വിപ്ലവം തോക്കിൻകുഴലിലൂടെയല്ല, വാടക ഗുണ്ടകളിലൂടെ
വിപ്ലവം വഴി തെറ്റുന്നതിനെക്കുറിച്ചും സ്റ്റാലിൻ ഏകാധിപതിയാകുന്നതിനെക്കുറിച്ചും മുന്നറിയപ്പു നൽകിയതോടെ ട്രോട്‌സ്‌കി വേട്ടയാടപ്പെട്ടത്. സോവിയറ്റ് യൂണിയനിൽ നിന്ന് ഒളിച്ചോടി മെക്‌സിക്കോയിൽ എത്തിയിട്ടും ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
വിപ്ലവം വഴി തെറ്റുന്നതിനെക്കുറിച്ചും സ്റ്റാലിൻ ഏകാധിപതിയാകുന്നതിനെക്കുറിച്ചും മുന്നറിയപ്പു നൽകിയതോടെ ട്രോട്‌സ്‌കി വേട്ടയാടപ്പെട്ടത്. സോവിയറ്റ് യൂണിയനിൽ നിന്ന് ഒളിച്ചോടി മെക്‌സിക്കോയിൽ എത്തിയിട്ടും ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
വിപ്ലവം വഴി തെറ്റുന്നതിനെക്കുറിച്ചും സ്റ്റാലിൻ ഏകാധിപതിയാകുന്നതിനെക്കുറിച്ചും മുന്നറിയപ്പു നൽകിയതോടെ ട്രോട്‌സ്‌കി വേട്ടയാടപ്പെട്ടത്. സോവിയറ്റ് യൂണിയനിൽ നിന്ന് ഒളിച്ചോടി മെക്‌സിക്കോയിൽ എത്തിയിട്ടും ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
വിപ്ലവത്തിന്റെ നാടായ പഴയ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ സ്വന്തം നാട്ടിലെ 10 ലക്ഷം പേരെയെങ്കിലും കൊന്നൊടുക്കിയിട്ടുണ്ട്. ഈ ജനങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം വിപ്ലവം പ്രസംഗിച്ചത്. ഈ 10 ലക്ഷം പേരിൽ മിക്കവരും വിപ്ലവകാരികളായിരുന്നു. അയാൾക്കവരെ കൊല്ലേണ്ടിവന്നു. കാരണം, അവർ അയാളെസംബന്ധിച്ചിടത്തോളം അപകടകാരികളായിത്തീർന്നു. വിപ്ലവത്തിന് എന്തു സംഭവിച്ചു എന്നവർ നിരന്തരം ചോദിക്കുന്നു. അധികാരത്തിലുള്ളവർക്കു മാത്രമേ മാറ്റം വരുന്നുള്ളൂ. വിപ്ലവം ഒരിടത്തും നടന്നതായി കാണുന്നില്ല. എല്ലാം പഴയതുപോലെ തുടർന്നു. അനേകം മുതലാളിമാർക്കു പകരം ഇപ്പോൾ ഒരു മുതലാളിയേയുള്ളൂ. ഭരണകൂടം. അതാവട്ടെ, അപാരമായ ശക്തിയാർജിക്കുകയും ചെയ്തു. പ്രതിപക്ഷമില്ല. ഏതെങ്കിലും എതിർപ്പിന്റെ പ്രശ്‌നമേയില്ല.
