കൊടി പിടിച്ചില്ല , മുദ്രാവാക്യം മുഴക്കിയില്ല; ലോകത്തെ മാറ്റിമറിച്ചത് ഈ ഇല്ലത്തമ്മ കൊളുത്തിയ വിപ്ലവം
ദരിദ്രന്റെ ഉറ്റബന്ധു സമ്പന്നനല്ല, ദരിദ്രൻ തന്നെയെന്ന് ജീവിതത്തിലൂടെ അറിഞ്ഞിട്ടുണ്ട് മാധവൻ പുറച്ചേരി. അതുകൊണ്ടാണ് ദാരിദ്ര്യം അനുഭവിച്ച വ്യക്തിയിൽ നിന്ന് മാത്രമുണ്ടാകുന്ന മുന്നറിയിപ്പ് അദ്ദേഹം നൽകുന്നത്. എപ്പോഴെങ്കിലും ദാരിദ്ര്യത്തിന്റെ മഹാസൗഹൃദത്തണലിൽ കഴിഞ്ഞിട്ടുണ്ടോ. പിന്നീടൊരിക്കലും ആ തണലിനോട് സമ്പൂർണമായി വിട പറയാൻ എളുപ്പമല്ല ! നല്ല കാലങ്ങൾ, സുഖാനുഭവങ്ങൾ എത്ര പെട്ടെന്നാണു കടന്നുപോകുന്നത്. അവ പ്രത്യേകിച്ചൊരു പ്രത്യാഘാതവുമുണ്ടാക്കാതെ മിന്നിമറയുകയാണ്. എന്നാൽ, ദുഃഖം, വേദന, പ്രണയത്തിന്റെ ഉൾപ്പിടച്ചിൽ ഒന്നും അത്ര വേഗം വിട്ടുപോകുന്നില്ല. എത്ര വലിയ സുഖാനുഭവത്തിലൂടെ കടന്നുപോകുമ്പോഴും പിന്നിട്ട വിഷാദത്തിന്റെ കരിമേഘം രചിക്കുന്ന നിഴൽ തലയ്ക്കു മുകളിൽ, ഹൃദയത്തിന്റെ ഒത്തനടുക്ക് ചോരയൊലിപ്പിച്ച് അനാഥമായി അവശേഷിച്ചിട്ടുണ്ടാകും. എന്നെ ഏറ്റെടുക്കൂ, ഞാനിവിടെയുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടുമിരിക്കും. ദാരിദ്ര്യവും പിന്നിട്ട കാലത്തിന്റെ തീവ്രവേദനകളും ഒഴിയാബാധയായതുകൊണ്ടാണ് അമ്മയുടെ ഓർമ്മപ്പുസ്തകം യാഥാർഥ്യമായത്. പട്ടിണിയുടെ കടലിൽ മുങ്ങിത്താണ കുടുംബത്തെ ഒരു തുഴ പോലുമില്ലാതെ സങ്കടക്കയത്തിൽ താണുപോകാതെ കാത്ത അമ്മയെ ഈ പുസ്തകത്തിന്റെ കേന്ദ്രബിന്ദുവാക്കിയതും. ഒട്ടും എളുപ്പമായിരുന്നില്ല ഈ തീർഥാടനം. അമ്മയ്‌ക്കൊപ്പം ഓർമകളിലൂടെ പിൻനടത്തം. ഓർമ്മകൾ പകർത്തുന്നതിനു പകരം സ്വയമോർമിക്കുന്നുതുപോലെ അമ്മയുടെ ഭാഷയിൽ പകർത്തുക. പകർന്നാടുക എന്നതൊക്കെ ക്ലീഷേയായിക്കഴിഞ്ഞ കാലത്ത്, താൻ കൂടി പ്രധാന ഭാഗം അഭിനയിച്ച നാടകത്തിന്റെ വീണ്ടെടുപ്പാണു