സാഹിത്യത്തിൽ ചോര പൊടിഞ്ഞ 2022; ആ പുസ്തകത്തെ മറികടക്കുന്ന ക്രൈം ഇനി ആരെഴുതും?
ഭാവനാഭൂപടങ്ങളുടെ അതിർത്തിരേഖകൾ മാറ്റിപ്രതിഷ്ഠിക്കപ്പെടുമ്പോഴാണ് ഏതു കാലത്തെയും ദേശത്തെയും സർഗ്ഗാത്മകസാഹിത്യം വളർച്ചയെ അടയാളം ചെയ്യുന്നത്. ആത്മനിഷ്ഠമായ അനുഭവാഖ്യാനങ്ങളുടെ വേലിയേറ്റം ഒരു ഘട്ടത്തിൽ മലയാള സാഹിത്യത്തിലുണ്ടായിരുന്നു. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ വായിച്ചാസ്വദിക്കാനുള്ള വായനക്കാരുടെ തൃഷ്ണകളെ ശമിപ്പിക്കുന്ന ഒട്ടേറെക്കൃതികൾ വ്യക്തികളുടെ തര-തമഭേദമില്ലാതെ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന്റെ അലയൊലികൾ സെലിബ്രിറ്റികളുടെ ആത്മകഥകളുടെ/ ജീവചരിത്രങ്ങളുടെ രൂപത്തിൽ 2022-സാഹിത്യവർഷത്തിലും പ്രത്യക്ഷമാണ്. കഥയോ നോവലോ പോലെ വായിച്ചുപോകാവുന്നതും നൊസ്റ്റാൾജിയയുടെ സുഖാനുഭവം പകർന്നു കിട്ടുന്നതുമാണത്. ഭൂതകാലാഭിരതി എഴുത്തുകാർക്കു മാത്രമല്ല വായനക്കാർക്കുമുണ്ട്. പി. പദ്മരാജനെക്കുറിച്ച് ഇനിയും ഒരോർമ്മക്കുറി വന്നാലും സ്വീകരിക്കപ്പെടും. ശ്രീകുമാരൻ തമ്പിയും പി. വത്സലയും സേതുവും ആത്മകഥനങ്ങൾ നടത്തിയപ്പോൾ വായിക്കപ്പെട്ടത് അത് ഫിക്ഷൻപോലെ രസനീയവും ഗൃഹാതുരവും ആയതുകൊണ്ടാണ്. കെ. എസ്. രവികുമാർ എഴുതിയ ‘കവിതയുടെ കനലാട്ടം’ എന്ന കടമ്മനിട്ടയുടെ ജീവചരിത്രം ഒട്ടും മുഷിച്ചിലില്ലാതെ വായിക്കാനായത് ആ ജീവിതത്തിന്റെ അവിശ്വസനീയതകളിലും ഇനിയൊരിക്കലും വീണ്ടെടുക്കാനാകാത്ത അക്കാലത്തിന്റെ ഗൃഹാതുരതകളിലും അഭിരമിക്കാൻ പാകത്തിലുള്ള ആവിഷ്ക്കാരത്താലാണ്. അടൂർ ഗോപാലകൃഷ്ണൻ ലോകസിനിമയെക്കുറിച്ച് ‘കാഴ്ചയുടെ സുവിശേഷം’ എന്നപേരിൽ എഴുതിയപ്പോഴും അതിലെ ആത്മാംശത്തിന്റെ തെളിമകളാണ് വായനക്കാരെ ആകർഷിച്ച ഘടകം. ആത്മാംശം ജീവിതാംശം തന്നെയാണ്. ജീവിതഗന്ധിയായ അനുഭവങ്ങളെയും അതിന്റെ സാഹിത്യരൂപത്തെയും വായനക്കാർ ഹൃദയത്തിലേറ്റുന്നു എന്നതാണ് ഇത് നൽകുന്ന സൂചന.

∙ കഥയോ ജീവിതമോ!