സ്റ്റാലിനെക്കുറിച്ചും റഷ്യൻ വിപ്ലവത്തെക്കുറിച്ചും ദീർഘദർശനത്തോടെ എഴുതിയത് ഓഷോയാണ്. ദ് റിബൽ എന്ന തലക്കെട്ടിൽ. ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് സ്റ്റാലിൻ വിപ്ലവകാരിയായിരിക്കുമ്പോൾ തന്നെ അദ്ദേഹം മുതലാളിയാണെന്നാണ് ഓഷോ പറഞ്ഞുവച്ചത്. വിപ്ലവം ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും. പതിറ്റാണ്ടുകൾക്കു ശേഷം ഓഷോയുടെ പ്രവചനം ശരിയായിരുന്നു എന്ന് വിപ്ലവകാരികൾക്കും സമ്മതിക്കേണ്ടിവന്നു. മനസ്സില്ലാമനസ്സോടെയാണെങ്കിലും. വിപ്ലവം ദുരന്തമായി പര്യവസാനിച്ചപ്പോൾ, ജനലക്ഷങ്ങളുടെ കണ്ണീരിലും ചോരയിലും നിന്ന് റിബൽ എന്ന വിമതൻ ഉയർന്നുവന്നു. യഥാർഥ വിപ്ലവകാരി. കാലത്തിനു മുമ്പേ സഞ്ചരിച്ചെങ്കിലും വ്യാജ വിപ്ലവകാരികളാൽ ചിറകരിയപ്പെട്ട കമ്യൂണിസ്റ്റ്. ലിയോൺ ട്രോട്‌സ്‌കി.
ഓർമിക്കപ്പെടാൻ പല കാരണങ്ങളുണ്ടെങ്കിലും ജീവൻ ത്യജിച്ച് ട്രോട്‌സ്‌കി എഴുതിയ സ്റ്റാലിന്റെ രാഷ്ട്രീയ ജീവചരിത്രം അദ്ദേഹത്തിന്റെ സംഭാവനകളിൽ മുന്നിട്ടുനിൽക്കുന്നു. റഷ്യയിലെ വിപ്ലവത്തിൽ പങ്കെടുക്കുന്നതിനിടെ പല തവണ അദ്ദേഹത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നു. നാടു കടത്തപ്പെട്ടു. സൈബീരിയയിൽ ഏകാന്തത്തടവിനു ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അഭയാർഥിയായി അലയേണ്ടിവന്നിട്ടുണ്ട്. എങ്കിലും സുരക്ഷിതനായിരുന്നു അദ്ദേഹം. എന്നാൽ പ്രതിവിപ്ലവകാരികളോടു കാണിച്ച കരുണ പോലും ഒരിക്കൽ സഹപ്രവർത്തകരായവർ കാണിച്ചില്ല. അതുകൊണ്ടാണ്, വിപ്ലവം വഴി തെറ്റുന്നതിനെക്കുറിച്ചും സ്റ്റാലിൻ ഏകാധിപതിയാകുന്നതിനെക്കുറിച്ചും മുന്നറിയപ്പു നൽകിയതോടെ ട്രോട്‌സ്‌കി വേട്ടയാടപ്പെട്ടത്. സോവിയറ്റ് യൂണിയനിൽ നിന്ന് ഒളിച്ചോടി മെക്‌സിക്കോയിൽ എത്തിയിട്ടും ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നിൽ നിന്ന് ചുറ്റികയാലുള്ള കനത്ത അടിയിൽ, വിപ്ലവസൂര്യനെ സ്വപ്‌നം കണ്ട തലച്ചോറ് പൊട്ടിപ്പിളർന്നു. തലയിൽ നിന്നൊഴുകിയ ചോര വീണു നനഞ്ഞ പുസ്തകം പൂർണമായി നശിപ്പിക്കാൻ അക്രമികൾക്കായില്ല എന്നു മാത്രം. ആ പുസ്തകം ഇന്നും കൈമറിഞ്ഞു വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇതാ, ഇപ്പോൾ നമ്മളും.
1934 ൽ ജോർജിയയിലെ കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ഇപ്രകാരം പ്രഖ്യാപിച്ചു. നിരവധി വർഷങ്ങളോളം ബോൾഷെവിക്കുകളുടെ പോരാട്ടത്തെ യഥാർഥത്തിൽ നയിച്ച സഖാവ് സ്റ്റാലിന്റെ വാസ്തവപരവും ആധികാരികവുമായ പങ്ക് ഇന്നേവരെ എഴുതപ്പെട്ടവയിലൊന്നും പ്രതിഫലിക്കുന്നില്ല.
