ഒളപ്പമണ്ണയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചു നടക്കുന്ന സാഹിത്യ ചിന്തകളിലൊക്കെ പ്രധാനമായും കടന്നുവരുന്നത് അദ്ദേഹത്തിന്റെ വിഖ്യാതകൃതിയായ‘നങ്ങേമക്കുട്ടി’യാണ്. വെള്ളിനേഴി എന്ന കലാഗ്രാമത്തിലേക്കു നടന്നടുക്കുമ്പോൾ ചെടികളും വള്ളികളും കിരീടം വച്ചാടുന്ന തൊടികളിലും കല്ലിലും പുല്ലിലും മാഞ്ചോടുകളിലും കവിത വിടരുന്ന ഒളപ്പമണ്ണമനയിലും നങ്ങേമക്കുട്ടി തന്നെയാണ് ‘നിഴലാന’യേക്കാളും ‘ആനമുത്തി’നേക്കാളും അധികം ഓർമിക്കപ്പെടുന്ന കാവ്യം. ഈ പ്രസിദ്ധകഥാകാവ്യത്തിന്ന് ഒരുമുഖവുര ആവശ്യമില്ല. പ്രശസ്ത നിരൂപകരായ എം.ലീലാവതിയും കെ.പി.ശങ്കരനും ആത്മാരാമനും വിസ്തരിച്ചു പറഞ്ഞിട്ടുള്ള ഒരുവിഷയത്തെക്കുറിച്ച് ആലോചിച്ചപ്പോൾ ഒരു വിവർത്തകൻ എന്നനിലയിൽ അനുഭവപ്പെട്ട ചിലകാര്യങ്ങളാണ് ഞാൻ പങ്കിടുന്നത്. നങ്ങേമക്കുട്ടി വായിക്കുന്നതിനു വളരെ മുൻപേ എന്നെ സ്പർശിച്ച ചില വരികളും ബിംബങ്ങളും ആണ് എനിക്ക് കൂടുതൽ പ്രിയപ്പെട്ടതായി ഇപ്പോഴും തോന്നുന്നത്. എന്റെ കുട്ടിക്കാലത്ത് പല സദസ്സുകളിലും സംസാരവിഷയമായിരുന്ന രണ്ടു കഥാപാത്രങ്ങളാണ് താത്രിക്കുട്ടിയും നങ്ങേമക്കുട്ടിയും. അക്കാലത്ത് ഒരു യോഗക്ഷേമപ്രവർത്തകനായി തുടങ്ങി കമ്യൂണിസ്റ്റ് പ്രവർത്തകനായി മാറിയ എന്റെ അച്ഛൻ, പി.എൻ.നമ്പൂതിരി ഇടയ്ക്കിടക്ക് ഈ കാവ്യത്തിലെ വരികൾ ഉരുവിടാറുണ്ടായിരുന്നു. അങ്ങനെയാണ് എനിക്ക് ഈ കൃതിയുമായുള്ള ബന്ധം. നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ് നങ്ങേമക്കുട്ടിയുടെ അച്ഛൻ കുടിക്കാതെ ആറിത്തണുത്ത മേലടുക്കളയിലെ ലോട്ടയിലെ കാപ്പി എന്റെ മനസ്സിൽ ഇടംപിടിച്ചത്. വായിച്ചപ്പോഴും ചൊല്ലിക്കേട്ടപ്പോഴും എന്നെ ത്രസിപ്പിച്ചത് അതിന്റെ തുടക്കമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘നേരമല്ലാത്ത നേരത്തായ്

ADVERTISEMENT

നങ്ങേമക്കുട്ടിതൻ കുളി’’