ജീവിതഗന്ധി എന്നതുപോലെ ചരിത്രഗന്ധികളായ രചനകൾക്കും സ്വീകാര്യത ലഭിച്ചു. ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും നൊസ്റ്റാൾജിയയുടെ ഭാവനാലോകത്തെ പൂരിപ്പിക്കുന്നതാണ്. സി. വി. രാമൻപിള്ളയുടെ ചരിത്രാഖ്യായികളിലെ രാവണൻകോട്ടകൾ ഒന്നും ഇന്നത്തെ ചരിത്രാഖ്യാനങ്ങളിൽ കണ്ടെത്താനാകില്ല. ചരിത്രത്തെ ആഖ്യാനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി എഴുത്തുകാർ അവരുടെ ഭാവനാലോകത്ത് വിഹരിക്കുകയാണ്. ചരിത്രം ഏത്, കൽപനയേത് എന്നൊക്കെയുള്ള അന്വേഷണങ്ങൾ രചനാതലത്തിൽത്തന്നെ ഇത്തരം കൃതികൾ നിഷേധിക്കുന്നു. ഭാവനയുടെയും റിയലിസത്തിന്റെയും സങ്കേതങ്ങളെ സാമ്പ്രദായികതയിൽനിന്ന് ഭിന്നമായി കൂട്ടിവിളക്കിക്കൊണ്ടുള്ള രചനാതന്ത്രമാണ് ഇത്തരം കൃതികളിൽ കാണാൻ കഴിയുക. സലിൽ മാങ്കുഴിയുടെ ‘എതിർവാ’ എന്ന നോവൽ ഇത്തരത്തിലുള്ളതാണ്. അശോകൻ ചരുവിലിന്റെ നോവലായ ‘കാട്ടൂർക്കടവ്’ ചരിത്രത്തെയും ഓർമ്മയെയും ആത്മകഥയെയും ഒരുപോലെ മേളിപ്പിക്കുന്ന രചനയാണ്.
ജീവിതത്തിൽനിന്നു ചീന്തിയെടുക്കുന്നതാകയാൽ പല ആഖ്യാനങ്ങളുടെയും വക്കത്ത്, എം. പി. പോളിന്റെ ഭാഷയിൽപ്പറഞ്ഞാൽ, ചോര പൊടിഞ്ഞിരിക്കുന്നു. സക്കറിയയുടെ ‘അമ്മാളു’ അത്തരത്തിലൊരു കഥയാണ്. ടി. പദ്മനാഭന്റെ ‘നോം പ്രോബ്ലം ഒരു ബഹറൈൻ എപ്പിസോഡ്’ എന്ന കഥ നോക്കുക. ആത്മകഥാസ്പർശിയാണ്. ഇ. സന്തോഷ് കുമാറിന്റെ ‘ഏഴാമത്തെ പന്ത്’ എന്ന നീണ്ടകഥ അനുഭവാഖ്യാനത്തിന്റെ സ്വഭാവമുളളതാണ്. അത്മകഥനങ്ങൾ ചരിത്രാഖ്യാനങ്ങളാണാണെന്ന കാര്യത്തിൽ ഇപ്പോൾ ചരിത്രപഠിതാക്കൾക്കുപോലും സംശയമില്ല. അശോൻ ചരുവിലിന്റെ ‘ചിത്രമെഴുത്ത്’ എന്ന കഥയുടെ ആഖ്യാനവും ആത്മകഥാരൂപമുള്ളതാണ്. ഇത് മലയാളസാഹിത്യത്തിൽ ഒരു ട്രെന്റായി മാറിയിട്ടുണ്ട്.