നടന്നത്. ഓരോ ചുവടിലും നഗ്നപാദങ്ങളിൽ ആണിത്തുരുമ്പ് തറഞ്ഞു, മുറിഞ്ഞു ഞാൻ. ഓരോ വിരലിലും കാലചക്രം പാഞ്ഞുകേറി, ച്ചതഞ്ഞു, തൊടുമ്പോൾ പുളഞ്ഞു ഞാൻ എന്ന അവസ്ഥ. എന്നാൽ പുനർജനി നൂഴൽ പോലെ ഇരുണ്ടകാലത്തിന്റെ ഗുഹയിലൂടെ, ഓർമയുടെ ഇരുട്ടിലൂടെ, പേടിസ്വപ്‌നങ്ങളുടെ കൈ പിടിച്ചു നടത്തിയ ദുർഘട സഞ്ചാരത്തിനൊടുവിൽ ഊതിക്കാച്ചിയ പൊന്നുപോലെ, ചുറ്റും ഉരുണ്ടുകൂടിയ മേഘങ്ങളെ വകഞ്ഞുമാറ്റിയെത്തിയ സൂര്യകിരണം പോലെ ഗംഗാ അന്തർജ്ജനം എന്ന അമ്മ നിഷ്‌കളങ്കമായി ചിരിക്കുന്നു. സുഖമല്ലേ എന്നു ചോദിക്കുന്നു. ഇതൊക്കെ ഞാനോ എന്ന് അതിശയിക്കുന്നു. അമ്മേ... എന്ന വിളിയിൽ എല്ലാ സ്നേഹവും നിറച്ച്, ഒരായുസ്സിന്റെ കടപ്പാടിന്റെ കടം ഇറക്കി....മുന്നോട്ടുപോകട്ടെ....

ദരിദ്രന്റെ ഉറ്റബന്ധു സമ്പന്നനല്ല, ദരിദ്രൻ തന്നെയെന്ന് ജീവിതത്തിലൂടെ അറിഞ്ഞിട്ടുണ്ട് മാധവൻ പുറച്ചേരി. അതുകൊണ്ടാണ് ദാരിദ്ര്യം അനുഭവിച്ച വ്യക്തിയിൽ നിന്ന് മാത്രമുണ്ടാകുന്ന മുന്നറിയിപ്പ് അദ്ദേഹം നൽകുന്നത്.
എപ്പോഴെങ്കിലും ദാരിദ്ര്യത്തിന്റെ മഹാസൗഹൃദത്തണലിൽ കഴിഞ്ഞിട്ടുണ്ടോ. പിന്നീടൊരിക്കലും ആ തണലിനോട് സമ്പൂർണമായി വിട പറയാൻ എളുപ്പമല്ല !
നല്ല കാലങ്ങൾ, സുഖാനുഭവങ്ങൾ എത്ര പെട്ടെന്നാണു കടന്നുപോകുന്നത്. അവ പ്രത്യേകിച്ചൊരു പ്രത്യാഘാതവുമുണ്ടാക്കാതെ മിന്നിമറയുകയാണ്. എന്നാൽ, ദുഃഖം, വേദന, പ്രണയത്തിന്റെ ഉൾപ്പിടച്ചിൽ ഒന്നും അത്ര വേഗം വിട്ടുപോകുന്നില്ല. എത്ര വലിയ സുഖാനുഭവത്തിലൂടെ കടന്നുപോകുമ്പോഴും പിന്നിട്ട വിഷാദത്തിന്റെ കരിമേഘം രചിക്കുന്ന നിഴൽ തലയ്ക്കു മുകളിൽ, ഹൃദയത്തിന്റെ ഒത്തനടുക്ക് ചോരയൊലിപ്പിച്ച് അനാഥമായി അവശേഷിച്ചിട്ടുണ്ടാകും. എന്നെ ഏറ്റെടുക്കൂ, ഞാനിവിടെയുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടുമിരിക്കും.