ഇതെങ്ങനെ സംഭവിച്ചു എന്നവർ വിശദീകരിച്ചില്ല. എന്നാൽ എല്ലാ അനുസ്മരണ എഴുത്തുകാരുടെയും കഷ്ടകാലം തുടങ്ങുകയായിരുന്നു. സ്റ്റാലിനെക്കുറിച്ച് യഥാതഥമായി എഴുതിയ ചരിത്രകാരൻമാരും ജീവചരിത്രകാരൻമാരും താമസിയാതെ ശിക്ഷാർഹരായി. അവരിൽ ചിലരെ വെടിവച്ചു കൊന്നു. കഴിഞ്ഞകാലത്തെ എല്ലാ അന്യായങ്ങളെയും തിരുത്താൻ ഒരു പ്രത്യേക സ്റ്റാലിൻ സ്ഥാപനം രൂപീകരിച്ചു. എല്ലാ പഴയ രേഖകളുടെയും സമ്പൂർണ ശുദ്ധീകരണത്തിന് തുടക്കമായി. പുതിയ ജീവചരിത്രങ്ങൾ എഴുതപ്പെട്ടുതുടങ്ങി. അവയിൽ പുതിയ കഥാപാത്രങ്ങൾ നിറയാൻ തുടങ്ങി. അസത്യങ്ങളുടെ ഇത്രയും വലിയ തോതിലുള്ള ഒരു കണ്ടുപിടിത്തം ആകാശക്കോട്ടയ്ക്കു കീഴിൽ ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടേയില്ല. എന്നാലും ജീവചരിത്രകാരന്റെ സാഹചര്യം തീർത്തും ആശയറ്റതല്ല എന്നെഴുതിയിട്ടുണ്ട് ട്രോട്‌സ്‌കി. എഴുതുക മാത്രമല്ല, സ്വയം കാണിച്ചുകൊടുക്കുകയും ചെയ്തു. ആരും പറയാത്ത സ്റ്റാലിന്റെ കഥ അദ്ദേഹം എഴുതാൻ തുടങ്ങി. ആരും കേട്ടിട്ടില്ലെങ്കിലും പരമ സത്യമായ യാഥാർഥ്യങ്ങൾ ഒന്നൊന്നായി ചികഞ്ഞുകണ്ടുപിടിക്കാൻ കഴിഞ്ഞു. അതോടെയാണ് അദ്ദേഹം നോട്ടപ്പുള്ളിയായത്. സ്റ്റാലിൻ അയച്ച വാടകക്കൊലയാളികൾ അദ്ദേഹത്തെ വേട്ടായാടാൻ തുടങ്ങിയതും. എന്നാൽ, താൻ കൊല്ലപ്പെടും എന്നറിഞ്ഞിട്ടും ട്രോട്‌സ്‌കി അസാമാന്യ വേഗതയിൽ എഴുതിക്കൊണ്ടിരുന്നു. പുസ്തകം പൂർത്തിയാക്കുക എന്നതുമാത്രമായി ഏകലക്ഷ്യം. ഒരിക്കൽ വിപ്ലവത്തിൽ പങ്കെടുത്തപ്പോൾ ഉണ്ടായിരുന്നതിനേക്കാളും ഇരട്ടി ആവേശത്തിൽ അസത്യത്തിനു മേൽ സത്യത്തിന്റെ വാക്കുകൾ എഴുതി. നുണയുടെ മേൽ ശരിയുടെ കണ്ണ് ജ്വലിക്കാൻ തുടങ്ങി. യഥാർഥ വിപ്ലവകാരിയായി മാറുകയായിരുന്നു ട്രോട്‌സ്‌കി. പുസ്തക രചന വിപ്ലവപ്രവർത്തനമായും മാറി.