ഓർമ്മകളെയും ചരിത്രത്തെയും ലാളിത്യത്തോടെ ആവിഷ്കരിച്ചാണ് എം. മുകുന്ദൻ ‘നിങ്ങൾ’ എന്ന നോവലിലൂടെ മുന്നേറ്റം നടത്തിയത് വി. ഷിനിലാലിന്റെ ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര, വി. ജെ. ജെയിംസിന്റെ വെള്ളിക്കാശ്, ദേവദാസ് വി. എം. എഴുതിയ പൊന്നാനി ലൈറ്റ് ഹൗസ് എന്നീ കഥകൾ ഭൂതകാലത്തിലേക്കും ചരിത്രത്തിലേക്കുമുള്ള ഒരു മുങ്ങിനിവരലാണ്. വിജയകൃഷ്ണന്റെ ‘ജ്യോതിഷിയുടെ സിനിമ’ എന്ന കഥ ഓർമ്മകളുടെ കലാത്മകമായ പുനരാഖ്യാനമാണ്. ആനന്ദ് ‘താക്കോൽ’ എന്ന കഥയിൽ ചരിത്രാനുഭവളെ കോർത്തുവച്ച് മനുഷ്യാസ്തിത്വത്തിന്റെ പുതുസമസ്യകളെ ആഖ്യാനം ചെയ്തു. ബി. മുരളിയുടെ കാവൽ, കാട്ടുപന്നി എന്നീ കഥകൾ സാധാരണം എന്നു തോന്നുന്ന ആഖ്യാനത്തിലൂടെ ജീവിതസമസ്യകളുടെ അസാധാരണഭാഷ തുറന്നിടുന്നു. സാറാ ജോസഫ് അൽഗൊരിതം എന്ന കഥയിലൂടെ സ്ത്രീ-പുരുഷബന്ധത്തിന്റെ സമസ്യകൾ വീണ്ടും നിർദ്ധാരണം ചെയ്യാൻ ശ്രമിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന ആത്മകഥാഖ്യാനമാണ് എന്റെ കഥ, (എന്റെ ആണുങ്ങളുടെയും) എന്ന പരമ്പരയിലൂടെ ഇന്ദു മേനോൻ നടത്തിക്കൊണ്ടിരിക്കുന്നത്. ചൂടപ്പം പോലെ എന്ന വിശേഷണം ഏറെ ഇണങ്ങുന്ന രചന. ജീവിതാനുഭവങ്ങളുടെ നേർച്ചിത്രങ്ങൾ കലാത്മകമായി ആഖ്യാനം ചെയ്യുന്ന രചനകളാണ് ഇവയെല്ലാം.
കോവിഡ് മഹാമാരി, പൗരത്വപ്രശ്നം, മലബാർകലാപം, കശ്മീർ വിഷയം, നിരീക്ഷണ മുതലാളിത്തം, ബോഡിഷെയിമിങ്, ജെൻഡർ-ട്രാൻസ്ജെൻഡർ പ്രശ്നം തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളും മലയാളസാഹിത്യത്തിന്റെ പ്രമേയമായി വന്നിട്ടുണ്ട്. കെ. പി. രാമനുണ്ണിയുടെ ഹൈന്ദവം എന്ന കഥാസമാരം ഇത്തരം വിഷയങ്ങളെ പുതുകാലഭാഷയിൽ അവതരിപ്പിക്കുന്നതാണ്. അതാകട്ടെ സമകാലിക ചരിത്രബന്ധങ്ങളെ സാഹിത്യം സർഗ്ഗാത്മകമായി സ്വാംശീകരിച്ചതിന്റെ പ്രത്യക്ഷമായ അടയാളമാണ്.