ദാരിദ്ര്യവും പിന്നിട്ട കാലത്തിന്റെ തീവ്രവേദനകളും ഒഴിയാബാധയായതുകൊണ്ടാണ് അമ്മയുടെ ഓർമ്മപ്പുസ്തകം യാഥാർഥ്യമായത്. പട്ടിണിയുടെ കടലിൽ മുങ്ങിത്താണ കുടുംബത്തെ ഒരു തുഴ പോലുമില്ലാതെ സങ്കടക്കയത്തിൽ താണുപോകാതെ കാത്ത അമ്മയെ ഈ പുസ്തകത്തിന്റെ കേന്ദ്രബിന്ദുവാക്കിയതും. ഒട്ടും എളുപ്പമായിരുന്നില്ല ഈ തീർഥാടനം. അമ്മയ്‌ക്കൊപ്പം ഓർമകളിലൂടെ പിൻനടത്തം. ഓർമ്മകൾ പകർത്തുന്നതിനു പകരം സ്വയമോർമിക്കുന്നുതുപോലെ അമ്മയുടെ ഭാഷയിൽ പകർത്തുക. പകർന്നാടുക എന്നതൊക്കെ ക്ലീഷേയായിക്കഴിഞ്ഞ കാലത്ത്, താൻ കൂടി പ്രധാന ഭാഗം അഭിനയിച്ച നാടകത്തിന്റെ വീണ്ടെടുപ്പാണു നടന്നത്. ഓരോ ചുവടിലും നഗ്നപാദങ്ങളിൽ ആണിത്തുരുമ്പ് തറഞ്ഞു, മുറിഞ്ഞു ഞാൻ. ഓരോ വിരലിലും കാലചക്രം പാഞ്ഞുകേറി, ച്ചതഞ്ഞു, തൊടുമ്പോൾ പുളഞ്ഞു ഞാൻ എന്ന അവസ്ഥ. എന്നാൽ പുനർജനി നൂഴൽ പോലെ ഇരുണ്ടകാലത്തിന്റെ ഗുഹയിലൂടെ, ഓർമയുടെ ഇരുട്ടിലൂടെ, പേടിസ്വപ്‌നങ്ങളുടെ കൈ പിടിച്ചു നടത്തിയ ദുർഘട സഞ്ചാരത്തിനൊടുവിൽ ഊതിക്കാച്ചിയ പൊന്നുപോലെ, ചുറ്റും ഉരുണ്ടുകൂടിയ മേഘങ്ങളെ വകഞ്ഞുമാറ്റിയെത്തിയ സൂര്യകിരണം പോലെ ഗംഗാ അന്തർജ്ജനം എന്ന അമ്മ നിഷ്‌കളങ്കമായി ചിരിക്കുന്നു. സുഖമല്ലേ എന്നു ചോദിക്കുന്നു. ഇതൊക്കെ ഞാനോ എന്ന് അതിശയിക്കുന്നു. അമ്മേ... എന്ന വിളിയിൽ എല്ലാ സ്നേഹവും നിറച്ച്, ഒരായുസ്സിന്റെ കടപ്പാടിന്റെ കടം ഇറക്കി....മുന്നോട്ടുപോകട്ടെ....
ഒരു സ്ത്രീയുടെ ജീവിതാനുഭവം മാത്രമായല്ല മാധവൻ ഈ പുസ്തകം എഴുതാൻ തുടങ്ങിയത്. രേഖപ്പെടുത്താതെപോയ ഒട്ടേറെ നമ്പൂതിരിപ്പെൺകുട്ടികളുടെ, അന്തർജനങ്ങളുടെ അവരുടെ തുണക്കാരികളായ ഒട്ടേറെ സ്ത്രീകളുടെ പുറത്തുവരാത്ത നെടുവീർപ്പുകൾ ഈ താളുകളിലുണ്ട്. പെണ്ണനുഭവങ്ങളുടെ അടരടായ ജീവരാശികളുടെ ശേഖരങ്ങളിലേക്ക് എത്തിപ്പെടുകയായിരുന്നു. വ്യാകുലതകളുടെ, വ്യസന തീർഥാടനങ്ങളുടെ അറിയപ്പെടാത്ത മഹാപ്രവാഹത്തിൽ നിന്ന് കുറച്ചെങ്കിലും കോരിയെടുക്കാനുള്ള ശ്രമമായിരുന്നു. അമ്മയനുഭവങ്ങൾ മകന്റെ അനുഭവങ്ങൾ കൂടിയാകുന്നു. ഇങ്ങനെയൊരാൾ ജീവിതം മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട് എന്ന രേഖപ്പെടുത്താതിരുന്നാൽ കുറ്റബോധമാകുകയും ജീവിതം അപൂർണമാക്കുകയും ചെയ്യുമെന്ന ഉറച്ച ബോധ്യത്തിലാണ് എഴുതിത്തുടങ്ങിയതും ഉരുകിയുരുകി പൂർത്തിയാക്കിയതും.