ഈ കുളിയെ ഇത്രയേറെ പറയാനുണ്ടോ എന്ന് ആദ്യം തോന്നി. എന്നാൽ പതിവു കുളിയുടെ വിവരണമല്ല എന്ന് പിറകെയാണ് മനസ്സിലായത്. ഈ തുടക്കത്തിലെ മൂന്നു വരികളുടെ മൊഴിമാറ്റമാണ് ഇതുവരെയും പൂർണമാവാത്ത ഗായത്രങ്ങളിൽ ഒന്ന്. മറ്റു പലതും പൂർണമായിയെന്ന അവകാശവാദവും ഇതിലില്ല. വിവർത്തനം പൊതുവെ പ്രയാസമുള്ള പ്രക്രിയയാണ്. ഭാരതീയ ഭാഷകളിൽത്തന്നെ ഒന്നിൽനിന്ന് മറ്റൊന്നിലേക്കുള്ള വിവർത്തനം പ്രയാസമുള്ളതാണ്. ഒരു വിദേശഭാഷയിലേക്കാവുമ്പോൾ അതു വളരെവലിയ വെല്ലുവിളിയാണ്. കവിതയിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് എങ്ങനെയാണ് ഒളപ്പമണ്ണ അവതരിപ്പിച്ചത് എന്നതുതന്നെ ആരെയും അദ്ഭുതപ്പെടുത്തുന്ന ഒരു കയ്യടക്കമാണ്.

ഒളപ്പമണ്ണ

ഒരുസ്ത്രീയുടെ ഏറ്റവും ദുസ്സഹവും ദുരിതപൂർണവുമായ അവസ്ഥ ആദ്യമായി അവതരിപ്പിച്ചത് വ്യാസൻ തന്നെയാവണം. രജസ്വലയായ രാജപത്നി, ദ്രൗപദി രാജസദസ്സിൽ വസ്ത്രാക്ഷേപത്തിന്ന് വിധേയയാവുന്ന സന്ദർഭം. വാത്മീകിരാമായണത്തിലും സമാനമായ രംഗങ്ങൾ വിവരിക്കുന്നുണ്ട്. ലങ്കയിൽ തടവിൽ കഴിഞ്ഞ സീതയെ മോചിപ്പിച്ചശേഷം അഗ്നിപരീക്ഷയ്ക്കു വിധിക്കുന്നതും തുടർന്ന് അയോധ്യയിലെത്തിയ ശേഷം ഗർഭിണിയായ അവസരത്തിൽ നിഷ്കളങ്കയാണെങ്കിലും ജനഹിതത്തെ മാനിച്ച് കുറ്റാരോപിതയാക്കി കാട്ടിലേക്ക് അയയ്ക്കുന്നതും. രണ്ടും സ്ത്രീപക്ഷത്തുനിന്നു ചിന്തിക്കുമ്പോൾ വളരെ കടുത്ത തീരുമാനങ്ങളാണ്.

കമ്പരാമായണത്തിൽ മറ്റൊന്നുകൂടിയുണ്ട്. വനവാസത്തിനിടയ്ക്ക് രജസ്വലയായ സീതയെ രാമൻ ആശ്രമത്തിന്നു പുറത്താണ് കിടത്തിയിരുന്നത്. എന്നാൽ അശോകവനിയിൽ രാവണൻ സീതയുടെ ആർത്തകാലത്ത് അവരെ പ്രത്യേകം ശ്രദ്ധിക്കുവാൻ പരിചാരികമാർക്ക് നിർദേശം കൊടുത്തിരുന്നു. ഇംഗ്ലിഷ് സാഹിത്യത്തിൽ പേൾ. എസ്. ബക്ക്, ഡേഫ്നി ഡി. മോറിയർ, ആലീസ് മൺറോ തുടങ്ങിയവർ പലസന്ദർഭങ്ങളിലും ആർത്തവത്തെ പരാമർശിച്ചിട്ടുണ്ട്. സ്ത്രീയുടെ ശപിക്കപ്പെട്ട ദിനങ്ങൾ (Cursed days) ആധുനികസാഹിത്യത്തിൽ പരസ്യമായി അലക്കാൻ തുടങ്ങുന്നതിന്നുമുൻപേ മലയാളകവിതയിൽ ധൈര്യമായി ഉപയോഗിച്ചത് ഒളപ്പമണ്ണയാണ്.