∙ സാഹിത്യത്തിൽ ചോര പൊടിഞ്ഞ വർഷം
വക്കത്തു ചോര പൊടിഞ്ഞിരിക്കുന്ന സ്ഥിതിയുണ്ടല്ലോ, അത് അതെഴുതിയ കാലത്തെ ഭാവുകത്വസങ്കൽപനത്തിൽനിന്ന് വളരെ വിദൂരതയിലാണ് ഇന്ന് നിലകൊള്ളുന്നത്. ആ ചോര ഇന്ന് ക്രൈം ചോരയുടേതാണ്. മലയാളത്തിലെ ഏറ്റവും ജനകീയസാഹിത്യസൃഷ്ടികൾ 2022-ൽ ക്രൈം ഫിക്ഷനുകളാണ്. ഒരു സാഹിത്യജനുസ്സെന്ന നിലയിൽ അത് മലയാള ഭാവനയെ കീഴടക്കിക്കൊണ്ടിരിക്കുന്നു. അതിന്റെ ആഗോളപരിപ്രേഷ്യത്തെയും സമകാലിക സാഹിത്യലോകസ്ഥിതിയേയും കുറിച്ചുളള സൈദ്ധാന്തീകരണവും നടക്കുന്നു. വായനയിൽ ഉദ്വേഗത സൃഷ്ടിക്കുന്ന ക്രൈം ത്രില്ലറുകളാണോ ഇന്നിന്റെയും നാളെയുടെയും സാഹിത്യം എന്ന സന്ദേഹം നില നിൽക്കുമ്പോഴും 2022-ന്റെ വായനാഭൂപടത്തിലെ പ്രധാനകൃതികൾ ‘ക്രൈം സ്റ്റോറി’കളാണ്. വിശേഷിച്ച് ജി. ആർ. ഇന്ദുഗോപന്റെയും അൻവർ അബ്ദുള്ളയുടെയും രചനകൾ. അതിൽ ഭാവനയേക്കാൾ യാഥാർത്ഥ്യം വായനക്കാർ തിരയുന്നു എന്നതിന്റെ സാക്ഷ്യമാണ്, ഡോ. ബി. ഉമാദത്തന്റെ ‘ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകത്തിന്റെ വിൽപന നൽകുന്ന സൂചന. 2022–ൽ ഇരുപത്തിയഞ്ചാം പതിപ്പാണ് പുറത്തിറങ്ങിയത്. (2010 ൽ ആണ് ആദ്യപതിപ്പ്. ഇപ്പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുമുണ്ട്.)
കേരളത്തെ ഞെട്ടിച്ച അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണപരമ്പരകളിലൂടെ കുറ്റാന്വേഷണശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന പുസ്തകത്തിന് കിട്ടിയ അത്ര സ്വീകാര്യത, അപ്പൻതമ്പുരാൻ എഴുതിയ ഭാസ്കരമേനോൻ (1904) എന്ന മലയാളത്തിലെ ആദ്യത്തെ ക്രൈം ഫിക്ഷനുപോലും പോലും കിട്ടിയിട്ടില്ല. ഉമാദത്തന്റെ പുസ്തകം ഡോക്യുമെന്ററിയാണെങ്കിലും ഫിക്ഷന്റെ വായനാസുഖം നൽകുന്നതാണ് എന്നർത്ഥം. റിയലിസ്റ്റിക് ഫിക്ഷനോടുള്ള വായനക്കാരുടെ ആഭിമുഖ്യത്തെയാണ് ഇത് പ്രത്യക്ഷമാക്കുന്നത്. ‘ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകത്തിന് കിട്ടിയ സ്വീകാര്യതയുടെ ഫലമായി മറ്റൊരുപുസ്തകം എഴുതാൻ പ്രസാധാകർ ഡോ. ബി. ഉമാദത്തനോട് ആവശ്യപ്പെട്ടു. അങ്ങനെയെഴുതിയ ‘കപാലം-ഒരു പൊലീസ് സർജന്റെ കുറ്റാന്വേഷണയാത്രകൾ’ എന്ന പുസ്തകം 2022-ൽ ആറാം പതിപ്പിലെത്തി. (2019 ൽ ആണ് ആദ്യപതിപ്പ്). വായനക്കാരുടെ മാനസികനിലയാണ് ഇതിലൂടെ വെളിവാകുന്നത്. ക്രൈം ഫിക്ഷനുകളുടെ സ്വീകാര്യതയ്ക്ക് പിന്നിൽ സവിശേഷമായ ആസ്വാദനപരിസരമുണ്ട്. ഡോ. ബി. ഉമാദത്തനെ മറികടക്കാൻ പറ്റുന്ന ചേരുവകൾ തേടിപ്പിടിച്ചാൽ മാത്രമേ ക്രൈംഎഴുത്തിൽ ഇനി മലയാളത്തിൽ എഴുത്തുകാർക്ക് ഭാവിയുണ്ടാകുകയുള്ളൂ. കീർത്തിപ്പെട്ട പ്രസിദ്ധീകരണങ്ങൾ ക്രൈംപരമ്പരകൾക്ക് മുൻപില്ലാത്ത പ്രാധാന്യമാണ് നൽകുന്നത്. ജനപ്രിയതയാണ് ലക്ഷ്യം.