രാമക്കാട്ടില്ലത്തും വടക്കനേടത്ത് ഇടമന ഇല്ലത്തുമുള്ള മുറികൾക്കുള്ളിലായി അമ്മ നടന്നുതീർത്ത ദൂരങ്ങൾക്ക് ഈ ലോകത്തിന്റെ അങ്ങേയറ്റത്തേക്കുള്ളത്ര ദൂരമുണ്ടായിരുന്നു. സമർപ്പണത്തിന്റെ വിജയം കൂടിയാണ് ഈ സമൂഹത്തെ തിളക്കമുള്ളതാക്കിയത്. കരഞ്ഞു കരഞ്ഞു ലോകത്തെ തിരുത്താൻ ശ്രമിച്ചവർ. അബലകളെന്നു വിളിക്കുന്നതിൽ പരാതിപ്പെടാത്തവർ. അല്ലെങ്കിൽ പരാതിപ്പെടാൻ അവർക്ക് എവിടെയായിരുന്നു നേരം. ഓരോ ദിവസവും ഓരോ നിമിഷവും എണ്ണമറ്റ ജീവിതപ്രശ്‌നങ്ങളോട് മത്സരിക്കുകയായിരുന്നു അവർ. തെരുവിലെ ഒരു സമരത്തിനും ഇത്രയധികം നീറ്റൽ അനുഭവപ്പെട്ടിട്ടില്ലെന്ന് മാധവന് ഉറപ്പാണ്. ഈ പുസ്തകത്തിന്റെ വായനക്കാർക്കും.
പരുന്നൊരിരുളിന്റെ നെഞ്ചിൽ ഞാനെന്റെയീ
കവിതകൾ കുറിച്ചുവയ്ക്കുന്നു
ഒരു കൊടും വേനൽ പോലെരിയുമെൻ ഹൃത്തിന്റെ
വ്യഥകൾ പകർത്തിവയ്ക്കുന്നു ...
മിഴികളിൽ കൊച്ചുദുഃഖങ്ങൾ നിറച്ച, ബാല്യത്തിനോമൽ മയിൽപ്പീലിയായ് ഉള്ളിൽ തിളങ്ങി നിൽക്കുന്ന സഹോദരിയെക്കുറിച്ച് കുറിച്ച കവിതയിൽ ജീവരക്തം പൊടിയുന്നു.
രോഗാവസ്ഥയുടെ ഏറ്റക്കുറിച്ചുലുമായി മല്ലിട്ടുകൊണ്ട് ഓരോ ദിനരാത്രവും കഴിച്ചുകൂട്ടിയ ഏച്ചി. രോഗം അനുവദിച്ചുകൊടുക്കുന്ന ഇടവേളകളിൽ പ്രാപ്തിയുള്ള കാര്യക്കാരിയായി കുടുുംബത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുന്ന കർക്കശക്കാരി. വാത്സല്യത്തിന്റെ മനുഷ്യരൂപം. കരുതലിന്റെ പര്യായം. സ്‌നേഹത്തിന്റെ ശോഭയിൽ നിറഞ്ഞുകത്തുന്ന വിളക്ക്.
ആ രാത്രി അച്ഛൻ അകത്തേയറയത്തുതന്നെ കഴിച്ചുകൂട്ടി. കൊട്ടിളവത്തെ പായയിൽ ഒരു മുട്ടവിളക്കിന്റെയടുത്ത് അവളൊന്നു മയങ്ങി. പിന്നീട് വീണ്ടും ഞരക്കങ്ങൾ. എന്റെ കൈ അവളെപ്പിടിച്ചുകൊണ്ട് തൊട്ടടുത്തുണ്ടായിരുന്നു. കൈ പിടിക്കാനല്ലേ നമുക്ക് ആവുകയുള്ളൂ. നമ്മുടെ നിസ്സഹായതയുടെ വ്യാപ്തി എത്ര വലുതാണ്. അവളുടെ നിശ്ശബ്ദയാതനകൾക്ക് ഒരു പര്യവസാനമുണ്ടായി. രോഗങ്ങളുടെ ഉത്സവകാലത്തെ ഇനി ആ ശരീരം പരിഗണിക്കുക പോലുമില്ല. ഇതുവരെ തുടർന്ന ആ മൽപ്പിടുത്തത്തിന്റെ വീറും വാശിയും അവസാനിച്ചു. എണ്ണമില്ലാത്ത ഞങ്ങളുടെ കലമ്പലുകൾ ഒറ്റയടിക്ക് തീർപ്പാക്കപ്പെട്ടു. മരിച്ചയാൾ മിനറ്റുകൾക്കുള്ളിൽ ശവമായി മാറി. ദഹിപ്പിച്ചുകളയേണ്ട വെറും ഉടൽ. പിറ്റേന്നു രാവിലെ അതിനുള്ള ഒരുക്കങ്ങളായി.