ADVERTISEMENT

തീണ്ടാരിയും തീണ്ടാരിപ്പടുപ്പും ആദ്യമായി അരങ്ങേറിയ കാവ്യം നങ്ങേമക്കുട്ടിയാണ് എന്നു പറയാം. എഴുത്തച്ഛൻ അങ്ങനെയൊരു വാക്ക് നേരത്തേ ഉപയോഗിച്ചിട്ടുണ്ട്. ചില ഒറ്റ ശ്ലോകങ്ങളിലും പൂരപ്രബന്ധങ്ങളിലും ചില നമ്പൂതിരിക്കവികളും സൂചിപ്പിച്ചിട്ടുണ്ട്. മലയാളകഥയിൽ എംടിയും ലളിതാംബിക അന്തർജനവും കെ.ബി.ശ്രീദേവിയും മാധവിക്കുട്ടിയും ഗ്രേസിയും സ്ത്രീയുടെ ഈ അവസ്ഥ വിഷയമാക്കിയത് അറുപതുകൾക്കു ശേഷമാണ്. അനിതാനായരുടെ ‘ലേഡീസ് കൂപ്പെ’യും ഷഹിനയുടെ ‘തീണ്ടാരിവണ്ടി’യും മുജിബ് റഹമാന്റെ ‘തീണ്ടാരി’യും അജിജേഷ് പച്ചാട്ടിന്റെ ‘ആൺകുട്ടിയുടെ ആർത്തവക്കിടക്ക’യും അടുത്തകാലത്തിറങ്ങിയ കൃതികളാണ്. അൻപതുകളുടെ തുടക്കത്തിലേ ഒളപ്പമണ്ണ എഴുതിത്തുടങ്ങിയ നങ്ങേമക്കുട്ടി എന്ന കാവ്യത്തിൽ തീണ്ടാരിയെന്ന വാക്ക് കവിതയുടെ തുടക്കത്തിൽ തന്നെയുണ്ട്. മാത്രമല്ല, കുളിതെറ്റിയ അവസ്ഥയിൽനിന്നാണ് നേരത്തേ സൂചിപ്പിച്ച കാവ്യാരംഭം തന്നെ .

‘‘നേരമല്ലാത്തനേരത്തായ്

നങ്ങേമക്കുട്ടി തൻ കുളി;

ആരും തേടീല കാരണം’’

നേരമല്ലാത്ത നേരത്തിന് തത്തുല്യമായ ഒരു ആംഗലേയരൂപം കിട്ടാൻ പ്രയാസമാണ്. സമാനപ്രയോഗങ്ങൾ ഉണ്ടാവാം. Untimely, odd time, odd hours.. അങ്ങനെ പലതും പരീക്ഷിച്ചു. എന്നാലും മൂന്നുവരിയിൽത്തന്നെ അതേ ആശയം ഏതെങ്കിലും ഒരു താളത്തിൻ ഒതുക്കാൻ കഴിയുക എന്നതാണല്ലോ പ്രാഥമികദൗത്യം. അപ്പോഴും ഒളപ്പമണ്ണയുടെ കാവ്യഭാഷയുടെ പരിസരത്തിൽ എത്തുന്നില്ല എന്നത് ദുഃഖകരമാണ്.

ഒളപ്പമണ്ണ
ADVERTISEMENT

ആദ്യം ശ്രമിച്ചത് ഇങ്ങനെയായിരുന്നു:

It was at odd times

That Nangema had her bath;

And none sought for the reason.

അത് പൂർണമായും ഗദ്യത്തിലുള്ള ഒരു വിവരണമായി. പദ്യമെങ്കിലും ആവാൻവേണ്ടി ശ്രമം തുടർന്നു.

At odd hours Nangemakkutty 

Took to bathing;

And none asked her why.

അതിനിടയിൽ പലരുടെയും സഹായം തേടി. അതിൽ ചിലർ സ്നേഹത്തോടെ ഉപദേശിച്ചത് ശ്രമത്തിൽനിന്ന് പിന്മാറാനായിരുന്നു. പിന്മാറില്ലെന്ന് ഉറപ്പായപ്പോൾ അവരും ഒപ്പം നിന്നു. വീണ്ടും നങ്ങേമക്കുട്ടിയിലെ തുടക്കത്തിലേക്കു തന്നെ. നേരത്തേ പറഞ്ഞതിന്നു തൊട്ടുപിറകെ വരുന്നത് ഇങ്ങനെയാണ്.