∙ വിമർശനങ്ങളും അക്ഷരശുദ്ധിയും
സാഹിത്യവിമർശനം അപ്രസക്തമായി കാലം കുറേയായി. ഇപ്പോഴും ഉയിർത്തെഴുന്നേറ്റിട്ടില്ല. സാംസ്കാരികപഠനം (cultural studies-സംസ്കാരപഠനം എന്നും പറയും) എന്ന നിലയിൽ വർഗ്ഗ-വർണ്ണ-ലിംഗ പ്രതിനിധാന വായനയുടെ വിധിപ്രഖ്യാപനങ്ങൾ സാഹിത്യപഠനത്തിനു ഗുണം ചെയ്യുകയില്ല എന്ന തിരിച്ചറിവുണ്ടായ വർഷമാണ് 2022. മാർക്സ് യൂറോപ്യൻ ആധിപത്യവാദിയായി, ഗാന്ധിജി ഹൈന്ദവവർഗ്ഗീയതയുടെ നടത്തിപ്പുകാരനായി, രാമായണവും മഹാഭാരതവും ഹൈന്ദവ വർഗ്ഗീയപാഠങ്ങളായി, ആശാനും അംബേദ്ക്കറും ഇസ്‌ലാമികവിരുദ്ധരായി, കേസരി സ്ത്രീവിരുദ്ധനായി അവരോധിക്കപ്പെട്ട പ്രതിനിധാനവായനയുടെ അപകടത്തിൽനിന്ന് സാഹിത്യപഠനത്തെ വിമുക്തമാക്കാനുള്ള പരിശ്രമം തിരിച്ചറിവിന്റെ നൂതനപാഠങ്ങളാണ്. സാഹിത്യപാഠത്തിന്റെ ഏതെങ്കിലും ഒരംശം അടർത്തിയെടുത്ത് അന്തിമവിധിപ്രഖ്യാപിക്കരുത്, പാഠങ്ങളെ സ്തബ്ധരൂപങ്ങളായി പ്രതിഷ്ഠിച്ച് സാമാന്യമായി നിർവചിക്കരുത്, പിൽക്കാല ആശയാവലികളെ അവലംബിച്ച് മുൻകാലപാഠങ്ങളെ വിലയിരുത്തരുത് (ഈ ആശയങ്ങൾക്ക് സുനിൽ പി. ഇളയിടത്തോട് കടപ്പാട്) – എന്നിങ്ങനെയുള്ള തിരിച്ചറിവുകൾക്ക് പ്രാമുഖ്യം വന്നു എന്നത്, കൃതിയെ/ എഴുത്തുകാരെ/ സാംസ്കാരികപ്രതിഭകളെ സമഗ്രമായി സമീപിച്ചുവേണം അന്തിമവിധി പ്രസ്താവങ്ങളിൽ എത്തിച്ചേരാൻ എന്ന ഉൾക്കാഴ്ച വികസിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രീയകൃത്യത (പൊളിറ്റിക്കൽ കറക്ട്നസ്) അല്ല കലാസൃഷ്ടിയുടെ ആന്തരികരഹസ്യം എന്ന സാംസ്കാരിക പൊതുബോധത്തിന്റെ വീണ്ടെടുപ്പാണ് ധൈഷണികജീവിതത്തിന്റെ ലോകത്ത് സംഭവിച്ചത്. ഏതു വായനയെയും രാഷ്ട്രീയവായനയോ സാംസ്കാരികവിമർശനമോ ആക്കി മാറ്റിയ ദുർവായനയെ പ്രതിരോധിക്കുന്ന സമീപനമാണത്. എന്നാൽ എം. മുകുന്ദൻ പറഞ്ഞപ്രകാരമുള്ള സാഹിത്യസങ്കൽപമാണ് മലയാളസാഹിത്യവിമർശനത്തിൽ ഇന്നുള്ളത് എന്നുതോന്നുന്നില്ല. മുകുന്ദന്റെ വാക്കുകൾ ഇങ്ങനെയാണ്: “സാഹിത്യലോകത്ത് വിമർശകർ ആവശ്യമാണ്. അവരില്ലെങ്കിൽ എഴുത്തുകാർ വഴിതെറ്റിപ്പോകും. പലതവണ ജനിക്കുകയും മരിക്കുകയും ചെയ്യുന്ന എഴുത്തുകാരന്റേത് പുനർജന്മങ്ങളുടെ തുടർച്ചയാണ്. ദുർബലചിത്തനും സ്വപ്നാടകനുമായ എഴുത്തുകാരനെ നേർവഴി നടത്തുന്നതും എഴുത്തിലെ സത്യസന്ധത നിർണ്ണയിക്കുന്നതും വിമർശകരാണ്. ” വാസ്തവത്തിൽ വിമർശകന്റെ ധർമ്മം എഴുത്തുകാരെ നേർവഴി നടത്തിക്കലോ എഴുത്തിലെ സത്യസന്ധത നിർണ്ണയിക്കലോ അല്ല. മറിച്ച് വിമർശനം സർഗ്ഗാത്മകസാഹിത്യത്തോളമോ അതിനപ്പുറമോ നടത്തുന്ന സാഹസിക ഭാവനാസഞ്ചാരങ്ങളാണ്. എഴുത്തുകാരും വായനക്കാരും കണ്ടെത്താത്ത ആശയപ്രപഞ്ചം വിമർശകർ കണ്ടെത്തും. അത്തരത്തിലുള്ള നിരൂപണകൃതികളാണ് കെ. സി. നാരായണന്റെ ‘മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും’ പി. കെ. രാജശേഖന്റെ ‘ദസ്തയേവ്സ്കി: ഭൂതാവിഷ്ടന്റെ ഛായപടം’, രാഹുൽ രാധാകൃഷ്ണന്റെ ‘ഉയിർഭൂപടങ്ങൾ’ എന്നീ പുസ്തകങ്ങൾ .
ഒരു കാര്യം കൂടി പറയാനുണ്ട്: അത് അക്ഷരശുദ്ധിയെപ്പറ്റിയാണ്. പത്രാധിപർ സ്ഥാനത്തുനിന്ന് വിരമിച്ച കെ. സി. നാരായണൻ, നല്ല മലയാളപാഠങ്ങൾ എഴുതുന്നു എന്നതാണ്. വേണം നമുക്ക് അക്ഷരശുദ്ധി എന്നതാണ് അത് നൽകുന്ന സന്ദേശം. സ്കൂൾ പാഠാവലിയിൽനിന്ന് കുടിയിറക്കപ്പെട്ട അക്ഷരമാല തിരികെ വന്നതും 2022-ന്റെ ഭാഷാവബോധത്തിൽ തിളങ്ങി നിൽക്കുന്നു. ‘പൊട്ടി പുറത്ത് ചീപോതി അകത്ത്’ എന്നർത്ഥം.
(ഈ ചെറുകുറിപ്പിൽ പരാമർശിക്കാത്ത വേറേയും ഗദ്യകൃതികളും അവയുടെ രചയിതാക്കളും 2022ൽ ഉണ്ട്. ലേഖകൻ വായിച്ചവയെ മുൻനിർത്തി മാത്രമുള്ള നിരീക്ഷണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്).
(എഴുത്തുകാരനും കേരളസർവകലാശാല മലയാളവിഭാഗത്തിൽ അധ്യാപകനുമാണ് ലേഖകൻ. ഫോൺ : 9497447713)
English Summary: Recalling the Malayalam Literature Reading Experience of 2022; TK Santhosh Kumar Writes