പി.വൽസലയുടെ അച്ഛന് വടകരക്കാരൻ കു‍ഞ്ഞൻനായരുടെ വയനാട്ടിലുള്ള കടകൾ നോക്കി നടത്തുന്ന ചുമതലയായിരുന്നു. വയനാട്ടിലെ അരി, ചക്ക,മാങ്ങ, പിന്നെ പലതരം മലവാഴപ്പഴങ്ങളും കൊണ്ടായിരുന്നു മാസത്തിലൊരിക്കൽ നാട്ടിലേക്കുള്ള അച്ഛന്റെ വരവ്. വന്നാൽ അവിടുത്തെ പല കഥകളും വിശേഷങ്ങളും വീട്ടിൽ പറ‍ഞ്ഞുകേൾപ്പിക്കും. അങ്ങനെയാണ്

പി.വൽസലയുടെ അച്ഛന് വടകരക്കാരൻ കു‍ഞ്ഞൻനായരുടെ വയനാട്ടിലുള്ള കടകൾ നോക്കി നടത്തുന്ന ചുമതലയായിരുന്നു. വയനാട്ടിലെ അരി, ചക്ക,മാങ്ങ, പിന്നെ പലതരം മലവാഴപ്പഴങ്ങളും കൊണ്ടായിരുന്നു മാസത്തിലൊരിക്കൽ നാട്ടിലേക്കുള്ള അച്ഛന്റെ വരവ്. വന്നാൽ അവിടുത്തെ പല കഥകളും വിശേഷങ്ങളും വീട്ടിൽ പറ‍ഞ്ഞുകേൾപ്പിക്കും. അങ്ങനെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി.വൽസലയുടെ അച്ഛന് വടകരക്കാരൻ കു‍ഞ്ഞൻനായരുടെ വയനാട്ടിലുള്ള കടകൾ നോക്കി നടത്തുന്ന ചുമതലയായിരുന്നു. വയനാട്ടിലെ അരി, ചക്ക,മാങ്ങ, പിന്നെ പലതരം മലവാഴപ്പഴങ്ങളും കൊണ്ടായിരുന്നു മാസത്തിലൊരിക്കൽ നാട്ടിലേക്കുള്ള അച്ഛന്റെ വരവ്. വന്നാൽ അവിടുത്തെ പല കഥകളും വിശേഷങ്ങളും വീട്ടിൽ പറ‍ഞ്ഞുകേൾപ്പിക്കും. അങ്ങനെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി.വൽസലയുടെ അച്ഛന് വടകരക്കാരൻ കു‍ഞ്ഞൻനായരുടെ വയനാട്ടിലുള്ള കടകൾ നോക്കി നടത്തുന്ന ചുമതലയായിരുന്നു. വയനാട്ടിലെ  അരി, ചക്ക,മാങ്ങ, പിന്നെ പലതരം മലവാഴപ്പഴങ്ങളും കൊണ്ടായിരുന്നു മാസത്തിലൊരിക്കൽ നാട്ടിലേക്കുള്ള അച്ഛന്റെ വരവ്. വന്നാൽ അവിടുത്തെ പല കഥകളും വിശേഷങ്ങളും വീട്ടിൽ പറ‍ഞ്ഞുകേൾപ്പിക്കും. അങ്ങനെയാണ് വൽസലയ്ക്കും കുട്ടിക്കാലം തൊട്ടേ വയനാടിനോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. മാനന്തവാടിയിൽ തഹസിൽദാർ കൂടിയായിരുന്ന എഴുത്തുകാരൻ കെ.പാനൂരിനോട്  ഒരിക്കൽ വൽസല പറഞ്ഞു, തനിക്ക് തനി ആദിവാസിഗ്രാമത്തിൽ വീടുവയ്ക്കാൻ കുറച്ചു സ്ഥലം വാങ്ങണമെന്നുണ്ടെന്ന്. സ്ഥലം കണ്ടെത്തുന്നതിന്റെ മുന്നോടിയായി പാനൂരിന്റെ സഹായത്തോടെ വൽസലയും ഭർത്താവും അന്ന് അഞ്ച് വയസ്സ് മാത്രം പ്രായമുള്ള മകളോടൊപ്പം  തിരുനെല്ലിയിൽ എത്തി. ഒരു വീടിന്റെ ഒഴിഞ്ഞ പത്തായപ്പുരയുടെ മുകളിൽ താമസമാക്കി. ആ പത്തായപ്പുരയാണ് പിന്നീട് ആഗ്നേയം എന്ന നോവലിൽ ഇടം കണ്ടെത്തിയത്. അതെ, ആഗ്നേയത്തിലെ അപ്പുവിന്റെ അമ്മ അപ്പുവിന്റെ വേളി കഴിഞ്ഞ് അയാൾക്ക്  താമസിക്കാൻ പണിത വീടാണ് ഈ പത്തായപ്പുര. പത്തായപ്പുരിൽ താമസിക്കുന്നതിനു മുൻപ് അപ്പു നക്സലൈറ്റായിരുന്നു. പക്ഷേ വേളിക്കു മുൻപേ അപ്പു  ജയിലിലായി. അമ്മ പാലക്കാട് സ്വന്തം നാടായ ചിറ്റൂരിലേക്കും പോയി. അങ്ങനെയാണ് നോവൽ വികസിക്കുന്നത്. 