‘‘തിരണ്ടുവലുതാവുമ്പോൾ

അടക്കം വേണ്ടതല്ലയോ?

തോഷിച്ചാനച്ഛനന്തരാ’’

Is not modesty good for girls

On attaining puberty;

So her father was glad.

‘‘നങ്ങേമക്കുട്ടിതീണ്ടാരി- 

പ്പടുപ്പിൽ കുത്തിരിക്കവേ

എന്തുവല്ലായ്മ തേടുവാൻ?’’

When Nangema was confined 

To her customary spreads of periods

What is there to worry about?

ഈ കൃതിയിൽ ആദ്യം കാണുന്ന തീണ്ടാരിയുമായുള്ള പരാമർശങ്ങൾ ലളിതമായി കൈകാര്യം ചെയ്യേണ്ടതല്ല. കാവ്യഭാഷയുടെ നിഘണ്ടുവിൽ അദ്ഭുതത്തോടെ ശ്രദ്ധിക്കപ്പെട്ട വിഷയങ്ങളും വാക്കുകളും പിറകെ അംഗീകരിക്കപ്പെടുകയും ചെയ്തതാണ്. കവിതയിലെ നങ്ങേമക്കുട്ടിയുടെ ഇല്ലത്തേക്കു കടക്കുമ്പോൾ അവിടെ അച്ഛനും അമ്മയും പുറമേ ഒരു ഇരിക്കണമ്മയും ഉണ്ട്. പാറോതി. പാറോതിയാണ് കുട്ട്യോമനയുടെ പരിഭ്രമം ആദ്യം തിരിച്ചറിയുന്നതും പിറകെ അപകടത്തെപ്പറ്റി സംശയിക്കുന്നതും.

‘‘പഴഞ്ചോറുണ്ടിടുമ്പൊഴും

പാത്രം മോറുന്നപോതിലും’’

While eating the cold rice

And washing the used pots

അവൾ ചിന്തിച്ചത് മറ്റൊന്നല്ല. 

‘വെറുക്കനേ വെറുക്കനേ മുലക്കണ്ണു കറുക്കുമോ?’’

എന്നാണ്.

വെറുക്കനെ എന്ന ആവർത്തനം ഒപ്പമണ്ണയുടെ സൂക്ഷ്മനിരീക്ഷണമാണ്. അത് പാറോതിയുടെ സംശയത്തെ ദ്യോതിപ്പിക്കുന്നതുമാണ്
 
For nothing for nothing

Will nipples turn black?

എന്നത് വളരെ അകലെ നിൽക്കുന്ന ഒരു വിവർത്തനരൂപമാണ് എന്നു തീർച്ച.

മകൾ ഗർഭിണിയാണെന്നറിഞ്ഞ അച്ഛനമ്മമാരുടെ മാനസികാവസ്ഥ വിവരിക്കുന്ന ഭാഗങ്ങൾ ഹൃദയഭേദകമാണ്:

‘‘കൂറ്റനാമണപൊട്ടുമ്പോൾ

കെട്ടുകല്ലെന്നമാതിരി

തെറിച്ചാനച്ഛനമ്മമാർ’’
 
Flung were the parents

As the boulders were scattered

When the dam Collapsed.

അവൾ ഒറ്റയ്ക്കു നടന്നുതളരുമ്പോൾ ആദ്യം തരളിതമാവുന്നത് പ്രകൃതിയാണ്. മരങ്ങളും തണലും മന്ദമാരുതനും ആർദ്രമാവുന്ന രംഗങ്ങൾ അപൂർവങ്ങളിൽ അപൂർവമാണ്. കാളിദാസന്റെ വനജ്യോത്സ്ന ആരായുന്ന പോലെയാണ്. അവയിൽ ചിലത്

‘‘കരയുന്നെന്തിനിങ്ങനെ?

