പരിപൂർണ സമർപ്പണം ആവശ്യപ്പെടുന്ന ജോലിയാണ് ഗവേഷണം. ആഴത്തിലുള്ള അറിവും മൗലികമായ നിരീക്ഷണങ്ങളുമാണ് സവിശേഷതകൾ. കണ്ടിട്ടും കാണാതെപോയ സത്യങ്ങളെ അനാവരണം ചെയ്ത്, പുതിയ മേഖലകളിലേക്ക് ചിന്തയെ നയിച്ച്, ആധികാരികവും സമഗ്രവുമായി അവതരിപ്പിക്കുന്ന വിവരങ്ങളെ ആദരവോടെ കണ്ട കാലമുണ്ടായിരുന്നു. എന്നാൽ, ഗവേഷകരുടെ എണ്ണം കൂടിയപ്പോൾ കള്ളസത്യങ്ങളും കൂടി. തട്ടിക്കൂട്ടുന്ന പ്രബന്ധങ്ങളുടെ എണ്ണം വർധിച്ചു. ഇതിനൊപ്പം, കള്ളനാണയങ്ങളെ തുറന്നുകാണിക്കുന്ന തിരുത്തൽ സമൂഹവും ഉയർന്നുവന്നു. രണ്ടാമതൊന്നു വായിച്ചുനോക്കാതെ, മറ്റു പല ലേഖനങ്ങളിൽ നിന്നും പകർത്തുന്ന വിവരങ്ങൾ വെളിവാക്കപ്പെട്ടു. ബിരുദങ്ങൾ ലഭിച്ചാലും അവയുടെ പേരിൽ അംഗീകാരങ്ങളും പദവികളും നേടിയാലും വ്യാജസത്യങ്ങൾ ഓർമപ്പെടുത്തലായി തുടരും. മുന്നറിയിപ്പായും താക്കീതായും അവശേഷിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ സാംസ്കാരിക–രാഷ്ട്രീയ– സാഹിത്യ ചരിത്രത്തിൽ‌ സ്ഥാനം നേടിയ വാഴക്കുല എന്ന പ്രശസ്ത കവിതയുടെ രചയിതാവ് ചങ്ങമ്പുഴയ്ക്കു പകരം വൈലോപ്പിള്ളിയാണെന്ന് ഒരു പ്രബന്ധത്തിൽ വന്നതോടെയാണ് ഗവേഷണത്തിലെ തെറ്റും ശരിയും വീണ്ടും ചൂടുപിടിച്ച ചർച്ചയായത്. കവി ബാലചന്ദ്രൻ ചുള്ളിക്കാടും ഗവേഷണ പ്രബന്ധങ്ങളിലെ വിവരക്കേടുകൾക്കെതിരെ രംഗത്തുവന്നിരുന്നു. 

ADVERTISEMENT

കപടലോകത്തിൽ ആത്മാർഥമായ ഹൃദയമുണ്ടായതാണ് തന്റെ പരാജയത്തിനു കാരണമെന്ന് ചങ്ങമ്പുഴ എഴുതിയത് ആത്മാർഥമായാണ്. അദ്ദേഹമെഴുതിയ എല്ലാ വരികളും പോലെ സത്യസന്ധമായും നൈസർഗ്ഗികമായും. എന്നാൽ, കപടലോകത്തിൽ എന്നുടെ കാപട്യം സകലരും കാൺമതാണെൻ പരാജയം എന്ന വരികൾ ചങ്ങമ്പുഴയുടെ കാലത്തിനു ശേഷമാണ് ജനിക്കുന്നത്. ലോകത്തിന്റെ കാപട്യത്തിന് ഏതു കാലത്തും വ്യത്യാസമില്ല. സകലരും കാണുന്നു എന്ന സാഹചര്യത്തിനും മാറ്റമില്ല. സ്വന്തം ആത്മാർഥത മാറി കാപട്യം വരുന്നു എന്നതാണ് മാറ്റം. ചങ്ങമ്പുഴയുടെ വരികൾ ഏതുകാലത്തും നിരാധാരനായ ഏതു വ്യക്തിക്കും ആശ്രയിക്കാവുന്നതാണ്. സ്വന്തം ആത്മാർഥത തെറ്റാണെന്നോ പാപമാണെന്നോ അയാൾ കരുതുന്നില്ല. പരാജയത്തിനു കാരണം അതാണെന്ന് ഉറപ്പിക്കുക മാത്രം ചെയ്യുന്നു. ആത്മാർഥത പരാജയത്തിലേക്കു നയിച്ചേക്കാമെന്ന സന്ദേശവുമുണ്ട്. 

