പ്രണയാരവത്തിന്റെ പുല്ലാങ്കുഴൽ – സതീഷ് കളത്തിൽ എഴുതിയ കവിത
പ്രിയേ, പ്രണയമേ... നിന്നണിവയറിൻ ചുഴിയിൽ ജന്മംകൊള്ളാനൊരു പ്രണയം തരൂ; നിന്നിലൊരു ചെന്താമരയായ് വിടർന്നു നിൽക്കാനൊരു ജന്മം തരൂ. നിന്റെ തളിർമെയ്യിനു കുളിരാറ്റാൻ ചെറുസൂര്യനായുദിക്കാം ഞാൻ; നിന്നിടനെഞ്ചിൽ ചന്ദനം തൊടാനൊരു പൂർണ്ണചന്ദ്രനായണയാം ഞാൻ. പ്രണയത്തിന്റെ നിണമിറ്റും നിന്റെ ചൊടികളാലൊരു രണകാവ്യമെഴുതൂ;

പ്രിയേ, പ്രണയമേ...
നിന്നണിവയറിൻ ചുഴിയിൽ
ജന്മംകൊള്ളാനൊരു പ്രണയം തരൂ;
നിന്നിലൊരു ചെന്താമരയായ്
വിടർന്നു നിൽക്കാനൊരു ജന്മം തരൂ.
നിന്റെ തളിർമെയ്യിനു കുളിരാറ്റാൻ
ചെറുസൂര്യനായുദിക്കാം ഞാൻ;
നിന്നിടനെഞ്ചിൽ ചന്ദനം തൊടാനൊരു
പൂർണ്ണചന്ദ്രനായണയാം ഞാൻ.
പ്രണയത്തിന്റെ നിണമിറ്റും നിന്റെ
ചൊടികളാലൊരു രണകാവ്യമെഴുതൂ;
എന്നിലൊരു പ്രണയശിൽപമാകൂ, നീ-
യൊരു രാസലീലയായ് പടരൂ; നിന്നി-
ലൊരു വൃന്ദാപുരി തീർക്കാം ഞാ-
നൊരു മുരളീരവമായൊഴുകീടാം.