നിനക്കിങ്ങാരുമില്ലയോ?’’

‘‘പാതവക്കത്തൊരൗദാര്യ -

ശാലി നിർമിച്ച പന്തലിൽ

സംഭാരം പകരുന്നൊരാൾ 

ചോദിച്ചിരിക്കാം മകളേ

കരയുന്നെന്തിനിങ്ങനെ?

കാരണം പറയില്ലവൾ’’

മാതാപിതാക്കളുടെ അവസ്ഥ ദയനീയമായി തുടരുമ്പോൾ

‘‘ആളിപ്പോകുന്നു ഹാ, വൈക്കോൽ-

ക്കുണ്ടയിൽ തീയുപോലവേ

അച്ഛനീ വാർത്തകേൾക്കവേ’’

Her father at this news

Did stand blazing

As a haystack on fire

എണ്ണ വറ്റിയ റാന്തലിൻ

നാടപോലായ ചേതന

As dry as a wick 

of a Iantern without oil

ഈ കമ്പിറാന്തൽ ഈ കാവ്യത്തിലെ ഒരു സജീവസാന്നിധ്യമാണ്. തുടർന്നുവരുന്നൊരവസരത്തിൽ കവി ആവശ്യപ്പെടുന്നുണ്ട്:

‘‘ഇന്നെങ്കിലും തെളിഞ്ഞാവൂ

ഇല്ലത്തെ കമ്പിറാന്തലേ’’

മുന്നോട്ടുള്ള വായനയിൽ മുൾമുനയാൽ കോറിവലിക്കുന്ന ഒരുപാടു വരികളുണ്ട്. എല്ലാം എടുത്തു ചേർക്കുന്നത് വായനയെ ബാധിക്കുമെങ്കിലും ഒഴിവാക്കാൻ പറ്റാത്ത ചില മാതൃകകൾ താഴെ:

‘‘അമ്മവെയ്ക്കുമടുപ്പിന്മേൽ

ഒന്നുകിൽ ചോറുവെന്തിടാ

അല്ലെങ്കിൽ ചീഞ്ഞുപോയിടും’’
 
Mother's rice in the kitchen pot 

Always goes either uncooked

Or over cooked.
 
‘‘മേലടുക്കളയിൽ കാപ്പി -

അച്ഛൻതൻ ഓട്ടുലോട്ടയിൽ

ആറിയാറിത്തണുത്തുപോയ്’’
 
The coffee in the brass tumbler

Prepared for her father

Remains cold and insipid
 
‘‘മുങ്ങിപ്പൊങ്ങുന്നു നിന്നമ്മ

കുളത്തിൽ കുടമെന്നപോൽ

കുളി കണ്ണീരിലല്ലയോ?’’
 
Your mother dips and rises

Like a pot in the pond

Her bath is in tears now.
 
‘‘ഉടുത്തിട്ടുറയ്ക്കുന്നി-

ല്ലച്ഛന്നെ,ങ്ങനെയോമനേ

കൈവിറയ്ക്കാതിരുന്നിടും’’
 
His waist cloth is often loose

And he is unable to tuck it tight;

For his shivering hands slip.

ഓരോവരിയിലും ചുട്ടുനീറുന്ന ഒരുമനസ്സ് അടയിരുന്നതിന്റെ അടയാളമുണ്ട്. ഓരോ ബിംബത്തിലും ഇല്ലത്തെ ഏകാന്തത കരിന്തിരി കത്തുന്ന ദൃശ്യമുണ്ട്. പക്ഷേ ഒന്നും വിവർത്തകന്റെ വിജയമായിട്ടില്ല. എല്ലാം സുപരിചിതമായ ഇല്ലത്തിന്റെ അന്തരീക്ഷം. കുളവും കുടവും കൽപടവും കിണറും കൊട്ടകോരികയും കിണറ്റുവെള്ളവും കമ്പിറാന്തലും കരിപിടിച്ച ചില്ലും കരിന്തിരിയും....

