക് ഇങ്ങനെയൊരു രൂപം പരീക്ഷിക്കാൻ ശ്രമിച്ചത് എന്തുകൊണ്ടാണ്?

 

ഇതരസംസ്ഥാന തൊഴിലാളികൾ എപ്പോഴൊക്കെയോ സഹതാപരൂപത്തിലും അവരുടെ പല രീതികളോടുമുള്ള യോജിപ്പില്ലായ്മയുടെ രൂപത്തിലുമെല്ലാം മനസ്സിൽ കയറിക്കൂടിയിരുന്നു. പിന്നീട് കോവിഡ് ലോക്ഡൗൺ കാലത്ത് അവർ അതിഥിത്തൊഴിലാളികളായി മാറുകയായിരുന്നു. കേരള സർക്കാർ ലോക്ഡൗൺ കാലത്ത് അവർക്കു വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊടുത്തിട്ടും അവരിൽ പലരും തിരികെ നമുക്കു നൽകിയത് എന്താണ് ? എല്ലാവരും അങ്ങനെയല്ല. ആ കൂട്ടത്തിൽ മാന്യതയും സംസ്കാരവും ഉള്ളവരും ഉണ്ട്. ആ വാർത്തകളെല്ലാം വായിച്ചപ്പോഴും കണ്ടപ്പോഴുമെല്ലാം അവരെക്കുറിച്ച് ഒരു കഥയെഴുതിയാലോ എന്ന ചിന്ത മനസ്സിൽ ജനിക്കുകയായിരുന്നു. 

 

ADVERTISEMENT

ലോക്ഡൗൺ കാലത്ത് എഴുതാൻ തുടങ്ങിയ ഈ കഥ കഴിഞ്ഞ ജൂൺ മാസത്തിലൊക്കെയാണ് പൂർത്തിയായത്. തുടങ്ങിക്കുടുങ്ങി എന്നൊക്കെ പറയുന്നതുപോലെ ഈ കഥ അവസാനിപ്പിക്കാനാവാതെ ഞാൻ ഏറെ വലഞ്ഞിരുന്നു. എന്തോ ഒരു ഉൾപ്രേരണയിൽ എന്ന പോലെയോ ഒരു സ്വപ്നത്തിൽ വെളിപ്പെടുന്നതു പോലെയോ ഒക്കെ ഒരു ബോധോദയം വന്ന് പിന്നീട് യഥാർഥ പാത മനക്കണ്ണിൽ തെളിയുകയും അപ്രതീക്ഷിതമായി ഈ കഥ പൂർണമാവുകയും ചെയ്യുകയാണ് ഉണ്ടായത്. പെരുമ്പാവൂരിലെ യഥാർഥ ഭായ് ബസാറിനെക്കുറിച്ച് ഞാൻ കേട്ടിരുന്നു. അങ്ങനെയെങ്കിൽ കഥയുടെ പശ്ചാത്തലം അവിടെത്തന്നെയാവാമെന്നു തീരുമാനിച്ചു. 

 

ഇതരസംസ്ഥാന തൊഴിലാളികളുടെ തെറി ഭാഷ ഒരു സുഹൃത്തിന്റെ സഹായത്തോടെ സംഘടിപ്പിച്ചതായിരുന്നു. കുറെയേറെ തെറികൾ അദ്ദേഹം വാട്സാപ് ചെയ്ത് തന്നിരുന്നതിൽനിന്ന് അനുയോജ്യമായ ഒരു തെറി സ്വീകരിക്കുകയാണ് ഉണ്ടായത്. യഥാർഥത്തിൽ ഈ കഥ ലോനപ്പന്റെ ആത്മഹത്യയിൽ നിർത്തിയതായിരുന്നു. പക്ഷേ, എന്തോ ഒരു തൃപ്തിക്കുറവ് അനുഭവപ്പെടുകയും കഥയുടെ ഘടന മാറ്റി തിരക്കഥാരൂപത്തിൽ ആക്കുകയുമാണ് ചെയ്തത്. ഈ കഥ എഴുതിത്തീർന്നതിന് ശേഷമാണ് ഇതരസംസ്ഥാനത്തൊഴിലാളികൾ പൊലീസ് ജീപ്പിനെ ആക്രമിച്ച സംഭവവും കിറ്റെക്സിലെ തൊഴിലാളിത്തർക്കവും എല്ലാം വാർത്തയിൽ ഇടംപിടിച്ചത്. കഥ ധാരാളം പേർ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തത് ഏറെ സന്തോഷജനകമാണ്.