ആ വീടിന്റെ ഒരു ഭാഗം വിലയ്ക്ക് വാങ്ങിയാണ് വൽസല വീടുവച്ചത്. ആ വീടിന് വൽസല നൽകിയ പേരാണ് കൂമൻകൊല്ലി. മാനന്തവാടിയിൽ നിന്ന് 31 കിലോമീറ്റർ റിസർവ് വനത്തിലൂടെ സഞ്ചരിച്ചാലേ വൽസലയുടെ കൂമൻകൊല്ലി എന്ന വീട്ടിലെത്താനാവൂ. കൂട്ടത്തോടെ ആനകൾ ഇറങ്ങുന്ന സ്ഥലമാണത്. അവിടെ നിന്നു നോക്കിയാൽ ആകെപ്പാടെ ഇരുട്ടുപിടിച്ച കൂമൻകൊല്ലി എന്ന പ്രദേശം കാണാം. വൽസലയുടെ എഴുത്തിന് ‌‌വിളക്കുപിടിച്ചു കൊടുത്ത ഗ്രാമമാണത്. മൂന്നുഭാഗത്തും വനമുള്ള  ആ വീട്ടിലിരുന്നാണ് വൽസല കൂടുതലും എഴുതിയത്. 

ADVERTISEMENT

എഴുത്തിലെന്ന പോലെ ജീവിതത്തിലും കാടിനെയും അവിടുത്തെ മനുഷ്യരെയും ഇഷ്ടപ്പെട്ട  വൽസല  അമേരിക്കയിൽ താമസിക്കുന്ന മകന്റെ കാര്യം ചോദിച്ചാൽപ്പോലും അവിടുത്തെ കാടുകളെക്കുറിച്ച്  വാചാലയാകുമായിരുന്നു. ന്യൂയോർക്കിൽ മകൻ അരുൺ വാങ്ങിയ വീടിന്റെ ഒരു വശം കാടാണെന്നും  അത് അങ്ങനെ തന്നെ സംരക്ഷിക്കണമെന്നുമുള്ളത് അവിടുത്തെ നിയമമാണെന്നും  വൽസല  ഒരിക്കൽ പറഞ്ഞു. ഓരോ വീടിനും നിശ്ചിത സ്ഥലത്ത്  വനം വേണമെന്നാണ് അവിടുത്തെ നിയമം . മകനോടൊപ്പം  അമേരിക്കയിൽ ചെലവഴിച്ച നാളുകൾ ഓർത്തപ്പോഴായിരുന്നു ഈ പരാമർശം. അവിടെ രാവിലെ ഉറക്കമുണർന്നു ചെന്നു നോക്കുമ്പോൾ മുറ്റത്ത് മാനുകളും മറ്റു ജന്തുക്കളും വന്ന് വിശ്രമിക്കുന്നത് കാണാം. വൽസല അമേരിക്കയിൽ താൻ കണ്ട വയനാടിനെക്കുറിച്ചാണ് പറയുന്നതെന്ന് അപ്പോൾ തോന്നും. അങ്ങനെയൊരു സ്ഥലം തേടിയല്ലേ വൽ‍സല ഇടയ്ക്കിടെ വയനാട്ടിലേക്കും  പോയത്,  എഴുതുന്നതിനു വേണ്ടി തിരുനെല്ലിക്കാടുകളെ തന്റെ രണ്ടാം വീടാക്കിയത്? ആദിവാസി ജീവിതം അടുത്തറിയാൻ   മൂന്നു വർഷം വയനാട്ടിൽ താമസിച്ചെഴുതിയ നോവലാണ് നെല്ല് എങ്കിൽ  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആദിവാസി–ഗോത്രവർഗത്തനിമകൾ മനസ്സിലാക്കാൻ മധ്യപ്രദേശ്, ബീഹാർ, ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസിഗ്രാമങ്ങളിലും  വൽസല താമസിച്ചിട്ടുണ്ട്.