ഒളപ്പമണ്ണ

ഗർഭിണിയായ നങ്ങേമക്കുട്ടി ഇല്ലം വിട്ടുപോവുമ്പോൾ കവിയുടെ വരികൾ:

‘‘കാക്കപോലുംപറക്കാത്തൊ-

രാകാശത്തിന്നു കീഴിലായ്’’

‘‘ഒറ്റയെക്കാററയ്ക്കു പോകുന്നു

തൻപുത്രി പൂർണഗർഭിണി

അറ്റമില്ലാത്ത പാതയിൽ.. ’’

അതിലളിതവും അകൃത്രിമവുമായ വാക്കുകളിലൂടെ അതിലേറെ സ്ഫുടവും സൂക്ഷ്മവും ആയ പരിചിതമായ ഇല്ലത്തെ അന്തരീക്ഷം ഒപ്പിയെടുത്ത ബിംബങ്ങളിലൂടെ ഒരുപാടുവർഷത്തെ ധ്യാനത്തിൽനിന്നും തപസ്സിൽനിന്നും രൂപംകൊണ്ട ഒരു ദുരന്തകഥാകാവ്യമാണിത്.

കാവ്യം അവസാനിക്കുന്നുവെങ്കിലും മനസ്സിൽ ബാക്കിയാവുന്ന വരികൾ:

‘‘കൊട്ടക്കോരികകൊണ്ടില്ല-

ത്തമ്മകോരുന്നതാം ജലം

അക്കരിങ്കടലല്ലയോ?’’

‘‘കുളത്തിൽത്തർപ്പണം ചെയ്യും

അച്ഛൻതൻ കൈക്കുടന്നയിൽ

അക്കരിങ്കടലല്ലയോ?’’

ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാതെ, ഒരുമഹാ സമസ്യ കരിങ്കടലായും കരിംസന്ധ്യയായും അവശേഷിക്കുന്നു. കുറ്റവും ശിക്ഷയും വേർതിരിച്ചറിയാതെ, തിരിച്ചുനടക്കാനാവാത്ത പാതയിൽ ജീവിതം എന്ന സമസ്യ സ്വയം പിന്മാറുന്ന സന്ദർഭം. ജയവും പരാജയവും നന്മയും തിന്മയും ഒന്നുമല്ലാതാവുന്ന ഒരു പ്രതിസന്ധി. ഇന്നിന്റെ വേദനയോ നാളെയുടെ പാഠമോ ആയി മാറേണ്ട ഒരു മനുഷ്യാവസ്ഥ. വിവർത്തനം ചെയ്ത വരികളെല്ലാം ഇപ്പോഴും മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. ഒന്നും ഇതുവരെ തൃപ്തികരമായി തോന്നിയിട്ടില്ല. അതുകൊണ്ടാണ് പ്രസിദ്ധീകരണം വൈകുന്നത്.

ഒരുകാര്യം പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. കാവ്യം പണ്ടുവായിച്ചിട്ടുണ്ടെങ്കിലും ഈയിടെ ഇത് യുട്യൂബിൽ നിന്നാണ് കേട്ടത്. ജ്യോതിബായ് പരിയാടത്ത് ആണ് അത് നെഞ്ചിൽ തടഞ്ഞുവലിക്കുന്ന വിധത്തിൽ ദുഃഖസാന്ദ്രമായി, അതിലേറെ ആർദ്രമധുരമായി അവതരിപ്പിച്ചത്. ആ ആലാപനം തുടർച്ചയായി കേട്ടപ്പോൾ മലയാളം വായിക്കാനറിയാത്ത എന്റെ മക്കൾക്കു വേണ്ടി അത് ഇംഗ്ലിഷിലേക്ക് തർജമ ചെയ്യാൻ ഒരു ശ്രമം നടത്തി. ഇതുവരെ ആരും മുതിരാത്ത ഈ സാഹസം ഇപ്പോഴും പൂർണമായിട്ടില്ല. ഇതിന്നിടയിൽ എന്നോടു സഹകരിച്ചവരുടെ പേരും പറയേണ്ടതുണ്ട്. അവർ രണ്ടു ഭാഷയും ഒരേ പോലെ വഴങ്ങുന്ന ഡി.കെ.എം.കർത്താജി, കെ.വി.രാമകൃഷ്ണൻ, ആത്മാരാമൻ. ഇവരിൽ ഒരാൾ ഇപ്പോഴും ഈ പ്രയത്നത്തിൽനിന്ന് എന്നോട് പിന്തിരിയാനാണ് നിർദേശിക്കുന്നതും.