 

ADVERTISEMENT

∙കഥകൾ ഒരിക്കലും പുറകേ വരികയായിരുന്നില്ലെന്നും ഭ്രാന്തമായ പ്രണയത്തോടെ കഥകളുടെ പുറകേ പോവുകയായിരുന്നെന്നും റീന എഴുതിയിട്ടുണ്ട്. ഒട്ടും പരിചിതമല്ലാത്ത കാട്ടുപാതകളിലൂടെ അതിസാഹസികമായി യാത്ര ചെയ്യുന്ന ഒരു സഞ്ചാരിയെപ്പോലെ വഴിതെറ്റി ലക്ഷ്യസ്ഥാനത്ത് എത്താ‍ൻ സാധിക്കാതെ വന്നിട്ടുണ്ട് എന്നും എഴുതി. ഓരോ കഥയിലേക്കുമുള്ള യാത്ര എങ്ങനെയാണ്? എന്തൊക്കെയാണു മുന്നൊരുക്കങ്ങൾ? ആരൊക്കെയാണു സഹയാത്രികർ? 

 

എഴുത്തിൽ എന്നെ പ്രമോട്ട് ചെയ്യുന്ന ധാരാളം പേരുണ്ട്. നെഗറ്റീവ് ആറ്റിറ്റ്യൂഡ് വച്ച് എന്നെ നിരുത്സാഹപ്പെടുത്തുന്നവരെയും അവഗണിക്കുന്നവരെയും ഞാനും മാറ്റിനിർത്താറാണ് പതിവ്. അസ്വസ്ഥതയുണ്ടാക്കുന്ന വ്യക്തികളെ മാറ്റിനിർത്തുന്നതു വഴി എഴുത്തിലായാലും ജീവിതത്തിലായാലും വലിയൊരു പോസിറ്റീവ് എനർജിയാണ് ലഭിക്കുന്നത്. ഓരോ കഥയിലേക്കുമുള്ള യാത്രയുടെ തുടക്കം ഓരോ തരത്തിലാണ്. ചിലതു നേർ പാതയിലൂടെ ലക്ഷ്യത്തിലെത്താൻ ഉതകുന്നവയാവും. ചിലത് അവസാനമെത്താതെ വഴിതെറ്റി വീണ്ടും തുടങ്ങിയിടത്തുനിന്നുതന്നെയെത്തി അവസാനം ഞാൻ പോലും ചിന്തിക്കാത്ത ഒരു സ്ഥലത്ത് അവസാനിക്കാറുമുണ്ട്. എന്തു തന്നെയായാലും ഓരോ കഥയും എന്നെ അവസാനം സംതൃപ്തിപ്പെടുത്താറുണ്ട്. എന്റെ സഹയാത്രികർ എനിക്ക് കഥയെഴുത്തിന് വേണ്ട എനർജിയും ആത്മവിശ്വാസവും നൽകുന്ന എന്റെ പ്രിയപ്പെട്ടവരെല്ലാം തന്നെയാണ്. എന്റെ കഥകളുടെ വായനക്കാരും എന്റെ കഥകളെ കീറിമുറിച്ച് പപ്പുംപൂടയും വേർതിരിച്ച് കഥയെഴുത്തിലെ എന്റെ പോരായ്മകൾ എന്നെ ബോധ്യപ്പെടുത്തുന്ന കഥാനിരൂപകരും എനിക്ക് പ്രിയപ്പെട്ട സഹയാത്രികർ ആണ്.        

 

∙സമകാലീന യാഥാർഥ്യങ്ങളുടെ നേരേയുള്ള കഥാകൃത്തിന്റെ ശക്തമായൊരു പ്രതികരണമായി വിലയിരുത്താവുന്ന കഥയല്ലേ ‘കർഫ്യു’? ഭോലാറാമിൽ നമ്മളിലെല്ലാമുള്ള ചില വ്യഥകളുടെ മിന്നലാട്ടങ്ങൾ കാണാമല്ലോ. എല്ലാക്കാലത്തെയും അഭയാർഥികളുടെ, കുടിയേറ്റക്കാരുടെ പ്രതിനിധിയാണ് അദ്ദേഹം. ജീവിതത്തിലൊരിക്കലെങ്കിലും, മനസ്സിലെങ്കിലും അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകാത്തവർ ആരുമില്ലെന്നാണു തോന്നുന്നത്. ആ കഥയുടെ എഴുത്തനുഭവം വ്യക്തമാക്കാമോ?

