ചോരച്ചാലുകൾ മറയ്ക്കാൻ ചുവന്ന പൂക്കൾ; ചുറ്റും ജീവനോടെ ചിതയിൽ ദഹിപ്പിക്കപ്പെട്ടവരുടെ രൂക്ഷഗന്ധം
ആ യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ, മനുഷ്യർ, അവരുടെ അനുഭവങ്ങൾ, കാത്തിരിപ്പ്, കണ്ണുനീര്, പ്രതികാരം... അതിനോട് ചേർത്ത് ഇന്ത്യയ്ക്കും തുർക്കിക്കുമിടയിൽ ഒരു പ്രണയകഥ തുന്നിപ്പിടിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഇത് അവരുടെ കഥയാണ്. ഈ പുസ്തകത്തിനായി ആ വരണ്ട മണ്ണിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്റെ
ആ യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ, മനുഷ്യർ, അവരുടെ അനുഭവങ്ങൾ, കാത്തിരിപ്പ്, കണ്ണുനീര്, പ്രതികാരം... അതിനോട് ചേർത്ത് ഇന്ത്യയ്ക്കും തുർക്കിക്കുമിടയിൽ ഒരു പ്രണയകഥ തുന്നിപ്പിടിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഇത് അവരുടെ കഥയാണ്. ഈ പുസ്തകത്തിനായി ആ വരണ്ട മണ്ണിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്റെ
ആ യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ, മനുഷ്യർ, അവരുടെ അനുഭവങ്ങൾ, കാത്തിരിപ്പ്, കണ്ണുനീര്, പ്രതികാരം... അതിനോട് ചേർത്ത് ഇന്ത്യയ്ക്കും തുർക്കിക്കുമിടയിൽ ഒരു പ്രണയകഥ തുന്നിപ്പിടിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഇത് അവരുടെ കഥയാണ്. ഈ പുസ്തകത്തിനായി ആ വരണ്ട മണ്ണിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്റെ
ആ യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ, മനുഷ്യർ, അവരുടെ അനുഭവങ്ങൾ, കാത്തിരിപ്പ്, കണ്ണുനീര്, പ്രതികാരം... അതിനോട് ചേർത്ത് ഇന്ത്യയ്ക്കും തുർക്കിക്കുമിടയിൽ ഒരു പ്രണയകഥ തുന്നിപ്പിടിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഇത് അവരുടെ കഥയാണ്. ഈ പുസ്തകത്തിനായി ആ വരണ്ട മണ്ണിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്റെ പ്രിയപ്പെട്ടവരുടെ കഥ.
എന്റെ പ്രിയപ്പെട്ടവർ എന്ന് ഹരിത സാവിത്രി എഴുതുന്നത് തുർക്കിയിലെ കുർദ് വംശജരെക്കുറിച്ചാണ്. ഭരണകൂട ഭീകരതയ്ക്കും വംശഹത്യയ്ക്കും ഇരയായി വംശനാശം വന്നുകൊണ്ടിരിക്കുന്ന എന്നാൽ മരിച്ചുകൊണ്ടിരിക്കെയും പോരാടിക്കൊണ്ടിരിക്കുന്ന ജനതയെക്കുറിച്ച്. മരിച്ചുകൊണ്ടിരിക്കുക എന്നത് അക്ഷരാർഥത്തിൽ തന്നെ എടുക്കണം. ജീവനോടെ ബാക്കിയിരിക്കുന്നവർ പോലും നഷ്ടങ്ങളുടെ അവശേഷിപ്പാണ്. ഇണയും തുണയും നഷ്ടപ്പെട്ടവർ. മക്കൾ കൊല്ലപ്പെട്ടവർ. ഉറ്റബന്ധുക്കളെ കാണാതായവർ. ഒരു ജീവിതത്തിൽ തന്നെ ഒട്ടേറെ തവണ മരണം അനുഭവിച്ചവർ. പ്രിയപ്പെട്ടവർ ഓരോരുത്തരായി മരിക്കുമ്പോൾ അവർ ഇല്ലാതാകുന്നു എന്നതു മാത്രമല്ലല്ലോ സംഭവിക്കുക. അവരെ ഓർത്തിരിക്കുന്ന വ്യക്തികളിൽ ആ മരണം