ഒരു മനുഷ്യന് രണ്ട് ഹൃദയങ്ങൾ  ഉണ്ടെന്ന്  ഖലീൽ ജിബ്രാൻ എഴുതി. ഒന്ന് ചോരയൊലിക്കുന്നതും മറ്റൊന്ന് പൊറുക്കുന്നതും. വൽസലയ്ക്ക് രണ്ടു വീടുകളാണുള്ളത്.  കോഴിക്കോട്ടും  വയനാട്ടിലും. നഗരത്തിലെ ചോരയൊലിക്കുന്നതും  തിരക്കുപിടിച്ചതുമായ ബീഭൽസതയോട് വൽസലയ്ക്ക് പൊറുക്കാനായത് വയനാട്ടിലെ വീട്ടിലിരുന്ന്   എഴുതാൻ കഴിഞ്ഞതുകൊണ്ടാണ്.  

ADVERTISEMENT

ജീവിതത്തിൽ മറ്റേതു കാര്യം   ഓർത്തെടുക്കുന്നതിനെക്കാൾ വേഗത്തിൽ വൽസല  റെഡിമണിയായി പറയുന്ന ഒന്നുണ്ടായിരുന്നു.  1967 ഏപ്രിൽ രണ്ട് എന്ന തീയതി. അന്നാണ് താൻ  ജീവിതത്തിൽ ആദ്യമായി വയനാട് കണ്ടതെന്ന് എന്തെന്നില്ലാത്ത ആവേശത്തോടെ വൽസല പറയുമായിരുന്നു. ആ വാക്കുകളിൽ തന്നെയുണ്ടായിരുന്നു വൽസലയ്ക്ക് തിരുനെല്ലിക്കാടുകളോടും അവിടുത്തെ മനുഷ്യരോടുമുള്ള ഇഷ്ടം. ബ്രഹ്മഗിരിയെ തഴുകിയെത്തുന്ന കോടക്കാറ്റിൽ ഇളകി വീണ് ഉടഞ്ഞുചിതറുന്ന മല്ലന്റെയും മാരയുടെയും സ്വപ്നങ്ങൾക്ക് ചാരുത പകർന്ന കഥാകാരി ആ നാടിനെ അത്രകണ്ട് ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് വയനാട്ടിലെ വീടിന് കൂമൻകൊല്ലി എന്ന് ഒരു വനഭൂപ്രദേശത്തിന്റെ പേരു നൽകിയത്. അതുതന്നെയായി വൽസലയുടെ ഒരു നോവലിന്റെ പേരും. നെല്ല്, ആഗ്നേയം, കൂമൻകൊല്ലി എന്നീ നോവലുകൾ പരസ്പരം തുടർച്ചയുള്ളതാണ്. വൽസലയുടെ നോവൽത്രയം. പക്ഷേ ഇത് വൽസല  ബോധപൂർവം ചിന്തിച്ചുണ്ടാക്കിയ തുടർച്ചയല്ല . എഴുതിവന്നപ്പോൾ അങ്ങനെ ആയതാണെന്നായിരുന്നു വൽസല പറഞ്ഞത് . 

 ആഗ്നേയം എഴുതി അവസാനിപ്പിച്ചപ്പോഴേക്കും വയനാട്ടിലെ പരിസ്ഥിതിക്ക് വന്ന വലിയ മാറ്റം കഥാകാരിയെ വേദനിപ്പിച്ചു. ആ പരിസ്ഥിതി നാശം കണ്ട് എഴുതിയതാണ് കൂമൻകൊല്ലി. ആദിവാസി ഊരുകളിൽ പ്രചാരത്തിലുള്ള പല പദങ്ങളും വൽസലയുടെ എഴുത്തിൽ ആവോളം ഉണ്ടായിരുന്നു. അവ  തികഞ്ഞ സ്വാഭാവികതയോടെ എഴുതി ഫലിപ്പിക്കുന്നതിലായിരുന്നു ആ എഴുത്തുകാരിയുടെ വൈഭവം. അതായിരുന്നു ആ എഴുത്തിന്റെ ആരോഗ്യം.

ADVERTISEMENT

മലയാളികൾക്ക് ഭക്ഷണത്തിൽ നിന്ന് നെല്ല് ഒഴിവാക്കാനാവില്ല എന്നതു പോലെ നെല്ലിന്റെ കഥാകാരിയായ പി.വൽസലയെ മലയാളനോവലിൽ നിന്ന്  മാറ്റിനിർത്താനുമാവില്ല. മലയാളനോവലിന്റെ നെല്ലും പതിരും അന്വേഷിച്ച് ചെല്ലുന്നവരെ വൽസലയുടെ കതിർക്കനമുള്ള നോവലുകൾ എക്കാലവും എതിരേൽക്കും.

English Summary:

Koomankolli to Agneyam: Unraveling the Cultural Tapestry of Wayanad with P. Valsala