 

വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് ഏറെ ചർച്ച ചെയ്യപ്പെട്ട കർഫ്യൂ എന്ന കഥയുടെ ജനനം. ഒറ്റയിരുപ്പിന് എഴുതിത്തീർത്ത കഥയായിരുന്നു അത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകമാകെ വിറങ്ങലിച്ച് നിന്നിരുന്ന കാലഘട്ടമായിരുന്നു. അതിന് തൊട്ടുമുമ്പായിരുന്നു ഇന്ത്യാ ഗവൺമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. മതത്തിന്റെ പേരിൽ സ്വന്തം രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് ഈ ബില്ല് എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. എല്ലാ മതവിഭാഗങ്ങൾക്കും ബിൽ സംരക്ഷണം ഒരുക്കുന്നില്ല. പാക്കിസ്ഥാനിൽ അഹമ്മദീയ മുസ്‌ലിം വിഭാഗവും ഷിയ മുസ്‌ലിംങ്ങളും വിവേചനം നേരിടുന്നുണ്ട്. ശ്രീലങ്കയിൽ ഹിന്ദു, ക്രിസ്ത്യൻ, തമിഴ് വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിനു മേൽ പടുത്തുയർത്തിയ, മതേതരത്വം ജീവശ്വാസമായ ഇന്ത്യ മഹാരാജ്യത്തിൽ ഒരു മത വിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്ന ഈ ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചിരുന്നു. 1971 മാർച്ച് 24ന് മുമ്പ് അസമിൽ എത്തിയതാണ് തങ്ങളുടെ പൂർവികർ എന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടെങ്കിൽ മാത്രമേ അസം ജനതയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയുള്ളൂ. 

 

ഈ തർക്കങ്ങൾക്കിടയിലാണ് കൊറോണ ലോക്ഡൗൺ വരുന്നത്. കോവിഡിന്റെ ആദ്യ കാലഘട്ടങ്ങളിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കർഫ്യു പ്രഖ്യാപിച്ചത്. കർഫ്യു എന്ന വാക്ക് നമുക്കൊന്നും അത്ര പരിചിതമല്ലാത്ത കാലമായിരുന്നല്ലോ അത്. അടിയന്തരാവസ്ഥക്കാലത്തും യുദ്ധകാലങ്ങളിലുമൊക്കെയാണ് കർഫ്യു പ്രഖ്യാപനത്തിനെക്കുറിച്ച് കേട്ടിരുന്നത്. ജനതാ കർഫ്യു പ്രമാണിച്ച് ജനങ്ങളാരും വീടിന് പുറത്തിറങ്ങരുതെന്നും ശക്തമായ താക്കീത് നൽകിയിരുന്നു. നിരത്തുകളെല്ലാം ഉടൻ വിജനമായി. ആളൊഴിഞ്ഞ നിരത്തിനെക്കാൾ ഭീതിജനകമായി മറ്റെന്താണുള്ളത്? കടകളെല്ലാം അടഞ്ഞുകിടന്നു. നിരത്തിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ബൂട്ടിന്റെ ശബ്ദമൊഴിച്ചാൽ പരിപൂർണ നിശ്ശബ്ദതയും പേടിപ്പിക്കുന്ന ശാന്തതയും. വലിയൊരു വിപത്ത് വരാനിരിക്കുന്നതിന് തൊട്ടു മുൻപത്തെ ഭീതിജനകമായ ശാന്തത. 

 

അന്ന് രാവിലെ ഞാനെന്റെ പ്രിയപ്പെട്ട കസേരയിലിരുന്ന് ചിന്തിച്ചു, ശൂന്യമായ നിരത്തിനെപ്പറ്റി. ആളുകളാരും പുറത്തിറങ്ങാത്ത, ഭക്ഷണശാലകൾ തുറക്കാത്ത, കടകൾ തുറക്കാത്ത അതിഭീകരമായ നിശ്ശബ്ദതയിൽപ്പെട്ട അങ്ങാടികളെപ്പറ്റി. അപ്പോഴാണ് എന്റെ മനസ്സിൽ ഒരാകുലത നിറഞ്ഞത്. വീടുള്ളവർക്കല്ലേ വീട്ടിലിരിക്കാൻ സാധിക്കുകയുള്ളൂ. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത, ജോലി ചെയ്ത് ഭക്ഷണം സമ്പാദിക്കാൻ സാധിക്കാത്ത, അങ്ങാടിയിലെ ഭക്ഷണശാലകളെയും നല്ലവരായ ആളുകളെയും ആശ്രയിച്ച് ജീവിതം കഴിച്ചുകൂട്ടുന്നവരില്ലേ. അത്തരത്തിൽ ശൂന്യമായ നിരത്തിൽ പെട്ടു പോയ ഒരു പാവം ബംഗ്ലദേശി വൃദ്ധന്റെ കഥയാണ് കർഫ്യു. ബംഗാളി ഭയ്യാകൾ എന്ന് നാം പേരിട്ട് വിളിക്കുന്നവരെല്ലാം ബംഗാളിൽ നിന്നുള്ളവരല്ല. അതിൽ അസമിൽനിന്നും ബംഗ്ലദേശിൽനിന്നുമൊക്കെയുള്ള ഇതരസംസ്ഥാന തൊഴിലാളികളും ഉണ്ട്. പലരും വർഷങ്ങളായി നാടുവിട്ട് പോന്നവർ. 

 

അസമിന്റെയും ബംഗ്ലദേശിന്റെയും അതിർത്തിയിലെവിടെയോ വീടുള്ള ഭോലാറാം എന്നു പേരുള്ള ഒരു വൃദ്ധന്റെ കഥയാണ് കർഫ്യു. അങ്ങനെയൊരാളെ എനിക്കൊട്ടുമേ പരിചയമില്ല. തികച്ചും ഭാവനയിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു കഥാപാത്രമായിരുന്നു ഭോലാറാം. ലോക്ഡൗൺ വന്നപ്പോൾ, ലോകം വീടിനുള്ളിലേക്ക് ചുരുങ്ങിയപ്പോഴാണ് കടത്തിണ്ണകൾ കിടക്കയാക്കുന്ന അനാഥർ ഒറ്റപ്പെട്ടു പോയത്. പൗരത്വം തെളിയിക്കുക എന്ന ഇരട്ട കൊലക്കയർ കൂടിയാവുമ്പോൾ ഇത്തരം അനാഥർ കരയിൽ പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെയാവുന്നു. കിടക്കാനൊരു കൂര പോലും ഇല്ലാത്തവന് എന്ത് പൗരത്വമാണ്? 

പതിനായിരക്കണക്കിന് കിലോമീറ്ററുകളാണ് അഭയാർഥികൾ സ്വന്തം രാജ്യത്തേക്ക് പലായനം ചെയ്യാൻ താണ്ടുന്നത്. ഒന്നാം കോവിഡ് തരംഗത്തിൽ രാജ്യം സമ്പൂർണമായി അടച്ചിട്ട സമയത്ത് ധാരാളം ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ ദേശത്തേക്കു മടങ്ങിയിരുന്നു. മടങ്ങാതിരുന്നവരിൽ ഒരുപക്ഷേ, ഇത്തരത്തിൽ ഭോലാറാമുമാർ ഉണ്ടായിരുന്നിരിക്കും. അങ്ങനെയൊരാളുണ്ടെന്ന് സങ്കൽപിച്ച് മാത്രം എഴുതിയതാണ് ഈ കഥ. കഥയുടെ ഒടുക്കം മനോഹരമായ ഒരു സ്വപ്നത്തിലൂടെ ഭോലാറാമിന്റെ ജീവൻ ഭാര്യയുടെ ആത്മാവുമായി ചേരുകയാണ്. പൗരത്വ ബില്ല്, കൊറോണ, ദാരിദ്ര്യം, മാറാരോഗം, ജോലി തേടിയുള്ള അന്തർ സംസ്ഥാന മൈഗ്രേഷൻ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഈ കഥയിൽ ഉൾപ്പെട്ടിട്ടുണ്ട്.

 

∙കുട്ടിക്കാലത്തെ അച്ഛന്റെ കഥപറച്ചിലിന്റെ സ്വാധീനം റീന എന്ന എഴുത്തുകാരിയെ രൂപപ്പെടുത്തുന്നതിൽ എത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. പണ്ട് അച്ഛൻ പറഞ്ഞുതന്ന കഥകളിൽ ഇന്നും മനസ്സിൽ വിടാതെ പിന്തുടരുന്ന ഒന്നുണ്ടോ? അതിലേതെങ്കിലും പിന്നീടൊരു കഥയായി രൂപാന്തരപ്പെട്ടിട്ടുണ്ടോ? അച്ഛന്റെ കഥ പറച്ചിൽ രീതി എങ്ങനെയായിരുന്നു?

 

കൃത്യനിഷ്ഠയുള്ള, കണിശക്കാരനായിരുന്ന അധ്യാപകനായിരുന്നു ഗോവിന്ദൻ മാസ്റ്റർ എന്ന എന്റെ അച്ഛൻ. എന്റെ വ്യക്തിത്വ രൂപീകരണത്തിൽ അച്ഛൻ വഹിച്ച പങ്ക് വളരെ വലുതുമാണ്. വായിക്കാൻ പ്രായമായപ്പോഴേക്ക് ധാരാളം കഥാപുസ്തകങ്ങൾ വായിപ്പിക്കുകയും അച്ഛന്റെ കൂടെ തൊടിയിലൂടെ നടക്കുമ്പോഴെല്ലാം കഥകൾ പറഞ്ഞുതരികയും ചെയ്യുമായിരുന്നു. അഞ്ചാം ക്ലാസ് വരെ അച്ഛന്റെ കൂടെയാണ് കിടന്നിരുന്നത്. രാമായണ കഥകളും മഹാഭാരത കഥകളുമെല്ലാം അച്ഛൻ രാത്രി കിടക്കുമ്പോഴാണ് പറഞ്ഞുതരുന്നത്. കഥ മുഴുവനാവുന്നതിനു മുൻപേ ഞാൻ ഉറങ്ങിയിട്ടുണ്ടാവും. കഥ പറച്ചിലിന്റെയും കഥാവായനയുടെയും ബാലപാഠങ്ങൾ പകർന്നു തന്നാണ് അച്ഛൻ എന്നെ വളർത്തിയത്.