നടക്കുന്നുണ്ട്. ഒന്നിലധികം തലങ്ങളിൽ. അവശേഷിച്ച ഓരോ കുർദ് വംശജനും നഷ്ടങ്ങൾ പേറുന്നവരാണ്. അങ്ങനെ അല്ലാത്ത ഒരാൾ പോലുമില്ല ആ വംശത്തിൽ. എന്നിട്ടും അവർക്കെതിരായ ക്രൂരതകളും ഹത്യകളും ഇന്നും നിരന്തരമായി തുടരുന്നു. ലോകം ഇതൊന്നും അറിയാതെ, അഥവാ കണ്ടിട്ടും കാണാത്ത രീതിയിൽ ആഘോഷങ്ങളുമായി കടന്നുപോകുന്നു. എന്നാൽ ഹരിത സാവിത്രി എന്ന മാധ്യമ പ്രവർത്തകയ്ക്ക് അതു കഴിയുമായിരുന്നില്ല. തുർക്കിയിലേക്ക് അവർ പോയി. സുഹൃത്തുക്കുളുടെ പോലും മുന്നറിയിപ്പ് അവഗണിച്ച് ആ വരണ്ട മണ്ണിലൂടെ നടന്നു. രക്തം വീണ മണ്ണിലൂടെ. കണ്ണീരുപ്പ് കലർന്ന മണ്ണിലൂടെ. അവിടെ കണ്ട ജനത ഹരിതയ്ക്ക് പ്രിയപ്പെട്ടവരായി. ദുഖിക്കുന്നവരെ എന്നും കൂടെ ചേർത്തു നിർ്ത്താനുള്ള മനസ്സാണല്ലോ ഒരാളെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ആദികവിയുടെ രാമായണം പോലെ സിൻ എന്ന നോവലും ദുഖത്തിൽ നിന്നാണ് പിറന്നത്. ദുരന്തത്തിന്റെ മൂകസാക്ഷിയായതിന്റെ വേദനയിൽ നിന്ന്. ആദികവിയെപ്പോലെ ഹരിതയും ഈ നോവലിലൂടെ പറയുന്നത് അരുത് കാട്ടാളാ എന്നു തന്നെയാണ്.
തുർക്കിയുടെ വേദന ഈ പുസ്തകത്തിന്റെ ആത്മാവാണെങ്കിലും ഇത് ആ ദേശത്തിന്റെ മാത്രം കഥയല്ല. ഒരർഥത്തിൽ എല്ലാ രാജ്യങ്ങളുടെയും ചരിത്രത്തേക്കാൾ വർത്തമാനം കൂടിയാണ്. ഇന്ത്യയ്ക്കും ഇതിൽ നിന്ന് മാറിനിൽക്കാനാവില്ല എന്നും ഹരിത ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഈ യാത്രയിലൂടെനീളം എന്റെ ജൻമനാടിനെക്കുറിച്ചാണ് ഒരു നീറ്റലോടെ ഞാൻ ഓർത്തുകൊണ്ടിരുന്നത്. ആ വേദനയിൽ നിന്നും ആശങ്കയിൽനിന്നുമാണ് ഈ പുസ്തകം ജനിച്ചത്. പേരുകൾ മാറ്റിവച്ചാൽ അവിടെ നടക്കുന്ന പല കാര്യങ്ങളും സ്വന്തം രാജ്യത്തും നടക്കുന്നില്ലേ എന്നു സംശയം തോന്നാം. തുർക്കി തെളിച്ച പാതയിലൂടെ മറ്റു രാജ്യങ്ങളും സഞ്ചരിക്കുന്നുണ്ടോ. ആശങ്കയുടെ ഉത്തരം തേടാൻ വേണ്ടത് ആത്മവിചാരണയാണ്. അതിന് ഓരോ വായനക്കാരനെയും പ്രേരിപ്പിക്കുക എന്ന ലക്ഷ്യം കൂടി സിൻ എന്ന നോവലിനുണ്ട്.
നിസ്സഹായരായ സ്ത്രീകളെ അപമാനിച്ചു കൊന്ന നിലവറകളെക്കുറിച്ച് ഹരിത കേട്ടിരുന്നു. അവ കാണുക എന്നത് ലക്ഷ്യവുമായിരുന്നു. എന്നാൽ അവിടെയെത്തിയപ്പോൾ കണ്ടത് നിലവറകളായിരുന്നില്ല. അവയെക്കുറിച്ച് ഒരു തുർക്കിക്കാരി പറയുന്നതു കൂടി കേൾക്കണം
അതാ അവിടെയായിരുന്നു നീ അന്വേഷിച്ച നിലവറ. തെളിവുകൾ നശിപ്പിക്കാനായി ഗവൺമെന്‌റ് ആ മൂന്നു നിലവറകളും അവയുടെ ഭാഗമായ കെട്ടിടങ്ങളുടെ അവശേഷിപ്പുകളും നശിപ്പിച്ചിട്ട് അവിടെ പുതിയ കെട്ടിടങ്ങൾ പണിഞ്ഞു. തകർന്ന കെട്ടിടങ്ങളുടെ ശേഷിപ്പുകൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ ശരീരാവശിഷ്ടങ്ങൾ കാണുമെന്നറിയാവുന്നതിനാൽ അത്തരമിടങ്ങളിൽ പാർക്കുകൾ നിർമിച്ചു.