മഹാകവി ഒളപ്പമണ്ണ തന്നെ ഈ കാവ്യം എഴുതാനുണ്ടായ പ്രേരണയും അതുവളരെക്കാലം മനസ്സിൽക്കൊണ്ടുനടന്ന വേദനയും ആ വേദന ഇറക്കിവയ്ക്കാൻ ഗായത്രം എന്ന ഒതുക്കമുള്ള വൃത്തം വീണുകിട്ടിയ നിയോഗവും വേദമന്ത്രങ്ങളുടെ അനുരണനങ്ങൾ തങ്ങിനിൽക്കുന്ന സ്വന്തം ഇല്ലച്ചുമരുകൾക്കുള്ളിൽ അത് ഒരു ബന്ധുഗൃഹത്തിലെ കന്യക അറിയാതെ ചെയ്തുപോയ അപരാധത്തിന്റെ പാപഭാരത്തെ അലിയിക്കാനുള്ള വഴിതേടുകയായിരുന്നു എന്ന സമാധാനവും അതൊരു ആശ്വാസമായി കാവ്യരൂപത്തിൽ പുനർജനിക്കുകയായിരുന്നു എന്ന സഫലതയും സൂചിപ്പിച്ചിട്ടുണ്ട്.

ഒളപ്പമണ്ണ

തർജമ എന്ന ശ്രമം എത്രതന്നെ ശ്രദ്ധാപൂർവവും വിനയപൂർവവും ആയാലും അതൊരു അതിസാഹസമാണെന്നറിയാം. മഹാകവിയുടെ ആത്മാവ് മാപ്പുതരട്ടെ എന്നു പ്രാർത്ഥിക്കുമ്പോൾ കുന്തിപ്പുഴ, തൂതപ്പുഴയായി പേരുമാറിയൊഴുകുന്ന ആറ്റുതീരത്തെ ഒളപ്പമണ്ണ എന്ന മനയെപ്പറ്റിയും അവിടെ ജീവിച്ച മഹാസുകൃതികളെപ്പറ്റിയും ഓർത്തുപോവുകയാണ്. നൂറ്റാണ്ടുകളായി പുഴ ഒഴുകുകയാണ്. എത്ര വെള്ളം ഒലിച്ചുപോയാലും എത്ര മണ്ണ് അതിനിടയിൽപെട്ടുപോയാലും ബാക്കിനിൽക്കുന്ന ഈ മണ്ണ് ഭാരതസംസ്കൃതിയുടെ ഒരു തുരുത്തായി മാറുകയാണ്. പുഴയുടെ ഓളപ്പരപ്പിലെ ഈ മണ്ണ് തന്നെയാണ് ഒളപ്പമണ്ണ. ഈ മണ്ണിന്റെ നനവിൽ ഇപ്പോഴും നങ്ങേമക്കുട്ടിയുടെ കണ്ണുനീരുണ്ട്. ഇവിടെ വീശുന്ന കാറ്റിൽ അവളുടെ ഹൃദയമിടിപ്പുണ്ട്. ആ മിടിപ്പുകളിൽ ഒന്നെങ്കിലും ഒരളവുവരെ പകർത്താനാണ് എന്റെ ശ്രമം. എന്നാൽ അതിനു കഴിയുമോ എന്നാണ് ഇപ്പോഴും എന്റെ സന്ദേഹം. പ്രാർഥന മാത്രമാണ് കഴിയണേ എന്നത്..

Content Summary: P N Vijayan sharing his experience about translating Olappamanna's 'Nangemakutty'