 

∙കാഫ്കയുടെ ‘മെറ്റമോർഫോസിസ്’ എന്ന നോവലെറ്റിലെ നായകൻ ഗ്രിഗർ സാംസ ഒരു പുലരിയിൽ ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ താനൊരു ഷഡ്പദമായി മാറിയതായി കാണുന്നതു പോലെ റീനയുടെ ‘പെരുച്ചാഴി’ എന്ന കഥയിലെ നായകൻ കഥയ്ക്കൊടുവിൽ പെരുച്ചാഴിയായി മാറുകയാണ്. അടിമ–ഉടമ, ഇര–വേട്ടക്കാരൻ തുടങ്ങിയ ദ്വന്ദങ്ങളിലൂടെ സഞ്ചരിക്കുന്ന, മനുഷ്യനും പെരുച്ചാഴിയും തമ്മിലുള്ള സംവാദങ്ങൾക്കൊടുവിലാണു മായികലോകത്തിലെന്ന പോലെ മനുഷ്യൻ പെരുച്ചാഴിയായി മാറുന്നത്. റീനയുടെ മറ്റു കഥകളിൽനിന്നു പെരുച്ചാഴിയെ വ്യത്യസ്തമാക്കുന്നതെന്താണ്?

 

കഥകളിൽ മെറ്റമോർഫോസിസ് എന്ന ആശയം കൊണ്ടുവരുന്നത് വളരെയധികം ത്രില്ലിങ്ങും അഡ്വഞ്ചറസും ആണ്. ഒരു പെരുച്ചാഴി തന്നെ പ്രധാന കഥാപാത്രമായ കഥയാണ് ‘പെരുച്ചാഴി’. ഈ കഥയുടെ ത്രെഡ് ലഭിക്കുന്നത് പറമ്പിൽ വല്ലാതെ ശല്യമുണ്ടാക്കിയ ഒരു പെരുച്ചാഴിയെ കെണിവച്ചു പിടിച്ച് കൊല്ലാൻ കൊണ്ടു പോവുന്ന സമയത്ത് അത് അതിവിദഗ്ദ്ധമായി രക്ഷപ്പെട്ട സംഭവത്തിൽ നിന്നാണ്. വളരെ രസകരമായാണ് ഈ അനുഭവത്തെ ഞാൻ വീക്ഷിച്ചത്. മനുഷ്യരുടേതായാലും പെരുച്ചാഴിയുടേതായാലും ജീവന് ഒരേ പ്രാധാന്യം തന്നെയാണ്. മരിക്കാൻ പോവുകയാണെന്ന് മനസ്സിലായതോടെ. മരണത്തിനു മിനിറ്റുകൾക്ക് മുൻപാണ് ഒരു സൂത്രവിദ്യയിലൂടെ വേട്ടക്കാരനെ കബളിപ്പിച്ച് അവൻ രക്ഷപ്പെടുന്നത്. പെരുച്ചാഴി ബുദ്ധിമാനാണ്. പെരുച്ചാഴിയും മനുഷ്യനും അനിമേലിയ സാമ്രാജ്യത്തിൽ കോർ ഡേറ്റ ഫൈലത്തിൽ മമേലിയ എന്ന ഒരേ ക്ലാസിൽ പെട്ടതാണ്. മനുഷ്യനെ അവന്റെ പൊങ്ങച്ച സംസ്കാരത്തെയും നഷ്ടപ്പെട്ട മാനവികതയെയും കുറിച്ച് ബോധവാനാക്കുന്നതിനും പെരുച്ചാഴി തന്റെ പ്രഭാഷണത്തിലൂടെ ശ്രമിക്കുന്നുണ്ട്. ‘നീ മനുഷ്യരെ ഉപദ്രവിക്കുകയല്ലേ ചെയ്യുന്നത്?’ എന്ന ചോദ്യത്തിന് പെരുച്ചാഴി ‘ഞാൻ എന്റെ ഭക്ഷണത്തിനുള്ള വക തേടുകയല്ലേ ചെയ്യുന്നത്’ എന്ന മറുചോദ്യത്താൽ മനുഷ്യന്റെ സ്വത്വബോധത്തെ ഉണർത്തുകയാണ് ചെയ്യുന്നത്. 