ഹൃദയം ഉരുക്കിയൊഴിച്ചാണ് നല്ല കവിതകൾ ഉണ്ടായിട്ടുള്ളത്. എന്നാൽ ആത്മാർഥത കൂടിപ്പോയ ചങ്ങമ്പുഴ ഹൃദയരക്തം ഓരോ കവിതയിലും ധാരാളമായി ഒഴുക്കി. അപകടകരമാണെന്ന് മനസ്സിലായാൽപ്പോലും അതവസാനിപ്പിക്കാനോ മറ്റൊരു നിയോഗം ഏറ്റെടുക്കാനോ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. കവിതയെഴുതുക എന്ന പുണ്യത്തിനുവേണ്ടി മാത്രം ജനിച്ച കവിയാണദ്ദേഹം. ആ പാതയിൽ നിന്ന് മാറിനടക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. മറ്റാരെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നുമില്ല. 

ധന്യനാം ഇടപ്പള്ളിയിലെ ഗാനകിന്നരൻ എന്നാണ് വൈലോപ്പിള്ളി ചങ്ങമ്പുഴയെ വിശേഷിപ്പിച്ചത്. കുടിയൊഴിക്കൽ എന്ന ഖണ്ഡകാവ്യത്തിൽ. ആതിര രാവിൽ കൈകൊട്ടിക്കളിക്ക് ചങ്ങമ്പുഴയുടെ പാട്ടു പാടിയതിനു ശേഷം എന്നുടെയൊച്ച കേട്ടുവോ വേറിട്ട് എന്നു ചോദിക്കുന്ന കാമുകിയെ കവിതയിൽ അവതരിപ്പിക്കുന്നുമുണ്ട്. 

കവിതയിൽ വേറിട്ട സ്വരത്തിന്റെ ഉടമകളായിരുന്നു ചങ്ങമ്പുഴയും വൈലോപ്പിള്ളിയും. രണ്ടു വഴികളിലൂടെയാണ് ഇരുവരും സഞ്ചരിച്ചത്. എന്നാൽ കാലത്തെ അതിജീവിക്കുന്ന കവിതയുടെ കരം ഇരുവരും ചേർത്തുപിടിച്ചിരുന്നു. 

ADVERTISEMENT

തന്നക്കൊണ്ട് ആദ്യമായി കവിത വായിപ്പിച്ചത് ജനകീയ കവിയായ ചങ്ങമ്പുഴയാണെന്നു സമ്മതിച്ചിട്ടുണ്ട് പ്രസിദ്ധ നാടകകൃത്തും നിരൂപകനുമായ സി.ജെ.തോമസ്. ചങ്ങമ്പുഴയുടെ കവിതകൾ വായിക്കാതിരിക്കാൻ, അവയുടെ മായിക സൗന്ദര്യത്തിൽ മുഴുകാതിരിക്കാൻ കഴിയുമായിരുന്നില്ല അക്കാലത്തെ തലമുറയ്ക്ക്. കാൽപനികത, വാചാലത, അതിഭാവുകത്വം, വാക്കുകളിലെ നിയന്ത്രണമില്ലായ്മ എന്നിങ്ങനെ ചങ്ങമ്പുഴക്കവിതയെ അധിക്ഷേപിക്കാൻ അന്നുമിന്നും വിമർശകർക്ക് ഒട്ടേറെ  ആയുധങ്ങളുണ്ട്. എന്നാൽ, തന്റെ കവിതയുടെ കുറ്റങ്ങൾ കണ്ടുപിടിക്കുന്നവരോട് കവി ഒരിക്കലും കലഹിച്ചിരുന്നില്ല. വിമർശനം ഉൾക്കൊള്ളുകയും വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. വാഴക്കുല എന്ന കവിത ഉൾക്കൊള്ളുന്ന രക്തപുഷ്പങ്ങളുടെ അവതാരികയിലും തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് അദ്ദേഹം വിശദീകരണം നൽകിയിട്ടുണ്ട്. പണ്ഡിതൻമാർക്കുപോലും തന്റെ കവിതകൾ മനസ്സിലാകുന്നില്ലെങ്കിൽ സാധാരണക്കാരുടെ കാര്യം കഷ്ടമാണെന്നു സമ്മതിച്ചിട്ടുണ്ട്. പിൽക്കാല കവികൾ പലർക്കും സാധിക്കാതിരുന്ന ഹൃദയവിശാലത. എന്നാൽ വിമർശനങ്ങളിൽ മനംനൊന്ത് അദ്ദേഹം കവിതയെഴുത്ത് നിർത്തിയില്ല. 

ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ഇന്ന് നമ്മോടൊപ്പമില്ല. എന്നാൽ, ആ മഹാകവികളുടെ കവിതകൾ ആസ്വദിക്കാൻ അത് തടസ്സമേയല്ല. ഒരുപക്ഷേ അവർ ജീവിച്ചിരുന്ന കാലത്തേക്കാൾ ഇന്നാണ് ആ കവിതകൾ ആസ്വദിക്കുന്നതും മനസ്സിലാക്കുന്നതും. 

കുടിയൊഴിക്കലിൽ വൈലോപ്പിള്ളി ചോര എന്ന വാക്ക് ആവർത്തിച്ചുപയോഗിക്കുന്നുണ്ട്. ജീവിത ശോണിത സത്യമൂറട്ടെ എന്നാണദ്ദേഹം ആഗ്രഹിക്കുന്നത്. വിപ്ലവത്തെക്കുറിച്ച് വാതോരാതെ പറയുന്നവർ കാണാത്ത, പറയാത്ത സത്യമാണു താൻ പറയുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ചോര കണ്ടാൽ അറപ്പുള്ളവർ പോലും ജീവിത സത്യമറിയണം എന്നും ആഗ്രഹിച്ചു. ഏതെങ്കിലുമൊരു കാലത്ത് കവിത അംഗീകരിക്കപ്പെടുമെന്നും ഉറച്ചുവിശ്വസിച്ചു. 

വിപ്ലവത്തിന്റെ ആരവങ്ങളിൽ കുടിയൊഴിക്കൽ എന്ന കവിത മുങ്ങിപ്പോയില്ല. കാവ്യസൗന്ദര്യത്തിന്റെ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. ആ മനോഹര കാവ്യത്തിലൂടെ കടന്നുപോകുന്നത് മനസ്സിനെ നവീകരിക്കുമെന്ന് ചൂണ്ടിക്കാണിച്ചത് എൻ.വി.കൃഷ്ണവാരിയരാണ്. മനസ്സിനെ നവീകരിക്കുന്ന കവിയുടെ പേര് മറ്റൊരു കവിയുടെ കവിതയ്ക്കൊപ്പം ചേർത്തുവച്ചവർ ജീവശോണിത സത്യത്തെക്കുറിച്ച് അജ്ഞരായിരിക്കണം. 

ADVERTISEMENT

കെട്ട ജീവിതം, ഉണ്ടെനിക്കെന്നാൽ

മറ്റൊരു കാവ്യജീവിതം മന്നിൽ ! 

എന്ന് കവികളുടെ ആത്മാവ് ആശ്വസിക്കട്ടെ. 

കവി തെറ്റിധരിക്കപ്പെടാത്ത, കവിത തെറ്റായി വ്യാഖ്യാനിക്കപ്പെടാത്ത കാലം കൂടിയായിരിക്കണം യഥാർഥ വിപ്ലവത്തിന്റെ ലക്ഷ്യം. വിപ്ലവത്തിന്റെ പേര് പറഞ്ഞ് ജനതയെ കബളിപ്പിക്കാൻ ശ്രമിക്കുന്നവരുടെ തനിനിറം പുറത്തുവരണം. അതു പ്രതിവിപ്ലവമല്ല. പ്രതികളെ സമൂഹമധ്യത്തിൽ തുറന്നുകാട്ടുന്ന കവികർമ്മമാണ്. 

Content Summary: Vayanamuri Series on Kudiyozhikkal, Poem by Vyloppilli Sreedhara Menon