ജീവിതത്തിന്റെ യാഥാർഥ്യത്തിലേക്കു വിളിച്ചുണർത്താൻ അപൂർവം പുസ്തകങ്ങൾക്കു മാത്രമേ കഴിയൂ. വായിച്ചുതീർക്കുന്ന പല പുസ്തകങ്ങളും ഒന്നും പകരാതെ അടച്ചുവയ്‌ക്കേണ്ടിവരാറുണ്ട്. അൽപമാത്രകളിലെ തിരിച്ചറിവുകൾ ചിലപ്പോഴെങ്കിലുമുണ്ടായിട്ടുണ്ട്. എന്നാൽ, വായിച്ചുതീർക്കുന്ന ഓരോ പുസ്തകവും ഓർമിപ്പിക്കുന്നുണ്ട്, ഇനി വായിക്കാനെടുക്കുന്ന പുസ്തകത്തിന്റെ മേൻമയെക്കുറിച്ച്. മാസങ്ങളുടെ കാത്തിരിപ്പിനു ശേഷമായിരിക്കും. വർഷങ്ങൾ തന്നെ കാത്തിരിപ്പിന് അവസാനമായിക്കും. മനസ്സു നിറച്ചും ആത്മാവിനെ ഉത്തേജിപ്പിച്ചും, ഇതിനാണല്ലോ കാത്തിരുന്നതെന്ന സുഖാനുഭൂതിയിലേക്കു നയിച്ചും ഒരു പുസ്തകം എടുത്തുകട്ടാനുണ്ടാവുക.
ജീവിതത്തിന്റെ ഏറ്റവും ഇണങ്ങിയ ഉപമ ആശുപത്രി എന്നായിരിക്കും. വരികയും പോവുകയും ചെയ്യുന്ന രോഗികളുടെ ദീനദീനമായ ഞരക്കങ്ങളാലും ഇടയ്ക്കുണ്ടാകുന്ന ആശ്വാസനിശ്വാസങ്ങളാലും മരണത്തിന്റെ പതിഞ്ഞ കാലൊച്ചകളാലും ചലിച്ചുകൊണ്ടിരിക്കുന്ന ഇടം. രോഗവും മരണവും സ്വാസ്ഥ്യവും അസ്വാസ്ഥ്യവും കൂടിക്കലർന്ന സമ്മിശ്രാനുഭവം. രോഗാതുരമായ യാത്രകളല്ലേ ഈ ജീവിതം...
വേദന മനുഷ്യരെ വിശുദ്ധരാക്കുമെന്നു പറയുന്നത് വെറുതെയല്ല. സംശയമുണ്ടെങ്കിൽ അമ്മയുടെ ഓർമ്മപ്പുസ്തകം വായിക്കൂ. വിശുദ്ധിയുടെ പരിമളം അനുഭവിച്ചറിയൂ. പിന്നിട്ട കാലത്തെവിടെയോ നമ്മളും വിശുദ്ധരായിരുന്നില്ലേ. എന്നോ ഒരിക്കൽ അത് നഷ്ടപ്പെടുത്തിയില്ലേ... ഈ ജീവിതത്തിൽ തന്നെ പുനർജനിക്കണം. കൂറേക്കൂടി സ്‌നേഹിക്കാൻ, മനസ്സിലാക്കാൻ, ഉൾക്കൊള്ളാൻ....നമ്മൾ എന്ന ലയത്തിൽ എത്തിച്ചേരാൻ.... അമ്മേ...പിൻവിളി വിളിക്കൂ.... ഞാൻ തിരിച്ചുവരുന്നു....അവിടേക്കു തന്നെ. വേറെ എവിടെ....
അമ്മയുടെ ഓർമ്മപുസ്തകം
മാധവൻ പുറച്ചേരി
മാതൃഭൂമി ബുക്‌സ്
വില 350 രൂപ
Content Summary: Madhavan Puracheri Sharing His Mothers Life Through Book Ammayude Ormappusthakam