 

ഹോമോസാപിയൻ വിഭാഗത്തിൽ പെട്ട മനുഷ്യനും ബാൻഡി കൂട്ട ഇൻഡിക വിഭാഗത്തിൽ പെട്ട പെരുച്ചാഴിയും ക്ലാസിഫിക്കേഷൻ പ്രകാരം ഒരേ ജനറ്റിക്കൽ റേഞ്ചിലാണെന്നും ഒരുപക്ഷേ, മൃഗങ്ങളിൽനിന്ന് മനുഷ്യൻ പരിണമിച്ചുണ്ടായത് പോലെ മനുഷ്യനിൽനിന്ന് മൃഗത്തിലേക്ക് തിരിച്ചൊരു പരിണാമ സാധ്യതയും ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിന്റെ ഓർമ മനുഷ്യനിൽ കൊണ്ടുവന്നു കൊണ്ട് പെരുച്ചാഴി സമർഥിക്കുകയാണ്. ഇത് യഥാർഥത്തിൽ ഇരയും വേട്ടക്കാരനും തമ്മിലോ യജമാനനും അടിമയും തമ്മിലോ ഉള്ള പോരാട്ടമാണെങ്കിലും അധികാരത്തിന്റെയും മേൽക്കോയ്മയുടെയും പ്രതീകമായ മനുഷ്യനെ അടിപതറിക്കുകയാണ് പെരുച്ചാഴി ചെയ്യുന്നത്. ഇതെല്ലാം കേൾക്കുന്നതോടെ കൺഫ്യൂസ്ഡ് ആയ യജമാനൻ, തനിക്ക് വാൽമുളയ്ക്കുന്നുണ്ടോ, ശരീരം ചെറുതാവുന്നുണ്ടോ എന്നൊക്കെ സംശയിക്കുകയും ഭാര്യക്ക് മനസ്സിലാകാത്ത ഭാഷയിൽ എന്തൊക്കെയോ വികൃത ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ഉള്ളിലെ മൃഗരൂപം പുറത്ത് വന്ന് സ്വയം പെരുച്ചാഴിയായി പരിണമിച്ച് കൂട്ടിലേക്ക് നൂണ്ടുകയറുകയും പെരുച്ചാഴി സ്വതന്ത്ര ലോകത്തേക്ക് പ്രവേശിക്കുകയും ചെയ്യുകയാണ്. മനുഷ്യന്റെ അധികാരത്തെയും അധിനിവേശത്തെയും തറപറ്റിക്കാൻ ഒരു ചെറു ജീവിക്കു പോലും കഴിയും എന്ന് സമർഥിക്കാനാണ് ഈ കഥയിലൂടെ ഞാൻ ശ്രമിച്ചത്.

 

∙‘ഒരു തിരിഞ്ഞുനോട്ടം’ എന്ന കഥ സ്വന്തം ജീവിതാനുഭവങ്ങളുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു? ആ കഥയുടെ രചനാവേളയിലുണ്ടായ അനുഭവം വിശദീകരിക്കാമോ?

 

2019 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥയാണ് ‘ഒരു തിരിഞ്ഞു നോട്ടം’. ഒരു പൊലീസുകാരന്റെ ജീവിതവും ജോലിയും തമ്മിലുള്ള സ്ട്രഗിൾ ആണ് ഈ കഥ. ഒരു പൊലീസ് സബ് ഇൻസ്പെക്ടറായ ജീവിതപങ്കാളിയിൽനിന്ന് ധാരാളം അനുഭവകഥകൾ കിട്ടാറുണ്ട്. അത്തരത്തിൽ അദ്ദേഹത്തിനുണ്ടായ ഒരു അനുഭവത്തിൽനിന്ന് ഞാൻ എഴുതിയതാണീ കഥ. ഡ്യൂട്ടിയുടെ തിരക്കുകൾക്കിടയിലും കുടുംബ ജീവിതം സന്തോഷകരമായി മുന്നോട്ടു പോകാൻ ഒരു പാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്യേണ്ടതായി വരുന്നുണ്ടവർക്ക്. അതിന്റെ മാനസിക സമ്മർദ്ദങ്ങൾക്കിടയിൽ പെട്ട് അതിഭീകരമായ സൈക്കോസിസിന്റെ പ്രാരംഭഘട്ടത്തിൽ എത്തിപ്പെടുന്നവരും ഉണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടിയുടെ വിവിധ ഘട്ടങ്ങൾ അനാവരണം ചെയ്യുകയും അദ്ദേഹം സമാധാനത്തിന്റെ കുളിർമഴ നനയുന്നത് വീട്ടിൽ കുഞ്ഞുങ്ങളുടെ സമീപം എത്തുമ്പോഴാണെന്നു വായനക്കാരോടു പറയുകയുമാണ് ഈ കഥയിൽ. എന്റ ജീവിതവുമായി അത്യന്തം ഇഴചേർന്നിരിക്കുന്ന ഒരു കഥയാണിത്.

 

∙ആകാശവേരുകൾ എന്ന കവിതാസമാഹാരം റീനയുടേതായി ഇറങ്ങിയല്ലോ. ഇപ്പോൾ ഇരുപതോളം കഥകളുള്ള കഥാസമാഹാരവും ഇറങ്ങാനിരിക്കുന്നു. ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യരൂപം ഇതിലേതാണ്?