നിലവിലുള്ള അധികാരികളെ അട്ടിമറിക്കുന്നത് സ്റ്റാലിൻ ജൻമലക്ഷ്യമായിക്കണ്ടു. അടിച്ചമർത്തപ്പെട്ടവരോടുള്ള സ്‌നേഹത്തിലുപരി അവരോടുള്ള വെറുപ്പാണ് അദ്ദേഹത്തിന്റെ ആത്മാവിൽ അളവറ്റ തോതിലുണ്ടായിരുന്നത്. ജയിൽ, നാടുകടത്തൽ, ത്യാഗങ്ങൾ, ഭക്ഷണവും വസ്ത്രവും ഇല്ലാത്ത അവസ്ഥ- ഇവയൊന്നും അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. ആപത്തിനെ നേരേ മുന്നിൽ കാണുക എങ്ങനെയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതേസമയം, തന്റെ ബുദ്ധിശക്തിയുടെ മാന്ദ്യം, പ്രതിഭാ ദാരിദ്ര്യം എന്നിവപോലെയുള്ള സ്വഭാവസവിശേഷതകളെക്കുറിച്ച് അങ്ങേയറ്റം ബോധവാനുമായിരുന്നു. അർഹിക്കുന്നതിൽ കവിഞ്ഞുള്ള ആഗ്രഹം അസൂയയും പകയും കലർന്നതായിരുന്നു. മർക്കടമുഷ്ടി കൂടിയായതോടെ ഉരുക്കുമനുഷ്യനായി അദ്ദേഹം സ്വയം രൂപാന്തരപ്പെട്ടു. കുടില തന്ത്രങ്ങൾ കൂടിയായതോടെ സ്റ്റാലിന്റെ ഭരണത്തിൽ കമ്യൂണിസം ഏകാധിപത്യമായി. വിപ്ലവകാരികൾക്കു പകരം മുതലാളിമാർ അധികാരം കയ്യാളി. വിശപ്പും ദാരിദ്ര്യവും പട്ടിണിയും അങ്ങനെത്തന്നെ തുടർന്നു. എതിർത്താൽ മരണം സുനിശ്ചിതമാണെന്നു വന്നെങ്കിലും ട്രോട്‌സ്‌കി ചെറുത്തുനിന്നു. ഒരു മഞ്ഞുവീഴ്ചയ്ക്കും തണുപ്പിക്കാനാവാത്ത അക്ഷരങ്ങളും.
വട്ടക്കണ്ണടയ്ക്കുള്ളിൽ ജ്വലിക്കുന്ന തീനാളം പോലുള്ള കണ്ണുകളാണ് ട്രോട്‌സ്‌കിക്ക്. ആ നോട്ടം ഉറച്ചതാണ്. തല ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം നിൽക്കുന്നത്. ഏതു വെല്ലുവിളിയേയും അതിജീവിക്കാനാവുമെന്ന ധൈര്യവും ആത്മവിശ്വാസവും വാക്കിലും നടപ്പിലും നോക്കിലുമുണ്ട്.
വിപ്ലവകാരികൾക്ക് മരണില്ലെന്നു പറഞ്ഞത് ആരാണങ്കിലും പറഞ്ഞയാൾ മറക്കപ്പെട്ടെങ്കിലും വിപ്ലവം ജയിക്കുന്നു. അതു പക്ഷേ സ്റ്റാലിൻ വിഭാവനം ചെയ്ത വിപ്ലവമല്ല. ട്രോട്‌സ്‌കിയെ പ്രചോദിപ്പിച്ച നൻമയുടെയും സൗന്ദര്യത്തിന്റെയും സത്യത്തിന്റെയും കരുണയുടെയും സഹാനുഭൂതിയുടെയും വിപ്ലവമാണ്.
ട്രോട്‌സ്‌കിക്കൊപ്പം മുഷ്ടി ചുരുട്ടി ഉറച്ച ശബ്ദത്തിൽ ഒരിക്കൽക്കൂടി ആ സംഘഗാനം മുഴക്കാം... വിപ്ലവം ജയിക്കട്ടെ ! പുസ്തകം വായിക്കട്ടെ ! അക്ഷരം അതിജീവിക്കട്ടെ !
സ്റ്റാലിൻ: രാഷ്ട്രീയ ജീവചരിത്രം – ലിയോൺ ട്രോട്‌സ്‌കി
വിവർത്തനം: എൻ മൂസക്കുട്ടി
പുസ്തക പ്രസാധക സംഘം
വില 460 രൂപ
Content Summary: Stalin Rashtreeya Jeevacharithram book written by Leon Trotsky