ആ പുതിയ കെട്ടിടങ്ങൾ കാണുന്നവർ അറിയുന്നുണ്ടോ അവിടങ്ങളിൽ ശ്വാസം മുട്ടി പിടഞ്ഞു മരിച്ചവരുടെ വേദനകൾ. കേൾക്കുന്നുണ്ടോ അവരുടെ ദീനരോദനങ്ങൾ. സഹായത്തിനുള്ള അഭ്യർഥനകൾ. ആ പാർക്കുകളിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളിൽ സൗന്ദര്യം കാണുന്ന യാത്രക്കാരാ, അവ രക്തപുഷ്പങ്ങളാണ്. അടിച്ചമർത്തപ്പെട്ട, അപമാനിക്കപ്പെട്ട, ഇഞ്ചിഞ്ചായി കൊല്ലപ്പെട്ട ഒരു തെറ്റും ചെയ്യാത്തവരുടെ രക്തത്തിൽ നിന്നു പിറന്ന പൂക്കൾ. അവ വാസനിച്ചാൽ ഉയരുന്നത് ജീവനോടെ ചിതയിൽ ദഹിപ്പിക്കപ്പെട്ടവരുടെ രൂക്ഷഗന്ധമാണ്. ആ ഗന്ധം അത് ഗന്ധമാണെങ്കിൽ അതാണ് ഈ പുസ്തകത്തിൽ നിന്നും ഉയരുന്നത്.
ഏതു ജാതിയും മതവും ദേശവും വിദേശവും ആയിക്കോട്ടെ. മനുഷ്യർ, ഇരകളാക്കപ്പെടുന്നവർ, എല്ലായിടത്തും എന്നും ഒരേ തരക്കാർ തന്നെയാണ്. അവരെ കാണാതെ പോകുന്നതാണോ മനുഷ്യത്വം എന്ന വലിയ ചോദ്യം കൂടി ഉയർത്തുന്നുണ്ട് സിൻ എന്ന നോവൽ.
കഷ്ടതകളും ബുദ്ധിമുട്ടും സഹിച്ച് എന്തിനാണ് തുർക്കിയിൽ പോകുന്നത്. അതുപോലെയുള്ള മറ്റേതെങ്കിലും ദേശങ്ങളിൽ. സ്വന്തം ജീവിതത്തിന്റെ സുരക്ഷിതമായ ഇടങ്ങളിൽ സൗഭാഗ്യങ്ങളെ താലോലിച്ച് ജീവിച്ചാൽ പോരേ. മറ്റൊരു വംശത്തിന്റെയും ദേശത്തിന്റെയും വേദന എന്തിന് മനസ്സിൽ പേറണം.... ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് എന്നും നൽകിയിട്ടുണ്ട് നല്ല എഴുത്തുകാർ അവരുടെ മികച്ച രചനകളിലൂടെ. അങ്ങനെയൊരു ഐക്യപ്പെടലും താദാത്മ്യവും ഉള്ളതുകൊണ്ടാണല്ലോ മറ്റു ദേശത്തെ കൃതികൾ ഇവിടെയും വായിക്കപ്പെടുന്നത്. അവയിൽ പ്രിയപ്പെട്ടവരെ കാണുന്നതും.
ചെവിയടഞ്ഞുപോകുന്ന ഇരമ്പൽ മുഴങ്ങി. ഒരു വിമാനം ആകാശത്തേക്കു കുതിച്ചുയർന്നു. പകൽവെളിച്ചത്തിന്റെ അതിന്റെ ഉടൽ വെള്ളിമത്സ്യം പോലെ മിന്നി. കടലിനു മുകളിലെത്തിയപ്പോൾ ഒന്നു തിരിഞ്ഞു പഞ്ഞിക്കൂട്ടം പോലെ തങ്ങിനിന്ന മേഘങ്ങളിലേക്കു പൊൻമാനെപ്പോലെ ആ വിമാനം ഊളിയിട്ടു.
ആകാശത്തിലേക്കു നോക്കിനിൽക്കുന്ന കൂട്ടുകാരുടെ ചുമലുകൾക്കു മുകളിലൂടെ സീതയുടെ കണ്ണുകൾ തന്നെ തേടിവരുന്നത് കാർപാർക്കിങ്ങിന്റെ ഒരു വശത്ത് ഒതുങ്ങിനിന്ന് രംഗം നിരീക്ഷിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരൻ കണ്ടു.
ഞാനിവിടെയുണ്ട്. അയാൾ കൈ ഉയർത്തിവീശി.
എല്ലാ മുറിവുകളെയും ഉണക്കാൻ ശക്തിയുള്ള ഉപ്പുകാറ്റ് അവരെ തഴുകിതലോടി കടന്നുപോയി.
സിൻ
ഹരിത സാവിത്രി
മാതൃഭൂമി ബുക്‌സ്
വില 450 രൂപ
Content Summary: Book Review, Novel Sin by Haritha Savithri