 

വായന ജീവിതത്തിലെ ഒരു ദൈനംദിന പ്രക്രിയയാക്കി മാറ്റിയ കാലം മുതലേ ഞാൻ ഇഷ്ടപ്പെട്ടിരുന്നതും വായിക്കാൻ എടുത്തിരുന്നതും കഥകളും നോവലുകളും ആയിരുന്നു. കവിതകൾ വായിച്ചിരുന്നത് അപൂർവമായിരുന്നു. എങ്കിലും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും റോസ് മേരിയുടെയും കമലാദാസിന്റെയും കവിതകൾ വളരെയേറെ കൊതിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലൊക്കെ എഴുതാൻ സാധിച്ചെങ്കിലെന്ന് ചിന്തിച്ചിരുന്നു. ആദ്യമായി എഴുതിയത് കവിതകളാണെങ്കിലും കഥകളും നോവലുമാണ് കൂടുതൽ ഇഷ്ടം. കമലാദാസിന്റെ കവിതകളോടുള്ള തീവ്രമായ അഭിനിവേശം ഇംഗ്ലിഷ് കവിതകൾ എഴുതാൻ എന്നെ സഹായിച്ചിട്ടുണ്ട്. ഇംഗ്ലിഷ് സാഹിത്യത്തിൽ സ്വാധീനിച്ചിട്ടുള്ള ധാരാളം എഴുത്തുകാർ ഉണ്ട്.

 

∙‘കടൽക്കോള്’ എന്ന കഥയെഴുതാനായി സ്വന്തം അനുഭവങ്ങളെയും ഭാഷയെയും എഴുത്തുരീതിയെയും എങ്ങനെയൊക്ക മാറ്റിപ്പണിതു റീന? കാറും കോളും നിറഞ്ഞ പിലാത്തോസിന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യാനായി എഴുത്തുകാരി സ്വയം എങ്ങനെ സജ്ജയായി?

 

കടലും കോളും കാറ്റും തിരമാലകളും എന്നും മനസ്സിനെ അലോസരപ്പെടുത്തിയിട്ടുള്ള ഘടകങ്ങളാണ്. പലപ്പോഴും പിലാത്തോസിനെപ്പോലെ കടലോളം അറ്റമില്ലാത്ത കഥയും പേറി നടക്കുന്ന ഒരു മനസ്സാണ് എന്റേതെന്ന് എനിക്കു തന്നെ തോന്നിയിട്ടുണ്ട്. എല്ലാമുണ്ടെങ്കിലും എന്തോ ഒരു അപകർഷതാബോധം എന്നെ അലട്ടുന്നുണ്ട്. അതെന്താണെന്ന് എനിക്കു തന്നെ നിശ്ചയമില്ല. ആൾക്കൂട്ടത്തിൽനിന്നു പിന്നോട്ട് വലിക്കുന്ന എന്തോ ഒരു ഒതുങ്ങിക്കൂടൽ. യഥാർഥത്തിൽ എന്റെ തന്നെ മനസ്സിന്റെ ഒരു പ്രതിബിംബമാണ് പിലാത്തോസ്. കടപ്പുറത്ത് ജീവിക്കുന്ന ഒരു കഥാപാത്രമാവുമ്പോൾ അതിനനുയോജ്യമായ ഭാഷ ഉപയോഗിക്കേണ്ടത്‌ നിർബന്ധമാണല്ലോ. കഥയ്ക്കനുയോജ്യമായ കഥന രീതിയും സ്വീകരിച്ചു. സാധാരണ കഥാപാത്രത്തിനും കഥയ്ക്കും അനുയോജ്യമായ സംഭാഷണവും പശ്ചാത്തലവും കഥയിൽ സ്വീകരിക്കാറുണ്ട്.

 

∙കുട്ടിക്കാലത്തെ എഴുത്തും വായനയും എങ്ങനെയായിരുന്നു? ആരൊക്കെയാണു സ്വാധീനം ചെലുത്തിയവർ? ജനിച്ചു വളർന്ന പ്രദേശത്തിന്റെ സ്വാധീനം എഴുത്തിൽ എത്രമാത്രമുണ്ട്?

 

കുട്ടിക്കാലത്തെ എഴുത്തിലും വായനയിലും ഏറെ സ്വാധീനം ചെലുത്തിയത് അച്ഛൻ തന്നെയാണ്. അധ്യാപകനായിരുന്ന അച്ഛന്റെ നിർബന്ധത്തിലായിരുന്നു രചനാ മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. അവയ്ക്കെല്ലാം സമ്മാനം കിട്ടുമ്പോൾ കൂടുതൽ പ്രോത്സാഹനവും ആയിരുന്നു. കണിശസ്വഭാവക്കാരനായിരുന്ന അച്ഛനെ നല്ല ഭയമായിരുന്നു. അച്ഛൻ നിർബന്ധിച്ചാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിപ്പിച്ചിരുന്നത്. ഞാൻ ജനിച്ചു വളർന്നത് മലപ്പുറം ജില്ലയിൽ പാണ്ടിക്കാടിനടുത്തുള്ള ചെമ്പ്രശ്ശേരി എന്ന സാംസ്കാരിക ഗ്രാമത്തിലാണ്. ചെമ്പ്രശ്ശേരിക്ക് ഒരു സാംസ്കാരിക പാരമ്പര്യം തന്നെയുണ്ട്. നവചേതന വായനശാല ഒരുപാടു സാംസ്കാരിക പരിപാടികൾക്കും നാടകങ്ങൾക്കും വേദിയായിരുന്നു. ആ വായനശാല തന്നെയായിരുന്നു എന്റെയും വായനയുടെ ഈറ്റില്ലം. അവിടത്തെ പുസ്തകശേഖരത്തിൽ നിന്നാണ് എംടിയെയും സേതുവിനെയും പുനത്തിലിനെയും മാധവിക്കുട്ടിയെയും ഒ.വി.വിജയനെയും കെ. സുരേന്ദ്രനെയും ഒക്കെ ഞാൻ വായിച്ചത്. ഞാൻ പ്രൈമറി വിദ്യാഭ്യാസം നേടിയ ചെമ്പ്രശ്ശേരി എയുപി സ്കൂൾ എനിക്ക് സ്വന്തം വീടു തന്നെയായിരുന്നു. അമ്മ വിശാലാക്ഷി ടീച്ചർ അവിടെ അധ്യാപികയായിരുന്നു. അന്നത്തെ അധ്യാപകരെല്ലാം എന്റെ കലാസാഹിത്യവാസനകളെ ധാരാളമായി പ്രോത്സാഹിപ്പിച്ചിരുന്നു. അവരോടെല്ലാം ഈയവസരത്തിൽ ഞാൻ നന്ദി പറയുകയാണ്.

 

∙ഈയടുത്തു വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയെപ്പറ്റി പറയാമോ?

 

വിവർത്തന കഥകളോട് എനിക്ക് വലിയ താൽപര്യമാണ്. വിവർത്തന കഥകൾ രണ്ട് സംസ്കാരങ്ങളെയും രണ്ട് ഭാഷകളെയും രണ്ടു തരം വായനക്കാരെയും പരസ്പരം ബന്ധിപ്പിക്കുന്നു. ഇസുരു ചാമര സോമവീര എഴുതിയ സിംഹളകഥയായ ‘മിസിസ്സ് പെരേര’ വിവർത്തനം ചെയ്തത് എ.കെ.റിയാസ് മുഹമ്മദ് ആണ്. ലൂയി പിരാന്തലോ എഴുതിയ ‘യുദ്ധം’ എന്ന കഥ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ശരത് മണ്ണൂർ ആണ്. വിവർത്തന കഥകളും നോവലുകളും വായിക്കാനും മറ്റു രാജ്യങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ച് അറിയാനും ഏറെ താൽപര്യപ്പെടുന്ന വ്യക്തിയാണ് ഞാൻ.

 

∙റീനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ച്? അതിന്റെ വായനാനുഭവത്തെക്കുറിച്ച്?

 

പെരുമ്പടവം ശ്രീധരൻ എഴുതിയ ‘ഒരു സങ്കീർത്തനം പോലെ’ എന്ന പുസ്തകമാണ് എന്നെ ഏറ്റവുമധികം ഹോണ്ട് ചെയ്തിട്ടുള്ളത്. 1996 ലെ വയലാർ പുരസ്കാരം ഉൾപ്പെടെ 8 പുരസ്കാരങ്ങൾ ഈ കൃതിയെ തേടി എത്തിയിട്ടുണ്ട്. ഡിഗ്രി പഠനകാലത്താണ് ഞാൻ ഈ പുസ്തകം വായിച്ചത്. നോവൽ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്സ്കിയുടെ അരികിൽ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോട് ദസ്തയേവ്സ്കിക്ക് തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിതപങ്കാളികളാവുന്നതും അതിനിടയിലുള്ള അന്തർമുഖനായ ദസ്തയേവ്സ്കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്സ്കിയെ ഹൃദയത്തിന് മേൽ ദൈവത്തിന്റെ കയ്യൊപ്പള്ള ആളായിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. തീവ്രപ്രണയം എന്റെ മനസ്സിനെ എപ്പോഴും ഹോണ്ട് ചെയ്യുന്ന ഒരു ഘടകമാണ്.

 

Content Summary: Puthuvakku - Talk with writer Reena PG